background

എമിലിയയുടെ പശ്ചാത്തലം  എമിലിയ ഒരു  കത്തോലിക്കാ വിശ്വാസ പാരമ്പര്യ കുടുംബത്തിലാണ് വളർന്നത്, അവിടെ വിശ്വാസം എന്നത് അവളുടെ ജീവിതത്തിന്റെ ഒരു കേന്ദ്ര ഭാഗമായിരുന്നു. അവളുടെ മാതാപിതാക്കൾ   സഭയുടെ  വിശ്വാസപ്രമാണങ്ങളിൽ  കർശനമായി ഉറച്ചുനിന്നിരുന്നു, ശക്തമായ ധാർമ്മികതയിലും കടമയിലും അവൾ വളർന്നു. എന്നിരുന്നാലും, അവൾ വളരുന്തോറും, എമിലിയ സഭയുടെ കർശനമായ നിയമങ്ങളെയും സിദ്ധാന്തങ്ങളെയും ചോദ്യം ചെയ്യാൻ തുടങ്ങി. തന്നിൽ അർപ്പിക്കപ്പെട്ട പ്രതീക്ഷകളിൽ അവൾ തളർന്നുപോയി, തന്റെ വിശ്വാസവുമായി കൂടുതൽ വ്യക്തിപരമായ ബന്ധം അവൾ ആഗ്രഹിച്ചു.  ഫാദർ എലിജായുടെ പശ്ചാത്തലം  ഫാദർ എലിജാ ആഴമായ ഭക്തിയും പ്രശ്‌നഭരിതമായ ഭൂതകാലവുമുള്ള ഒരു സങ്കീർണ്ണ വ്യക്തിയായിരുന്നു. വിശ്വാസം ആശ്വാസത്തിന്റെയും ശക്തിയുടെയും ഉറവിടമായിരുന്ന ഒരു എളിമയുള്ള കുടുംബത്തിലാണ് അദ്ദേഹം വളർന്നത്. എന്നിരുന്നാലും, അദ്ദേഹം ഒരു കുട്ടിയായിരുന്നപ്പോൾ ഒരു ദാരുണമായ അപകടത്തിൽ മാതാപിതാക്കൾ കൊല്ലപ്പെട്ടു, പിന്തുണയ്‌ക്കായി സഭയെ ആശ്രയിക്കാൻ അദ്ദേഹം നിർബന്ധിതനായി. അദ്ദേഹം വളരുന്തോറും, ഫാദർ എലിജാ തന്റെ വിശ്വാസത്താൽ കൂടുതൽ കൂടുതൽ വിഴുങ്ങി. ...

മാധുരി❤️

Based on a true story🖤

ആ ഒരുവൾ💕

അവളാകെ ക്ഷീണിച്ചിരിക്കുകയാണ്. മിഴികൾ നിറഞ്ഞൊഴുകുന്നുണ്ട്. സത്യവേദപുസ്തകത്തിലെ വചനങ്ങൾ അവളുരുവിടുന്നുത് കേൾക്കാം. 

കരഞ്ഞു കലങ്ങിയ കണ്ണുകൾക്ക് ചുറ്റും പീളകെട്ടിയ പോലെ. ഇടയ്ക്കെപ്പോഴോ മയക്കം കണ്ണിൽ തട്ടി. കാൽവഴുതി വീണത് പഴയ ഓർമ്മകളിലേക്കാണ്. 

അച്ഛനും അമ്മയും അനുജത്തിയും അനുജനും സന്തോഷത്തോടെ ജീവിച്ച ആ കൊച്ചു വീട് സമൃദ്ധിയുടേതായിരുന്നു. വീടിനോട് ചേർന്ന് ഒരു തൊഴുത്തുണ്ട്. കന്നുകുട്ടൻമ്മാരും പൈക്കിടാവും ആട്ടിൻകുട്ടികളും ചെറിയൊരു സ്വർഗം. 

വയലേലകളും കൈത്തോടുകളും ചെറു അരുവികളും ചിതറിക്കിടക്കുന്ന പാറക്കൂട്ടങ്ങളും മരതകക്കാന്തി നിറഞ്ഞഞ്ഞൊരു കൊച്ചു ഗ്രാമം. 

രാവിലെ ആറുമണിയാകുമ്പോൾ മലേപ്പള്ളിയിൽ മണിമുഴങ്ങും കുർബാന കൂടുവാൻ അപ്പോഴേക്കും വിശ്വാസികൾ പള്ളിയിലെത്തിയിട്ടുണ്ടാകും. 

മേരിമാതാവിന്റെ അനുഗ്രഹം അവൾക്കൊരു തുണയാണ്. ആപത്തുകളിൽ കൈത്താങ്ങായി ദുഃഖങ്ങളിൽ സ്വാന്തനമായി

അമ്മയുടെ കൂടെ അടുക്കളയിൽ സഹായിക്കും. പൈക്കിടാവിനോടൊപ്പം ഒരൽപം കിന്നാരവും. അപ്പോഴേക്കും സ്കൂളിൽ പോകാനുള്ള നേരമായിട്ടുണ്ടാകും. 

പുസ്തകവും ചേർത്ത് പിടിച്ച് ചെമ്മൺ പാതയിലൂടെ സ്കൂളിലേക്ക് ഓടും. കവലയിൽ ഒരു കപ്പേളയുണ്ട് (കുരിശടി ). നാല് റോഡുകൾ ഒത്തുചേരുന്ന ആ കവലയിൽ അത്ര വലിയ തിരക്കൊന്നുമില്ല. 

റോഡിനോട് ചേർന്ന് തന്നെയാണ് സ്കൂളും. 

തുടരും... 

Comments

Popular posts from this blog

നൂറിന്റെ നിറവിൽ💙

കീചെയ്ൻ🎻