പിന്നെയും ദിവസങ്ങൾ കടന്ന് പോയി. ഓഫീസിൽ ക്യാബിനിൽ കോളീക്സിനൊപ്പം ഒരു പ്രസന്റേഷൻ തയാറാക്കുകയായിരുന്നു ഞാൻ.
അപ്പോഴാണ് അന്നയുടെ മെസ്സേജ് വന്നത്.
ഞാൻ മെസ്സേജ് ഓപ്പൺ ചെയ്ത് വായിച്ചു." ഫ്രീയാണെങ്കിൽ ഒന്ന് വിളിക്കാൻ പറ്റുവോ ?" ഇതാണെന്റെ നമ്പർ.
"ഞാൻ അൽപം തിരക്കിലാ. ഉച്ചയാകുമ്പോഴേക്കും ഞാൻ ഫ്രീയാകും. അപ്പോൾ വിളിക്കാം. " മറുപടി നൽകി.
ഉച്ചയോടെ പ്രസന്റേഷൻ വർക്ക് കഴിഞ്ഞു. ലഞ്ച് ബ്രേക്കായി. അന്നയെ ഞാൻ വിളിച്ചു.
"ഹലോ... "മറുഭാഗത്ത് നിന്നും ഒരു കിളിനാദം.
"ഹായ്... " ഞാൻ എബി. ഇപ്പോഴാ ഒന്ന് ഫ്രീയായേ.
"ഹാ... ഞാൻ അന്ന " സന്തോഷത്തോടെ അവൾ പറഞ്ഞു.
"എന്താ എന്നോട് വിളിക്കാൻ പറഞ്ഞത് ? ".
"നിനക്കെന്നെ ഇതുവരെയും മനസ്സിലായില്ലേ... ? സ്റ്റെല്ലാ മേരീസിൽ പഠിച്ച. അന്ന് നീയെന്നെ കളിയാക്കി വിളിച്ചിരുന്നത് ബൊമ്മിക്കുട്ടിയെന്നാ... "
"ആഹ്... ബൊമ്മി. എനിക്ക് വിശ്വസിക്കാൻ കഴിയുന്നില്ല. എത്ര വർഷമായി. പറ എന്തൊക്കെയുണ്ട് വിശേഷങ്ങൾ. "
"അന്ന് പപ്പയ്ക്ക് ബാംഗ്ലൂരിലേക്ക് ട്രാൻസ്ഫെർ ആയതല്ലേ. ആകെ തിരക്ക് പിടിച്ചൊരു ജീവിതം. ഞാനിവിടെ ടെക്സെല്ലിൽ അസിസ്റ്റന്റ് മാനേജർ ആയി വർക്ക് ചെയ്യുന്നു. "
"അന്ന് സ്കൂളിൽ നിന്ന് എല്ലാവരോടും ബൈ പറഞ്ഞിറങ്ങുമ്പോൾ നീയെനിക്ക് ഒരു കീചെയ്ൻ തന്നിരുന്നു. ഒരു മാലാഖയുടെ രൂപമുള്ള. അതിപ്പോഴും എന്റെ കൈയിലുണ്ട്. "
"ഈശോയെ... ശെരിക്കും. നിനക്കിപ്പോഴും പഴയതൊക്കെ ഓർമ്മയുണ്ടോ... ? "
"പറയാനാണേൽ ഇനിയും കുറേയുണ്ട്. അതൊക്കെ പോട്ടെ നീയിപ്പോഴും വയലിനൊക്കെ വായിക്കുവോ ?
"ഏയ്... ഇല്ല. അമ്മയുടെ നിർബന്ധം ആയിരുന്നു അതൊക്കെ. "
എന്റെ പുറകിൽ ആരോ വന്ന് തട്ടി. ബോസ്സ് വിളിക്കുന്നു എന്ന് പറഞ്ഞിട്ട് പോയി.
"അതെ ഞാനൽപം തിരക്കിലാ. ഓക്കെ ബൈ. "
"അഹ് നമ്മളിനി സംസാരിക്കില്ലേ... ?"
"അതെന്താ അങ്ങനെ ചോദിച്ചേ... ? "
"ബൈ പറഞ്ഞു. അതാ സീയൂ എന്ന് പറയ്. "
അന്ന അങ്ങനെ പറഞ്ഞപ്പോൾ എന്തെന്നല്ലാത്തൊരു സന്തോഷം. പിന്നെ ഞാൻ എന്റെ ജോലികളിൽ ഏർപ്പെട്ടു. അന്ന് വൈകുന്നേരം ഫ്ലാറ്റിൽ വന്നപ്പോൾ എന്റെ ചിന്തയിൽ അവളായിരുന്നു.
