- Get link
- X
- Other Apps
അതെവിടെയൊക്കെയോ ഒളിഞ്ഞിരിപ്പുണ്ട്?
സന്തോഷം തന്നെയാണ് ജീവിതത്തിലെ ഏറ്റവും വലിയ സംതൃപ്തി. മനുഷ്യൻ കണ്ടെത്താൻ ശ്രമിക്കുന്നതും അത് തന്നെയാണ്. എന്ത് കൊണ്ടോ സ്വയം രൂപപ്പെടുത്തിയെടുക്കാൻ പ്രയാസമുള്ള ഒരു അന്തസത്ത.
നമുക്ക് ചുറ്റുമുള്ള ചെറിയകാര്യങ്ങളിൽ അത് ഒളിഞ്ഞിരിപ്പുണ്ട് . ഓപ്പൺ കോഴ്സ് എക്സാം ആയതിനാൽ എല്ലാവരും തിരക്കിട്ട് പഠിച്ചു കൊണ്ടിരിക്കുകയായിരുന്നു. ഭയത്തെ ഇല്ലായ്മ ചെയ്യാൻ പുഞ്ചിരിയെ മുഖമുദ്രയാക്കിയവർ അവിടെയും കാണപ്പെട്ടു.
ബിറ്റ് എഴുതുന്നതിൽ തല്പരകക്ഷിയായ പേഴുംമൂടൻ ഇന്ന് വളരെ മൂകനായി കാണപ്പെട്ടു. അതിനിടയിൽ ഒരു നോട്ടവും ഒരു ചോദ്യവും. എന്നിലെ അപകർഷധാബോധം മറുപടിക്ക് വിലങ്ങുതടിയായി. ഒരു നിമിഷം സന്തോഷവും കുറ്റബോധവും മിന്നിമറഞ്ഞു. അപ്രതീക്ഷിതമായി രണ്ട് സുഹൃത്തുക്കൾ കടന്ന് വന്നു. അവർ രണ്ടാളും പേടിച്ചിരിക്കുകയാണ്. പക്ഷേ മുഖത്ത് സന്തോഷം നിഴലിച്ചു നിൽക്കുന്നുണ്ട്. ഭയത്തെ ഇല്ലായ്മ ചെയ്യാനുള്ള ഏറ്റവും നല്ല മരുന്ന്.
എന്നെ മോട്ടിവേഷൻ ചെയ്യാറുള്ള മറിയാമ്മ തന്നെയാണ് ആകെ പേടിച്ചിരിക്കുന്നത്. ഡയറിയിൽ എഴുതിയ വാക്കുകൾ ഞാൻ ഓർത്തെടുത്തു. പ്രാഞ്ചിയേട്ടൻ സിനിമയിലെ ഫ്രാൻസിന് പുണ്യാളനെയാണ് ഓർമ്മവരുന്നത് എവിടെയൊക്കെയോ ചെറിയ വാക്കുകൾ കൊണ്ട് നമ്മെ കൂടുതൽ ശക്തിപ്പെടുത്തുന്ന ആ ഒരു സുഹൃത്ത്.
എക്സാം ഹാളിൽ തൊട്ടടുത്തിരുന്ന സുഹൃത്തിനെ ആദ്യമായാണ് കാണുന്നത്. രണ്ടക്ഷരമുള്ള പേര്. ഹാൾ ടിക്കറ്റ് സസൂക്ഷ്മം നിരീക്ഷിച്ചത് കൊണ്ട് പേര് മനസ്സിലാക്കാൻ കഴിഞ്ഞു. ഉത്തരക്കടലാസ് നിറക്കാൻ ശ്രമിക്കുന്നതിനിടയിൽ ആരോ പിറകിൽ നിന്ന് കസേരയിൽ ചവിട്ടുന്നുണ്ടായിരുന്നു. അവസാന നിമിഷങ്ങളിൽ അറിയാത്ത ഉത്തരങ്ങളെ തേടിപ്പിടിക്കാൻ തൊട്ടടുത്തിരുന്ന സുഹൃത്തിനെ സമീപിച്ചു. ആൻസർ ഷീറ്റ് ചരിച്ചൊക്കെ കാണിച്ചു തന്നു. ഒരു ചെറു പുഞ്ചിരിയും നേർന്നു. അവിടെയും സന്തോഷം.
ആകാശത്ത് കാർമേഘകൾ കുമിഞ്ഞു കൂടി സൊറ പറഞ്ഞു എവിടേയ്‌ക്കോ കടന്ന് പോയി.
പതിയെ എല്ലാവരും കൂടണയുമ്പോൾ റോഡിലൂടെ ഓരോ ചിന്തകളുമായി ഞാൻ അങ്ങനെ ഒറ്റയ്ക്ക്...
🖤....
- Get link
- X
- Other Apps
Comments
Post a Comment
🥰