background

എമിലിയയുടെ പശ്ചാത്തലം  എമിലിയ ഒരു  കത്തോലിക്കാ വിശ്വാസ പാരമ്പര്യ കുടുംബത്തിലാണ് വളർന്നത്, അവിടെ വിശ്വാസം എന്നത് അവളുടെ ജീവിതത്തിന്റെ ഒരു കേന്ദ്ര ഭാഗമായിരുന്നു. അവളുടെ മാതാപിതാക്കൾ   സഭയുടെ  വിശ്വാസപ്രമാണങ്ങളിൽ  കർശനമായി ഉറച്ചുനിന്നിരുന്നു, ശക്തമായ ധാർമ്മികതയിലും കടമയിലും അവൾ വളർന്നു. എന്നിരുന്നാലും, അവൾ വളരുന്തോറും, എമിലിയ സഭയുടെ കർശനമായ നിയമങ്ങളെയും സിദ്ധാന്തങ്ങളെയും ചോദ്യം ചെയ്യാൻ തുടങ്ങി. തന്നിൽ അർപ്പിക്കപ്പെട്ട പ്രതീക്ഷകളിൽ അവൾ തളർന്നുപോയി, തന്റെ വിശ്വാസവുമായി കൂടുതൽ വ്യക്തിപരമായ ബന്ധം അവൾ ആഗ്രഹിച്ചു.  ഫാദർ എലിജായുടെ പശ്ചാത്തലം  ഫാദർ എലിജാ ആഴമായ ഭക്തിയും പ്രശ്‌നഭരിതമായ ഭൂതകാലവുമുള്ള ഒരു സങ്കീർണ്ണ വ്യക്തിയായിരുന്നു. വിശ്വാസം ആശ്വാസത്തിന്റെയും ശക്തിയുടെയും ഉറവിടമായിരുന്ന ഒരു എളിമയുള്ള കുടുംബത്തിലാണ് അദ്ദേഹം വളർന്നത്. എന്നിരുന്നാലും, അദ്ദേഹം ഒരു കുട്ടിയായിരുന്നപ്പോൾ ഒരു ദാരുണമായ അപകടത്തിൽ മാതാപിതാക്കൾ കൊല്ലപ്പെട്ടു, പിന്തുണയ്‌ക്കായി സഭയെ ആശ്രയിക്കാൻ അദ്ദേഹം നിർബന്ധിതനായി. അദ്ദേഹം വളരുന്തോറും, ഫാദർ എലിജാ തന്റെ വിശ്വാസത്താൽ കൂടുതൽ കൂടുതൽ വിഴുങ്ങി. ...

 വിശപ്പ് 


പ്രഭാതം അടുത്ത് വരുന്നത് പാച്ചുവിന് കാണാമായിരുന്നു. ഭീമാകാരമായ കോൺക്രീറ്റ് പൈപ്പിനുള്ളിൽ നിന്നും തല പുറത്തേക്കിട്ടുകൊണ്ട് അവൻ ചുറ്റുപാടും കണ്ണോടിച്ചു.
മറ്റുള്ളവർ ആരും തന്നെ ഉണർന്നിരുന്നില്ല.

നഗരപ്രാന്തങ്ങളിൽ നിന്നും മാലിന്യവുമായി എത്തിയ കോർപറേഷൻ വണ്ടി ചവറുകൾ പുറന്തള്ളി കൂസലില്ലാതെ കടന്നു പോയി.
പാച്ചു ഒരു ചാക്കുമായി മല പോലെ രൂപാന്തരം പ്രാപിച്ച ചവറു കൂനയ്ക്ക് നേരെ നടന്നു.

അവയ്ക്കിടയിൽ നിന്നും ചെറിയ പാട്ടകളും ഇരുമ്പ് തകിടുകളും അവൻ തെരഞ്ഞുകൊണ്ടിരുന്നു. ഓട്ട് കമ്പനിക്ക് പിറകിലായുള്ള വാവച്ചൻ മേസ്തിരിയുടെ ഇരുമ്പ് കടയിൽ കൊടുത്താൽ എന്തെങ്കിലും കിട്ടാതിരിക്കില്ല.

