background

എമിലിയയുടെ പശ്ചാത്തലം  എമിലിയ ഒരു  കത്തോലിക്കാ വിശ്വാസ പാരമ്പര്യ കുടുംബത്തിലാണ് വളർന്നത്, അവിടെ വിശ്വാസം എന്നത് അവളുടെ ജീവിതത്തിന്റെ ഒരു കേന്ദ്ര ഭാഗമായിരുന്നു. അവളുടെ മാതാപിതാക്കൾ   സഭയുടെ  വിശ്വാസപ്രമാണങ്ങളിൽ  കർശനമായി ഉറച്ചുനിന്നിരുന്നു, ശക്തമായ ധാർമ്മികതയിലും കടമയിലും അവൾ വളർന്നു. എന്നിരുന്നാലും, അവൾ വളരുന്തോറും, എമിലിയ സഭയുടെ കർശനമായ നിയമങ്ങളെയും സിദ്ധാന്തങ്ങളെയും ചോദ്യം ചെയ്യാൻ തുടങ്ങി. തന്നിൽ അർപ്പിക്കപ്പെട്ട പ്രതീക്ഷകളിൽ അവൾ തളർന്നുപോയി, തന്റെ വിശ്വാസവുമായി കൂടുതൽ വ്യക്തിപരമായ ബന്ധം അവൾ ആഗ്രഹിച്ചു.  ഫാദർ എലിജായുടെ പശ്ചാത്തലം  ഫാദർ എലിജാ ആഴമായ ഭക്തിയും പ്രശ്‌നഭരിതമായ ഭൂതകാലവുമുള്ള ഒരു സങ്കീർണ്ണ വ്യക്തിയായിരുന്നു. വിശ്വാസം ആശ്വാസത്തിന്റെയും ശക്തിയുടെയും ഉറവിടമായിരുന്ന ഒരു എളിമയുള്ള കുടുംബത്തിലാണ് അദ്ദേഹം വളർന്നത്. എന്നിരുന്നാലും, അദ്ദേഹം ഒരു കുട്ടിയായിരുന്നപ്പോൾ ഒരു ദാരുണമായ അപകടത്തിൽ മാതാപിതാക്കൾ കൊല്ലപ്പെട്ടു, പിന്തുണയ്‌ക്കായി സഭയെ ആശ്രയിക്കാൻ അദ്ദേഹം നിർബന്ധിതനായി. അദ്ദേഹം വളരുന്തോറും, ഫാദർ എലിജാ തന്റെ വിശ്വാസത്താൽ കൂടുതൽ കൂടുതൽ വിഴുങ്ങി. ...

കീചെയ്ൻ🎻

"ടാ കൂറേ... ഒരു കാര്യം പറയാനുണ്ട്.  "

ഞാൻ ഉടൻ തന്നെ അവളെ വിളിച്ചു. "എന്താ പറയാനുണ്ടെന്ന് പറഞ്ഞിട്ട്. "

"ടാ കൂറേ... ഞാൻ നമ്മുടെ കാര്യം പപ്പയോട് പറഞ്ഞു. മമ്മയ്ക്കും സമ്മതം. "

"ഹേ... ചുമ്മാ... ശരിക്കും. അവരൊന്നും പറഞ്ഞില്ലേ... 

"ടാ... പറഞ്ഞു വരുമ്പോൾ നിന്റെ റാണിചേച്ചി എന്റെ കസിൻ ആയിട്ട് വരും. പപ്പ എല്ലാം തിരക്കി. "

"നീ നമ്മുടെ കാര്യം എന്ന് നിന്റെ വീട്ടിൽ പറയും. ഉടനെ പറയണം. ഒന്നും നാളത്തേയ്ക്ക് മാറ്റിവെക്കേണ്ട. "

"ബൊമ്മി അത് ഇത്രപെട്ടെന്ന് അതെങ്ങനാ... ? "

"എന്തായാലും പറയേണ്ടതല്ലേ " അവൾ സന്ദേഹത്തോടെ ചോദിച്ചു. 

"മം പറയാം. പക്ഷേ അപ്പൻ എങ്ങനെ പ്രതികരിക്കും എന്നോർക്കുമ്പോൾ... "

"എനിക്ക് വേണ്ടി രണ്ട് കൊണ്ടാലും കുഴപ്പമില്ല. പറയണാട്ടോ... 
സീയൂ... കൂറേ വെയ്ക്കുവാന്നേ... "

അപ്പനോട് കാര്യങ്ങൾ എങ്ങനെ അവതരിപ്പിക്കും എന്ന് ആലോചിച്ച് ഇരിക്കുമ്പോഴായിരുന്നു നാട്ടിൽ നിന്ന് അപ്പന്റെ ഫോൺ കാൾ. 

