background

എമിലിയയുടെ പശ്ചാത്തലം  എമിലിയ ഒരു  കത്തോലിക്കാ വിശ്വാസ പാരമ്പര്യ കുടുംബത്തിലാണ് വളർന്നത്, അവിടെ വിശ്വാസം എന്നത് അവളുടെ ജീവിതത്തിന്റെ ഒരു കേന്ദ്ര ഭാഗമായിരുന്നു. അവളുടെ മാതാപിതാക്കൾ   സഭയുടെ  വിശ്വാസപ്രമാണങ്ങളിൽ  കർശനമായി ഉറച്ചുനിന്നിരുന്നു, ശക്തമായ ധാർമ്മികതയിലും കടമയിലും അവൾ വളർന്നു. എന്നിരുന്നാലും, അവൾ വളരുന്തോറും, എമിലിയ സഭയുടെ കർശനമായ നിയമങ്ങളെയും സിദ്ധാന്തങ്ങളെയും ചോദ്യം ചെയ്യാൻ തുടങ്ങി. തന്നിൽ അർപ്പിക്കപ്പെട്ട പ്രതീക്ഷകളിൽ അവൾ തളർന്നുപോയി, തന്റെ വിശ്വാസവുമായി കൂടുതൽ വ്യക്തിപരമായ ബന്ധം അവൾ ആഗ്രഹിച്ചു.  ഫാദർ എലിജായുടെ പശ്ചാത്തലം  ഫാദർ എലിജാ ആഴമായ ഭക്തിയും പ്രശ്‌നഭരിതമായ ഭൂതകാലവുമുള്ള ഒരു സങ്കീർണ്ണ വ്യക്തിയായിരുന്നു. വിശ്വാസം ആശ്വാസത്തിന്റെയും ശക്തിയുടെയും ഉറവിടമായിരുന്ന ഒരു എളിമയുള്ള കുടുംബത്തിലാണ് അദ്ദേഹം വളർന്നത്. എന്നിരുന്നാലും, അദ്ദേഹം ഒരു കുട്ടിയായിരുന്നപ്പോൾ ഒരു ദാരുണമായ അപകടത്തിൽ മാതാപിതാക്കൾ കൊല്ലപ്പെട്ടു, പിന്തുണയ്‌ക്കായി സഭയെ ആശ്രയിക്കാൻ അദ്ദേഹം നിർബന്ധിതനായി. അദ്ദേഹം വളരുന്തോറും, ഫാദർ എലിജാ തന്റെ വിശ്വാസത്താൽ കൂടുതൽ കൂടുതൽ വിഴുങ്ങി. ...
ഹൃദയം ❤️

എത്ര നീട്ടിയളന്നാലും ഒരു നിശ്ചിത സമയത്തേക്കാണ് നമ്മുടെ ജീവിതം. ഈയൊരു കാലയളവിൽ പ്രപഞ്ചം നമുക്കായി സമ്മാനിക്കുന്നത് വർണങ്ങളാൽ ചാലിച്ചെഴുതിയ വാങ്മയചിത്രവും. ആ വാങ്മയചിത്രമാണ് ജീവിതം. 

ഹൃദയദിനത്തിൽ ഹൃദയം കൊണ്ട് പറയുവാനും ഹൃദയം കൊണ്ട് കേൾക്കുവാനും ഇടയാക്കിയതിന് ദൈവത്തിന് നന്ദി. 

നിങ്ങളെപ്പോഴെങ്കിലും അവയവദാനത്തെക്കുറിച്ച് ചിന്തിച്ചിട്ടുണ്ടോ... ? എന്നെ ഗഹനമായി ചിന്തിപ്പിക്കാൻ ഇടയാക്കിയത് കഴിഞ്ഞുപോയ നിമിഷങ്ങളാണ്. തീർച്ചയായും അതൊരു തിരിച്ചറിവ് തന്നെയായിരുന്നു. 

നമ്മുടെ അവയവങ്ങൾ എത്രയോ വിലപ്പെട്ടതല്ലേ.മണ്ണിൽ ചീയുന്നതിനേക്കാൾ എത്രയോ മഹത്തരമല്ലേ ദാനം ചെയ്യുന്നത്. അവയദാനത്തിലൂടെ നമ്മൾ മറ്റൊരാളിലൂടെ ജീവിക്കുകയല്ലേ... നമ്മൾ വീണ്ടും കാണും, വീണ്ടും നമ്മുടെ ഹൃദയമിടിക്കും.

ആറടി മണ്ണിലാണോ നമ്മൾ ഓർമ്മിക്കപ്പെടേണ്ടത്... ? ആളുകളുടെ ഹൃദയത്തിലല്ലേ ശരിക്കും നമ്മൾ ജീവിച്ചിരിക്കേണ്ടതും ഓർമ്മിക്കപ്പെടേണ്ടതും. 

എനിക്കും നിങ്ങൾക്കുമിടയിൽ ഒരു ഭാഷ സംസാരിക്കുന്നുണ്ട്. ഹൃദയത്തിന്റെ ഭാഷ. ഇത് ഒരുതരത്തിൽ ഓർമ്മപ്പെടുതലാണ് നിങ്ങളുടെ ഹൃദയം ചർമം കൊണ്ട് പൊതിഞ്ഞ ഒരവയവം എന്നതിനേക്കാൾ സ്നേഹം കൊണ്ട് നിറഞ്ഞ മകുടമായിമാറട്ടെ. 

എല്ലാവരും നിസ്വാർത്ഥമായി സ്നേഹിക്കട്ടെ. ആരുടേയും വേദന നിറഞ്ഞ ഓർമ്മകളിൽ നമുക്ക് ഇടമുണ്ടാകാതിരിക്കട്ടെ. 

വീണ്ടും കുത്തിക്കുറിക്കാൻ ഇടയായതിന് മാറിയാമോ നിനക്ക്, സ്നേഹവും സന്തോഷവും എന്നും നിന്റെ വാക്കുകളിൽ കിനിയട്ടെ. 
ഒരുപാട് സ്നേഹത്തോടെ.... 





Comments

Post a Comment

🥰

Popular posts from this blog

നൂറിന്റെ നിറവിൽ💙

കീചെയ്ൻ🎻