അങ്ങനെ ഞാൻ നാട്ടിലെത്തി. ക്ഷീണം കൊണ്ട് അൽപനേരം ഞാനൊന്ന് മയങ്ങി. ഞാനൊരു മായിക ലോകത്തേക്ക് വഴുതി വീഴുകയായിരുന്നു.
എന്റെ ബൊമ്മിക്കുട്ടിയുടെ മിഴികളിൽ നിറഞ്ഞ് തുളുമ്പിയ തിളക്കം എന്നെ കൊല്ലുന്നത് പോലെ തോന്നി.
ഈറനണിഞ്ഞ മുടിയിഴകളിൽ നനുത്ത വെള്ളത്തുള്ളികൾ. തലയിൽ തോർത്ത് മുണ്ട് കെട്ടിയിട്ടുണ്ട്. മുഖത്ത് വെള്ളത്തുള്ളികൾ തിളങ്ങുന്നു.
അവളെ കണ്ടമാത്രയിൽ ഞാൻ അറിയാതെ പറഞ്ഞു. " ഈശോയേ... "
മുഖത്തേക്ക് വീണനേർത്ത ചുരുണ്ട മുടിക്ക് ഒരു പ്രത്യേക ഭംഗിയുണ്ടായിരുന്നു.
അവൾ കണ്ണാടിക്ക് മുന്നിൽ നിന്ന് കൊണ്ട് തലയിൽ കെട്ടിയ തോർത്ത് അഴിച്ചു. വെള്ളം ഊർന്ന് വീഴുന്ന നീണ്ട തലമുടി. മുടി ഒരുവശത്തേക്കിട്ട് തല തോർത്തുന്നു. മുടിയിൽ നിന്നും വെള്ളത്തുള്ളികൾ എന്റെ മുഖത്തേക്ക് വീണു.
ഞാൻ പതിയെ അവളുടെ പിറകിൽ ചെന്ന് അവളെ ചേർത്ത് പിടിച്ചു. ഞെട്ടിപ്പോയ അവൾ എന്റെ ബൊമ്മിക്കുട്ടി കുതറി മാറാൻ ശ്രമിച്ചു.
"കൂറേ... എന്താ ഇത്. വിടൂന്നെ... പ്ലീസ് വിട്. ". പേടിച്ച മുഖഭാവത്തോടെ അവൾ പറഞ്ഞു. ഞാൻ വിട്ടില്ല. അവളുടെ മുഖത്തേക്ക് തന്നെ നോക്കി. അവളെന്റെ കണ്ണുകളിലേക്ക് ഒന്ന് നോക്കി.
പിന്നെ പതിയെ തല താഴ്ത്തിക്കൊണ്ട് എന്റെ കൈ മാറ്റാൻ ശ്രമിച്ചു. ഞാൻ കൂടുതലെടുത്തേക്ക് അവളെ അടുപ്പിച്ചു. അവളുടെ കണ്ണുകളിലേക്ക് തന്നെ നോക്കിക്കൊണ്ട് പറഞ്ഞു. "ഇഷ്ട്ടാ ഒരുപാട് ".
എന്താണെന്ന് അറിയില്ല. അവൾ പിന്നെ കുതറി മാറാൻ ശ്രമിച്ചില്ല. അവളുടെ ശ്വാസത്തിന്റെ വേഗത കൂടിയത് ഞാനറിഞ്ഞു. ഞാനവളുടെ മുഖം മെല്ലെയുയർത്തി അവളുടെ മിഴികളിലേക്ക് നോക്കി. അവൾ ഒരിക്കൽക്കൂടി എന്നെ നോക്കി. ഞാനെന്റെ ചുണ്ട് അവളുടെ ചുണ്ടിലേക്ക് ലക്ഷ്യം വെച്ചു. അവൾ കണ്ണുകൾ ഇറുക്കിയടച്ചു.
പെട്ടന്നായിരുന്നു ആ ശബ്ദം "ടാ... "
"എവിടെ ബൊമ്മിയെവിടെ "ഞാൻ ചുറ്റുപാടും നോക്കി.
അമ്മയായിരുന്നു വിളിച്ചത്. "ബൊമ്മയോ... ? പള്ളിപ്പെരുനാളിന് വാങ്ങിയ ബൊമ്മയാണോ... ? "
ഞാൻ നെടുവീർപ്പിട്ടുകൊണ്ട് പറഞ്ഞു. "ശ്യോ... സ്വപ്‌നമായിരുന്നോ... "
"ടാ ചെക്കാ പോയി കുളിക്ക് അപ്പൻ നിന്നെ തിരക്കുന്നുണ്ട്. "
ഞാൻ ചാടിയെഴുന്നേറ്റു. ഫോൺ എടുത്ത് നോക്കി. ബൊമ്മിക്കുട്ടിയുടെ മിസ്സ്ഡ് കാൾ.
