background

എമിലിയയുടെ പശ്ചാത്തലം  എമിലിയ ഒരു  കത്തോലിക്കാ വിശ്വാസ പാരമ്പര്യ കുടുംബത്തിലാണ് വളർന്നത്, അവിടെ വിശ്വാസം എന്നത് അവളുടെ ജീവിതത്തിന്റെ ഒരു കേന്ദ്ര ഭാഗമായിരുന്നു. അവളുടെ മാതാപിതാക്കൾ   സഭയുടെ  വിശ്വാസപ്രമാണങ്ങളിൽ  കർശനമായി ഉറച്ചുനിന്നിരുന്നു, ശക്തമായ ധാർമ്മികതയിലും കടമയിലും അവൾ വളർന്നു. എന്നിരുന്നാലും, അവൾ വളരുന്തോറും, എമിലിയ സഭയുടെ കർശനമായ നിയമങ്ങളെയും സിദ്ധാന്തങ്ങളെയും ചോദ്യം ചെയ്യാൻ തുടങ്ങി. തന്നിൽ അർപ്പിക്കപ്പെട്ട പ്രതീക്ഷകളിൽ അവൾ തളർന്നുപോയി, തന്റെ വിശ്വാസവുമായി കൂടുതൽ വ്യക്തിപരമായ ബന്ധം അവൾ ആഗ്രഹിച്ചു.  ഫാദർ എലിജായുടെ പശ്ചാത്തലം  ഫാദർ എലിജാ ആഴമായ ഭക്തിയും പ്രശ്‌നഭരിതമായ ഭൂതകാലവുമുള്ള ഒരു സങ്കീർണ്ണ വ്യക്തിയായിരുന്നു. വിശ്വാസം ആശ്വാസത്തിന്റെയും ശക്തിയുടെയും ഉറവിടമായിരുന്ന ഒരു എളിമയുള്ള കുടുംബത്തിലാണ് അദ്ദേഹം വളർന്നത്. എന്നിരുന്നാലും, അദ്ദേഹം ഒരു കുട്ടിയായിരുന്നപ്പോൾ ഒരു ദാരുണമായ അപകടത്തിൽ മാതാപിതാക്കൾ കൊല്ലപ്പെട്ടു, പിന്തുണയ്‌ക്കായി സഭയെ ആശ്രയിക്കാൻ അദ്ദേഹം നിർബന്ധിതനായി. അദ്ദേഹം വളരുന്തോറും, ഫാദർ എലിജാ തന്റെ വിശ്വാസത്താൽ കൂടുതൽ കൂടുതൽ വിഴുങ്ങി. ...

ഹൃദയം❤️

നിമിഷം🖤

"ലോകത്തിലെ ഏറ്റവും മനോഹരമായ കാര്യങ്ങൾ ആസ്വദിക്കാൻ കണ്ണോ കൈയോ വേണ്ട ; ഹൃദയം മതി."

-(ഹെലൻ കെല്ലർ )


കഴിഞ്ഞുപോയ നല്ല നിമിഷങ്ങളെ വിസ്മരിക്കുകയാണ് ഞാൻ.വീടിന് സമീപത്തായുള്ള കുന്നിൻ ചെരുവിൽ നിന്നും സായംസന്ധ്യയെ ഹൃദയം കൊണ്ട് ആസ്വദിക്കാൻ കഴിയുന്നത് ഒരനുഗ്രഹം തന്നെയാണ്. 

ചെറു തട്ടുകളായി തിരിച്ച ഇവിടം ചെമ്മണ്ണിനാൽ സമ്പുഷ്ടമാണ്. 
ശോണവർണ്ണമായ പൂഴിമണ്ണിൽ പാദങ്ങൾ അമർന്നു. മിഴികൾ അങ്ങകലേക്ക് നീട്ടുകയാണ്. 

മലമടക്കുകളുടെ ഇടയിൽ സ്ഥായിഭാവത്തോടെ ഉയർന്ന് നിൽക്കുന്ന മൊബൈൽ ടവറുകൾ. കോളേജ് മൈതാനിയിൽ നിന്ന് നോക്കുമ്പോൾ കാണാവുന്ന കോറിയും കാണാൻ കഴിയും. 

പച്ചപ്പ് നിറഞ്ഞ ആ മലമടക്കുകളുടെ ചിലഭാഗങ്ങളിൽ നിന്നും പുകച്ചുരുളുകൾ ബഹിർഗമിക്കുന്നത് കാണാം. മറ്റൊരിടത്ത്‌ ജെ. സി. ബി യുടെ കൈകൾ ചലിക്കുന്നുമുണ്ട്. അകലേക്ക്‌ പറന്നകലുന്ന പക്ഷികൾ. കലപില ഒച്ചയുണ്ടാക്കി സ്നേഹസംഭാഷണം നടത്തുന്ന കരിയിലക്കിളികൾ. 

