background

എമിലിയയുടെ പശ്ചാത്തലം  എമിലിയ ഒരു  കത്തോലിക്കാ വിശ്വാസ പാരമ്പര്യ കുടുംബത്തിലാണ് വളർന്നത്, അവിടെ വിശ്വാസം എന്നത് അവളുടെ ജീവിതത്തിന്റെ ഒരു കേന്ദ്ര ഭാഗമായിരുന്നു. അവളുടെ മാതാപിതാക്കൾ   സഭയുടെ  വിശ്വാസപ്രമാണങ്ങളിൽ  കർശനമായി ഉറച്ചുനിന്നിരുന്നു, ശക്തമായ ധാർമ്മികതയിലും കടമയിലും അവൾ വളർന്നു. എന്നിരുന്നാലും, അവൾ വളരുന്തോറും, എമിലിയ സഭയുടെ കർശനമായ നിയമങ്ങളെയും സിദ്ധാന്തങ്ങളെയും ചോദ്യം ചെയ്യാൻ തുടങ്ങി. തന്നിൽ അർപ്പിക്കപ്പെട്ട പ്രതീക്ഷകളിൽ അവൾ തളർന്നുപോയി, തന്റെ വിശ്വാസവുമായി കൂടുതൽ വ്യക്തിപരമായ ബന്ധം അവൾ ആഗ്രഹിച്ചു.  ഫാദർ എലിജായുടെ പശ്ചാത്തലം  ഫാദർ എലിജാ ആഴമായ ഭക്തിയും പ്രശ്‌നഭരിതമായ ഭൂതകാലവുമുള്ള ഒരു സങ്കീർണ്ണ വ്യക്തിയായിരുന്നു. വിശ്വാസം ആശ്വാസത്തിന്റെയും ശക്തിയുടെയും ഉറവിടമായിരുന്ന ഒരു എളിമയുള്ള കുടുംബത്തിലാണ് അദ്ദേഹം വളർന്നത്. എന്നിരുന്നാലും, അദ്ദേഹം ഒരു കുട്ടിയായിരുന്നപ്പോൾ ഒരു ദാരുണമായ അപകടത്തിൽ മാതാപിതാക്കൾ കൊല്ലപ്പെട്ടു, പിന്തുണയ്‌ക്കായി സഭയെ ആശ്രയിക്കാൻ അദ്ദേഹം നിർബന്ധിതനായി. അദ്ദേഹം വളരുന്തോറും, ഫാദർ എലിജാ തന്റെ വിശ്വാസത്താൽ കൂടുതൽ കൂടുതൽ വിഴുങ്ങി. ...

മാധുരി❤️

കാതര 🌹

അകലെ നിന്ന് ഒരു ചൂളം വിളിയുമായി അവളിങ്ങെത്തി.
ആർത്തിരമ്പി പെയ്യാൻ തുടങ്ങിയിരിക്കുന്നു. ഞാൻ പതിയെ ജന്നൽ പാളിയുടെ അടുത്തേക്ക് നീങ്ങി. 
പ്രകൃതിയുടെ മുടിയിഴകളിൽ നിന്നും ഇറ്റു വീഴുന്ന ജലകങ്ങൾ എന്നിലേക്ക് പതിച്ചു. ഒരു നനുത്ത സ്പർശം. 
ഞാൻ മുറിയിൽ നിന്നും പൂമുഖത്തേക്ക് നടന്നു. ഭാഗവത്വമില്ലാതെ ഹൃദ്യമായ പുഞ്ചിരി അവളെനിക്ക് നേരെ മീട്ടി. മൗനം ഭഞ്ജിച്ചു കൊണ്ട് അൽപനേരം ഞാനങ്ങനെ നിന്നു. ഒരിക്കൽ യാത്ര പറഞ്ഞ് പോയപ്പോൾ പ്രതീക്ഷിച്ചിരുന്നില്ല ഒരു മടങ്ങിവരവ്. 
ഞങ്ങളിന്നും നല്ലത് പോലെ അടുത്തറിയാവുന്ന അപരിചിതർ മാത്രമാണ്. 

'വരൂ... നിന്റെ മടങ്ങിവരവ് ഞാനൊരിക്കലും പ്രതീക്ഷിച്ചിരുന്നില്ല. ' മറുപടി പറയാൻ അവൾക്കായില്ല. 
പൊട്ടിക്കരഞ്ഞു കൊണ്ട് അവൾ എന്നിലേക്ക് വീണു. കണ്ണുനീരാകുന്ന മഴയിൽ അവളുടെ കണ്ണുകൾ സൂര്യനെപ്പോലെ തിളങ്ങി. നെറ്റിയിലേക്ക് അലക്ഷ്യമായി വീണ് കിടക്കുന്ന മുടിയിഴകളെ പതിയെ വകഞ്ഞ് കൊണ്ട് ഞാൻ പറഞ്ഞു. 
'കാലാന്തരത്തിലെങ്ങോ തണുത്തുറഞ്ഞു പോയ സ്വപ്‌നങ്ങൾ മാത്രമാണ് നമ്മളിന്നും. 
നീ ഓർമ്മയായതിൽ പിന്നെ എന്റെ സ്വപ്‌നങ്ങൾ മഴത്തുള്ളികൾ പോലെ ചിതറി വീണുടഞ്ഞിരുന്നു. 
ഇനിയുമെന്നെ മുറിവേൽപ്പിക്കാനാണോ ഈ കണ്ടുമുട്ടൽ '. അവളുടെ നിറയാർന്ന മിഴികളിൽ നിന്നും കണ്ണുനീർ എന്റെ പിൻകഴുത്തിൽ വീണു. 

അവളുടെ മറുപടി. വാക്കുകൾക്ക് പകരമായെത്തുന്ന സ്വാന്തനത്തിന്റെ കരസ്പർശം പോലെ. 
നീ എന്നെ തനിച്ചാക്കി പോയപ്പോൾ ഞാൻ നിനക്കായ് വിഷാദമായ ഒരു ചിരി നേർന്നിരുന്നു. അന്ന് നമ്മൾ പരസ്പരം മനസ്സുകളിൽ ആത്മഹത്യ ചെയ്തിരുന്നു. എന്നാൽ ഇന്ന് യൗവ്വനത്തിൽ രക്തസാക്ഷിയായ പ്രണയത്തിന്റെ കാവൽക്കരൻ മാത്രമാണിന്നു ഞാൻ. 
നമ്മൾ വരികളായി പിരിയുകയാണ് പുതിയ വസന്തത്തെ വരവേൽക്കാനായി പഴയ ഇലകൾ പൊഴിച്ചുകൊണ്ട്. 
കടലാസ്സിൽ നിന്നും പതിയെ കണ്ണെടുത്ത് കൊണ്ട് ഞാൻ മുറ്റത്തേക്ക് നോക്കി. അവൾ പോയിരുന്നു... എന്റെ കാതര. 



Comments

Post a Comment

🥰

Popular posts from this blog

നൂറിന്റെ നിറവിൽ💙

കീചെയ്ൻ🎻