"ടാ എബി എങ്ങനുണ്ട്. നന്നായിട്ടിരിക്കുന്നോ ? "

"ആഹ് അപ്പാ... അപ്പാ എനിക്കൊരു കാര്യം പറയാനുണ്ടായിരുന്നു. "

"എന്താടാ... സീരിയൽ പോലെ നീട്ടിവലിക്കാതെ കാര്യം പറയടാ... "

"അപ്പാ എനിക്കൊരാളെ ഇഷ്ട്ടാണ് അപ്പൻ സമ്മതിക്കണം. "

"നീ പറയാൻ പരുങ്ങിയപ്പോഴേ ഞാൻ ഊഹിച്ചു. ഏതാടാ കൊച്ച് നമ്മടെ കൂട്ടരാണോ ?  "

"ആഹ് അപ്പാ... നമ്മടെ റാണിചേച്ചിയുടെ കസിൻ ആയിട്ട് വരും. "

"ഞങ്ങളൊന്ന് ആലോചിക്കട്ടെ. അമ്മച്ചി നിന്നെ തിരക്കിയെന്നു പറയാൻ പറഞ്ഞു കേട്ടോ... "

"ആഹ് അപ്പാ അടുത്താഴ്ച ഞാൻ നാട്ടില് വരുന്നുണ്ട്. "

"ഓക്കെ ".

അപ്പൻ പ്രത്യേകിച്ച് എതിരഭിപ്രായം പറയാത്തത് കൊണ്ട് ഒരാശ്വാസം. ഞാൻ എന്റെ ബൊമ്മിയെ വിളിച്ച് കാര്യം പറഞ്ഞു. അവൾ ഹാപ്പിയായി. 

പിന്നെയും ദിവസങ്ങൾ കടന്ന് പൊയ്ക്കൊണ്ടിരുന്നു. 
അന്നൊരു ദിവസം എനിക്ക് ബൊമ്മിയോട്‌ വഴക്കിടേണ്ടി വന്നു. ഞാൻ ഓരോന്ന് പറഞ്ഞ് കളിയാക്കി. പക്ഷേ അവളൊരു പാവമായത് കൊണ്ട് എന്നോട് ദേഷ്യപ്പെട്ടതേയില്ല. 

ഞങ്ങളുടെ ആ ദിവസത്തെ ഫോൺ സംഭാഷണം അവസാനിക്കുന്നതിന് മുൻപ് അവളെന്നോട് പറഞ്ഞു. 

"ടാ കൂറേ... നീയിങ്ങനെ എന്നോട് വഴക്കിടുമ്പോൾ പേടിയാ... എല്ലാം അവസാനിക്കൂന്ന് ".എന്തിനാ വഴക്കിടുന്നേ... ? "

"എന്റെ ബൊമ്മിക്കുട്ടി ഞാൻ ചുമ്മാ... "

"മം പോട്ടെ. "

അന്ന് രാത്രി അവള് പറഞ്ഞതിൽ കഴമ്പുണ്ടെന്ന് എനിക്ക് തോന്നി. അതേക്കുറിച്ച് ഞാൻ ആലോചിച്ചു. അടുത്ത ദിവസം ഓഫിസിൽ വന്നിട്ട് ഇതേക്കുറിച്ച് ഫ്രണ്ട്‌സിനോടൊക്കെ ചോദിച്ചു. 

ഒരു ഞായറാഴ്ച ഞാൻ നാട്ടിലേക്ക് പോകാൻ തീരുമാനിച്ച ദിവസം. അന്നാണ് അത് സംഭവിച്ചത്. ഞാനെന്റെ ബൊമ്മിക്കുട്ടിയെ കരയിപ്പിച്ചു. 

