background

എമിലിയയുടെ പശ്ചാത്തലം  എമിലിയ ഒരു  കത്തോലിക്കാ വിശ്വാസ പാരമ്പര്യ കുടുംബത്തിലാണ് വളർന്നത്, അവിടെ വിശ്വാസം എന്നത് അവളുടെ ജീവിതത്തിന്റെ ഒരു കേന്ദ്ര ഭാഗമായിരുന്നു. അവളുടെ മാതാപിതാക്കൾ   സഭയുടെ  വിശ്വാസപ്രമാണങ്ങളിൽ  കർശനമായി ഉറച്ചുനിന്നിരുന്നു, ശക്തമായ ധാർമ്മികതയിലും കടമയിലും അവൾ വളർന്നു. എന്നിരുന്നാലും, അവൾ വളരുന്തോറും, എമിലിയ സഭയുടെ കർശനമായ നിയമങ്ങളെയും സിദ്ധാന്തങ്ങളെയും ചോദ്യം ചെയ്യാൻ തുടങ്ങി. തന്നിൽ അർപ്പിക്കപ്പെട്ട പ്രതീക്ഷകളിൽ അവൾ തളർന്നുപോയി, തന്റെ വിശ്വാസവുമായി കൂടുതൽ വ്യക്തിപരമായ ബന്ധം അവൾ ആഗ്രഹിച്ചു.  ഫാദർ എലിജായുടെ പശ്ചാത്തലം  ഫാദർ എലിജാ ആഴമായ ഭക്തിയും പ്രശ്‌നഭരിതമായ ഭൂതകാലവുമുള്ള ഒരു സങ്കീർണ്ണ വ്യക്തിയായിരുന്നു. വിശ്വാസം ആശ്വാസത്തിന്റെയും ശക്തിയുടെയും ഉറവിടമായിരുന്ന ഒരു എളിമയുള്ള കുടുംബത്തിലാണ് അദ്ദേഹം വളർന്നത്. എന്നിരുന്നാലും, അദ്ദേഹം ഒരു കുട്ടിയായിരുന്നപ്പോൾ ഒരു ദാരുണമായ അപകടത്തിൽ മാതാപിതാക്കൾ കൊല്ലപ്പെട്ടു, പിന്തുണയ്‌ക്കായി സഭയെ ആശ്രയിക്കാൻ അദ്ദേഹം നിർബന്ധിതനായി. അദ്ദേഹം വളരുന്തോറും, ഫാദർ എലിജാ തന്റെ വിശ്വാസത്താൽ കൂടുതൽ കൂടുതൽ വിഴുങ്ങി. ...

 Night🖤

എവിടേക്കെന്നില്ലാതെ തെന്നിമറയുന്ന നനുത്ത ശീതക്കാറ്റ്. മാനത്ത് തൂവെള്ള നിലാവ് പൊഴിച്ചു കൊണ്ട് സ്ഥായി ഭാവത്തിൽ വിളർത്ത ചന്ദ്രൻ. താൻ ഒറ്റക്കല്ല ; കുഞ്ഞിക്കണ്ണുകൾ കാട്ടി ചിരിക്കുന്ന നക്ഷത്രക്കുഞ്ഞുങ്ങൾ. വീടിന് അടുത്തുള്ള അമ്പലത്തിൽ നിന്നും ഭജന കേൾക്കാം. തോൽ കൊണ്ട് നിർമ്മിച്ച വാദ്യോപകരണത്തിൽ കരങ്ങൾ അമരുമ്പോൾ അടർന്നു വീഴുന്ന ശബ്ദമാധുരി കേൾക്കാൻ ഒരു രസമുണ്ട്.

മണ്ഡലകാലമാണ്. അയ്യനെ ശരണം വിളിക്കുന്നതും കേൾക്കാം. അകലെയെവിടെയോ പട്ടികൾ കുരയ്ക്കുന്നുമുണ്ട്. റോഡിലൂടെ ശരവേഗത്തിൽ ഓടിമറയുന്ന രഥവേഗങ്ങളുടെ ഇരമ്പലും. നിലാവിങ്ങനെ പൊഴിച്ചു കൊണ്ടേയിരിക്കുകയാണ്. വീടിന് മുന്നിലുള്ള കമുകിൻ ഓലകളിലും മരങ്ങളിലും. 

