background

എമിലിയയുടെ പശ്ചാത്തലം  എമിലിയ ഒരു  കത്തോലിക്കാ വിശ്വാസ പാരമ്പര്യ കുടുംബത്തിലാണ് വളർന്നത്, അവിടെ വിശ്വാസം എന്നത് അവളുടെ ജീവിതത്തിന്റെ ഒരു കേന്ദ്ര ഭാഗമായിരുന്നു. അവളുടെ മാതാപിതാക്കൾ   സഭയുടെ  വിശ്വാസപ്രമാണങ്ങളിൽ  കർശനമായി ഉറച്ചുനിന്നിരുന്നു, ശക്തമായ ധാർമ്മികതയിലും കടമയിലും അവൾ വളർന്നു. എന്നിരുന്നാലും, അവൾ വളരുന്തോറും, എമിലിയ സഭയുടെ കർശനമായ നിയമങ്ങളെയും സിദ്ധാന്തങ്ങളെയും ചോദ്യം ചെയ്യാൻ തുടങ്ങി. തന്നിൽ അർപ്പിക്കപ്പെട്ട പ്രതീക്ഷകളിൽ അവൾ തളർന്നുപോയി, തന്റെ വിശ്വാസവുമായി കൂടുതൽ വ്യക്തിപരമായ ബന്ധം അവൾ ആഗ്രഹിച്ചു.  ഫാദർ എലിജായുടെ പശ്ചാത്തലം  ഫാദർ എലിജാ ആഴമായ ഭക്തിയും പ്രശ്‌നഭരിതമായ ഭൂതകാലവുമുള്ള ഒരു സങ്കീർണ്ണ വ്യക്തിയായിരുന്നു. വിശ്വാസം ആശ്വാസത്തിന്റെയും ശക്തിയുടെയും ഉറവിടമായിരുന്ന ഒരു എളിമയുള്ള കുടുംബത്തിലാണ് അദ്ദേഹം വളർന്നത്. എന്നിരുന്നാലും, അദ്ദേഹം ഒരു കുട്ടിയായിരുന്നപ്പോൾ ഒരു ദാരുണമായ അപകടത്തിൽ മാതാപിതാക്കൾ കൊല്ലപ്പെട്ടു, പിന്തുണയ്‌ക്കായി സഭയെ ആശ്രയിക്കാൻ അദ്ദേഹം നിർബന്ധിതനായി. അദ്ദേഹം വളരുന്തോറും, ഫാദർ എലിജാ തന്റെ വിശ്വാസത്താൽ കൂടുതൽ കൂടുതൽ വിഴുങ്ങി. ...
മാപ്പ് 

ലില്ലിക്ക് ഉറക്കം നന്നേ നഷ്ടപ്പെട്ടിരുന്നു. ശരീരത്തെ പൊതിഞ്ഞിരുന്ന രോമാവൃതമായ കമ്പിളി പുതപ്പ് പതിയെ വകഞ്ഞു മാറ്റി കിടക്കയിൽ നിന്നും അവളെഴുന്നേറ്റു. സമയം രണ്ട് മണി കഴിഞ്ഞിരുന്നു. നേരം പുലരാൻ ഇനിയും കാത്തിരിക്കേണ്ടിയിരിക്കുന്നു.

കൈകൾ ചുവരിൽ പരതി. സ്വിച്ച് അമർത്തി യപ്പോൾ വെളിച്ചത്തിന്റെ മറുതലയ്ക്കൽ ഇരുൾ ഓടിയൊളിക്കുകയും ചെയ്തു. ലില്ലി തന്റെ കബോർഡിനുള്ളിലേക്ക് കൈയോടിച്ചു. 6 ഇഞ്ച് വലിപ്പമുള്ള ടച്ച്‌ സ്ക്രീനിലേക്ക് നോക്കി. അവളുടെ മുഖത്ത് നിസ്സഹായതയും കണ്ണുകളിൽ നിറയെ നിശബ്ദമായ ഒരു യാചനയും നിഴലിച്ചിരുന്നു.

