background

എമിലിയയുടെ പശ്ചാത്തലം  എമിലിയ ഒരു  കത്തോലിക്കാ വിശ്വാസ പാരമ്പര്യ കുടുംബത്തിലാണ് വളർന്നത്, അവിടെ വിശ്വാസം എന്നത് അവളുടെ ജീവിതത്തിന്റെ ഒരു കേന്ദ്ര ഭാഗമായിരുന്നു. അവളുടെ മാതാപിതാക്കൾ   സഭയുടെ  വിശ്വാസപ്രമാണങ്ങളിൽ  കർശനമായി ഉറച്ചുനിന്നിരുന്നു, ശക്തമായ ധാർമ്മികതയിലും കടമയിലും അവൾ വളർന്നു. എന്നിരുന്നാലും, അവൾ വളരുന്തോറും, എമിലിയ സഭയുടെ കർശനമായ നിയമങ്ങളെയും സിദ്ധാന്തങ്ങളെയും ചോദ്യം ചെയ്യാൻ തുടങ്ങി. തന്നിൽ അർപ്പിക്കപ്പെട്ട പ്രതീക്ഷകളിൽ അവൾ തളർന്നുപോയി, തന്റെ വിശ്വാസവുമായി കൂടുതൽ വ്യക്തിപരമായ ബന്ധം അവൾ ആഗ്രഹിച്ചു.  ഫാദർ എലിജായുടെ പശ്ചാത്തലം  ഫാദർ എലിജാ ആഴമായ ഭക്തിയും പ്രശ്‌നഭരിതമായ ഭൂതകാലവുമുള്ള ഒരു സങ്കീർണ്ണ വ്യക്തിയായിരുന്നു. വിശ്വാസം ആശ്വാസത്തിന്റെയും ശക്തിയുടെയും ഉറവിടമായിരുന്ന ഒരു എളിമയുള്ള കുടുംബത്തിലാണ് അദ്ദേഹം വളർന്നത്. എന്നിരുന്നാലും, അദ്ദേഹം ഒരു കുട്ടിയായിരുന്നപ്പോൾ ഒരു ദാരുണമായ അപകടത്തിൽ മാതാപിതാക്കൾ കൊല്ലപ്പെട്ടു, പിന്തുണയ്‌ക്കായി സഭയെ ആശ്രയിക്കാൻ അദ്ദേഹം നിർബന്ധിതനായി. അദ്ദേഹം വളരുന്തോറും, ഫാദർ എലിജാ തന്റെ വിശ്വാസത്താൽ കൂടുതൽ കൂടുതൽ വിഴുങ്ങി. ...

 സ്നേഹത്തിന്റെ കണക്കുപുസ്തകം 


കണ്ണുനീർ കൊണ്ട് ഭൂപടം വരയ്ക്കുന്ന മനുഷ്യരുടെ ഇടയിലേക്ക് ഇറങ്ങി ചെന്നിട്ടുണ്ടോ ? ജീവിതം കൊടുത്ത ചൂട് കൊണ്ട് പൊള്ളിപ്പോയ മനസ്സുകളെ നോക്കി കാണാനാകും.
മൗനം നിറഞ്ഞ ചിരികൊണ്ടാവും അവർ നമ്മളെ വരവേൽക്കുക. അവരുടെ നിറഞ്ഞ കണ്ണുകൾ നമ്മളെ അസ്വസ്ഥമാക്കിയേക്കാം.

ലോകം വിരൽ തുമ്പിലേക്ക് ചുരുങ്ങിപ്പോയ ഇക്കാലത്ത്‌ മനുഷ്യനെ ഒരു ഓപ്പറേറ്റിങ് സിസ്റ്റ്ത്തോട് ഉപമിച്ചാൽ അതിൽ ഇൻസ്റ്റാൾ ചെയ്യാൻ നിയോഗിക്കപ്പെട്ട ആപ്ലിക്കേഷനുകളാണ് സന്തോഷവും സങ്കടവും പരിഭവങ്ങളും പരാതികളും സുഖവും ദുഃഖവും.