നടവഴിയുടെ അരികിലായുള്ള വഴിവിളക്ക് ഇപ്പോഴും പ്രകാശിച്ചു നിൽക്കുകയാണ്. അമ്പലത്തിൽ നിന്നുമുള്ള ഭജന തിരമാല പോലെ ഉയരുകയും താഴുകയും ചെയ്യുന്നുണ്ട്. തണുപ്പ് കൂടി വരുകയാണ്.

ആരോടെന്നില്ലാതെ കഥ പറയുകയാവണം അവൻ. ചിലപ്പോൾ ദുഃഖമാകാം അല്ലെങ്കിൽ സന്തോഷമാകാം ; ചീവീട്.

വീടിന്റെ പടിക്കെട്ടിൽ തനിച്ചിങ്ങനെ ഇരിക്കുമ്പോൾ ഒരു സന്തോഷം. ഈ അർദ്ധരാത്രി അതെന്തോ പറയാൻ ശ്രമിക്കുന്നത് പോലെ. കഴിഞ്ഞു പോയ നല്ല നിമിഷങ്ങളെ വിസ്മരിച്ചിട്ടില്ല എന്ന് ഓർമ്മപ്പെടുത്താനാകും അതുമല്ലെങ്കിൽ വരാൻ പോകുന്ന നാളേക്കുറിച്ച്.

ദൂരെയേതോ മരക്കൊമ്പിലിരുന്ന് നത്ത്‌ ചിലക്കുന്നുണ്ട്. 

എല്ലാവരും ഉറക്കത്തിന്റെ ആലസ്യത്തിലാവുമിപ്പോൾ ചിലപ്പോൾ എന്നെപ്പോലെ കലുഷിതമായ ചിന്തയിലാണ്ടിരിക്കുന്ന ആരുമില്ലെന്നാരുകണ്ടു ?

ചില കിറുക്കൻ ചിന്താഗതികൾ : ആത്മീയത, സ്നേഹബന്ധങ്ങൾ, ലക്ഷ്യങ്ങൾ, ഭയം, മരണം, ഒന്നിനുമീതെ ഒന്നായി വന്നുകൊണ്ടിരിക്കുന്ന ചിന്തകൾ ഹൃദയത്തെ വലിഞ്ഞു മുറുകി കൊണ്ടിരിക്കുകയാണ്.

കൈകളിൽ തണുപ്പ് ചുംബിക്കുന്നുണ്ട് മൃദുവായി. ഭജന കാറ്റിലിങ്ങനെ ഒഴുകി നടക്കുകയാണ്. എനിക്ക് മുന്നിലൂടെ തെല്ലൊരു കൂസലില്ലാതെ കടന്ന് പോകുന്ന മ്യാവു അവളുടെ കുട്ടിയും.

ഇലകൾ കൊഴിഞ്ഞ ശിഖരങ്ങൾക്കിടയിലൂടെ നോക്കുമ്പോൾ ആ വെളുത്ത ചന്ദ്രന് കൂടുതൽ ഭംഗിയാണ്.

ഓരോ രാത്രിയും അതെത്ര സുന്ദരമാണ്. സ്വപ്നങ്ങൾ കാണുവാൻ,സന്തോഷിക്കാൻ, കരയുവാൻ അതിനെല്ലത്തിനുമപ്പുറം തനിച്ചിരിക്കാൻ. കിറുക്കൻ ചിന്താഗതികൾക്ക് കൂട്ടിരിക്കാൻ.

Loved this Night 🖤





Comments

  1. ആസ്വദിക്കാൻ അറിയാമെങ്കിൽ ഏറ്റവും നല്ല നിമിഷങ്ങൾ ഒരാൾക്ക് സമ്മാനിക്കുന്നത് നിശകൾ തന്നെയാണ്. പ്രണയികൾക്ക് മാത്രമല്ലെടോ, ഏകാകികൾക്കും രാത്രികാല കാഴ്ചകൾ ഒരു ഹരമാണ് 💜

    ReplyDelete

Post a Comment

🥰

Popular posts from this blog

നൂറിന്റെ നിറവിൽ💙

കീചെയ്ൻ🎻