background

എമിലിയയുടെ പശ്ചാത്തലം  എമിലിയ ഒരു  കത്തോലിക്കാ വിശ്വാസ പാരമ്പര്യ കുടുംബത്തിലാണ് വളർന്നത്, അവിടെ വിശ്വാസം എന്നത് അവളുടെ ജീവിതത്തിന്റെ ഒരു കേന്ദ്ര ഭാഗമായിരുന്നു. അവളുടെ മാതാപിതാക്കൾ   സഭയുടെ  വിശ്വാസപ്രമാണങ്ങളിൽ  കർശനമായി ഉറച്ചുനിന്നിരുന്നു, ശക്തമായ ധാർമ്മികതയിലും കടമയിലും അവൾ വളർന്നു. എന്നിരുന്നാലും, അവൾ വളരുന്തോറും, എമിലിയ സഭയുടെ കർശനമായ നിയമങ്ങളെയും സിദ്ധാന്തങ്ങളെയും ചോദ്യം ചെയ്യാൻ തുടങ്ങി. തന്നിൽ അർപ്പിക്കപ്പെട്ട പ്രതീക്ഷകളിൽ അവൾ തളർന്നുപോയി, തന്റെ വിശ്വാസവുമായി കൂടുതൽ വ്യക്തിപരമായ ബന്ധം അവൾ ആഗ്രഹിച്ചു.  ഫാദർ എലിജായുടെ പശ്ചാത്തലം  ഫാദർ എലിജാ ആഴമായ ഭക്തിയും പ്രശ്‌നഭരിതമായ ഭൂതകാലവുമുള്ള ഒരു സങ്കീർണ്ണ വ്യക്തിയായിരുന്നു. വിശ്വാസം ആശ്വാസത്തിന്റെയും ശക്തിയുടെയും ഉറവിടമായിരുന്ന ഒരു എളിമയുള്ള കുടുംബത്തിലാണ് അദ്ദേഹം വളർന്നത്. എന്നിരുന്നാലും, അദ്ദേഹം ഒരു കുട്ടിയായിരുന്നപ്പോൾ ഒരു ദാരുണമായ അപകടത്തിൽ മാതാപിതാക്കൾ കൊല്ലപ്പെട്ടു, പിന്തുണയ്‌ക്കായി സഭയെ ആശ്രയിക്കാൻ അദ്ദേഹം നിർബന്ധിതനായി. അദ്ദേഹം വളരുന്തോറും, ഫാദർ എലിജാ തന്റെ വിശ്വാസത്താൽ കൂടുതൽ കൂടുതൽ വിഴുങ്ങി. ...

മാധുരി❤️

കുമ്പസാരം🛐

പല്ലവിയുടെ ചോദ്യം എന്നെ അലോസരപ്പെടുത്തി. 

"നീയിങ്ങനെ സ്വയം നശിക്കുകയാണോ ? 
ഈ ജീവിതമെന്നൊക്കെ പറയുന്നത് ഒരിക്കൽ മാത്രം കിട്ടുന്നതാണ്. 
അതുകൊണ്ട് ഒരു തിരിച്ചുവരവ് ആവശ്യമാണ്. 

നിനക്ക് വേണ്ടി മനോഹരമായൊരു ചിത്രം തന്നെയാകും ജീവിതവും ഈ ലോകവും ഒരുക്കിയിരിക്കുന്നത് "

പല്ലവി പറയുന്നതൊക്കെ കേൾക്കുന്നുണ്ടെന്ന മട്ടിൽ ഞാൻ അചഞ്ചലനായിരിരുന്നു. 

ഹൃദയത്തോടൊന്ന് ചേർത്ത് പിടിക്കാനോ വിട്ട് കളയാനോ ആവാതെ വീർപ്പുമുട്ടുകയാണീ ഞാൻ. 

കടന്ന് പോകുന്ന ഒരോ നിമിഷവും എന്നിൽ വൈകാരികമായ ഒരുതരം ഭ്രാന്ത്‌ പിടിപ്പിക്കുന്നുണ്ട്. 

ചുറ്റുമെന്താണ് നടക്കുന്നത് പോലും എനിക്കറിയാൻ കഴിഞ്ഞിരുന്നില്ല. 
ആ ഒരാളിലേക്ക് തന്നെ ഇപ്പോഴും എന്റെ ചിത്തം ഹഠാദാകാർഷിച്ചു കൊണ്ടിരിക്കുകയാണ്. 

എനിക്കെന്നെ നഷ്ടപ്പെടുന്നത് പോലെ തോന്നി. 
ശരിക്കും ഞാൻ എന്നെ നഷ്ടപ്പെടുത്തിയോ ? ഇതാപേക്ഷികമല്ലേ...? 

കഴിഞ്ഞു പോയതൊക്കെ ഈ വർത്തമാനകാലത്തിൽ ഓടിമറയുന്ന വെറും മൂല്യമില്ലാത്ത ഓർമ്മകൾ മാത്രാണ്. 

ഒരൊറ്റ കൈവിട്ട നിമിഷത്തെ തോന്നലിന് ചിലപ്പോൾ ജീവിതത്തിന് കൊടുക്കേണ്ടിവരുന്നത് ഒരായിരം നിമിഷങ്ങളുടെ വേദനയും നിരാശയുമാരിക്കും. 

മെഴുകുതിരി പോലെ ഉരുകിത്തീരുന്ന ഹൃദയങ്ങൾ കണ്മുന്നിൽ തെളിഞ്ഞു നിന്നാലും ആരും കാണാൻ ശ്രമിക്കാതെ പോകും. 
കണ്ടാലും കണ്ടില്ലെന്ന് നടിക്കും. 

പൂർണമായും ഞാൻ തോറ്റുവെന്ന് പറയാൻ സാധിക്കുകയില്ല. ഞാനിന്ന് ആഴത്തിൽ മുറിവേറ്റൊരു കലാപകാരിയാണ്. 

എന്റെ പുതിയൊരു തിരിച്ചുവരവിനായി പല്ലവി ആഗ്രഹിക്കുന്നുണ്ടെന്നറിയാം. 
പക്ഷേ അത് സാധ്യമാണോ ? 

ഹൃദയത്തിൽ നീറിപ്പുകഞ്ഞു കൊണ്ടിരിക്കുന്ന ഓർമകളെ മറ്റൊരു വസന്തത്തിന്റെ വരവേൽപ്പിനായി ആകാശപ്പൂമുടിയിലേക്ക് തുറന്നു വിടണം. 

സ്നേഹവായ്പോടെ പല്ലവി എന്നെ സസൂക്ഷ്മം നിരീക്ഷിച്ചു കൊണ്ടിരുന്നു. 

ഇനിയും എനിക്കാവില്ല. ഞാൻ സ്വതന്ത്രനാണ്. 
ചർമം കൊണ്ട് പൊതിഞ്ഞ ഹൃദയവസതിയിൽ ഗതകാലസ്മരണകളെ ഞാൻ തളച്ചിടുകയാണ്. 

എന്നിൽ ഇനിയൊരു പ്രഭാതമോ എരിഞ്ഞമരുന്ന സായാഹ്നമോയില്ല. 

ഏകാന്തതയുടെ സൗരഭ്യം ഇരുളിനാൽ സുന്ദരമാക്കപ്പെട്ട നിശകൾ മാത്രം... 













Comments

Popular posts from this blog

നൂറിന്റെ നിറവിൽ💙

കീചെയ്ൻ🎻