"ഈശോയെ ഇന്നെന്നെ കൊല്ലും. " ഞാൻ ചെറിയൊരു സന്ദേഹത്തോടെ എന്റെ ബൊമ്മിയെ വിളിച്ചു.
"ഹലോ ബൊമ്മിക്കുട്ടി സോറി. ഞാൻ ഉറക്കത്തിലായിരുന്നു. "
"ടാ കൂറേ അതെനിക്കറിയാലോ... പിന്നെ നിന്നെ വിളിച്ചില്ലേൽ എന്തോ പോലെയാ... അവിടെ എന്തേലും ചോദിച്ചോ... ? "
"ആദ്യം അപ്പനെ പോയൊന്ന് മുഖം കാണിക്കണം. "
"കൂറേ ടാ ചെല്ല് പിന്നെ വിളിക്കാവേ... "
"ഓക്കെ ബൈ ".
"ടാ കൂറേ ഞാൻ പറഞ്ഞിട്ടില്ലേ ബൈ അല്ല സീയൂ "
"എന്റെ ബൊമ്മി മേഡം ക്ഷമിക്ക് "
തെറ്റുകൾ ഉണ്ടായപ്പോൾ അവളെന്നെ തിരുത്തുകയും ചെയ്തു.
"ആഹ് ഓക്കെ ".
വൈകുന്നേരമുള്ള സന്ധ്യാ പ്രാർത്ഥന കഴിഞ്ഞു. ഹാളിൽ അപ്പനും അമ്മയും അമ്മാമ്മച്ചിയും പിന്നെ എന്റെ പെങ്ങളോടൊപ്പം ഇരിക്കുകയായിരുന്നു ഞാൻ.
"ടാ എബി ആ കൊച്ചിന്റെ ഫോട്ടോ ഒന്ന് കാണിച്ചേ... ? അമ്മയുടെ ചോദ്യം.
ഫോണിൽ ഞാൻ എന്റെ ബൊമ്മിക്കുട്ടിയുടെ ഫോട്ടോ കാണിച്ചു കൊടുത്തു.
"ആഹ് നോക്കട്ടെ " എന്റെ പെങ്ങൾ ഫോൺ തട്ടി മേടിച്ചു.
"സുന്ദരിയാണല്ലോ... ഇച്ചായോ ". അവളെ നോക്കി ഒന്ന് പുഞ്ചിരിച്ചു. അമ്മയും അമ്മാച്ചിയും അപ്പനും മാറിമാറി നോക്കി.
രാത്രി ടെറസിന് മുകളിൽ നിൽക്കുകയായിരുന്നു. പെട്ടന്നായിരുന്നു ബൊമ്മിയുടെ ഫോൺ കാൾ വന്നത്.
"കൂറേ ടാ എല്ലാവരും എന്ത് പറഞ്ഞു ? "
ആകാംഷയോടെ എന്റെ ബൊമ്മിക്കുട്ടി ചോദിച്ചു.
"ഇവിടെ എല്ലാവർക്കും സന്തോഷായി. "
പെട്ടന്ന് പിറകിലൂടെ വന്ന് എന്റെ പെങ്ങൾ എസ്തർ ഫോൺ തട്ടി മേടിച്ചു.
"ഹലോ ഞാൻ എസ്തറാ... ഇച്ചായനോട് സൊള്ളിക്കൊണ്ടിരുന്നാൽ കല്ല്യാണം കഴിഞ്ഞ് പറയാൻ പിന്നെ ഒന്നും കാണില്ല. കുറച്ച് ബാക്കി വെയ്ക്ക്. "
"പിന്നെ ഈ ഇച്ചായനുണ്ടല്ലോ... "
"ടീ നീ കുളമാക്കുമോ ഫോൺ താടീ... ". ഞാൻ എസ്തറിന്റെ കൈയിൽ നിന്നും തട്ടി മേടിച്ചു.
"കൂറേ ടാ എസ്തറെന്താ പറയാൻ വന്നേ... ? പറ... "
"അവള് ചുമ്മാ ". അതൊരു പാവാ ഇടയ്ക്ക് എന്തേലും കുറുമ്പ് ഒപ്പിക്കുമെന്നല്ലാതെ. "
"ഞാനൊരു കാര്യം പറഞ്ഞാൽ നീയെന്നെ കളിയാക്കുവോ... ? " ബൊമ്മിക്കുട്ടി സ്നേഹവായ്പോടെ ചോദിച്ചു.
"ഏയ് പറ "
തുടരും...
Comments
Post a Comment
🥰