എന്താവും അവൻ അവളോട് പറയുക. ഞങ്ങളാകെ പരിഭ്രമിച്ച് നിന്നു. ആ അജ്ഞാതസുന്ദരി സൂര്യരശ്മികളിൽ നിന്നും മറച്ച മയിൽപീലി പോലെ അവന് തോന്നി.
"ടാ... നമുക്കെന്നാൽ ക്ലാസ്സിലോട്ട് പോയാലോ... ?" ശ്യാം ചോദിച്ചു.
"അവനോ... ? "
"അവനങ്ങ് വന്നോളും. "
"ടാ നീയങ്ങ് വന്നേക്കണേ... ഞങ്ങൾ ക്ലാസ്സിൽ കാണും. " അഭിജിത്ത് ഉറക്കെ വിളിച്ച് പറഞ്ഞു.
"എന്താകുമോ ആവോ... ? അവളവനെ കൊല്ലാതിരുന്നാൽ മതിയായിരുന്നു. "
ഞങ്ങൾ പതിയെ ക്ലാസ്സിലേക്ക് നടന്നു. മഴ അപ്പോഴേക്കും ശമിച്ചിരുന്നു. ക്ലാസിലെത്തി അവിടാകെ നനഞ്ഞിരിക്കുന്നു. ഡെസ്കിൽ ബാഗ് വെച്ചു.
എല്ലാവരും അങ്ങിങ്ങായി ബഞ്ചുകളിലും ഡെസ്കിലും പിന്നെ ആ തടികൊണ്ടുള്ള കസേരയിൽ ജിത്തുവും ഇരുന്നു.
"നമ്മളിന്ന് പതിവിലും നേരത്തെയാണല്ലോ... ? വേറെയാരും തന്നെയില്ല ".
"അവരൊക്കെ ഡിപ്പാർട്ട്മെന്റിന്റെ അവിടെയുണ്ടാകും. " പുഞ്ചിരി പറഞ്ഞു.
"എന്താണാവോ... ? അറിയില്ല ഒരു വല്ലായ്മപോലെ. " അനു നീരസത്തോടെ പറയുകയുണ്ടായി.
"എന്നാ ഞാനൊരു കഥ പറയാം. കുറച്ച് പൈങ്കിളിയാ... "
"എന്നാ പറ കേൾക്കട്ടെ. " അഭിജിത്ത് സ്നേഹവായ്‌പോടെ പറഞ്ഞു.
അന്നൊരു വെള്ളിയാഴ്ചയായിരുന്നു. ഈ കോർപ്പറേറ്റ് ജീവിതം മടുത്തു. നാട്ടിലേക്ക് പോകണമെന്ന് കുറച്ച് നാളായി ആലോചിക്കുന്നു. അമ്മയോട് പറഞ്ഞിട്ടാണേൽ സമ്മതിക്കുന്നുമില്ല.
അന്ന് ഓഫീസിൽ അൽപം തിരക്ക് കുറവുണ്ടായിരുന്നു. ഫോണിൽ വീട്ടിലെ എല്ലാവരുടേയും ഫോട്ടോസ് നോക്കിക്കൊണ്ടിരിക്കുകയായിരുന്നു.
പെട്ടന്നായിരുന്നു ഒരു ബീപ് ശബ്ദം. മെസ്സെജെറിൽ ആരോ മെസ്സേജ് അയച്ചിരിക്കുന്നു.
ഞാനത് വായിച്ചു നോക്കി. "ഹായ് എന്നെ അറിയാമോ... ? " എന്നായിരുന്നു സന്ദേശം.
ഇതിപ്പോ ആരാണാവോ... ? ഞാൻ പ്രൊഫൈൽ നോക്കുകയുണ്ടായി.
പേര് കൊള്ളാം. അന്ന ഫ്രാൻസിസ്.
മറുപടി കൊടുക്കണോ ? വേണ്ടയോ... ആകെ ചിന്താക്കുഴപ്പത്തിലായിരുന്നു ഞാൻ.
ഞാൻ തിരിച്ച് മറുപടി നൽകി. "ആരാ എന്നെയെങ്ങനെ അറിയാം... ? ".
"അതൊക്കെ അറിയാം. " തിരികെ മറുപടി വന്നു.
