background

എമിലിയയുടെ പശ്ചാത്തലം  എമിലിയ ഒരു  കത്തോലിക്കാ വിശ്വാസ പാരമ്പര്യ കുടുംബത്തിലാണ് വളർന്നത്, അവിടെ വിശ്വാസം എന്നത് അവളുടെ ജീവിതത്തിന്റെ ഒരു കേന്ദ്ര ഭാഗമായിരുന്നു. അവളുടെ മാതാപിതാക്കൾ   സഭയുടെ  വിശ്വാസപ്രമാണങ്ങളിൽ  കർശനമായി ഉറച്ചുനിന്നിരുന്നു, ശക്തമായ ധാർമ്മികതയിലും കടമയിലും അവൾ വളർന്നു. എന്നിരുന്നാലും, അവൾ വളരുന്തോറും, എമിലിയ സഭയുടെ കർശനമായ നിയമങ്ങളെയും സിദ്ധാന്തങ്ങളെയും ചോദ്യം ചെയ്യാൻ തുടങ്ങി. തന്നിൽ അർപ്പിക്കപ്പെട്ട പ്രതീക്ഷകളിൽ അവൾ തളർന്നുപോയി, തന്റെ വിശ്വാസവുമായി കൂടുതൽ വ്യക്തിപരമായ ബന്ധം അവൾ ആഗ്രഹിച്ചു.  ഫാദർ എലിജായുടെ പശ്ചാത്തലം  ഫാദർ എലിജാ ആഴമായ ഭക്തിയും പ്രശ്‌നഭരിതമായ ഭൂതകാലവുമുള്ള ഒരു സങ്കീർണ്ണ വ്യക്തിയായിരുന്നു. വിശ്വാസം ആശ്വാസത്തിന്റെയും ശക്തിയുടെയും ഉറവിടമായിരുന്ന ഒരു എളിമയുള്ള കുടുംബത്തിലാണ് അദ്ദേഹം വളർന്നത്. എന്നിരുന്നാലും, അദ്ദേഹം ഒരു കുട്ടിയായിരുന്നപ്പോൾ ഒരു ദാരുണമായ അപകടത്തിൽ മാതാപിതാക്കൾ കൊല്ലപ്പെട്ടു, പിന്തുണയ്‌ക്കായി സഭയെ ആശ്രയിക്കാൻ അദ്ദേഹം നിർബന്ധിതനായി. അദ്ദേഹം വളരുന്തോറും, ഫാദർ എലിജാ തന്റെ വിശ്വാസത്താൽ കൂടുതൽ കൂടുതൽ വിഴുങ്ങി. ...

 ഡെയ്സി... 🖤


വൈകുന്നേരം ടിവിയിൽ പ്രമുഖ ചാനലിലെ ടോക്ക് ഷോ കാണാൻ ഇടയായത് കൊണ്ടാണ് ഡെയ്‌സിയെ വിളിക്കുവാൻ തീരുമാനിച്ചത്. സാമൂഹ്യനിരീക്ഷകരും ഓൺലൈൻ ആക്ടിവിസ്റ്റുകളും സാംസ്‌കാരിക നായകന്മാരും അണിനിരന്ന പരിപാടിയിൽ ചർച്ച ചെയ്യപ്പെട്ട വിഷയം ഞാൻ വീണ്ടും പരിചിന്തനത്തിന് വിധേയമാക്കി.

"അപമാനം ഒരു ഇൻവെസ്റ്റ്മെന്റ് ആണോ ? " എന്നതായിരുന്നു ചർച്ച ചെയ്യപ്പെട്ട വിഷയം. പലരും അനുകൂലിച്ചും പ്രതികൂലിച്ചും മാറിമാറി ഗർജിച്ചു. ഒടുവിൽ മടുപ്പ് തോന്നിയപ്പോൾ ഒറ്റ വിരലമർത്തലിൽ എല്ലാം അവസാനിപ്പിച്ചു. "എന്തിനാടാ ഓഫ് ചെയ്തെ ?" പുരികമുയർത്തിക്കൊണ്ട് അമ്മ ചോദിച്ചു. മറുപടി പറയാൻ നിൽക്കാതെ ഞാൻ മുറ്റത്തേക്കിറങ്ങി.

