background

എമിലിയയുടെ പശ്ചാത്തലം  എമിലിയ ഒരു  കത്തോലിക്കാ വിശ്വാസ പാരമ്പര്യ കുടുംബത്തിലാണ് വളർന്നത്, അവിടെ വിശ്വാസം എന്നത് അവളുടെ ജീവിതത്തിന്റെ ഒരു കേന്ദ്ര ഭാഗമായിരുന്നു. അവളുടെ മാതാപിതാക്കൾ   സഭയുടെ  വിശ്വാസപ്രമാണങ്ങളിൽ  കർശനമായി ഉറച്ചുനിന്നിരുന്നു, ശക്തമായ ധാർമ്മികതയിലും കടമയിലും അവൾ വളർന്നു. എന്നിരുന്നാലും, അവൾ വളരുന്തോറും, എമിലിയ സഭയുടെ കർശനമായ നിയമങ്ങളെയും സിദ്ധാന്തങ്ങളെയും ചോദ്യം ചെയ്യാൻ തുടങ്ങി. തന്നിൽ അർപ്പിക്കപ്പെട്ട പ്രതീക്ഷകളിൽ അവൾ തളർന്നുപോയി, തന്റെ വിശ്വാസവുമായി കൂടുതൽ വ്യക്തിപരമായ ബന്ധം അവൾ ആഗ്രഹിച്ചു.  ഫാദർ എലിജായുടെ പശ്ചാത്തലം  ഫാദർ എലിജാ ആഴമായ ഭക്തിയും പ്രശ്‌നഭരിതമായ ഭൂതകാലവുമുള്ള ഒരു സങ്കീർണ്ണ വ്യക്തിയായിരുന്നു. വിശ്വാസം ആശ്വാസത്തിന്റെയും ശക്തിയുടെയും ഉറവിടമായിരുന്ന ഒരു എളിമയുള്ള കുടുംബത്തിലാണ് അദ്ദേഹം വളർന്നത്. എന്നിരുന്നാലും, അദ്ദേഹം ഒരു കുട്ടിയായിരുന്നപ്പോൾ ഒരു ദാരുണമായ അപകടത്തിൽ മാതാപിതാക്കൾ കൊല്ലപ്പെട്ടു, പിന്തുണയ്‌ക്കായി സഭയെ ആശ്രയിക്കാൻ അദ്ദേഹം നിർബന്ധിതനായി. അദ്ദേഹം വളരുന്തോറും, ഫാദർ എലിജാ തന്റെ വിശ്വാസത്താൽ കൂടുതൽ കൂടുതൽ വിഴുങ്ങി. ...

മാധുരി❤️

എന്ന് സ്നേഹപൂർവ്വം💙

ഇന്ന് നേഹയ്ക്ക് പതിനെട്ട് വയസ്സ് പൂർത്തിയാവുകയാണ്. 
രാമൻനായർ ഉമ്മറക്കോലായിൽ നിന്ന് അകത്തേക്ക് നോക്കി പറഞ്ഞു. 

"അവൾക്ക് എന്ത് സമ്മാനമാണ് നൽകുക." നായരുടെ സഹധർമ്മണി ജിജ്ഞാസയോടെ ചോദിച്ചു. 

"ഞാനൊരു കത്തെഴുതാൻ തീരുമാനിച്ചു."

"കത്തോ... ?" 

"അതെ കത്ത്‌ തന്നെ. വിലകൂടിയ വസ്ത്രങ്ങളോ ആടയാഭരണമോ അല്ല ഞാനവൾക്ക് നൽകുന്നത്. 
അതിലും വിലപ്പെട്ടതാണിത്."

തന്റെ തീരുമാനങ്ങളെ ശരിവെച്ചുകൊണ്ട് ശ്രീമതി തലയാട്ടി. 

രാമൻനായർ തന്റെ വായനാമുറിയിലേക്ക് പ്രവേശിച്ചു. ഒരു നെടുവീർപ്പിട്ടുകൊണ്ട് കസേരയിൽ നിവർന്നിരുന്നു. 
അൽപനേരം ചിന്തയിലാണ്ടു. 

നായർ വെള്ളക്കടലാസിൽ ഫൗണ്ടൻപേന കൊണ്ട്  എഴുതാൻ തുടങ്ങി. 

എന്റെ പ്രിയപുത്രി നേഹയ്ക്ക്, 
അച്ഛൻ എഴുതുന്നത്. ഇന്ന് നിനക്ക് പതിനെട്ട് വയസ്സ് പൂർത്തിയാവുകയാണ്. 

ഇന്ത്യൻ ഭരണഘടനാപരമായി നീ ഇന്നുമുതൽ സ്വതന്ത്രയാണ്. സ്വതന്ത്രമായി തീരുമാനമെടുക്കാൻ അവകാശമുള്ള വ്യക്തിയായിരിക്കുന്നു. 

