background

എമിലിയയുടെ പശ്ചാത്തലം  എമിലിയ ഒരു  കത്തോലിക്കാ വിശ്വാസ പാരമ്പര്യ കുടുംബത്തിലാണ് വളർന്നത്, അവിടെ വിശ്വാസം എന്നത് അവളുടെ ജീവിതത്തിന്റെ ഒരു കേന്ദ്ര ഭാഗമായിരുന്നു. അവളുടെ മാതാപിതാക്കൾ   സഭയുടെ  വിശ്വാസപ്രമാണങ്ങളിൽ  കർശനമായി ഉറച്ചുനിന്നിരുന്നു, ശക്തമായ ധാർമ്മികതയിലും കടമയിലും അവൾ വളർന്നു. എന്നിരുന്നാലും, അവൾ വളരുന്തോറും, എമിലിയ സഭയുടെ കർശനമായ നിയമങ്ങളെയും സിദ്ധാന്തങ്ങളെയും ചോദ്യം ചെയ്യാൻ തുടങ്ങി. തന്നിൽ അർപ്പിക്കപ്പെട്ട പ്രതീക്ഷകളിൽ അവൾ തളർന്നുപോയി, തന്റെ വിശ്വാസവുമായി കൂടുതൽ വ്യക്തിപരമായ ബന്ധം അവൾ ആഗ്രഹിച്ചു.  ഫാദർ എലിജായുടെ പശ്ചാത്തലം  ഫാദർ എലിജാ ആഴമായ ഭക്തിയും പ്രശ്‌നഭരിതമായ ഭൂതകാലവുമുള്ള ഒരു സങ്കീർണ്ണ വ്യക്തിയായിരുന്നു. വിശ്വാസം ആശ്വാസത്തിന്റെയും ശക്തിയുടെയും ഉറവിടമായിരുന്ന ഒരു എളിമയുള്ള കുടുംബത്തിലാണ് അദ്ദേഹം വളർന്നത്. എന്നിരുന്നാലും, അദ്ദേഹം ഒരു കുട്ടിയായിരുന്നപ്പോൾ ഒരു ദാരുണമായ അപകടത്തിൽ മാതാപിതാക്കൾ കൊല്ലപ്പെട്ടു, പിന്തുണയ്‌ക്കായി സഭയെ ആശ്രയിക്കാൻ അദ്ദേഹം നിർബന്ധിതനായി. അദ്ദേഹം വളരുന്തോറും, ഫാദർ എലിജാ തന്റെ വിശ്വാസത്താൽ കൂടുതൽ കൂടുതൽ വിഴുങ്ങി. ...
യാത്രയാണ്...

ശരീരം നന്നേ നിദ്രപൂണ്ട ഏതോ വേളയിലാണ് ഞാനാ ദേഹം വീട്ടിറങ്ങിയത്. വേദനിപ്പിച്ചില്ല, ഇരുപത് വർഷക്കാലം പാർക്കുവനിടം നൽകിയ ശരീരത്തോടുള്ള അതിയായ കടപ്പാട്.
ഇതൊന്നുമറിയാതെ ഒരു ചുമരിനപ്പുറമുള്ളവർ നിദ്രയുടെ ആലസ്യത്തിലാണ്.

ഒരു പ്രേതക്കൊമ്പിലേക്കാണ് എന്റെ യാത്ര. നെടിലാൻ ഉറക്കെ ആക്രോഷിക്കുന്നുണ്ട്. ഇരുട്ടിന് മുകളിൽ ചുവപ്പ് പടരാൻ തുടങ്ങിയിരിക്കുന്നു. മിന്നാമിന്നികൾ എത്തുന്ന ശിഖരങ്ങളിൽ ഞാൻ കണ്ടത് ചുടുനിണം ചീന്തി വിവസ്ത്രയാക്കപ്പെട്ട ഒരു മാലാഖയെയാണ്. മിഴികൾ കൂമ്പിയടഞ്ഞിരിക്കുന്നു. നെറ്റിയിലേക്ക് അലക്ഷ്യമായി വീണ് കിടക്കുന്ന മുടിയിഴകൾ.

ഞാനുറക്കെ അവൾക്കുനേരെ നിലവിളിച്ചു. അവളുണർന്നില്ല. വായുവിലിങ്ങനെ പരക്കെ ഒഴുകി നടക്കുന്ന കാര്യം ഞാൻ വിസ്മരിച്ചു.
മനസ്സ് പൊള്ളുന്നു... പതറുന്നു. പക്ഷേ എനിക്കാ മാലാഖയോട് മിണ്ടുവാനാകുന്നില്ല. തണുത്ത് മരവിച്ച് അചഞ്ചലാനായി കിടക്കുന്ന ദേഹിയിലേക്ക് ഇനിയൊരു മടക്കയാത്രയുമില്ല.

മാലാഖയുടെ കണ്ണുകളിൽ നിസ്സഹായതയുടെ വേലിയേറ്റം. വിശാദമായ ഒരു പുഞ്ചിരി ഞാനവൾക്കായി നേർന്നു. 


Comments

Popular posts from this blog

നൂറിന്റെ നിറവിൽ💙

കീചെയ്ൻ🎻