കൂട്ടുകാർ ആരേലും പറ്റിക്കുന്നതാണോ ആവോ എന്ന് ഞാൻ ചിന്തിക്കാതിരുന്നില്ല. ഞാൻ പ്രൊഫൈൽ എന്നുകൂടി ചെക്ക് ചെയ്തു.
വളരെ അടുത്തറിയാവുന്ന ഒരാളെപ്പോലെ എനിക്ക് സന്ദേശം വന്നു കൊണ്ടേയിരുന്നു.
സമയം കടന്ന് പൊയ്ക്കൊണ്ടിരുന്നു. ഞാൻ എന്റെ പേര് പറഞ്ഞില്ലല്ലോ... ?
എബി. എബി തോമസ്. ഇൻഫോപാർക്കിൽ സോഫ്റ്റ്‌വെയർ ഡെവലപ്പർ ആയി ജോലിചെയ്യുന്നു.
എനിക്ക് എഞ്ചിനീയറിങ്ങ് അത്ര താല്പര്യമില്ലായിരുന്നു. വീട്ടുകാർ ഇൻജെക്ട് ചെയ്ത് ഒരു എഞ്ചിനീയറാക്കിയതാണ് എന്നെ.
ഇവിടെ കൊച്ചിയിൽ ആകെ ഒരു വീർപ്പുമുട്ടലാണ്. നാട്ടിൽ നിൽക്കുമ്പോൾ തോന്നും ഇവിടെ വരാൻ. ഇവിടെനിൽക്കുമ്പോഴോ നാട്ടിൽ പോകാനും.
അന്ന് വൈകുന്നേരം വീണ്ടും ബീപ് ശബ്ദത്തോട് കൂടി സന്ദേശം വന്നുകൊണ്ടേയിരുന്നു.
അവന്മാർ പണിതരുന്നതാണോ... ? എനിക്ക് ഒരു പേടിയുണ്ടിരുന്നു. വരുന്നത് വരട്ടെ ഞാൻ മറുപടി നൽകി.
ദിവസങ്ങൾ കടന്ന് പൊയ്ക്കൊണ്ടിരുന്നു. അങ്ങനെയിരിക്കെ ഓഫിസിൽ ലഞ്ച് ബ്രേക്ക് ആയപ്പോൾ. ആദ്യമായി ഒരു വോയിസ് സന്ദേശം. ഞാൻ ഓപ്പൺ ചെയ്ത് അത് കേൾക്കുകയുണ്ടായി. അത്രയും നാളിനിടയിൽ എനിക്കുണ്ടായ സംശയങ്ങൾക്കും സന്ദേഹത്തിനും ഒരു വിരാമമിടലായിരുന്നു ആ സന്ദേശം.
എനിക്ക് മനസ്സിൽ സന്തോഷം തോന്നി. എന്നെ ആരും തന്നെ പറ്റിക്കുകയല്ലല്ലോ... ?.
അന്ന് വൈകുന്നേരം ഒബ്രോമാളിൽ സുഹൃത്തുക്കൾക്കൊപ്പമായിരുന്നു. എന്റെ സുഹൃത്ത് നിറാശിന്റെ ബർത്ത് ഡേ സെലിബ്രേഷൻ.
ഫോൺ ഇടക്കിടെ മന്ത്രിച്ചു കൊണ്ടിരുന്നു. തിരക്കായതിനാൽ ഞാൻ ശ്രദ്ധിച്ചിരുന്നതുമില്ല. ഫ്ലാറ്റിലെത്തിയപ്പോൾ രാത്രിയായി. ഫോണിലെ ഡിസ്‌പ്ലെയിൽ ഒന്നിലധികം നോട്ടിഫിക്കേഷൻ. അതിൽ മെസ്സെജെറിന്റെയും.
അന്നയ്ക്ക് ഞാൻ മറുപടി നൽകിയെങ്കിലും. എനിക്ക് തിരികെ മറുപടി ലഭിക്കുകയുണ്ടായില്ല. എനിക്കാകെ വിഷമമായി.
പിന്നെയും ദിവസങ്ങൾ കടന്ന് പോയി. ഓഫീസിൽ ക്യാബിനിൽ കോളീക്സിനൊപ്പം ഒരു പ്രസന്റേഷൻ തയാറാക്കുകയായിരുന്നു ഞാൻ.
അപ്പോഴാണ്....
തുടരും...
Comments
Post a Comment
🥰