നിന്റെ അച്ഛനെന്ന നിലയിൽ നിന്നോടൊപ്പം നിന്റെ സന്തോഷത്തിലും ദുഃഖത്തിലും നിന്റെ നല്ലനടത്തിപ്പിനായി നിർദ്ദേശങ്ങളും ഞാൻ നൽകുകയുണ്ടായി. നിന്നെ വളർത്താൻ ഒരു പ്രധാന പങ്കുവഹിച്ച ഒരു വ്യക്തിയെന്ന നിലയിൽ ഞാൻ നിനക്കായി ചില പിന്തുണകളും വാഗ്ദാനങ്ങളും നൽകുകയാണ്. 

തികച്ചും വ്യത്യസ്തമായൊരു സമൂഹത്തിലാണ് നമ്മൾ ജീവിക്കുന്നത്. ജാതീയ വിശ്വാസങ്ങളും രാഷ്ട്രീയ വേർതിരിവുകളും പുരുഷമേധാവിത്തവും ഉൾക്കൊള്ളുന്നൊരു സമ്മിശ്ര സംസ്കാരത്തിലെ സമൂഹത്തിലാണ് നീ ഇനിമുതൽ സ്വതന്ത്രയായി ജീവിക്കേണ്ടത്. 

ഇവിടെ കാലുറച്ചു നിൽക്കുകയെന്നത് അത്ര എളുപ്പമല്ല. യുക്തിപരമായി ഞാൻ നിനക്ക് ചില മുൻകരുതലുകൾ നൽകാൻ ആഗ്രഹിക്കുന്നു. ഏതാണ് ശരി ഏതാണ് തെറ്റ് എന്ന് സംശയമുണർത്തുന്ന സന്ദർഭങ്ങളിൽ നിനക്കിതുപകാരപ്രദമാകും. അപ്പോഴൊന്ന് മറിച്ചു നോക്കാനാണ് ഈ കുറിപ്പ്. 

•വീട് വിട്ട് പോകാനും മാറിത്താമസിക്കാനും നിനക്കവകാശമുണ്ട്. 

•നിന്റെ ഇഷ്ട്ടങ്ങൾക്കനുസരിച്ച് വസ്ത്രം ധരിക്കാനുള്ള അവകാശത്തിന് ഞാൻ പിന്തുണ നൽകുന്നു. 

•തിരഞ്ഞെടുത്ത ഇണയെ പിന്നീട് വേണ്ട എന്ന് വെയ്ക്കാനുള്ള അവകാശത്തിനും ഞാൻ പിന്തുണ നൽകുന്നു. 

•ഒരേ സമയം ഒന്നിലധികം പേരോട് പ്രണയം തോന്നാം തികച്ചും സ്വാഭാവികമാണെന്ന് മനസിലാക്കി അതിനും ഞാൻ പിന്തുണ പ്രഖ്യാപിക്കുന്നു. 

•ആരോടും പ്രേമം തോന്നുന്നില്ല. ആയതിനാൽ ഒറ്റയ്ക്ക് താമസിക്കാനാണ് തീരുമാനമെങ്കിൽ അതും സമ്മതമാണ്‌. 

•നിനക്കിഷ്ടമുള്ള പ്രവർത്തി ചെയ്തു ജീവിക്കാൻ പരിപൂർണ പിന്തുണനൽകുന്നു. 

ഈ അവകാശങ്ങൾ നേടിയെടുക്കുന്നതിന് വേണ്ടിയുള്ള നിന്റെ സമരത്തിൽ നിന്നോടൊപ്പം ഞാനുമുണ്ടായിരിക്കുന്നതാണ്. 

എന്റെ ചില അഭ്യർത്ഥനകളാണ്. 

•അറിഞ്ഞു കൊണ്ട് മറ്റൊരാളെ വാക്കുകൊണ്ടോ, പ്രവർത്തികൊണ്ടോ, നോട്ടംകൊണ്ടോ, ഭാവംകൊണ്ടോ വേദനിപ്പിക്കാതിരിക്കുക. 

•നീ ആരെയും വെറുക്കരുത്. നിന്നോട് തെറ്റുചെയ്യുന്നവരോട് പോലും ക്ഷമിക്കുക. സ്നേഹത്തോടെ പെരുമാറുക. 

•നീ അറിഞ്ഞു സ്നേഹിക്കാൻ കെൽപ്പുള്ളവളാണെന്ന് അച്ഛൻ മനസിലാക്കുന്നു. ആ സ്നേഹം അഗാതമാക്കാൻ ശ്രമിക്കുക. 

•നിന്റെ പ്രവർത്തിയുടെ അളവുകോൽ മറ്റുള്ളവർ നിനക്ക് നൽകുന്ന സ്നേഹമാണ്. വളരെ ചുരുങ്ങിയ കാലമാണ് മനുഷ്യവർഗത്തിനുള്ളത്. അതിനാൽ മറ്റുള്ളവർക്ക് സ്നേഹവും ആനന്ദവും നൽകി ജീവിക്കുവാൻ നിനക്ക് കഴിയട്ടെ എന്ന് ആശംസിച്ചുകൊണ്ട്, 

ഞാൻ അവസാനിപ്പിക്കുന്നു. എന്ന് സ്നേഹപൂർവ്വം 
നിന്റെ അച്ഛൻ. 

രാമൻനായർ. 






Comments

Popular posts from this blog

നൂറിന്റെ നിറവിൽ💙

കീചെയ്ൻ🎻