background

എമിലിയയുടെ പശ്ചാത്തലം  എമിലിയ ഒരു  കത്തോലിക്കാ വിശ്വാസ പാരമ്പര്യ കുടുംബത്തിലാണ് വളർന്നത്, അവിടെ വിശ്വാസം എന്നത് അവളുടെ ജീവിതത്തിന്റെ ഒരു കേന്ദ്ര ഭാഗമായിരുന്നു. അവളുടെ മാതാപിതാക്കൾ   സഭയുടെ  വിശ്വാസപ്രമാണങ്ങളിൽ  കർശനമായി ഉറച്ചുനിന്നിരുന്നു, ശക്തമായ ധാർമ്മികതയിലും കടമയിലും അവൾ വളർന്നു. എന്നിരുന്നാലും, അവൾ വളരുന്തോറും, എമിലിയ സഭയുടെ കർശനമായ നിയമങ്ങളെയും സിദ്ധാന്തങ്ങളെയും ചോദ്യം ചെയ്യാൻ തുടങ്ങി. തന്നിൽ അർപ്പിക്കപ്പെട്ട പ്രതീക്ഷകളിൽ അവൾ തളർന്നുപോയി, തന്റെ വിശ്വാസവുമായി കൂടുതൽ വ്യക്തിപരമായ ബന്ധം അവൾ ആഗ്രഹിച്ചു.  ഫാദർ എലിജായുടെ പശ്ചാത്തലം  ഫാദർ എലിജാ ആഴമായ ഭക്തിയും പ്രശ്‌നഭരിതമായ ഭൂതകാലവുമുള്ള ഒരു സങ്കീർണ്ണ വ്യക്തിയായിരുന്നു. വിശ്വാസം ആശ്വാസത്തിന്റെയും ശക്തിയുടെയും ഉറവിടമായിരുന്ന ഒരു എളിമയുള്ള കുടുംബത്തിലാണ് അദ്ദേഹം വളർന്നത്. എന്നിരുന്നാലും, അദ്ദേഹം ഒരു കുട്ടിയായിരുന്നപ്പോൾ ഒരു ദാരുണമായ അപകടത്തിൽ മാതാപിതാക്കൾ കൊല്ലപ്പെട്ടു, പിന്തുണയ്‌ക്കായി സഭയെ ആശ്രയിക്കാൻ അദ്ദേഹം നിർബന്ധിതനായി. അദ്ദേഹം വളരുന്തോറും, ഫാദർ എലിജാ തന്റെ വിശ്വാസത്താൽ കൂടുതൽ കൂടുതൽ വിഴുങ്ങി. ...

മാധുരി❤️

Based on a true story🖤 ( continue )

ആ ഒരുവൾ💕

റോഡിനോട് ചേർന്ന് തന്നെയാണ് സ്കൂളും. 
രാവിലെ പൊടിയംപിള്ള സാറിന്റെ മലയാളം ക്ലാസ്സ്‌ ഉണ്ടാകും. കൂടാതെ നിർമ്മല ടീച്ചറിന്റെയും ജഗദമ്മ ടീച്ചറിന്റെയും. 

ഇന്റർവെൽ ആകുമ്പോൾ കൂട്ടുകാരോടൊപ്പം മൈതാനിയിൽ ; അവിടമൊരു പൂരപ്പറമ്പ് പോലെയാകും. 
അങ്ങനെ പെട്ടന്ന് തന്നെ ഉച്ചയുമാകും. 
ഉച്ചത്തിൽ മണിമുഴങ്ങുമ്പോൾ കഞ്ഞിപ്പുരയുടെ അടുത്തേയ്ക്കോടും. 

ഗോമതി ചേച്ചിയാണ് ഉച്ചക്കഞ്ഞിയുണ്ടാക്കുന്നത്. കഞ്ഞിയും ചൂടുവെള്ളത്തിൽ പുഴുങ്ങിയെടുത്ത പയറും. ഉള്ളത് കൊണ്ട് പള്ള നിറയ്ക്കും. 
ഉച്ചയ്ക്ക് ശേഷമുള്ള പീരിയഡ് ആകെ വിഷമത്തിലാക്കാറുണ്ട്. നിഷ്കളങ്കമായ മുഖത്ത്‌ കോട്ടുവായ് പ്രതിഭലിക്കുന്നുണ്ടായിരിക്കും. 

അവസാനത്തെ പീരിയഡ് കഴിയുമ്പോൾ  ഉച്ചത്തിൽ മണി മുഴങ്ങും. ചെമ്മരിയാട്ടിൻ പറ്റങ്ങൾ കൂട്ടത്തോടെ സ്കൂൾ ഗേറ്റിന് മുന്നിലേക്കോടും. 

കവലയിൽ നിന്നും പട്ടാണിക്കടലയും വാങ്ങി ചെമ്മൺ പാതയിലൂടെ സഹോദരങ്ങളോടൊപ്പം വീട്ടിലേക്ക് നടക്കും. 
ചുറ്റുമുള്ള കാഴ്ചകൾ അവളുടെ കണ്ണുകളിൽ സന്തോഷം പകരും. 

കാലഘട്ടം മാറിക്കൊണ്ടിരുന്നു. അവളും വളർന്നു. ഹൈസ്കൂൾ കാലഘട്ടം മനോഹരമായിരുന്നു. സ്കൂളിനോട് ചേർന്നാണ് കൂട്ടുകാരിയുടെ വീട്. ഉച്ചയാകുമ്പോൾ ഭക്ഷണപ്പൊതിയുമായി സുഹൃത്തിന്റെ വീട്ടിലേക്ക് പോകും. 

അവിടെ റോഡിനോട് ചേർന്ന് ഒരു കാവ് ഉണ്ട്. അതിന് മുന്നിലായി എപ്പോഴും ചന്ദനവും കുന്തിരിക്കവും മണക്കുന്നുണ്ടാകും. മഞ്ഞൾ ചിതറിക്കിടക്കുന്നതും സാമ്പ്രാണിത്തിരി എരിയുന്നതും പഴമയുടെ ഒരു പാരമ്പര്യം വിളിച്ചോതുന്ന പോലെ തോന്നും. 

പിന്നെയും ദിനരാത്രങ്ങളും വൃദ്ധിക്ഷയങ്ങളും കടന്ന് പോയി. അപ്പോഴാണ് അത് സംഭവിച്ചത്. 

തുടരും... 



Comments

Popular posts from this blog

നൂറിന്റെ നിറവിൽ💙

കീചെയ്ൻ🎻