background

എമിലിയയുടെ പശ്ചാത്തലം  എമിലിയ ഒരു  കത്തോലിക്കാ വിശ്വാസ പാരമ്പര്യ കുടുംബത്തിലാണ് വളർന്നത്, അവിടെ വിശ്വാസം എന്നത് അവളുടെ ജീവിതത്തിന്റെ ഒരു കേന്ദ്ര ഭാഗമായിരുന്നു. അവളുടെ മാതാപിതാക്കൾ   സഭയുടെ  വിശ്വാസപ്രമാണങ്ങളിൽ  കർശനമായി ഉറച്ചുനിന്നിരുന്നു, ശക്തമായ ധാർമ്മികതയിലും കടമയിലും അവൾ വളർന്നു. എന്നിരുന്നാലും, അവൾ വളരുന്തോറും, എമിലിയ സഭയുടെ കർശനമായ നിയമങ്ങളെയും സിദ്ധാന്തങ്ങളെയും ചോദ്യം ചെയ്യാൻ തുടങ്ങി. തന്നിൽ അർപ്പിക്കപ്പെട്ട പ്രതീക്ഷകളിൽ അവൾ തളർന്നുപോയി, തന്റെ വിശ്വാസവുമായി കൂടുതൽ വ്യക്തിപരമായ ബന്ധം അവൾ ആഗ്രഹിച്ചു.  ഫാദർ എലിജായുടെ പശ്ചാത്തലം  ഫാദർ എലിജാ ആഴമായ ഭക്തിയും പ്രശ്‌നഭരിതമായ ഭൂതകാലവുമുള്ള ഒരു സങ്കീർണ്ണ വ്യക്തിയായിരുന്നു. വിശ്വാസം ആശ്വാസത്തിന്റെയും ശക്തിയുടെയും ഉറവിടമായിരുന്ന ഒരു എളിമയുള്ള കുടുംബത്തിലാണ് അദ്ദേഹം വളർന്നത്. എന്നിരുന്നാലും, അദ്ദേഹം ഒരു കുട്ടിയായിരുന്നപ്പോൾ ഒരു ദാരുണമായ അപകടത്തിൽ മാതാപിതാക്കൾ കൊല്ലപ്പെട്ടു, പിന്തുണയ്‌ക്കായി സഭയെ ആശ്രയിക്കാൻ അദ്ദേഹം നിർബന്ധിതനായി. അദ്ദേഹം വളരുന്തോറും, ഫാദർ എലിജാ തന്റെ വിശ്വാസത്താൽ കൂടുതൽ കൂടുതൽ വിഴുങ്ങി. ...

മാധുരി❤️

ചിന്തകൾക്കതീതമായി🤔

ഞാനാകെ അസ്വസ്ഥനാണ്. ഹൃദയം സ്നിഗ്ദ്ധമായ ചേതസ്സിൽ ബദ്ധനായിരിക്കുന്നു എന്നതാണ് സത്യം. 

ഒരായിരം ചോദ്യങ്ങൾ മനസ്സിൽ കൊടുമ്പിരി കൊള്ളുകയാണ്. വീഞ്ഞ് പോലെ വീര്യമുള്ള ചോദ്യങ്ങൾ അടിത്തട്ടിൽ അലതല്ലുമ്പോൾ അതിന് ചാരുത കൂട്ടുന്നത് എന്റെ പ്രവർത്തികളായിരുന്നു എന്നത് എന്നിൽ കുറ്റബോധത്തിന്റെയും നിരാശയുടെയും മൂടുപടലം ആലേഖനം ചെയ്യപ്പെടുന്നു. 

ചത്വരത്തിലൂടെ ഉലാത്തുകയായിരുന്ന ഞാൻ ശരീരത്തെ ഉപേക്ഷിച്ച് ഒരു യാത്രയിലായിരുന്നു. 
പെയ്തൊഴിഞ്ഞു പോയ ചാറ്റൽ മഴ എനിക്കായ് കരുതിവെച്ചത് അഴയിൽ പറ്റിപ്പിടിച്ചിരുന്ന നനുത്ത ജലകണങ്ങൾ മാത്രമായിരുന്നു. 

ചെറുതായൊന്ന് മഴത്തുള്ളികളിലൂടെ വിരലോടിച്ചു. വീടിന് മുന്നിൽ തലയെടുപ്പോടെ നിൽക്കുന്ന കവുങ്ങിലേക്ക് ഞാൻ തലയുയർത്തി നോക്കി. 

അചഞ്ചലമായി നിൽക്കുന്ന കവുങ്ങിന് മുന്നിൽ ഞാനൊരു പിപീലികയായി തോന്നിയേക്കാം. 
ഇരുധ്രുവങ്ങളിലെന്നോണം ക്രൗര്യത്തോടെ ചിലയ്ക്കുന്ന നത്തുകളുടെ വീചികൾ മരണമണി മുഴക്കുന്നത് പോലെ തോന്നി. 