"ടാ കൂറേ നീയെന്നെ കല്യാണം കഴിച്ചിട്ട് നിന്റെ വീട്ടിലെല്ലാവർക്കും എന്നെ ഇഷ്ട്ടാകുമോ... ? "

"ആഹ് അതെന്താ... ഇഷ്ട്ടായില്ലെങ്കിൽ എന്താ... ? "
ഇഷ്ട്ടായില്ലെങ്കിൽ നിന്നെ തിരിച്ച് ബാംഗ്ലൂരിൽ നിന്റെ വീട്ടിൽ കൊണ്ടാക്കും. "

"ടാ കൂറേ... " എന്നായിരുന്നു അവളുടെ മറുപടി. "ഓക്കെ ഞാൻ വെയ്ക്കുവാ "

എനിക്കാകെ എന്തോ പോലെ തോന്നി. അവളെ എന്റെ ബൊമ്മിക്കുട്ടിയെ ഞാൻ വിളിച്ചെങ്കിലും അവൾ കാൾ അറ്റൻഡ് ചെയ്തില്ല. എനിക്കാകെ ഭ്രാന്ത്‌ പിടിക്കുന്ന പോലെയായി. 

കുറച്ച് മണിക്കൂറുകൾക്ക് ശേഷം അവളെന്നെ വിളിച്ചു. ഇടറിയ ശബ്ദത്തോടെ എന്നോട് സംസാരിച്ചു. കൂറേ... 

അവൾ മൂക്ക് പിഴിയുന്ന ശബ്ദം എനിക്ക് കേൾക്കാമായിരുന്നു. അവൾ കരയുകയാണെന്ന് മനസ്സിലായി. അൽപനേരം ഞങ്ങളൊന്നും മിണ്ടിയില്ല. അവളുടെ കരച്ചിൽ കൂടിക്കൊണ്ടിരുന്നു. 

"ബൊമ്മി ടാ സോറി ഞാനങ്ങനെ പറയാൻ പാടില്ലായിരുന്നു ".ഞാനൊരു പെൺകുട്ടിയെ അതും എന്റേതുമാത്രമായ അവളെ ഞാൻ കരയിച്ചു. ഞാൻ ഭിത്തിയിൽ ആഞ്ഞടിച്ചു. 

"പ്ലീസ് ഒന്ന് മിണ്ടുവോ. സോറി എന്റെ തെറ്റാ... "
വീണ്ടും നിശബ്ദത നിറഞ്ഞ നിമിഷങ്ങൾ. 
"എന്തെങ്കിലും ഒന്ന് പറ. എന്നെ എന്തുവേണമെങ്കിലും ചെയ്തോ... "

അതോടെ ഞാനും കരയാൻ തുടങ്ങി. കുറച്ച് കഴിഞ്ഞ് അവൾ പറഞ്ഞു. 

"കൂറേ... നീയെന്നെ വിവാഹം കഴിച്ച് നിന്റെ വീട്ടിലേക്ക് കൊണ്ട് പോവുകപോലും ചെയ്തിട്ടില്ല. അതിന് മുൻമ്പ്, എന്നെ തിരിച്ചയക്കുന്നതിനെക്കുറിച്ചാണോ പറയുന്നത്. "

അവളുടെ ആ ചോദ്യത്തിന് മുന്നിൽ ഞാൻ പതറി. 
"നിനക്ക് എന്നോട് അങ്ങനെ പറയാൻ ഒരു നിമിഷമേ വേണ്ടിവന്നുള്ളൂ. ഞാനൊരു പെൺകുട്ടിയാ ഇത്രയും കാലം ഞാനെന്റെ അച്ഛനോടും അമ്മയോടും സഹോദരങ്ങളോടും ജീവിച്ച വീട്ടിൽ. ഒരുപാട് ഓർമ്മകൾ ബാക്കിയാക്കി. നിനക്ക് വേണ്ടി നിന്നോടൊപ്പം വരുമ്പോൾ. നീ പറയുന്നു നീയെന്നെ ഉപേക്ഷിക്കുമെന്ന്. "

"ടാ ബൊമ്മി ഞാൻ മണ്ടത്തരം പറഞ്ഞതാ നീയെന്നോട് ക്ഷമിക്ക്. ഇനി ഇങ്ങനെയുണ്ടാവില്ല. "

അവളാദ്യം എന്റെ കണ്ണുനീർ തുടച്ചു. അതൊരു പെണ്ണിന് മാത്രം ഉള്ള ഒരു അനുഗ്രഹമാണ്. കരയുന്നവരെ ആശ്വസിപ്പിക്കുവാനുള്ള കഴിവ്. 

"ടാ കൂറേ കരയല്ലേ ഞാൻ നിന്നോട് സംസാരിക്കുന്നുണ്ടല്ലോ... എന്തൊക്കെയായാലും ഞാൻ നിന്റെയല്ലേ...  ഞാൻ ഹാപ്പിയായിട്ട് ഇരിക്കുന്നതാണ് നിനക്കിഷ്ട്ടമെങ്കിൽ കരയല്ലേ... "

വേദനിക്കുന്ന ഒരു ഹൃദയം മറ്റൊരു വേദനിക്കുന്ന ഹൃദയത്തെ സ്വാന്തനിപ്പിക്കുന്നു. 