ഈ രാത്രി മെസ്സേജ് അയച്ചാൽ എന്താ വിചാരിക്കുക. ഏയ് വേണ്ട. നാളെയാകട്ടെ.
രാവിലെ എഴുന്നേറ്റപ്പോൾ നന്നേ വൈകിയിരുന്നു. ഗുഡ് മോർണിംഗ് മെസ്സേജ് വന്നിരുന്നു. "ഞാൻ അൽപ്പം ലേറ്റായി സോറി. "
പക്ഷേ മറുപടി വന്നില്ല. എനിക്കത് വല്ലാത്തൊരു അസ്വസ്ഥത ഉളവാക്കി.
വൈകുന്നേരം ആയപ്പോൾ അന്നയുടെ മറുപടി വന്നു. "നാളെ പെങ്ങളുടെ ആദ്യ കുർബാനയാണ്. അതിന്റെ ചില ഒരുക്കത്തിലായിരുന്നു ഞാൻ. " അന്നയുടെ മറുപടി. അപ്പോഴാണ് എനിക്ക് ആശ്വാസമായത്.
ദിനരാത്രങ്ങൾ കൊഴിഞ്ഞു പൊയ്ക്കൊണ്ടിരുന്നു. അങ്ങനെ ഒരു ദിവസം ഞാൻ റാണി ചേച്ചിയുടെ വിവാഹത്തിന്റെ ചന്തം ചാർത്തലിന്റെ കുറച്ച് ഫോട്ടോസ് അയച്ച് കൊടുത്തു.
എന്നോട് അന്ന അങ്ങനൊരു ചോദ്യം ചോദിച്ചപ്പോൾ എന്താണ് പറയുക എന്നാശങ്കയിലായിരുന്നു ഞാൻ.
"നീ മദ്യപിക്കുവോ... ? ".
"അത്. "
"ഹും പറയ്. എന്താ ഒന്നും മിണ്ടാത്തെ... ? "
"വല്ലപ്പോഴും കുടുംബത്തിൽ എന്തെങ്കിലും ആഘോഷം വരുമ്പോൾ ഫ്രണ്ട്‌സിനൊപ്പം ചെറുതായിട്ട് ".
"എന്റെ ജീവിതപങ്കാളി മദ്യപിക്കുന്നത് ഞാൻ ഒരിക്കലും ഇഷ്ടപ്പെടുന്നില്ല. "
"നീയെന്താ പറഞ്ഞെ ജീവിതപങ്കാളിയോ... അന്ന അങ്ങനെ പറഞ്ഞപ്പോൾ മനസ്സിൽ ഒരു തിരയടിച്ച പോലെ തോന്നി. ശരിക്കും അതൊരു തുടക്കമായിരുന്നു. ഞങ്ങളുടെ പ്രണയത്തിന്റെ തുടക്കം. "
ദിനരാത്രങ്ങൾ പിന്നെയും കൊഴിഞ്ഞു പോയി.
ഒരു ദിവസം രാവിലെ അന്ന വിളിച്ചു. അല്ല ഇപ്പോൾ ഞാൻ ഫോണിൽ ആ പഴയ പേരാണ് സേവ് ചെയ്തിരിക്കുന്നത്. ബൊമ്മികുട്ടി.
"ടാ... കൂറേ നീ ഇതുവരെ എഴുന്നേറ്റില്ലേ... ? ഓഫീസിൽ പോകാൻ ടൈം ആയല്ലോ... എഴുന്നേൽക്കടാ മടിയാ." കൂറേ അവളങ്ങനെ വിളിക്കുമ്പോൾ എന്തെന്നല്ലാത്തൊരു മാസ്മരികതയാണ്.
ഇതെന്നും പതിവാണ് രാവിലെ എന്നെ വിളിച്ചെഴുന്നേൽപ്പിക്കുക എന്നത്. എനിക്കത് വലിയൊരു സന്തോഷം തരുന്നതാണ്.
ഓഫിസിലെ വർക്ക് കഴിഞ്ഞ് വീട്ടിൽ വന്നപ്പോൾ ഒരു നേരമായി. അപ്പോഴാണ് എന്റെ ബൊമ്മിക്കുട്ടിയുടെ മെസ്സേജ് വന്നത്.
"ടാ കൂറേ... "
തുടരും...
Comments
Post a Comment
🥰