അപ്രതീക്ഷിതമായി എന്റെ മുന്നിലൂടെ പാഞ്ഞുപോയ കറുമ്പിപ്പൂച്ച എന്നെ ഭയചകിതനാക്കി. രോമകൂപങ്ങൾ ഉയർന്നു പൊങ്ങി. 

റോഡിലൂടെ ബുള്ളറ്റ് പോകുന്ന ശബ്ദം എന്നിൽ ജിത്തുവിന്റെ ഛായാചിത്രം ആവരണം ചെയ്യപ്പെടുകയുണ്ടായി. 

അകലെയെവിടെയോ ഓരിയിടുന്ന നായക്കൂട്ടങ്ങൾ, ചിന്താധീതനായി ഇടത്തോട്ടും വലത്തോട്ടും ഉലാത്തുന്ന എനിക്ക് പശ്ചാത്തല സംഗീതമെന്നോണം ചീവീടിന്റെ രസനവീചികൾ. 

എന്താണ് ഈ സംഭവിക്കുന്നത് ? ഞാൻ എന്നോട് തന്നെ ചോദിച്ചു. മൂകനായി നിന്നുകൊണ്ട് ഞാൻ ചുറ്റും വീക്ഷിക്കുകയും ഗ്രഹിക്കുകയുമായിരുന്നു. 

മുറിയിൽ വന്നു. പൗലോ കൊയ്‌ലോയുടെ സഹീർ അല്പനേരം ചിന്താ വിഷയമായി. ബന്ധങ്ങളുടെ വില ഒരെഴുത്തുകാരനിൽ എത്രമാത്രം സ്വാധീനിച്ചു എന്ന് സ്പഷ്ടമായി പറഞ്ഞു പോകുന്നു. 
ഞാൻ തന്നെയല്ലേ ആ എഴുത്തുകാരൻ ചിന്തിക്കാതിരുന്നില്ല. 

ഉറങ്ങുന്നതിന് മുൻപ് സുവിശേഷപെട്ടിയിൽ നിന്നും വേദവാക്യമെടുത്തു. ഇപ്രകാരം എഴുതിയിരുന്നു. 

എന്റെ ആത്മാവ് അങ്ങേയ്ക്കായി ദാഹിക്കുന്നു (സങ്കീർത്തനം 63:1)

മേശയിൽ സ്‌ഥാനീയനായ ഈശോയുടെ പ്രതിരൂപത്തിലേക്കും ചുമരിൽ ചില്ലുകൂട്ടിലെ മേരിമാതാവിനേയും ഭിത്തിയിൽ പതിച്ചിരുന്ന ലാൽജോസിന്റെ ചിത്രത്തെയും ഞാൻ മാറിമാറി നോക്കി. 

നിശയോട് യാത്രപറഞ്ഞ് സ്വപ്നലോകത്തേക്ക് ചേക്കേറി. 

പുതിയ സുപ്രഭാതം. രാവിലെ അമ്പലത്തിൽ നിന്നുമുള്ള ഭക്തിഗാനം എന്റെ നിദ്രയെ അലോസരപ്പെടുത്തി.
മിഴികൾ ദിനദർശികയിലേക്ക് കണ്ണോടിച്ചു. 

കർക്കടകം (കർക്കിടകം )ഒന്ന് രാമായണമാസാരംഭം. ദൈവത്തിന്റെ പ്രസാദം എന്നിൽ കണ്ടെത്താനായില്ല. 

കരങ്ങൾ ടച്ച്‌സ്‌ക്രീനിൽ പതിച്ചു. വാട്സ്ആപ്പ് സ്റ്റാറ്റസ് ഇന്നത്തെ ദിവസത്തെ പ്രതിനിധാനം ചെയ്യപ്പെടുന്നതായിരുന്നു. 

വിരസത എന്നിൽ പടർന്നു കയറി. പ്രതീക്ഷയുടെ വെളിച്ചത്തിലേക്ക് മനസ്സിനെ നയിക്കാൻ ശ്രമിച്ചുവെങ്കിലും നിരാശയുടെ ഇരുൾ മുറിയിൽ ബദ്ധനായിരിക്കുകയാണ് എന്ന സത്യം എന്റെ മിഴികളിൽ നനവ് പടർത്തി. 

ദൈവത്തിന്റെ മാലാഖ എനിക്ക് മുന്നിൽ ഒരു വാട്സ്ആപ്പ് സന്ദേശമായി പ്രത്യക്ഷപ്പെട്ടു. 

എന്നും കിട്ടുന്നത് കിട്ടാതെ വന്നപ്പോൾ എന്തോ മിസ്സിങ് പോലെ 

സോജി ഈ വാക്കുകൾ ഈശോയുടെ ചരണത്തിലെ തിരുമുറിവ് പോലെ എന്നും എന്റെ ഹൃദിയിൽ മുഗ്ദ്ധമായി ഉണ്ടാകും. 

എന്നെ കുലീനമായി എഴുതാൻ ഇടയാക്കിയതിന് ഒരുപാട് സ്നേഹം. 






Comments

Popular posts from this blog

നൂറിന്റെ നിറവിൽ💙

കീചെയ്ൻ🎻