background

എമിലിയയുടെ പശ്ചാത്തലം  എമിലിയ ഒരു  കത്തോലിക്കാ വിശ്വാസ പാരമ്പര്യ കുടുംബത്തിലാണ് വളർന്നത്, അവിടെ വിശ്വാസം എന്നത് അവളുടെ ജീവിതത്തിന്റെ ഒരു കേന്ദ്ര ഭാഗമായിരുന്നു. അവളുടെ മാതാപിതാക്കൾ   സഭയുടെ  വിശ്വാസപ്രമാണങ്ങളിൽ  കർശനമായി ഉറച്ചുനിന്നിരുന്നു, ശക്തമായ ധാർമ്മികതയിലും കടമയിലും അവൾ വളർന്നു. എന്നിരുന്നാലും, അവൾ വളരുന്തോറും, എമിലിയ സഭയുടെ കർശനമായ നിയമങ്ങളെയും സിദ്ധാന്തങ്ങളെയും ചോദ്യം ചെയ്യാൻ തുടങ്ങി. തന്നിൽ അർപ്പിക്കപ്പെട്ട പ്രതീക്ഷകളിൽ അവൾ തളർന്നുപോയി, തന്റെ വിശ്വാസവുമായി കൂടുതൽ വ്യക്തിപരമായ ബന്ധം അവൾ ആഗ്രഹിച്ചു.  ഫാദർ എലിജായുടെ പശ്ചാത്തലം  ഫാദർ എലിജാ ആഴമായ ഭക്തിയും പ്രശ്‌നഭരിതമായ ഭൂതകാലവുമുള്ള ഒരു സങ്കീർണ്ണ വ്യക്തിയായിരുന്നു. വിശ്വാസം ആശ്വാസത്തിന്റെയും ശക്തിയുടെയും ഉറവിടമായിരുന്ന ഒരു എളിമയുള്ള കുടുംബത്തിലാണ് അദ്ദേഹം വളർന്നത്. എന്നിരുന്നാലും, അദ്ദേഹം ഒരു കുട്ടിയായിരുന്നപ്പോൾ ഒരു ദാരുണമായ അപകടത്തിൽ മാതാപിതാക്കൾ കൊല്ലപ്പെട്ടു, പിന്തുണയ്‌ക്കായി സഭയെ ആശ്രയിക്കാൻ അദ്ദേഹം നിർബന്ധിതനായി. അദ്ദേഹം വളരുന്തോറും, ഫാദർ എലിജാ തന്റെ വിശ്വാസത്താൽ കൂടുതൽ കൂടുതൽ വിഴുങ്ങി. ...
സ്നേഹത്തിന്റെ ലോക്കൽ കോൾ ❤️

നമ്മളെ അകമഴിഞ്ഞ് സ്നേഹിക്കുന്നവരോട് ചെയ്യാവുന്ന ഏറ്റവും വലിയ ക്രൂരത അവരുടെ സ്നേഹത്തെ പരിഗണിക്കാതിരിക്കുന്നതാണ്.

സ്നേഹം എന്നെ ശപിച്ചതാണെന്ന് തോന്നുന്നു. ഒരുപാട് പേര് സ്നേഹിക്കാനുണ്ടായിട്ടും അതിന്റെ പ്രതിസ്നേഹം തിരികെക്കൊടുക്കാൻ എനിക്കാവുന്നില്ലല്ലോ എന്ന വലിയൊരു കുറ്റബോധം എപ്പോഴും എന്നിൽ നിഴലിച്ച് കിടക്കാറുണ്ട്.

എന്റെ കാലിടറിയാൽ ചില നല്ല വാക്കുകളുടെ രൂപത്തിൽ എന്നെ പലപ്പോഴും കൈത്താങ്ങാറുള്ള, പരിഗണിക്കാറുള്ള ഒരു സുഹൃത്തുണ്ട്. ഞങ്ങളുടെ നല്ലയൊരു സൗഹൃദവലയമുണ്ട്.  പറഞ്ഞ് വരുന്നത് ഞാൻ അത്രകണ്ട് പരിഗണിക്കാതെ പോയ ഒരു സ്നേഹത്തേക്കുറിച്ചാണ്.

പ്രിയ സോദരി kp, പരാതികളില്ലാതെ വലുപ്പചെറുപ്പമില്ലാതെ എല്ലാ കുറവുകളോടുകൂടി അകമഴിഞ്ഞ് സ്നേഹിക്കുന്ന സുഹൃത്ത്‌. പ്രതീക്ഷിക്കാതെ വന്ന സ്നേഹത്തിന്റെ ലോക്കൽ കോൾ, അവളുടെ ചോദ്യങ്ങൾക്ക് വ്യക്തമായൊരു മറുപടി നൽകാൻ എനിക്കായില്ല.ആ ചോദ്യങ്ങൾക്ക് പിന്നിൽ സ്നേഹത്തിന്റെ വലിയൊരു ആഴമുണ്ട്.

ഞാൻ സ്വയമൊരു ആത്മപരിശോധന നടത്തി. ഞാൻ എന്നോട് തന്നെ ചോദിച്ചു.സ്നേഹമെന്നത് കടമ ചെയ്ത് തീർക്കുന്നത് പോലെയാണോ ? നീയങ്ങനെയാണോ നിന്റെ പ്രിയപ്പെട്ടവരെ സ്നേഹിക്കുന്നത് ?

ഉത്തരം ലളിതമായിരുന്നു. ഞാൻ അവരുടെയൊക്കെ സ്നേഹത്തെ പരിഗണിച്ചിരുന്നില്ല. അതെ പരിഗണിക്കപ്പെടാതെ പോകുന്ന സ്നേഹം. Kp നീയെന്നും സ്നേഹബന്ധങ്ങൾക്ക് വിലകൽപ്പിക്കുന്നുണ്ടെന്നറിയാം. ആ സ്നേഹത്തിന് പിന്നിൽ എന്തോ ഒന്നിൽ മുറുക്കെപ്പിടിക്കുന്നുമുണ്ട്.

Kp എനിക്കുറപ്പാണ് ഞാൻ മറന്നാലും എന്നെ മറക്കാത്ത ക്രൂരമായ എന്റെ വിശ്വാസം, സ്നേഹത്തിന്റെ വിശ്വാസം. ബന്ധങ്ങൾ മുറിയാതെ കാക്കുന്ന നിന്റെ വലിയ മനസ്സ്.

ഈ എഴുതിയ കുറിമാനം എന്നെങ്കിലുമൊരിക്കൽ നീ വായിക്കുമായിരിക്കാം. അന്നേരം എന്നോട് എന്താവും പറയുക ?

ഒരുപാട് സ്നേഹത്തോടെ...





Comments

  1. തന്നെ കുറിച്ച് എഴുതാൻ മറ്റൊരാൾ ഉണ്ടാവുന്നതും മറ്റൊരുത്തരത്തിൽ പറഞ്ഞാൽ അവരോടുള്ള സ്നേഹം പ്രകടമാക്കുകയാണ് ചെയ്യുന്നത് 💜🖤

    ReplyDelete

Post a Comment

🥰

Popular posts from this blog

നൂറിന്റെ നിറവിൽ💙

കീചെയ്ൻ🎻