background

എമിലിയയുടെ പശ്ചാത്തലം  എമിലിയ ഒരു  കത്തോലിക്കാ വിശ്വാസ പാരമ്പര്യ കുടുംബത്തിലാണ് വളർന്നത്, അവിടെ വിശ്വാസം എന്നത് അവളുടെ ജീവിതത്തിന്റെ ഒരു കേന്ദ്ര ഭാഗമായിരുന്നു. അവളുടെ മാതാപിതാക്കൾ   സഭയുടെ  വിശ്വാസപ്രമാണങ്ങളിൽ  കർശനമായി ഉറച്ചുനിന്നിരുന്നു, ശക്തമായ ധാർമ്മികതയിലും കടമയിലും അവൾ വളർന്നു. എന്നിരുന്നാലും, അവൾ വളരുന്തോറും, എമിലിയ സഭയുടെ കർശനമായ നിയമങ്ങളെയും സിദ്ധാന്തങ്ങളെയും ചോദ്യം ചെയ്യാൻ തുടങ്ങി. തന്നിൽ അർപ്പിക്കപ്പെട്ട പ്രതീക്ഷകളിൽ അവൾ തളർന്നുപോയി, തന്റെ വിശ്വാസവുമായി കൂടുതൽ വ്യക്തിപരമായ ബന്ധം അവൾ ആഗ്രഹിച്ചു.  ഫാദർ എലിജായുടെ പശ്ചാത്തലം  ഫാദർ എലിജാ ആഴമായ ഭക്തിയും പ്രശ്‌നഭരിതമായ ഭൂതകാലവുമുള്ള ഒരു സങ്കീർണ്ണ വ്യക്തിയായിരുന്നു. വിശ്വാസം ആശ്വാസത്തിന്റെയും ശക്തിയുടെയും ഉറവിടമായിരുന്ന ഒരു എളിമയുള്ള കുടുംബത്തിലാണ് അദ്ദേഹം വളർന്നത്. എന്നിരുന്നാലും, അദ്ദേഹം ഒരു കുട്ടിയായിരുന്നപ്പോൾ ഒരു ദാരുണമായ അപകടത്തിൽ മാതാപിതാക്കൾ കൊല്ലപ്പെട്ടു, പിന്തുണയ്‌ക്കായി സഭയെ ആശ്രയിക്കാൻ അദ്ദേഹം നിർബന്ധിതനായി. അദ്ദേഹം വളരുന്തോറും, ഫാദർ എലിജാ തന്റെ വിശ്വാസത്താൽ കൂടുതൽ കൂടുതൽ വിഴുങ്ങി. ...

മാധുരി❤️

നന്ദിനി🌺

കറുത്തവാവിന്റെ ആ രാത്രിയിൽ ആരും തന്നെ അവളുടെ കണ്ണുനീർ കണ്ടിരുന്നില്ല. അവൾക്ക് മാത്രം കേൾക്കാൻ പാകത്തിൽ വാവിട്ട് കരയുന്നുണ്ടായിരുന്നു.പലപ്പോഴും തലയിണയിൽ സങ്കടപ്പെയ്ത്തുകൾ നീർച്ചാലുകൾ പോലെ ഒഴുകിക്കൊണ്ടിരുന്നു. 

നന്ദിനി ഒരുപാട് ആശിച്ചതാണ്. ഓരോ കുഞ്ഞിനെ കാണുംമ്പോഴും അവളോർക്കുന്നത് ജനിക്കാനിടയില്ലാത്തൊരു കുഞ്ഞിന്റെ ചിരിയാണ്. 
അമ്മയാകാൻ കഴിയില്ല എന്ന സത്യം നന്ദിനിയെ തളർത്തി. 

പള്ളയുടുപ്പും കാൽത്തളയും കരിവളയും അവൾ പൊന്നോമനയ്ക്കായി കരുതിരിയുന്നു. ജീവന്റെ പാതിയെ പാലൂട്ടുന്നതും കണ്ണെഴുതുന്നതും നെഞ്ചിലേറ്റി ഉറക്കുന്നതും അവൾ കിനാവ് കണ്ടിരുന്നു. 

അമ്മയാവുകയെന്നാൽ ജന്മം നൽകുക മാത്രമല്ല എന്നവൾ അവളെ തന്നെ പറഞ്ഞു പഠിപ്പിച്ചു. 
ഒരു സ്ത്രീ അമ്മയാകുമ്പോഴാണല്ലോ അവൾ പൂർണതയിലെത്തുന്നത്. ഒരായിരം കിനാക്കൾ അവളിന്നും കാണുകയാണ്. അവളുടെയുള്ളിലെ പുതിയ അതിഥിക്കായ്. 

രാമേട്ടനോടൊപ്പം തെയ്യം കാണാൻ കീഴ്ക്കാവിലമ്മയുടെ സന്നിധിയിലേക്ക് പോകുമ്പോഴും നന്ദിനിയുടെ ഉള്ളിൽ ഇനിയും പിറക്കാത്ത ആ പൊന്നോമനയുടെ നിറചിരിയായിരുന്നു. 

വൈതൽമലയും തെയ്യവും തോറ്റൻപാട്ടും മീൻകുന്ന് കടപ്പുറവും കാക്കപ്പൂക്കളാൽ സുന്ദരമായ മാടായിപ്പാറയും എന്റെ നാടിന്റെ സാംസ്‌കാരിക പൈതൃകത്തിന്റെ പെരുമയെ വിളിച്ചോതുന്നതാണ്. 

കൃഷ്ണമേനോൻ സ്മാരക വനിതാ കോളേജിൽ നിന്നും ബിരുദം നേടിയ ഞാൻ വലിയ സ്വപ്‌നങ്ങൾ ഒന്നുംതന്നെ നെഞ്ചിലേറ്റിയിരുന്നില്ല. 
അച്ഛൻ അവശനായിരുന്നു. അമ്മയെ ഒരുനോക്ക് കാണാൻ എനിക്കായില്ല. ഏട്ടൻ ഓട്ടപ്പാച്ചിലിലായിരുന്നു. ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാനായി. 

വലിയൊരു നാല്കെട്ട് ഉണ്ടായിട്ടെന്തുകാര്യം, തറവാട് മുടിഞ്ഞു. ദേവി കോപം എന്നൊക്കെ ഭാസ്കരനമ്മാമ്മ പറയും. പണ്ടാരോ...


തുടരും... 



Comments

Popular posts from this blog

നൂറിന്റെ നിറവിൽ💙

കീചെയ്ൻ🎻