- Get link
- X
- Other Apps
അയ്യേ...
പ്രണയമെന്ന സംഗതിയെ ഓർത്തെടുക്കുവാൻ ശ്രമിക്കുമ്പോൾ 'അയ്യേ' എന്നാണ് കാതുകളിൽ മുഴങ്ങി കേൾക്കുന്നത്.
ഞാൻ ആറാം തരത്തിൽ പഠിക്കുമ്പോഴാണ് പ്രിയസുഹൃത്ത് അഭയ് എന്നോട് അക്കാര്യം പറഞ്ഞത്. 'നമ്മുടെ ക്ലാസ്സിലെ സുമയ്ക്ക് നിന്നോട് സ്നേഹമാണെന്ന് '.
'അയ്യേ' ഞാൻ മുഖം ചുളിപ്പിച്ചു കൊണ്ട് ആരാഞ്ഞു ; കാലിൽ തീട്ടം പറ്റിയ മാതിരി.
അവന്റെ മുഖത്ത് ഒരു കള്ളച്ചിരി പൊലിഞ്ഞു പോകുന്നത് കണ്ടു. ശരിക്കും അതെന്നെ ശുണ്ഠി പിടിപ്പിച്ചു.
അവളെന്തിനാണ് എന്നെ സ്നേഹിക്കുന്നത് ? അതുകൊണ്ട് അവൾക്കെന്ത് നേട്ടം ? സ്നേഹത്തിൽ നേടുക എന്നുണ്ടോ ?
അവളോട് ഞാനൊന്ന് മിണ്ടിയിട്ട് കൂടിയില്ല. എന്നാലും അവൾക്കിത്രയും ധൈര്യം എവിടെ നിന്നാണ് കിട്ടിയത് ?
ഇതെങ്ങാനും വീട്ടിലറിഞ്ഞാൽ എന്താവും എന്റെ സ്ഥിതി ? അപ്പനറിഞ്ഞാൽ ശെരിയാക്കും.
വൈകുന്നേരം കുരിശു വരയ്ക്കുമ്പോൾ ഞാൻ ദൈവത്തോട് പ്രാർത്ഥിച്ചു. അവളെന്നെ സ്നേഹിക്കേണ്ട, അവൾക്ക് നല്ല ബുദ്ധി കൊടുക്കേണമേയെന്ന്.
ക്ലാസ്സിൽ അവളെ കാണുമ്പോഴൊക്കെ എന്റെ മുഖത്ത് കടന്നൽ കൂട് കൂട്ടിയിട്ടുണ്ടാവും. ഒരന്യഗ്രഹ ജീവിയോടെന്ന പോലെയായിരുന്നു എനിക്ക് അവളോടുള്ള സമീപനം.
ക്ലാസ്സ് അവസാനിക്കാറായപ്പോൾ അവളെന്നോട് മിണ്ടാൻ വന്നു. 'സോറി' എന്ന് പറഞ്ഞ് തല കുമ്പിട്ടു കൊണ്ട് അവൾ നടന്നു പോയി.
ഞാൻ അവളുടെ സ്നേഹത്തിൽ നിന്നും രക്ഷപെട്ട ദിവസം.
- Get link
- X
- Other Apps
Comments
Post a Comment
🥰