background

എമിലിയയുടെ പശ്ചാത്തലം  എമിലിയ ഒരു  കത്തോലിക്കാ വിശ്വാസ പാരമ്പര്യ കുടുംബത്തിലാണ് വളർന്നത്, അവിടെ വിശ്വാസം എന്നത് അവളുടെ ജീവിതത്തിന്റെ ഒരു കേന്ദ്ര ഭാഗമായിരുന്നു. അവളുടെ മാതാപിതാക്കൾ   സഭയുടെ  വിശ്വാസപ്രമാണങ്ങളിൽ  കർശനമായി ഉറച്ചുനിന്നിരുന്നു, ശക്തമായ ധാർമ്മികതയിലും കടമയിലും അവൾ വളർന്നു. എന്നിരുന്നാലും, അവൾ വളരുന്തോറും, എമിലിയ സഭയുടെ കർശനമായ നിയമങ്ങളെയും സിദ്ധാന്തങ്ങളെയും ചോദ്യം ചെയ്യാൻ തുടങ്ങി. തന്നിൽ അർപ്പിക്കപ്പെട്ട പ്രതീക്ഷകളിൽ അവൾ തളർന്നുപോയി, തന്റെ വിശ്വാസവുമായി കൂടുതൽ വ്യക്തിപരമായ ബന്ധം അവൾ ആഗ്രഹിച്ചു.  ഫാദർ എലിജായുടെ പശ്ചാത്തലം  ഫാദർ എലിജാ ആഴമായ ഭക്തിയും പ്രശ്‌നഭരിതമായ ഭൂതകാലവുമുള്ള ഒരു സങ്കീർണ്ണ വ്യക്തിയായിരുന്നു. വിശ്വാസം ആശ്വാസത്തിന്റെയും ശക്തിയുടെയും ഉറവിടമായിരുന്ന ഒരു എളിമയുള്ള കുടുംബത്തിലാണ് അദ്ദേഹം വളർന്നത്. എന്നിരുന്നാലും, അദ്ദേഹം ഒരു കുട്ടിയായിരുന്നപ്പോൾ ഒരു ദാരുണമായ അപകടത്തിൽ മാതാപിതാക്കൾ കൊല്ലപ്പെട്ടു, പിന്തുണയ്‌ക്കായി സഭയെ ആശ്രയിക്കാൻ അദ്ദേഹം നിർബന്ധിതനായി. അദ്ദേഹം വളരുന്തോറും, ഫാദർ എലിജാ തന്റെ വിശ്വാസത്താൽ കൂടുതൽ കൂടുതൽ വിഴുങ്ങി. ...
ജീവനുള്ള ജഡം ⚰️

കുഞ്ഞ് മാലാഖയോടുള്ള സംഭാഷണം തുടർന്ന് കൊണ്ടേയിരുന്നു.ആകാശത്ത് തീക്കനലുകൾ ചിതറിപ്പരക്കാൻ തുടങ്ങിയിരിക്കുന്നു. വായുവിനെ കീറിമുറിച്ച് കൊണ്ട് വയവൻ പാഞ്ഞു പോയി. ചാരനിറമുള്ള ഒരു കുന്നിൻ ചരുവിൽ ആടുകളെ മേയ്ച്ചു നടക്കുന്ന വൃദ്ധൻ, കൂടെ ഒരു നായക്കുട്ടിയുമുണ്ട്.

ഓരോ കാഴ്ചകളും അത്രമേൽ മനോഹരം.

ഇരുട്ട് പടരാൻ തുടങ്ങിയിരിക്കുന്നു. ദേവിയെ പ്രീതിപ്പെടുത്താൻ കോളാമ്പി സഹസ്രനാമങ്ങൾ ഉരുവിട്ട് കൊണ്ടിരുന്നു. കൽവിളക്കുകൾ പ്രകാശപൂരിതമായി. മാലാഖ ചോദിച്ചു.

മാഷേ... അത്...? അമ്പലമാണ്. ജീവിനില്ലാത്ത ലോഹവിഗ്രഹത്തെയോ മറ്റോ ആരാധിക്കുകയാണ്. എന്തിന് ? ദുഃഖത്തെ വിമുലീകരിക്കാൻ.

ദൈവം മനുഷ്യർക്ക് സുഖവും സന്തോഷവും നൽകിയപ്പോൾ എന്തിനാണ് ദുഃഖവും വേദനയും നൽകിയത് ? വീണ്ടും മാലാഖയുടെ ചോദ്യം.

എല്ലായ്യെപ്പോഴും സുഖവും സന്തോഷവുമാണെങ്കിൽ മനുഷ്യൻ ഇപ്പോഴുള്ളതിനേക്കാൾ അഹങ്കാരികളാകും. ദുഃഖം ഒരു തിരിച്ചറിവാണ്, പാഠമാണ് അവന്റെയുള്ളിലെ അഹന്തയെ പുറന്തള്ളാൻ.


ശിശുസഹജമായ അജ്ഞതയല്ല യഥാർത്ഥ ഹൃദയശുദ്ധി ; ജ്ഞാനപ്രകാശമാണ്. ശിശുവിന്റെ അജ്ഞതയെ പരിശുദ്ധമായി കൂട്ടിക്കിഴിച്ചവരുടെ കാലം കടന്ന് പോയി.

ഞങ്ങളുടെ യാത്ര പിന്നെയും നീണ്ടു. അധികം ആൾത്തിരക്കില്ലാത്ത ഒരു കവല. ഇലക്ട്രിക് പോസ്റ്റിലെ മഞ്ഞളിച്ച പ്രകാശത്തിന് ചുറ്റും വട്ടമിട്ട് പറക്കുന്ന ഈയാംപാറ്റകൾ. നാളെയാകുമ്പോൾ ഇവയെല്ലാം ചിറക് പൊഴിച്ച് നിലത്ത് കിടക്കുന്നുണ്ടാവും.

കവലയിൽ നിന്ന് അല്പം അകലെയായി രണ്ട് റോഡുകൾ വേർപിരിയുന്നു. അതിനോട് ചെന്ന് ചെറിയൊരു ചപ്പാത്ത്. പെട്ടെന്നൊരു വാഹനം വന്ന് നിന്നു. എന്തോ ഒന്ന് അവിടേക്കിട്ടു. വാഹനം ദൂരേക്ക് പോയി മറഞ്ഞു. ഞങ്ങൾ അവിടേക്ക് നീങ്ങി. ഒരു കൈക്കുഞ്ഞാണ്.

അവർ എന്ത് കൊണ്ടാവാം ഈ കുഞ്ഞിനെ ഇവിടെ ഉപേക്ഷിച്ച് കടന്ന് കളഞ്ഞത് ? അവരുടെ സുഖത്തിനും സന്തോഷത്തിനും ആ കുഞ്ഞ് ഒരു തടസ്സമായേക്കാം. ആ കുഞ്ഞെന്ത് പിഴച്ചു ? അതോ വിധിയോ ? അത് പ്രകൃതി നിയമമാണെന്ന് കരുതുക ; അതിനെ നമുക്ക് തിരുത്തിക്കുറിക്കാൻ കഴിയില്ല. വിധി അതൊരു നുണയാണ്. 

ഇവരുടെ ഈ പ്രവർത്തിക്ക് കാലം മറുപടി നൽകും. ഒരു കാലവും ഒരുപാട് കാലത്തേക്കില്ല...




Comments

  1. ഈ നേരവും കടന്നു പോകും 💜

    ReplyDelete

Post a Comment

🥰

Popular posts from this blog

നൂറിന്റെ നിറവിൽ💙

കീചെയ്ൻ🎻