background

എമിലിയയുടെ പശ്ചാത്തലം  എമിലിയ ഒരു  കത്തോലിക്കാ വിശ്വാസ പാരമ്പര്യ കുടുംബത്തിലാണ് വളർന്നത്, അവിടെ വിശ്വാസം എന്നത് അവളുടെ ജീവിതത്തിന്റെ ഒരു കേന്ദ്ര ഭാഗമായിരുന്നു. അവളുടെ മാതാപിതാക്കൾ   സഭയുടെ  വിശ്വാസപ്രമാണങ്ങളിൽ  കർശനമായി ഉറച്ചുനിന്നിരുന്നു, ശക്തമായ ധാർമ്മികതയിലും കടമയിലും അവൾ വളർന്നു. എന്നിരുന്നാലും, അവൾ വളരുന്തോറും, എമിലിയ സഭയുടെ കർശനമായ നിയമങ്ങളെയും സിദ്ധാന്തങ്ങളെയും ചോദ്യം ചെയ്യാൻ തുടങ്ങി. തന്നിൽ അർപ്പിക്കപ്പെട്ട പ്രതീക്ഷകളിൽ അവൾ തളർന്നുപോയി, തന്റെ വിശ്വാസവുമായി കൂടുതൽ വ്യക്തിപരമായ ബന്ധം അവൾ ആഗ്രഹിച്ചു.  ഫാദർ എലിജായുടെ പശ്ചാത്തലം  ഫാദർ എലിജാ ആഴമായ ഭക്തിയും പ്രശ്‌നഭരിതമായ ഭൂതകാലവുമുള്ള ഒരു സങ്കീർണ്ണ വ്യക്തിയായിരുന്നു. വിശ്വാസം ആശ്വാസത്തിന്റെയും ശക്തിയുടെയും ഉറവിടമായിരുന്ന ഒരു എളിമയുള്ള കുടുംബത്തിലാണ് അദ്ദേഹം വളർന്നത്. എന്നിരുന്നാലും, അദ്ദേഹം ഒരു കുട്ടിയായിരുന്നപ്പോൾ ഒരു ദാരുണമായ അപകടത്തിൽ മാതാപിതാക്കൾ കൊല്ലപ്പെട്ടു, പിന്തുണയ്‌ക്കായി സഭയെ ആശ്രയിക്കാൻ അദ്ദേഹം നിർബന്ധിതനായി. അദ്ദേഹം വളരുന്തോറും, ഫാദർ എലിജാ തന്റെ വിശ്വാസത്താൽ കൂടുതൽ കൂടുതൽ വിഴുങ്ങി. ...

സന്ദേശം🌺

തിരിച്ചറിവ് ❤️

ബൈസൈക്കിൾ തീവ്സ് എന്ന സിനിമയിൽ ആസിഫലി പറയുന്നൊരു ഡയലോഗ് ഉണ്ട് അതിങ്ങനെയാണ്. 

തെറ്റ് പറ്റിയെന്ന് തിരിച്ചറിഞ്ഞാൽ ആ സെക്കന്റിൽ ശരിയായ വഴിയിലേക്ക് പോകാം. 

ഞാൻ പറഞ്ഞു വരുന്നത് കടന്ന് പോയ ഒരു നിമിഷത്തെ ചെറിയൊരു കാര്യത്തെക്കുറിച്ചാണ്. 

ഇന്ന് രാവിലെ എന്റെ വളരെയടുത്ത ഒരു സുഹൃത്തിനെ വിളിക്കുകയുണ്ടായി. അങ്ങനെ ഫോൺ കോൾ അവസാനിപ്പിക്കുന്ന സമയത്ത് " ഓക്കേ ടി " എന്ന് പറഞ്ഞു. 

ഞാൻ സംസാരിക്കുന്നത് അമ്മ കേൾക്കുന്നുണ്ടായിരുന്നു. 
ഫോൺ കോൾ അവസാനിപ്പിക്കുന്ന സമയത്ത് " ഓക്കേ ടി " എന്ന് പറഞ്ഞതിന് അമ്മ എന്നെ വഴക്ക് പറഞ്ഞു. കാരണം എന്താണന്നല്ലേ...? 

പെൺകുട്ടികളെ " ടി " എന്ന് വിളിക്കാൻ പാടില്ലത്രേ... 
ആൺകുട്ടികളെ സംബന്ധിച്ചിടത്തോളം ഇങ്ങനെ വിളിക്കുന്നത് സ്വാഭാവികമാണ്. 

അൽപനേരം ഞാൻ ഈയൊരു കാര്യത്തെക്കുറിച്ച് ചിന്തിച്ചു. 
ഉടനെ തന്നെ ഞാൻ എന്റെ സുഹൃത്തിനെ തിരികെ വിളിച്ച് ക്ഷമ ചോദിച്ചു. 
ഞാൻ പറയുന്നത് കേട്ടിട്ട് അവൾ ചിരിക്കുകയാണ് ഉണ്ടായത്. 

ഇതൊരു തിരിച്ചറിവാണ്. 

"A real man knows how to respect a woman. Because he knows the feeling if someone would disrespect his mother.” 




Comments

Popular posts from this blog

നൂറിന്റെ നിറവിൽ💙

കീചെയ്ൻ🎻