അന്തരീക്ഷമാകെ കലങ്ങി മറിഞ്ഞു കിടക്കുകയാണ്. മഴ പെയ്യുമായിരിക്കും. നിലാവിന്റെ അരണ്ട വെളിച്ചം അവിടിവിടെയായി ചിതറിക്കിടപ്പുണ്ട്. മനസ്സ് കലങ്ങിയാൽ ഏതാണ്ട് അതുപോലെയാണ്.

നാലാം ക്ലാസ്സിൽ പഠിക്കുമ്പോഴാണ് ഡെയ്സി സ്കൂൾ മാറി
തലവൂരേക്ക് വന്നത്. ആദ്യമായി കണ്ടമാത്രയിൽ അവൾക്കെന്തോ പ്രത്യേകതയുള്ളതായി തോന്നി. മൗനം തന്നെയാണ് അവളുടെ മുഖമുദ്ര. എന്നെയും ശശിക്കുട്ടനെയും കവിതയെയും ആകർഷിച്ചതും ആ മൗനം തന്നെയായിരുന്നു.

ഞങ്ങൾ മൂന്നാളും ഓടിക്കളിക്കുമ്പോഴും തല്ലുകൂടുമ്പോഴും അവൾ ഞങ്ങളെ നോക്കിയിരുപ്പുണ്ടാവും. ഒരിക്കൽ ഞങ്ങൾ ഡെയ്സിയോട് ചോദിച്ചു. "പട്ടണത്തിൽ വലിയ വീടും സൗകര്യവുമൊക്കെയുണ്ടായിട്ടും എന്തുകൊണ്ടാണ് ഇവിടേക്ക് വന്നത് ?"

അവളൊന്നും പറഞ്ഞില്ല. "ഇവൾ ഊമയാടാ... " ശശിക്കുട്ടൻ പറയുകയുണ്ടായി. "ഒന്ന് മിണ്ടാതിരിയടാ " എന്ന് പറഞ്ഞു കൊണ്ട് കവിത ശശിക്കുട്ടന് ഒരു കിഴുക്ക് വെച്ച് കൊടുത്തു. ഡെയ്സിയുടെ കണ്ണുകളിൽ നിസ്സഹായത നിഴലിച്ചു കിടക്കുന്നത് കണ്ടു.

ഞങ്ങൾ തിരിഞ്ഞു നടന്നപ്പോഴായിരുന്നു. അവളുടെ ശബ്ദം. കൊള്ളിയാൻ പോലെ. പെട്ടന്നായിരുന്നു ശശിക്കുട്ടന്റെ ചിരി അവിടമാകെ ഉയർന്നത്. ഡെയ്സിയുടെ മുഖം പെയ്യാൻ പോകുന്ന കാർമേഘത്തെ പോലെ ഉരുണ്ട് തുടുത്തു. കണ്ണുനീരിന്റെ നേർത്ത പാട വന്ന് അവളുടെ കാഴ്ചയെ മൂടുന്നുണ്ടായിരുന്നു.

ഡെയ്സിയുടെ ചുമരിൽ തട്ടിക്കൊണ്ട് കവിത പറഞ്ഞു "അതേ കരയല്ലേ... പ്ലീസ് ". ശശിക്കുട്ടനും ഞാനും അവളോട് അപേക്ഷിച്ചു. പതിയെ വിങ്ങി വിങ്ങി അവൾ കണ്ണുനീർ തുടച്ചു മാറ്റി.

