background

എമിലിയയുടെ പശ്ചാത്തലം  എമിലിയ ഒരു  കത്തോലിക്കാ വിശ്വാസ പാരമ്പര്യ കുടുംബത്തിലാണ് വളർന്നത്, അവിടെ വിശ്വാസം എന്നത് അവളുടെ ജീവിതത്തിന്റെ ഒരു കേന്ദ്ര ഭാഗമായിരുന്നു. അവളുടെ മാതാപിതാക്കൾ   സഭയുടെ  വിശ്വാസപ്രമാണങ്ങളിൽ  കർശനമായി ഉറച്ചുനിന്നിരുന്നു, ശക്തമായ ധാർമ്മികതയിലും കടമയിലും അവൾ വളർന്നു. എന്നിരുന്നാലും, അവൾ വളരുന്തോറും, എമിലിയ സഭയുടെ കർശനമായ നിയമങ്ങളെയും സിദ്ധാന്തങ്ങളെയും ചോദ്യം ചെയ്യാൻ തുടങ്ങി. തന്നിൽ അർപ്പിക്കപ്പെട്ട പ്രതീക്ഷകളിൽ അവൾ തളർന്നുപോയി, തന്റെ വിശ്വാസവുമായി കൂടുതൽ വ്യക്തിപരമായ ബന്ധം അവൾ ആഗ്രഹിച്ചു.  ഫാദർ എലിജായുടെ പശ്ചാത്തലം  ഫാദർ എലിജാ ആഴമായ ഭക്തിയും പ്രശ്‌നഭരിതമായ ഭൂതകാലവുമുള്ള ഒരു സങ്കീർണ്ണ വ്യക്തിയായിരുന്നു. വിശ്വാസം ആശ്വാസത്തിന്റെയും ശക്തിയുടെയും ഉറവിടമായിരുന്ന ഒരു എളിമയുള്ള കുടുംബത്തിലാണ് അദ്ദേഹം വളർന്നത്. എന്നിരുന്നാലും, അദ്ദേഹം ഒരു കുട്ടിയായിരുന്നപ്പോൾ ഒരു ദാരുണമായ അപകടത്തിൽ മാതാപിതാക്കൾ കൊല്ലപ്പെട്ടു, പിന്തുണയ്‌ക്കായി സഭയെ ആശ്രയിക്കാൻ അദ്ദേഹം നിർബന്ധിതനായി. അദ്ദേഹം വളരുന്തോറും, ഫാദർ എലിജാ തന്റെ വിശ്വാസത്താൽ കൂടുതൽ കൂടുതൽ വിഴുങ്ങി. ...

 ലോഹ്യം


നാട്ടിലേക്ക് തിരിക്കാൻ ബസ് കാത്ത് നിൽക്കുമ്പോഴായിരുന്നു അയാളെ ശ്രദ്ധിച്ചത്. ഒരു യുവാവ്. മുപ്പത്തിനോടടുത്ത് പ്രായം കാണും. അയാളൊന്നും മിണ്ടാതെ തലതാഴ്ത്തി ബസ് സ്റ്റോപ്പിൽ ഇരിക്കുന്നത് കണ്ടപ്പോൾ ഒരു കൗതുകം തോന്നി.

സമയം പതിനൊന്ന് മണിയോടടുത്തിരുന്ന ഈ രാത്രിയിൽ ഒരു യുവതിയെ കാണുമ്പോൾ ഒരു പുരുഷന് തോന്നിയെക്കാവുന്ന ദുഷിച്ച ചിന്തകളെക്കുറിച്ച് ഞാനാകുലതയായി. അറപ്പുള്ളവാക്കുന്ന വികാരങ്ങളൊന്നും അയാളിൽ ഒന്നും തന്നെ കാണാനായില്ല.

ഭവ്യതയോടെ അൽപ്പം പതുങ്ങിയ സ്വരത്തിൽ ഞാൻ അയാളോട് ചോദിച്ചു. " ഹലോ ഒറ്റക്ക് ഇവിടെ മിണ്ടാതിരിക്കുന്നു. എവിടേക്കെങ്കിലും പോകുവാനാണോ
? ".
അയാളൊന്ന് തലയുയർത്തി നോക്കിയെന്നല്ലാതെ ഒന്നും മൊഴിഞ്ഞില്ല. ഇത് എന്ത് മനുഷ്യൻ. സ്ലീവ് ലെസ്സ് ധരിച്ച്, ഒരു സുന്ദരിയായ യുവതി തനിച്ച് അതും ഈ രാത്രിയിൽ. എനിക്ക് അയാളോട് ഒരു ബഹുമാനമൊക്കെ തോന്നി. അപരിചിതനായ ഒരാളോട് ബഹുമാനമൊക്കെ തോന്നുമോ ?

