background

എമിലിയയുടെ പശ്ചാത്തലം  എമിലിയ ഒരു  കത്തോലിക്കാ വിശ്വാസ പാരമ്പര്യ കുടുംബത്തിലാണ് വളർന്നത്, അവിടെ വിശ്വാസം എന്നത് അവളുടെ ജീവിതത്തിന്റെ ഒരു കേന്ദ്ര ഭാഗമായിരുന്നു. അവളുടെ മാതാപിതാക്കൾ   സഭയുടെ  വിശ്വാസപ്രമാണങ്ങളിൽ  കർശനമായി ഉറച്ചുനിന്നിരുന്നു, ശക്തമായ ധാർമ്മികതയിലും കടമയിലും അവൾ വളർന്നു. എന്നിരുന്നാലും, അവൾ വളരുന്തോറും, എമിലിയ സഭയുടെ കർശനമായ നിയമങ്ങളെയും സിദ്ധാന്തങ്ങളെയും ചോദ്യം ചെയ്യാൻ തുടങ്ങി. തന്നിൽ അർപ്പിക്കപ്പെട്ട പ്രതീക്ഷകളിൽ അവൾ തളർന്നുപോയി, തന്റെ വിശ്വാസവുമായി കൂടുതൽ വ്യക്തിപരമായ ബന്ധം അവൾ ആഗ്രഹിച്ചു.  ഫാദർ എലിജായുടെ പശ്ചാത്തലം  ഫാദർ എലിജാ ആഴമായ ഭക്തിയും പ്രശ്‌നഭരിതമായ ഭൂതകാലവുമുള്ള ഒരു സങ്കീർണ്ണ വ്യക്തിയായിരുന്നു. വിശ്വാസം ആശ്വാസത്തിന്റെയും ശക്തിയുടെയും ഉറവിടമായിരുന്ന ഒരു എളിമയുള്ള കുടുംബത്തിലാണ് അദ്ദേഹം വളർന്നത്. എന്നിരുന്നാലും, അദ്ദേഹം ഒരു കുട്ടിയായിരുന്നപ്പോൾ ഒരു ദാരുണമായ അപകടത്തിൽ മാതാപിതാക്കൾ കൊല്ലപ്പെട്ടു, പിന്തുണയ്‌ക്കായി സഭയെ ആശ്രയിക്കാൻ അദ്ദേഹം നിർബന്ധിതനായി. അദ്ദേഹം വളരുന്തോറും, ഫാദർ എലിജാ തന്റെ വിശ്വാസത്താൽ കൂടുതൽ കൂടുതൽ വിഴുങ്ങി. ...

കീചെയ്ൻ🎻

സ്മൃതി🖤

ജന്നൽ പാളികൾക്കിടയിലൂടെ മിഴികൾ പുറത്തേക്ക് സഞ്ചരിച്ചു. തന്റെ അജ്ഞാത സുന്ദരി അതാ കടന്ന് പോകുന്നു. 
കൂടെ മാലാഖക്കൂട്ടവും ഉണ്ട്. ഹൃദയത്തിന്റെ മറ്റൊരു കോണിൽ വാക്കുകളില്ലാത്ത വർണങ്ങൾ പെയ്തിറങ്ങി. 

ഇടക്കിടെ കൈയിൽ കെട്ടിയിരുന്ന നാഴികമണി ബീപ് ശബ്ദം പുറപ്പെടുവിച്ച് കൊണ്ടിരുന്നു. ആരോടും യാത്രപറയാതെ സമയം പതിയെ ഇഴഞ്ഞു നീങ്ങി. സ്വർഗ്ഗത്തിന്റെ ചുവരുകളിൽ ഇലക്ട്രിക്ബെല്ലിന്റെ ശബ്ദം പ്രതിഫലിച്ചു. 

എല്ലാവരും ആശ്വാസത്തോടെ നെടുവീർപ്പിട്ടു. ക്ലാസ്സിൽ ആരവമുയർന്നു. മൂന്നാം വർഷത്തിന്റെ ആദ്യദിനം അങ്ങനെ അവസാനിച്ചു. 
തോളിൽ ബാഗുമായി വരാന്തയിലൂടെ പതിയെ നടന്നു. 

ഡിപ്പാർട്ട്മെന്റിന് മുന്നിലുള്ള നെല്ലിമരച്ചോട്ടിൽ ഞങ്ങൾ ഒത്ത്‌കൂടി. മനസ്സിന്റെ വന്യതയിൽ പുതുമണം മാറാത്ത പഴയഓർമ്മകൾ ഒഴുകിക്കൊണ്ടിരുന്നു. 

നീണ്ട രണ്ട് വർഷക്കാലം കടന്ന് പോയത് എത്രപെട്ടെന്നാണ്. ഹൃദയത്തിൽ ഓർത്തുവെയ്ക്കാൻ ഒരുപിടി ഓർമ്മകൾ, പ്രിയപ്പെട്ട ചങ്ങാതിമാർ, സീനിയേഴ്സ്, അധ്യാപകർ, ക്യാന്റീനിലെ തമാശകൾ, എല്ലാം നഷ്ടമാവുകയാണോ... ? 

മനസ്സിന്റെ പടിപ്പുര പതിയെ ചോർന്നൊലിക്കാൻ തുടങ്ങിയിരിക്കുന്നു. ഓർമ്മകളുടെ ശവകുടീരത്തിൽ നിറച്ചാർത്തുള്ള സ്വപ്‌നങ്ങൾ സമ്മാനിച്ച മലമുകളിലെ സുന്ദരിക്ക് എന്തെന്നല്ലാത്ത ഭംഗി. 

എന്നിലേക്കാഴ്ന്നിറങ്ങിയ ഈ സുന്ദരി കാലങ്ങൾക്കപ്പുറവും ജീവിക്കും. എന്റെ ആത്മാവ് മറ്റെവിടെയോ ആയിരുന്നു. നടുപ്പേജ് കീറി കെട്ടയത്ത പുസ്തകത്തെപ്പോലെ ഞാൻ ആ മായിക ലോകത്ത്‌ പാറി നടന്നു. 

ആ മായിക ലോകത്ത് ഞാൻ ഏകനായിരുന്നു. അരങ്ങൊഴിഞ്ഞ വേദിയിലെ ആട്ടക്കാരനെപ്പോലെ. 

തോളിൽ പതിയെ തട്ടി വിളിച്ച് കൊണ്ട് ശ്യാം ചോദിച്ചു. "ടാ...  നീയിത് ഏത് ലോകത്താ... ? "

തുടരും... 



Comments

  1. Nashdappett pokunna birudha jeevithathil chilarkkenkilum muthal koottaakunna tharathilulla chila ormmapeduthalukal💜

    ReplyDelete

Post a Comment

🥰

Popular posts from this blog

നൂറിന്റെ നിറവിൽ💙

കീചെയ്ൻ🎻