ചാക്ക്കെട്ടുമായി അവൻ നഗരമധ്യത്തിലേക്കിറങ്ങി. നഗരമുണർന്നിരുന്നില്ല. റോഡിനിരുവശത്തുമുള്ള വഴിവിളക്കുകൾ അപ്പോഴും പ്രകാശപൂരിതമായി കാണപ്പെട്ടു. അതിലൊന്ന് മങ്ങിയും തെളിഞ്ഞും കത്തിക്കൊണ്ടിരുന്നു.

സൈക്കിളിൽ പത്രക്കെട്ടുകളുമായി അതുവഴി ഒരു യുവാവ് കടന്നു പോയി. ആ പത്രക്കെട്ടുകൾ പോളി‌തീൻ കവറുകൊണ്ട് പൊതിഞ്ഞിരുന്നു.
ഉറക്കത്തിന്റെ ആലസ്യത്തിൽ നിന്നും നഗരം പതിയെ ഉണർന്ന് തുടങ്ങിയിരുന്നു.

പാച്ചു ഓട് കഷ്ണങ്ങൾ പാകിയ പാതയിലൂടെ പതിയെ നടന്നു നീങ്ങി. പാതയുടെ മുനമ്പിലായി ഒരു വൃദ്ധൻ നിലയുറപ്പിച്ചിരുന്നു. അയാൾ എന്തൊക്കെയോ പുലമ്പുന്നുണ്ടായിരുന്നു.

ഇനി കുറച്ചു കൂടി നടന്നാൽ പാലമായി. പാലത്തിന് താഴെയുള്ള ഇടവഴിയിലൂടെ പോകുന്നതാകും ഉചിതം. വയറ് നിലവിളി തുടങ്ങിയിരുന്നു.
ഇടവഴിയുടെ ഒരു വശത്തായി നിറയെ പച്ചപ്പാണ് ; നിറയെ മരങ്ങളും കുറ്റിച്ചെടികളും മുൾപടർപ്പുകളുമായി.

പാച്ചു ഏറെ ദൂരം പിന്നിട്ടു. അവനൊരു നാൽക്കവലയിൽ എത്തിച്ചേർന്നു. ഇനി വാവച്ചൻ മേസ്തിരിയുടെ കടയിലേക്ക് അധിക ദൂരമില്ല . കുരിശടിക്ക് മുന്നിലെത്തിയപ്പോൾ അവനൊന്ന് നിന്നു.
എത്രയോ പേരുടെ പ്രാർത്ഥനകളാൽ ഉരുകി തീർന്ന മെഴുകു ദ്രാവകം കട്ടപിടിച്ചു ഇരിക്കുന്നത് കാണാം. മേരിമാതാവും കയ്യിലേന്തിയ ഉണ്ണിയേശുവും അവനൊരു പുഞ്ചിരി നേർന്നു.

അകലെ നിന്നാണെങ്കിലും അവനാ കാഴ്ച കണ്ടു. ബസ് സ്റ്റോപ്പിന് മുന്നിലായി ഒരു വാഹനം പെട്ടന്ന് വന്ന് നിന്നു. ചുവപ്പ് നിറമുള്ള ഒരു കാർ ആണ്. ഒരു യുവതി
പെട്ടന്ന് തന്നെ ആ വാഹനത്തിലേക്ക് കയറി. ഉടൻ തന്നെ പൊടിപറത്തിക്കൊണ്ട് പാഞ്ഞു പോവുകയും ചെയ്തു.

ആകാശത്തേക്ക് ഉയർത്തിപ്പിടിച്ച നീളൻ പുകക്കുഴലിലൂടെ കറുത്തപുക ഉയർന്നുകൊണ്ടേയിരുന്നു. പതിയെ പതിയെ അതൊരു കാർമേഘമായി മാറുന്നത് പോലെ തോന്നി.

