background

എമിലിയയുടെ പശ്ചാത്തലം  എമിലിയ ഒരു  കത്തോലിക്കാ വിശ്വാസ പാരമ്പര്യ കുടുംബത്തിലാണ് വളർന്നത്, അവിടെ വിശ്വാസം എന്നത് അവളുടെ ജീവിതത്തിന്റെ ഒരു കേന്ദ്ര ഭാഗമായിരുന്നു. അവളുടെ മാതാപിതാക്കൾ   സഭയുടെ  വിശ്വാസപ്രമാണങ്ങളിൽ  കർശനമായി ഉറച്ചുനിന്നിരുന്നു, ശക്തമായ ധാർമ്മികതയിലും കടമയിലും അവൾ വളർന്നു. എന്നിരുന്നാലും, അവൾ വളരുന്തോറും, എമിലിയ സഭയുടെ കർശനമായ നിയമങ്ങളെയും സിദ്ധാന്തങ്ങളെയും ചോദ്യം ചെയ്യാൻ തുടങ്ങി. തന്നിൽ അർപ്പിക്കപ്പെട്ട പ്രതീക്ഷകളിൽ അവൾ തളർന്നുപോയി, തന്റെ വിശ്വാസവുമായി കൂടുതൽ വ്യക്തിപരമായ ബന്ധം അവൾ ആഗ്രഹിച്ചു.  ഫാദർ എലിജായുടെ പശ്ചാത്തലം  ഫാദർ എലിജാ ആഴമായ ഭക്തിയും പ്രശ്‌നഭരിതമായ ഭൂതകാലവുമുള്ള ഒരു സങ്കീർണ്ണ വ്യക്തിയായിരുന്നു. വിശ്വാസം ആശ്വാസത്തിന്റെയും ശക്തിയുടെയും ഉറവിടമായിരുന്ന ഒരു എളിമയുള്ള കുടുംബത്തിലാണ് അദ്ദേഹം വളർന്നത്. എന്നിരുന്നാലും, അദ്ദേഹം ഒരു കുട്ടിയായിരുന്നപ്പോൾ ഒരു ദാരുണമായ അപകടത്തിൽ മാതാപിതാക്കൾ കൊല്ലപ്പെട്ടു, പിന്തുണയ്‌ക്കായി സഭയെ ആശ്രയിക്കാൻ അദ്ദേഹം നിർബന്ധിതനായി. അദ്ദേഹം വളരുന്തോറും, ഫാദർ എലിജാ തന്റെ വിശ്വാസത്താൽ കൂടുതൽ കൂടുതൽ വിഴുങ്ങി. ...

 പുഞ്ചിരിയും സന്തോഷവും


"സന്തോഷം കൊണ്ട് ആത്മഹത്യ ചെയ്യാൻ തോന്നിയിട്ടുണ്ടോ ?".

എവിടെയോ കളഞ്ഞു പോയ സന്തോഷത്തിന്റെ താക്കോൽ നമ്മുടെ കൈകളിലേക്ക് തന്നെ തിരികെ വരുമ്പോൾ ഇങ്ങനെയൊരു ചിന്ത ഉടലെടുത്തേക്കാം.

സന്തോഷത്തിന്റെ അതിപ്രസരം കാരണം നമ്മുടെ മുഖമാകെ പതിന്മടങ്ങായി ശോഭിക്കും. അപ്പോൾ മുഖത്ത് കാണുന്ന പുഞ്ചിരിയുണ്ടല്ലോ അതാണ്‌ ആ ഒരാളുടെ യഥാർത്ഥ സൗന്ദര്യം ; മുഖ മുദ്ര.

ഞാനിന്ന് സുഹൃത്തുക്കളുടെ മുഖത്ത് ഈയൊരു മുഖ മുദ്ര കണ്ടു. സന്തോഷം എന്നല്ലാതെ എങ്ങനെയാണ് ഞാനതിനെ വിശേഷിപ്പിക്കുക. നമ്മൾ മറ്റൊരാൾക്ക്‌ ഈ മുഖ മുദ്ര മീട്ടുമ്പോൾ തിരികെ അവരിൽ നിന്ന് വലിയൊരു ശക്തി പോലെ അത് നമ്മിലേക്ക്‌ തന്നെ തിരികെ വരുകയും ചെയ്യുന്നു.

വെറുതെ പാഴാക്കി കളയാതെ മറ്റുള്ളവർക്ക് സ്നേഹത്തോടെ, നിസ്വാർത്ഥമായി കൈമാറാൻ കഴിയുന്ന ഈ മുഖ മുദ്രയെ എന്തിനാണ് നമ്മിൽ തന്നെ പൂഴ്ത്തി വെച്ചിരിക്കുന്നത്.

പുഞ്ചിരി ( അനന്ദു ) ഒരിക്കൽ എന്നോട് പറയുകയുണ്ടായി. എന്തിനാടാ ഈ ആളുകളെ കാണുമ്പോൾ മുഖം വീർപ്പിച്ച് നടക്കുന്നത്, അല്ലെങ്കിൽ പരിചയമുള്ള ആളായിരുന്നിട്ട് പോലും കണ്ടിട്ടും കണ്ടില്ലെന്ന ഭാവത്തിൽ തലകുനിച്ചു നടക്കുന്നത്.

അപരിചിതനായ ആളുകളെ കാണുമ്പോഴും ഞാൻ ചിരിക്കാറുണ്ട്. എന്തിനാണ് ഒരു ചിരി വെറുതെ പാഴാക്കുന്നത്. നമുക്ക് നഷ്ടമൊന്നും ഇല്ലല്ലോ...
ചിലപ്പോൾ ആ ഒരാളുടെ വിഷമത്തെ വിമുലീകരിക്കാൻ നമ്മുടെ ഈ ചിരിക്ക് കഴിയുമെങ്കിലോ... ചിരിക്കണം മനസ്സ് തുറന്ന് തന്നെ ചിരിക്കണം.

അവൻ എന്നോട് ഇതൊക്കെ പറഞ്ഞപ്പോൾ ബോധ്യങ്ങളിലേക്ക് വീണ്ടും പുതിയൊരു പിച്ചളയാണി അടിച്ചു താഴ്ത്തുന്നത് പോലെ തോന്നി. പറഞ്ഞത് ശരിയാണ്.

പുഞ്ചിരിക്കട്ടെ എല്ലാവരും, ഏതോ ഒരു കാലത്ത് നമുക്ക് നഷ്ട്ടപ്പെട്ട സന്തോഷത്തിന്റെ താക്കോൽ തിരികെ കിട്ടില്ലെന്ന്‌ ആര് കണ്ടു...

Smile😊

Comments

Post a Comment

🥰

Popular posts from this blog

നൂറിന്റെ നിറവിൽ💙

കീചെയ്ൻ🎻