- Get link
- X
- Other Apps
🖤...
അവൾ പോയപ്പോൾ സ്നേഹിതരൊക്കെ പറഞ്ഞത് 'നിന്നെ അവൾ ചതിച്ചു അല്ലേടാ' എന്നായിരുന്നു. ഞാൻ മറുപടിയൊന്നും പറഞ്ഞില്ല.
നിർവികാരതയോടെ ഓരോന്ന് ചിന്തിച്ചിരുന്നു. അവൾ എന്നോട് പലപ്പോഴായി പറഞ്ഞിരുന്നു. 'ചിലപ്പോൾ എന്നന്നേക്കുമായി നിന്റെ സ്നേഹത്തിൽ നിന്ന് എനിക്ക് ഇറങ്ങി പോകേണ്ടി വന്നേക്കാം ' എന്ന്.
പക്ഷേ അതിത്ര പെട്ടന്നാകുമെന്ന് ഞാൻ നിനച്ചിരുന്നില്ല. സ്നേഹം തടവറയാകുമ്പോഴാണല്ലോ പലരും ഇറങ്ങിപ്പോകുന്നത്. അവളെ സംബന്ധിച്ചിടത്തോളം എന്റെ സ്നേഹത്തിൽ നിന്നുമുള്ള ഇറങ്ങിപ്പോക്ക് അതത്ര എളുപ്പമായിരുന്നില്ല.
രാത്രിയിൽ ഞാനൊരുപാട് കരഞ്ഞു. ദൈവത്തോട് ഞാൻ ചോദിച്ചു 'നീയിത് നേരത്തെ തീരുമാനിച്ചിരുന്നു അല്ലേ ? '. എനിക്ക് മുന്നിൽ അവനും മുഖം തിരിച്ചു.
എന്റെ ശരീരമാകെ വേദനിക്കുന്ന പോലെ തോന്നി. ആ വേദനയിൽ ഞാൻ ഉഴറി.
ഉറക്കം കണ്ണിൽ തട്ടിയപ്പോൾ ഞാൻ പൊയ്പ്പോയ നിമിഷങ്ങളെ മറന്ന് തുടങ്ങിയിരുന്നു. പുലർച്ചെ ഞാൻ നെട്ടിയെഴുന്നേറ്റു. മറഞ്ഞു പോയ നിമിഷങ്ങളും അവളും എന്നെ വീണ്ടും വേട്ടയാടാൻ തുടങ്ങി. ഞാൻ വീണ്ടും കരഞ്ഞു. ദൈവത്തോട് ഞാൻ അപേക്ഷിച്ചു. അവനെനിക്ക് ഉത്തരമരുളിയില്ല.
എഴുതപ്പെട്ടതായിരുന്നു കടന്നു പോയതും ഇനി വരാൻ പോകുന്നതും.
- Get link
- X
- Other Apps
Comments
Post a Comment
🥰