എന്റെ ക്ലാന്തചിന്തകളെ കീറിമുറിച്ചു കൊണ്ട് അയാളുടെ മറുപടി. " നിങ്ങളെ എനിക്കറിയാം പ്രൈം ന്യൂസ്‌ ചാനലിലെ വാർത്ത അവതാരിക അല്ലേ... നിങ്ങളുടെ ഡിബേറ്റ് എന്ന പ്രോഗ്രാമും ഞാൻ കാണാറുണ്ട്".

പൊടുന്നനെ അയാൾ പഴയ അവസ്ഥയിലായി. മൗനം അയാളുടെ മുഖമുദ്രയാണെന്ന് തോന്നുന്നു. എന്റെ മുഖത്ത് നിമിഷാർത്ഥം അതിശയവും സന്തോഷവും മിന്നി മറഞ്ഞു. അയാളുടെ ഷർട്ടിന്റെ പോക്കറ്റിൽ മൊബൈലിൽ കാൾ വന്ന് മറിയുന്നതും അതൊരു കറയായി മാറുന്നതും ഞാൻ കണ്ടു. ഫോൺ സൈലന്റിലാകണം.

അയാളെ ഒന്ന് ചൂട് പിടിപ്പിക്കാൻ ഞാനൊന്ന് ശ്രമിച്ചു. "താങ്കൾക്ക് എന്നെ കണ്ടിട്ട് ഒന്നും തോന്നുന്നില്ലേ ? "

തലതാഴ്ത്തി ദയനീയതയോടെ അയാളത് പറഞ്ഞു.
ഞാനും ഹേമയും രണ്ടു ദിവസമായി പിണക്കത്തിലായിരുന്നു. ഇവിടെ കാക്കനാടുള്ള സതേൺ ബാങ്കിലെ അസിസ്റ്റന്റ് അക്കൗണ്ടന്റ്മാരാണ് ഞങ്ങൾ. കഴിഞ്ഞയാഴ്ച ഞങ്ങളുടെ പിണക്കമൊക്കെ മാറി, അവൾ നാട്ടിലേക്ക് അവധിക്ക് പോകാൻ തീരുമാനിച്ചിരുന്നു. സാധാരണ അവള് നാട്ടിലേക്ക് പോകുമ്പോ ഞാൻ ബസ് കയറ്റി വിടാൻ കൂടെ ബസ് സ്റ്റോപ്പ്‌ വരെ ചെല്ലാറുണ്ട്. എന്നാൽ അന്നെനിക്ക് പോകാൻ കഴിഞ്ഞില്ല. അക്കൗണ്ട്‌സ് ക്ലോസ് ചെയുന്ന ദിവസമായതിനാൽ ബാങ്കിൽ എനിക്ക് ഓവർ വർക്ക്‌ ഉണ്ടായിരുന്നു. തനിച്ച് പോകാമെന്ന് അവള് പറഞ്ഞിട്ടും മനസ്സില്ലാ മനസ്സോടെ ഞാനത് സമ്മതിച്ചു.

അടുത്ത ദിവസം നിങ്ങളൊക്കെ ചാനലിൽ തകർത്താടിയില്ലേ... അത് അവളായിരുന്നു എന്റെ ഹേമ. കീറിമുറിച്ചില്ലേ അവളുടെ ഉടലാകെ.

അയാൾക്കൊന്ന് വിങ്ങിപൊട്ടൻ പോലും കഴിയാതെ, തണുത്ത് മരവിച്ചപോലെ പറഞ്ഞു തീർത്തു. ഞാനയാളെ കൂടുതൽ നോവിക്കുകയായിരുന്നില്ലേ. ഇപ്പോഴും ഉണങ്ങാത്ത അയാളുടെ മനസ്സിലെ വൃണത്തിൽ ഉപ്പ് വെള്ളം കോരിയൊഴിക്കും പോലെ.

പതിയെ എനിക്കും എന്റെ ശബ്ദം നഷ്ട്ടപ്പെട്ടു.

Comments

Popular posts from this blog

നൂറിന്റെ നിറവിൽ💙

കീചെയ്ൻ🎻