background

എമിലിയയുടെ പശ്ചാത്തലം  എമിലിയ ഒരു  കത്തോലിക്കാ വിശ്വാസ പാരമ്പര്യ കുടുംബത്തിലാണ് വളർന്നത്, അവിടെ വിശ്വാസം എന്നത് അവളുടെ ജീവിതത്തിന്റെ ഒരു കേന്ദ്ര ഭാഗമായിരുന്നു. അവളുടെ മാതാപിതാക്കൾ   സഭയുടെ  വിശ്വാസപ്രമാണങ്ങളിൽ  കർശനമായി ഉറച്ചുനിന്നിരുന്നു, ശക്തമായ ധാർമ്മികതയിലും കടമയിലും അവൾ വളർന്നു. എന്നിരുന്നാലും, അവൾ വളരുന്തോറും, എമിലിയ സഭയുടെ കർശനമായ നിയമങ്ങളെയും സിദ്ധാന്തങ്ങളെയും ചോദ്യം ചെയ്യാൻ തുടങ്ങി. തന്നിൽ അർപ്പിക്കപ്പെട്ട പ്രതീക്ഷകളിൽ അവൾ തളർന്നുപോയി, തന്റെ വിശ്വാസവുമായി കൂടുതൽ വ്യക്തിപരമായ ബന്ധം അവൾ ആഗ്രഹിച്ചു.  ഫാദർ എലിജായുടെ പശ്ചാത്തലം  ഫാദർ എലിജാ ആഴമായ ഭക്തിയും പ്രശ്‌നഭരിതമായ ഭൂതകാലവുമുള്ള ഒരു സങ്കീർണ്ണ വ്യക്തിയായിരുന്നു. വിശ്വാസം ആശ്വാസത്തിന്റെയും ശക്തിയുടെയും ഉറവിടമായിരുന്ന ഒരു എളിമയുള്ള കുടുംബത്തിലാണ് അദ്ദേഹം വളർന്നത്. എന്നിരുന്നാലും, അദ്ദേഹം ഒരു കുട്ടിയായിരുന്നപ്പോൾ ഒരു ദാരുണമായ അപകടത്തിൽ മാതാപിതാക്കൾ കൊല്ലപ്പെട്ടു, പിന്തുണയ്‌ക്കായി സഭയെ ആശ്രയിക്കാൻ അദ്ദേഹം നിർബന്ധിതനായി. അദ്ദേഹം വളരുന്തോറും, ഫാദർ എലിജാ തന്റെ വിശ്വാസത്താൽ കൂടുതൽ കൂടുതൽ വിഴുങ്ങി. ...
മുറിവുകൾ🖤

" ദൈവം എല്ലാം കാണുന്നയാളാ... നീ ഇന്നൊരാൾക്ക് വേദനകൊടുത്താൽ കാലം നിനക്കത് തിരിച്ചെത്തിക്കാതെയിരിക്കില്ല. അതുപോലെ തന്നെ അദ്ദേഹം നിനക്കൊരു വേദന തന്നാൽ അതിന്റെ പ്രതിഫലം കാലം പിന്നീട് അയാൾക്ക് കൊടുക്കും ". 

ഈ വാചകങ്ങൾ മനസ്സിരുത്തിയൊന്ന് ആലോചിച്ചാൽ നമ്മൊളൊക്കെ എത്രയോപേരെ വേദനിപ്പിച്ചു എന്ന് മനസിലാക്കാം ; അതുപോലെ നമ്മളെ വേദനിപ്പിച്ചവരേയും.

നാലാള് കൂടുന്നിടത്ത്‌വെച്ച് നമ്മളൊക്കെ ചില സുഹൃത്തുക്കളെയൊക്കെ കളിയാക്കാറുണ്ട് അവിടെയൊക്കെ ചെറുതായി നിന്ന്, തോറ്റ് തരാറുമുണ്ട്. 
നിഷ്കളങ്കമായ മനസ്സിനുടമകളായിരുന്നു അവരൊക്കെ. അതിലുപരി ബന്ധങ്ങൾക്ക് വിലകല്പിച്ചിരുന്നു. 

അങ്ങനെയൊക്കെ ചില സുഹൃത്തുക്കൾ കൂടെയുള്ളതാണ് സ്നേഹം എന്നതിനെ കൂടുതൽ അറിയാൻ സഹായിക്കുന്നത് ; അവിടെയാണ് സ്നേഹം സ്നേഹിക്കപ്പെടുന്നത്. 

നമുക്കൊക്കെ തെറ്റുകളുണ്ടാകുന്നത് മാനുഷികമാണ്. ആ തെറ്റുകൾ ക്ഷമിക്കുന്നതാണ് ദൈവികം. 
ക്ഷമിക്കുക എന്ന് പറയുന്നത് അത്ര നിസ്സാരമല്ല. 

നമ്മുടെ പ്രിയപ്പെട്ടവരോടൊക്കെ ദേഷ്യം കൊണ്ട് വാക്കുകളിലൂടെ മുറിവേൽപ്പിക്കാറുണ്ട്. പിന്നീട് നമ്മള് പോയി സോറി പറയുമായിരിക്കും. പക്ഷേ അവരുടെ ഹൃദയത്തിലേക്ക് ആഴത്തിൽ പതിച്ച ആ വാക്കുകൾ അവർ മറക്കണമെന്നില്ല. അവർ ഒരിക്കൽപ്പോലും നമ്മളിൽ നിന്ന് അങ്ങനെ പ്രതീക്ഷിച്ചിട്ടുണ്ടാകില്ല. 

കോപം ഉള്ളിൽ പതഞ്ഞു പൊങ്ങുമ്പോൾ അതിന്റെ പ്രത്യാഘാതങ്ങളെക്കുറിച്ച് ചിന്തിക്കുക  (വോൾട്ടയർ )

എല്ലാവരും പരസ്പരമൊന്ന് മനസ്സിലാക്കിയാൽ തീരാവുന്ന പ്രശ്‌നമേ നമുക്ക് ചുറ്റ്മുള്ളൂ. 

വൈകിയ വേളയിലായിരിക്കും നമ്മളൊക്കെ ചിന്തിച്ചിട്ടുണ്ടാവുക അവനോട് അല്ലെങ്കിൽ അവളോട്‌ കുറച്ച് കൂടി നന്നായി പെരുമാറാമായിരുന്നു. ഈ കുറ്റബോധമുണ്ടല്ലോ അത് ഹൃദയത്തിൽ വലിയൊരു മുറിവ് തന്നെ സൃഷ്ടിച്ചേക്കാം. 

തെറ്റിനെ പൊറുക്കുക ; മുറിവുകളെ ഹൃദയം കൊണ്ട് ചുംബിക്കുക. കാലം മായ്ക്കാത്ത മുറിവുകളില്ലല്ലോ... 


Comments

Popular posts from this blog

നൂറിന്റെ നിറവിൽ💙

കീചെയ്ൻ🎻