"ഇത് കൊറച്ചുണ്ടല്ലോടാ പാച്ചു ". വാവച്ചൻ ആരാഞ്ഞു. അവൻ നിസ്സഹായതയോടെ അയാളെ നോക്കി. ഒന്ന് തൂക്കി നോക്കുക പോലും ചെയ്യാതെ അയാളത് അകത്ത് കൂട്ടിയിട്ടിരുന്ന ഇരുമ്പ് കൂനയ്ക്ക് നേരെ എറിഞ്ഞു. മേശവിരിയിൽ നിന്നും പഴകിയതും മുഷിഞ്ഞതുമായ പതുറുപ്പിക അവന് നേരെ നീട്ടി. "വാങ്ങടാ..."
മറിച്ചൊരക്ഷരം മിണ്ടാതെ അവനത് വാങ്ങി.

ഒരുപിടി പൊരിക്കടല വാങ്ങി കൊറിച്ചു കൊണ്ട് നടന്നപ്പോഴാണ് റോഡിനരികിലിരുന്ന് കൊണ്ട് ഭിക്ഷയാചിക്കുന്ന വൃദ്ധയെ കണ്ടത്. അവൻ വൃദ്ധയുടെ അടുത്തേക്ക് നീങ്ങി. അവരുടെ കണ്ണിൽ നിന്നും കൊഴുത്ത ദ്രവാകം ഒഴുകിക്കൊണ്ടിരുന്നു.

പാച്ചുവിന് കഴിക്കാൻ തോന്നിയില്ല. പൊതി വൃദ്ധക്ക് നേരെ നീട്ടി. അവരുടെ മുഖം സന്തോഷത്താൽ പ്രകാശിക്കുന്നുണ്ടായിരുന്നു. വയറ് നിറഞ്ഞ ആത്മ സംതൃപ്തിയോടെ അവൻ തിരികെ നടന്നു.

സമയം ഉച്ചയോടടുത്തിരുന്നു. വഴിയരികിൽ കണ്ട പൈപ്പിൽ നിന്നും അൽപ്പം വെള്ളം കുടിച്ചു. കുറച്ചു വെള്ളം മുഖത്തേക്ക് തൂകി. എന്തെന്നല്ലാത്തൊരു ആശ്വാസം. ആള് കൂടി നിൽക്കുന്നത് കണ്ടിട്ടാണ് അവനവിടേക്ക് പോയത്. കാഴ്ചയില്ലാത്ത ഒരു ചെറുപ്പക്കാരൻ ; തറയിലിരുന്ന് കൊണ്ട് ഒരു സംഗീതോപകരണം വായിക്കുന്നു. മുന്നിലായി ഒരു ബക്കറ്റും ഉണ്ട്.

വയറ് വീണ്ടും നിലവിളിക്കാൻ തുടങ്ങി. കൈയിലുണ്ടായിരുന്ന പൊരിക്കടല ആ വൃദ്ധയ്ക്ക് നൽകുകയും ചെയ്തു. പെട്ടെന്നാണ് ശ്മശാനത്തിന് അടുത്തുള്ള പൊന്തക്കാട് ഓർമ്മ വന്നത്. അവിടെയൊരു പേരമരമുണ്ട്.

ഓടിക്കിതച്ച് അവിടെയെത്തിയപ്പോൾ നന്നേ ക്ഷീണിച്ചിരുന്നു. പാച്ചു പേരമരത്തിനടുത്തേക്ക് പോയി. അതിലൊന്നും തന്നെ ഉണ്ടായിരുന്നില്ല. അവന് നീരസം തോന്നി. കവലയിൽ വെച്ച് കണ്ട അതേ വാഹനം. അവനൊന്ന് നോക്കി.
കാറിൽ ആരെങ്കിലും ഉണ്ടെങ്കിൽ അവരെന്തെങ്കിലും തന്നിരുന്നെങ്കിൽ അവൻ ചിന്തിച്ചു.

പാച്ചു കാറിനടുത്തേക്ക് നടന്നു. ഗ്ലാസിന് മുന്നിൽ മുട്ടി നോക്കി. നിശബ്ദം.
എ. സി യുടെ തണുപ്പിൽ വിവസ്ത്രരായി പരസ്പരം കെട്ടിപ്പുണരുന്ന അവർക്കും വിശപ്പ് തന്നെയായിരുന്നു.

Comments

Popular posts from this blog

നൂറിന്റെ നിറവിൽ💙

കീചെയ്ൻ🎻