റബ്ബർ മരങ്ങളുടെ ഇലകൾ പതിയെ കൊഴിഞ്ഞ് വീഴുമ്പോൾ ഉള്ളിലൊരാന്തലാണ്. മരച്ചില്ലകളിൽ ചേക്കേറിയ കാക്കകൾ ക്ഷമയുള്ളവരായി കാണപ്പെട്ടു. വാഹനങ്ങളുടെ ശബ്ദവീചികൾ കാതടപ്പിക്കുന്നപോലെ തോന്നി. 

ശരീരത്തിലൂടെ തട്ടിത്തലോടിപ്പോകുന്ന കാറ്റിന്റെ മൃതുമർമരം ; പടിഞ്ഞാറേത്തലയ്ക്കൽ സൂര്യൻ ചെറുപുഞ്ചിരിയോടെ മറ്റൊരു യാത്രയ്ക്കായി തിടുക്കം കൂട്ടുകയാണ്. 

ആകാശവിതാനിയിൽ ചിതറിക്കിടക്കുന്ന വാതകപിണ്ഡങ്ങൾ. സൂര്യൻ ക്യാൻവാസിലെന്നോണം നിറക്കൂട്ടുകൾ വിതറാൻ തുടങ്ങിയിരിക്കുന്നു. സമീപത്തായുള്ള ക്ഷേത്രത്തിൽ നിന്നും താന്ത്രിവാദ്യങ്ങൾ മുഴങ്ങി കേൾക്കുന്നുമുണ്ട്. 

അടുത്തുള്ള വീട്ടിൽ നിന്നും ഒരു കൊച്ചുകുട്ടി ചിണുങ്ങിയതും, പൂവൻ കോഴി നീട്ടിക്കൂവിയതും ഗ്രഹിക്കാനിടയായി. ചൂളംക്കുത്തിപ്പായുന്ന കാറ്റിന്റെ വേഗത കൂടിക്കൊണ്ടിരുന്നു. 

ചില മുറിവുകൾ, വേദനകൾ, ഓർമ്മകൾ മനസ്സിനെ ഒരു ചങ്ങലയാൽ ബന്ധിച്ചിരിക്കുകയാണ്. ഞാൻ ഈ ചങ്ങലകളുടെ ബന്ധനങ്ങൾക്കിടയിലും സ്വതന്ത്രനാണ്. 

പ്രിയപ്പെട്ടവരുടെ മുഖങ്ങൾ ഇടക്കിടെ മനസ്സിലൂടെ ഓടിമറയുന്നുണ്ട്. ചെയ്തുപോയ തെറ്റുകൾ, ക്ഷമിച്ചവർ, പരാജയപ്പെട്ടപ്പോൾ ചേർത്ത് പിടിച്ചവർ, കളിയാക്കിയവർ, ഒരായുസ്സിന്റെ ഈ യാത്രയിൽ ഈ പ്രിയപ്പെട്ടവരെയൊക്കെ അത്രകണ്ട് പരിഗണിച്ചിരുന്നോ ? അറിയില്ല. 

വീർപ്പ്മുട്ടലിന്റെ ആഴം ആസ്വദിക്കുന്നതും ഒരു വിപ്ലവം തന്നെയാണ്. ദുഃഖം ഘനീഭവിച്ചപോലെ ഹൃദയത്തിൽ തുളുമ്പി നിൽക്കുകയാണ്. 
മിഴികൾ ആ മലമടക്കുകളിലേക്ക് പായുംമ്പോഴും എവിടെയോ വെച്ച് കൈമോശം വന്നൊരു മനസ്സിനെ ചേർത്ത് പിടിക്കാനാകാത്തവിധം അകലേക്ക്‌ പോയി മറയുന്നത് ഒരു മായികക്കാഴ്ചപോലെ കാണാനായി. 

മെല്ലെ തലയുയർത്തി ആകാശത്തേക്ക് നോക്കി ചെറിയൊരു പ്രാർത്ഥന. 
മേഘങ്ങൾ മാലാഖമാരെപ്പോലെയാണ്. അത്ഭുതങ്ങൾ സംഭവിക്കട്ടെ... !




Comments

Popular posts from this blog

നൂറിന്റെ നിറവിൽ💙

കീചെയ്ൻ🎻