background

എമിലിയയുടെ പശ്ചാത്തലം  എമിലിയ ഒരു  കത്തോലിക്കാ വിശ്വാസ പാരമ്പര്യ കുടുംബത്തിലാണ് വളർന്നത്, അവിടെ വിശ്വാസം എന്നത് അവളുടെ ജീവിതത്തിന്റെ ഒരു കേന്ദ്ര ഭാഗമായിരുന്നു. അവളുടെ മാതാപിതാക്കൾ   സഭയുടെ  വിശ്വാസപ്രമാണങ്ങളിൽ  കർശനമായി ഉറച്ചുനിന്നിരുന്നു, ശക്തമായ ധാർമ്മികതയിലും കടമയിലും അവൾ വളർന്നു. എന്നിരുന്നാലും, അവൾ വളരുന്തോറും, എമിലിയ സഭയുടെ കർശനമായ നിയമങ്ങളെയും സിദ്ധാന്തങ്ങളെയും ചോദ്യം ചെയ്യാൻ തുടങ്ങി. തന്നിൽ അർപ്പിക്കപ്പെട്ട പ്രതീക്ഷകളിൽ അവൾ തളർന്നുപോയി, തന്റെ വിശ്വാസവുമായി കൂടുതൽ വ്യക്തിപരമായ ബന്ധം അവൾ ആഗ്രഹിച്ചു.  ഫാദർ എലിജായുടെ പശ്ചാത്തലം  ഫാദർ എലിജാ ആഴമായ ഭക്തിയും പ്രശ്‌നഭരിതമായ ഭൂതകാലവുമുള്ള ഒരു സങ്കീർണ്ണ വ്യക്തിയായിരുന്നു. വിശ്വാസം ആശ്വാസത്തിന്റെയും ശക്തിയുടെയും ഉറവിടമായിരുന്ന ഒരു എളിമയുള്ള കുടുംബത്തിലാണ് അദ്ദേഹം വളർന്നത്. എന്നിരുന്നാലും, അദ്ദേഹം ഒരു കുട്ടിയായിരുന്നപ്പോൾ ഒരു ദാരുണമായ അപകടത്തിൽ മാതാപിതാക്കൾ കൊല്ലപ്പെട്ടു, പിന്തുണയ്‌ക്കായി സഭയെ ആശ്രയിക്കാൻ അദ്ദേഹം നിർബന്ധിതനായി. അദ്ദേഹം വളരുന്തോറും, ഫാദർ എലിജാ തന്റെ വിശ്വാസത്താൽ കൂടുതൽ കൂടുതൽ വിഴുങ്ങി. ...

 കൈകസി ❤️


എന്റെ ഡെസ്റ്റിനേഷനിലേക്കുള്ള ചൂണ്ട് പലകയാവുക എന്നതായിരുന്നു കൈകസിയുടെ നിയോഗം. 'എന്റെ' എന്ന് പറയാൻ സ്വാതന്ത്ര്യമുള്ള സുഹൃത്ത്. ജീവിതത്തിലുടനീളം എന്റെ സ്നേഹത്തെ സൗഹൃദമായി ഓർമ്മിക്കും എന്ന് ഉറപ്പോടെ പറയാൻ കഴിയുന്ന സുഹൃത്ത്. അവളെ ആദ്യമായി കണ്ടപ്പോൾ എനിക്ക് മുൻവിധി ഉണ്ടായി. "ഇതൊരു കിറുക്ക് പിടിച്ച പെണ്ണാണല്ലോ "
എന്റെ സൗഹൃദത്തെ അവൾ ആത്മാർത്ഥമായി തന്നെ സ്വീകരിച്ചു. എനിക്ക് അത്ഭുതം തോന്നി. കാരണം പുറത്ത് പറയാൻ എനിക്കൊരു സൗഹൃദവലയം ഉണ്ടായിരുന്നില്ല. നമ്മളെ കേൾക്കാനൊക്കെ ഒരാളെ കിട്ടുക, ആരെങ്കിലും ചോദിച്ചാൽ ഇച്ചിരി അഹങ്കാരത്തോടെ പറയാൻ "എനിക്കുമുണ്ടടോ സുഹൃത്ത് " എന്ന് പറയാൻ ജീവിതത്തിൽ ഒരു നിയോഗമുണ്ടാവുക, ഹോ അത് വലിയ സന്തോഷമാണ്.

