background

എമിലിയയുടെ പശ്ചാത്തലം  എമിലിയ ഒരു  കത്തോലിക്കാ വിശ്വാസ പാരമ്പര്യ കുടുംബത്തിലാണ് വളർന്നത്, അവിടെ വിശ്വാസം എന്നത് അവളുടെ ജീവിതത്തിന്റെ ഒരു കേന്ദ്ര ഭാഗമായിരുന്നു. അവളുടെ മാതാപിതാക്കൾ   സഭയുടെ  വിശ്വാസപ്രമാണങ്ങളിൽ  കർശനമായി ഉറച്ചുനിന്നിരുന്നു, ശക്തമായ ധാർമ്മികതയിലും കടമയിലും അവൾ വളർന്നു. എന്നിരുന്നാലും, അവൾ വളരുന്തോറും, എമിലിയ സഭയുടെ കർശനമായ നിയമങ്ങളെയും സിദ്ധാന്തങ്ങളെയും ചോദ്യം ചെയ്യാൻ തുടങ്ങി. തന്നിൽ അർപ്പിക്കപ്പെട്ട പ്രതീക്ഷകളിൽ അവൾ തളർന്നുപോയി, തന്റെ വിശ്വാസവുമായി കൂടുതൽ വ്യക്തിപരമായ ബന്ധം അവൾ ആഗ്രഹിച്ചു.  ഫാദർ എലിജായുടെ പശ്ചാത്തലം  ഫാദർ എലിജാ ആഴമായ ഭക്തിയും പ്രശ്‌നഭരിതമായ ഭൂതകാലവുമുള്ള ഒരു സങ്കീർണ്ണ വ്യക്തിയായിരുന്നു. വിശ്വാസം ആശ്വാസത്തിന്റെയും ശക്തിയുടെയും ഉറവിടമായിരുന്ന ഒരു എളിമയുള്ള കുടുംബത്തിലാണ് അദ്ദേഹം വളർന്നത്. എന്നിരുന്നാലും, അദ്ദേഹം ഒരു കുട്ടിയായിരുന്നപ്പോൾ ഒരു ദാരുണമായ അപകടത്തിൽ മാതാപിതാക്കൾ കൊല്ലപ്പെട്ടു, പിന്തുണയ്‌ക്കായി സഭയെ ആശ്രയിക്കാൻ അദ്ദേഹം നിർബന്ധിതനായി. അദ്ദേഹം വളരുന്തോറും, ഫാദർ എലിജാ തന്റെ വിശ്വാസത്താൽ കൂടുതൽ കൂടുതൽ വിഴുങ്ങി. ...
കാണാതെപോയ സ്നേഹം🖤

ഇന്നലെ ഓണസദ്യയൊക്കെ കഴിച്ച് , ചെറിയൊരു മയക്കത്തിലായിരുന്ന ഞങ്ങളെ ഉണർത്തിയത് അവളുടെ ശബ്ദമായിരുന്നു. 

രണ്ട് വർഷത്തോളമായി അവളിവിടെയുണ്ട്. പറഞ്ഞു വരുന്നത് വീട്ടിൽ വളർത്തുന്ന കോഴിയെക്കുറിച്ചാണ്. 

വളരെ അവിചാരിതമായാണ് അത് സംഭവിച്ചത്. അവളെ ഒരു നായ ആക്രമിച്ചു. ഉടനെ തന്നെ ശബ്ദകോലാഹലങ്ങളുണ്ടാക്കിയത് കൊണ്ട് അവളുടെ ജീവൻ തിരികെ കിട്ടി. 

ദൂരേക്ക് ഓടിമറയുന്ന നായയുടെ പിറകെ ഓടിയെങ്കിലും രക്ഷപെട്ടു. സങ്കടമെന്തെന്ന് പറയട്ടെ അവളുടെ തൂവലുകൾ ചെറുതായി അടർന്ന് മാറിയിരിക്കുന്നു. കാലുകൾക്ക് പരിക്ക് പറ്റിയിട്ടുണ്ട്. പേടിച്ചതിന്റെ ആഘാതത്തിൽ നന്നായി കിതയ്ക്കുന്നുണ്ട്. 

സ്നേഹവായ്‌പോടെ ചിറകിലൂടെ കൈകൾ മെല്ലെ പായിച്ചു. കുറച്ച് വെള്ളം കൊടുത്തപ്പോൾ കുടിക്കുകയും ചെയ്തു. 

കുറച്ച് നാളുകൾക്ക് മുന്നേ അപ്പച്ചി എന്നോട് പറഞ്ഞൊരു കാര്യമോർമ്മവന്നു. " നമ്മൾ അവരെ സ്നേഹിച്ചാൽ അവരും നമ്മളെ സ്നേഹിക്കും ". 

നമ്മൾ മനുഷ്യരോട് സംസാരിക്കില്ല എന്നതൊഴിച്ചാൽ ഇവരോളം മനുഷ്യരെ സ്നേഹിക്കുന്ന മറ്റ് ജീവിവർഗമുണ്ടാകില്ല. 


പരിഭവമോ പരാതിയോ പറയാതെ നമ്മളെ സ്നേഹിക്കുന്നവർ വീട്ടിൽ വളർത്തുന്ന കോഴിയാവാം പൂച്ചയാകാം പശുവുമാകാം. 

അതെ നമ്മളെ അകമഴിഞ്ഞ് സ്നേഹിക്കുന്നവർ , വീടിനെ സ്വർഗമാക്കുന്നവർ. 
കഴിയുമെങ്കിൽ അവർക്ക് വേണ്ടിയും അല്പ്പം സമയം കണ്ടെത്താം. 



Comments

Popular posts from this blog

നൂറിന്റെ നിറവിൽ💙

കീചെയ്ൻ🎻