നമുക്ക് സന്തോഷത്തേക്കാൾ കൂടുതൽ ചായ്‌വ് സങ്കടത്തോടാണെന്ന് തോന്നുന്നു. അതുകൊണ്ടാവാം പ്രിയപ്പെട്ടവരിൽ നിന്ന് അപ്രതീക്ഷിതമായി ഉണ്ടാവുന്ന മുറിവുകൾ നമ്മളെ ഉലച്ചു കളയുന്നതും.


സ്നേഹമെന്ന മൂലഭാഷ കൊണ്ട് കോഡ് ചെയ്യപ്പെട്ട മനുഷ്യൻ കാലാന്തരത്തിൽ എപ്പോഴോ സ്വാർത്ഥതയുടെ മൂടുപടത്തിൻമേൽ ഇഴകിച്ചേർന്ന് അവന്റെയുള്ളിലെ നന്മയുടെ പൊടിപ്പുകളെ വീണ്ടെടുക്കുവാനാത്തവിധം ഉന്മൂലനം ചെയ്തത് എത്ര വലിയ കഷ്ടമാണ്.

മനുഷ്യന്റെ ശരീര ഭൂപടം മാറ്റിവരയ്ക്കാൻ ഇന്നോളം കഴിവ് നിസ്വാർത്ഥമായ സ്നേഹത്തിനല്ലാതെ മറ്റെന്തിനാണ് !
ദൈവത്തിന് പ്രിയപ്പെട്ടവരെയാണ് അത്തരത്തിൽ സഹനത്തിന്റെയും സ്നേഹത്തിന്റെയും തീച്ചൂളയിലൂടെ നടത്തുന്നതും.

സ്നേഹത്തിൽ പറ്റിച്ചേർന്നിരുന്നവരെ നഷ്ടപ്പെടുത്തിയിട്ടുണ്ടോ ? അതിൽപരം വേദന മറ്റെന്തുണ്ട് !
അങ്ങനെ നിശബ്ദരായവരെ അടുത്തറിയാൻ ശ്രമിച്ചിട്ടുണ്ടോ ? അവരുടെ കണ്ണുകളിൽ വിശാദം പരന്നു കിടക്കുന്നത് കാണാം.
മൗനം ഭുജിച്ചുകൊണ്ട് എത്രയെത്ര കാലങ്ങൾ അവർ തള്ളിനീക്കിയിട്ടുണ്ടാകും.

പതിയെയാണെങ്കിലും കാലം മുറിവേറ്റവന്റെ ഒറ്റപ്പെട്ടവന്റെ അവഗണിക്കപ്പെട്ടവന്റെ മിഴിനീർ തുടച്ചു മാറ്റും. പ്രാർത്ഥനയോടെ പ്രത്യാശയോടെ കാത്തിരിക്കുന്നവന് കാലം ഉത്തരമരുളുക തന്നെ ചെയ്യും.

എന്ത് കൊണ്ടോ സ്നേഹം അപമാനങ്ങളുടെ ആഴമുള്ള കയവുമാണ്. അപ്രതീക്ഷിതമായി സ്നേഹത്തിന്റെ ചുഴിയിലേക്ക് വഴുതി വീഴുന്ന നമ്മളെ കൈത്താങ്ങുവാനയി മറ്റൊരു സ്നേഹം എവിടെയോ കാത്തിരിക്കുന്നുണ്ടാവും.

നമ്മളെ മടുക്കാത്ത കുറവുകളോട് കൂടി സ്നേഹിക്കുന്ന കരുതുന്ന ആ ഒരാൾ ഒരിക്കൽ നമുക്ക് മുന്നിൽ സ്നേഹത്തിന്റെ നൗക നങ്കൂരമിടുക തന്നെ ചെയ്യും.

കളഞ്ഞു പോയ സ്നേഹത്തെ വീണ്ടെടുക്കുവാൻ.





Comments

Popular posts from this blog

നൂറിന്റെ നിറവിൽ💙

കീചെയ്ൻ🎻