വൈകുന്നേരം കോവിലിൽ തൊഴാൻ പോയപ്പോൾ ഞങ്ങൾ മൂന്നാളും ഡെയ്സിയെക്കുറിച്ചാണ് സംസാരിച്ചത്. "നിനക്ക് മനസ്സിലായോ എന്തുകൊണ്ടാണ് ഡെയ്സി ആരോടും സംസാരിക്കാത്തതെന്ന് ?" കവിത എന്നോട് ചോദിച്ചു. ഞാൻ തലയാട്ടി. ഏതൊരു വ്യക്തിയേയും അന്വേഷിച്ചു പോയാൽ അയാളുടെ അറ്റത്തു ഒരു സങ്കടം കാണാം. അത് എത്ര ശെരിയാണ്.

ജന്മനാ അവളുടെ പല്ല് അല്പം പുറത്തേക്ക് ഉന്തിയിട്ടാണ്. അതുകൊണ്ട് തന്നെ ഒന്ന് മനസ്സറിഞ്ഞു ചിരിക്കുവാൻ പോലും അവൾ മുതിരാറില്ല. അവളറിയാതെ സ്വപ്ന ലോകത്തേക്ക് ചേക്കേറിയാൽ വായ തനിയെ തുറന്ന് വന്നിട്ടുണ്ടാവും. അപ്പോഴേക്കും ചുറ്റപാട് നിന്നും മാനഹാനി ഏറ്റിട്ടുണ്ടാവും. അവളാരോടും പരാതി പറയാറില്ല.

മറച്ചു പിടിച്ച ചമ്മലോടെ മുഖത്തൊരു കൃത്രിമ ചിരി വെച്ചു പിടിപ്പിക്കാൻ ശ്രമിക്കുമ്പോൾ എരിഞ്ഞു തീർന്ന കൊള്ളി പോലെ അവൾ മാറിയിട്ടുണ്ടാവും.

മുൻവശത്തെ പാൽപല്ലുകൾ അനുസരണയില്ലാതെ ഇടയ്ക്കിടെ പുറത്തേക്ക് ഒളിഞ്ഞു നോക്കുന്നത് അവളെ ഒരുപാട് വേദനിപ്പിച്ചിട്ടുണ്ട്. നിരാശയും അപകർഷതയും കുഞ്ഞു മനസ്സിൽ എത്ര മാത്രം ഇടം പിടിച്ചിട്ടുണ്ടാവും.

ഞാൻ പലപ്പോഴും ദിവാസ്വപ്നത്തിൽ ഡെയ്സിയായി ജീവിച്ചിട്ടുണ്ട്. ജീവിതത്തിൽ ജീവിക്കാൻ മറന്ന ഒരു നിമിഷത്തിൽ കൂടിയെങ്കിലും നമ്മൾ കടന്ന് പോയിട്ടുണ്ടാകും. അത് വളരെ ഭയാനകമാണ്. കാട് പോലെ വന്യതയേറിയത്.

അപമാനത്തിന്റെ ഉരുളൻ കല്ലുകൾക്ക് മുകളിലൂടെ നടന്നു നീങ്ങുമ്പോഴും ഡെയ്സി പതിയെ അവളെ കണ്ടെത്തുകയായിരുന്നു. അവളാകുവാൻ. ഇന്ന് അവളെ കേൾക്കുവാൻ എത്രയോ ആളുകളാണ് കാതോർത്തിരിക്കുന്നത്. കാലം എല്ലാത്തിനും ഉത്തരമരുളുക തന്നെ ചെയ്യും.

പത്ത്‌ അംശംബന്ധം പത്ത്‌ എന്ന അനുപാതത്തിൽ കിലോമീറ്ററുകൾക്കപ്പുറത്തേക്ക് കാൾ പോയപ്പോൾ, എനിക്കുറപ്പായിരുന്നു അവളിങ്ങനെ എന്നോട് പറയുമെന്ന്
"ഹലോ ഇറ്റ്സ് മി ആർ. ജെ ഡെയ്സി".

Comments

Popular posts from this blog

നൂറിന്റെ നിറവിൽ💙

കീചെയ്ൻ🎻