"ടാ കൂറേ...  നിനക്കറിയോ എന്നും എന്റെ കുടുംബത്തോടൊപ്പം നിൽക്കണമെന്ന് ആഗ്രഹിക്കുന്നവളാ ഞാൻ. പക്ഷേ വിവാഹം അത് എന്തായാലും വേണ്ടതല്ലേ അപ്പോൾ അവരെ പിരിയേണ്ടി വരും. പിന്നെ ജീവിതാന്ത്യം വരെ നീയാണെന്നെ സംരക്ഷിക്കേണ്ടതും. "

"സോറി ഇനി ഞാൻ അരുതാത്തതൊന്നും പറയില്ല. നീ പറ എന്ത് ശിക്ഷ വേണമെങ്കിലും തന്നോ... "

"കൂറേ അടുത്ത ഫ്ലാറ്റിലുള്ള. നീ പറയാറില്ലേ പട്ടാളക്കാരൻ ചേട്ടനോട് പോയി ഐ ലവ് യു എന്ന് പറ. "

എന്റെ ബൊമ്മിക്കുട്ടി പറഞ്ഞത് പോലെ ചെയ്തേ പറ്റൂ. കാരണം ഞാനവളെ അത്രമാത്രം വിഷമിപ്പിച്ചു, കരയിപ്പിച്ചു. 

"ഫോൺ കട്ട്‌ ചെയ്യരുത്. എനിക്ക് നീ പറയുന്നത് കേൾക്കണം. "

എന്റെ റൂമിന് തൊട്ടടുത്തുള്ള പട്ടാളക്കാരൻ രാജൻ ചേട്ടന്റെ റൂമിന് മുന്നിലെത്തി ഞാൻ. കോളിംഗ് ബെൽ അമർത്തി. 
രാജൻ ചേട്ടൻ പുറത്ത് വന്നതും. ഞാൻ ഒറ്റ ശ്വാസത്തിൽ പറഞ്ഞു. "ഐ ലവ് യു ചേട്ടാ ".

പെട്ടന്ന് തന്നെ ഞാൻ റൂമിലേക്ക് ഓടി. അവൾ എന്റെ ബൊമ്മിക്കുട്ടി ചിരിക്കുന്നുണ്ടായിരുന്നു. ഞാനും ചിരിച്ചു മനസ്സ് തുറന്ന്. അവൾ ഹാപ്പിയായതാണ് എനിക്ക് ആശ്വാസമായത്. 

ഞാൻ കുറേ ആലോചിച്ചു. ഒരു പെൺകുട്ടിയുടെ ത്യാഗത്തെക്കുറിച്ച്. അവളുടെ സ്വപ്നത്തിലെ പുരുഷന് വേണ്ടി അവൾ നേരിടേണ്ടി വരുന്ന ത്യാഗങ്ങൾ. അവളുടെ കുടുംബത്തിന് വേണ്ടി. അവളുടെ പങ്കാളിയുടെ കുടുംബത്തിന് വേണ്ടി. ജീവിതകാലമത്രയും. ഞാൻ സ്വയം എന്നോട് ചോദിച്ചു. "നിനക്ക് നിന്റെ ഫാമിലിയെ ഉപേക്ഷിക്കാൻ പറ്റുമോ ? കഴിയില്ല. ചിന്തിക്കാൻ കൂടി കഴിയില്ല. എങ്ങനെയാണ് പെൺകുട്ടികൾക്ക് അതിനാവുന്നത് ? എന്തിനാണ് അവരങ്ങനെ ഉപേക്ഷിച്ച് പോകുന്നവരാകുന്നത്. എനിക്കുത്തരം കണ്ടെത്താനായില്ല. 

അവൾ എന്റെ മോശം ചിന്തകളെ പതിയെ മാറ്റുകയായിരുന്നു. ഞാൻ മനസ്സിൽ മന്ത്രിച്ചു. "ഞാനെത്ര ഭാഗ്യവാനാണ്. അവളൊരു പാവമാ ഇനി ഞാൻ അവളെ കരയിപ്പിക്കില്ല "

അങ്ങനെ ഞാൻ നാട്ടിലെത്തി. 

തുടരും... 

Comments

Popular posts from this blog

നൂറിന്റെ നിറവിൽ💙

കീചെയ്ൻ🎻