രണ്ട് ദിവസമായി ലെച്ചിയുടെ ഫോൺ കാൾ വന്നിട്ട് ; മെസ്സേജ് അയച്ചിട്ട് മറുപടിയും ഇല്ല.
ലില്ലിക്ക് തന്റെ ഈ ദിവസവും വളരെ വിരസമായി അനുഭവപ്പെട്ടു. ഒരു തരത്തിൽ ഈ ഉത്കണ്ഠ തന്നെയാകണം സ്നേഹം.

ഇത് ഇടയ്ക്കുള്ളതാണ് എന്നാൽ രണ്ട് ദിവസത്തിൽ കൂടുതൽ നീണ്ട് നിൽക്കുകയുമില്ല. ചില കുസൃതികൾ കാട്ടുകയും വഴക്കിടുകയും ചെയ്യുന്നത് ലെച്ചിയുടെ മുഖമുദ്രയാണ്. നാളിതുവരെ ലില്ലി ലെച്ചിയെ വാക്കുകൾ കൊണ്ട് പോലും മുറിവേൽപ്പിച്ചിട്ടില്ല. ലെച്ചിയുടെ ഭ്രാന്തൻ സ്നേഹവായ്‌പിൽ ലില്ലിക്ക് പലപ്പോഴായി മുറിവുകൾ ഉണ്ടായിട്ടുമുണ്ട്. പൊരുത്തക്കേടുകളോടും പൊരുത്തപ്പെടാൻ കഴിയുന്നവർക്ക് മാത്രമേ സ്നേഹിക്കാൻ കഴിയൂ... സ്നേഹിക്കപ്പെടാനും.

അല്ലെങ്കിലും വിധി എന്നത് നമ്മുടെ ഭാവനയ്ക്കും അപ്പുറത്താണല്ലോ...
ദൈവത്തിന്റെ കുസൃതികൾക്ക് മുന്നിൽ നമ്മൾ മനുഷ്യരുടെ വിദ്യകളൊന്നും വിലപ്പോവില്ല എന്ന് പറയുന്നത് എത്ര ശരിയാണ്. ദൈവം ലില്ലിയെ ഭൂമിയിൽ നിന്നും സ്വതന്ത്രയാക്കി.

ലില്ലിയുടെ വിയോഗം ലെച്ചിയെ തളർത്തി. ഹൃദയം ശൂന്യമായിപ്പോകുന്നത് പോലെ. മരണത്തേക്കാൾ വലിയൊരു അനിശ്ചിതത്വം ഭൂമിയിൽ വേറെയില്ല. 

നമ്മുടെയൊക്കെ ജീവിതം ഉള്ളിലോട്ടെടുക്കുന്ന ശ്വാസം പുറത്തോട്ട് പോയില്ലെങ്കിൽ തീരാവുന്നതാണ്. പ്രിയപ്പെട്ടവർ കൂടെയുള്ളപ്പോൾ അവരെ അകമഴിഞ്ഞ് സ്നേഹിക്കുക. അവർ എപ്പോഴും കൂടെയുണ്ടാകണമെന്നില്ല.

ലില്ലി തനിക്ക് അവസാനമായി അയച്ച മെസ്സേജ് നോക്കി. "നിന്റെ പിണക്കം ഇനിയും മാറിയില്ലേ... എത്ര ദിവസായി... ഒന്ന് മിണ്ടിക്കൂടെ... ".

ലെച്ചി : മാപ്പ് 

Comments

  1. നഷ്‌ടപ്പെടുത്തിയതിന് ശേഷമുണ്ടാകുന്ന കുറ്റബോധങ്ങൾ എപ്പോഴും നിരർത്ഥകമാണ്.

    ReplyDelete

Post a Comment

🥰

Popular posts from this blog

നൂറിന്റെ നിറവിൽ💙

കീചെയ്ൻ🎻