ഞാൻ പലപ്പോഴും അവളെ നിരീക്ഷിച്ചു. മറ്റുള്ളവരെ സന്തോഷിപ്പിക്കാൻ എന്തൊക്കെയോ കാട്ടിക്കൂട്ടുന്നു, കുറുക്ക് വഴികൾ സ്വീകരിക്കുന്നു. അവളെത്ര പാവമാണ്. തന്റെ പ്രിയപ്പെട്ടവരോടൊക്കെ നിസ്വാർത്ഥമായ സ്നേഹം. പക്ഷേ അവളെ കേൾക്കാൻ എത്ര പേർ ഉണ്ടായിരുന്നു ? ആരെങ്കിലുമൊക്കെ അവളെ കേൾക്കാൻ കൂട്ടാക്കിയിട്ടുണ്ടോ ?
തനിയെ മരച്ചുവട്ടിലൊക്കെ ഇരിക്കുന്നത് കണ്ടിട്ടുണ്ട്, കരയുന്നതും കണ്ടിട്ടുണ്ട്. ആരെങ്കിലും താൻ കരയുന്നത് കണ്ടോ എന്ന് ചുറ്റിലും നോക്കി കണ്ണ് നീർ തുടയ്ക്കുന്നതും കണ്ടിട്ടുണ്ട്.
എനിക്ക് അവളോട് സ്നേഹം തോന്നി. വാത്സല്യം തോന്നി. എത്ര നിസ്സാരനായ ഒരു സാധുജീവിയാണ് മനുഷ്യൻ അല്ലേ.

ഒരിക്കൽ വളരെ നിസ്സംഗതയോടെ അവൾ മനസ്സ് തുറന്നു. ആദ്യമാദ്യം കലമ്പിച്ച ഒച്ചയിൽ പറഞ്ഞു കൊണ്ടിരുന്നവൾ പിന്നെ കരയാൻ തുടങ്ങി. എനിക്ക് ഒന്നും പറയാൻ കഴിഞ്ഞില്ല. ഞാൻ ജീവിതത്തിൽ, ഈ ഭൂമിയിൽ അണുവോളം ചെറുതായി പോകുന്നത് പോലെ തോന്നി. ഉള്ളം നനയുന്നതായി തോന്നി.
പിന്നീട് കാണുമ്പഴൊക്കെയും അവളുടെ മുഖത്ത് കരച്ചിൽ വന്ന് വട്ടം ചവിട്ടുന്നത് പോലെ തോന്നും. എനിക്ക് തോന്നുന്നു നമ്മുടെ പ്രിയപ്പെട്ടവരുടെ ഉള്ളിൽ സങ്കടം വന്ന് അടിയുന്നത് സ്നേഹം നഷ്ടപ്പെടും എന്ന തോന്നലിലാണെന്നാണ്. സ്നേഹത്തിന്റെ ഇനിപ്പ് നഷ്ടപ്പെടുമെന്ന ഭയം.

വരകളും കുത്തുകളും കൊണ്ട് സങ്കീർണമായ ജീവിതത്തിൽ ഇങ്ങനെ ചിലരൊക്കെ നമ്മുടെ ജീവിതത്തിലേക്ക് കടന്ന് വരും നമ്മൾ പോലും പ്രതീക്ഷിക്കാതെ. നമ്മളവരെ ചേർത്ത് പിടിക്കും കൈവിടാതെ.
സ്നേഹമില്ലെങ്കിൽ എന്ത് സംഭവിക്കും എന്ന് ഞാൻ അവളോട് ചോദിച്ചപ്പോൾ പറഞ്ഞത് ഇങ്ങനെ ആയിരുന്നു.
മറക്കുക = ക്ഷമിക്കുക = സ്നേഹം.

സ്നേഹത്തെ ദുർബലപ്പെടുത്തുന്നത് സ്നേഹത്തേക്കാൾ ഒരുപിടി മുന്നിൽ നിൽക്കുന്ന "ഈഗോ" ആണെന്ന് അവൾ ഇടക്കിടെ ഓർമ്മപ്പെടുത്താറുണ്ട്. ഒരു ചെറു പുഞ്ചിരി കൊണ്ട് തിരികെ പിടിക്കാൻ കഴിയുന്ന സൗഹൃദമൊക്കെ തിരികെ പിടിക്കണം, ചേർത്ത് നിർത്തണം, കുറേ കൂടി സ്നേഹിക്കണം അടുത്ത നിമിഷത്തിൽ നാം ഇല്ലങ്കിലോ ? ജീവിതത്തിലും ഒരു റിവ്യൂ സിസ്റ്റം ആവശ്യമാണ്. ഒരിക്കൽ നമ്മൾ ഏറെ പ്രിയപ്പെട്ടത് എന്ന് കരുതിയിരുന്നത്, ഒരു വാക്ക് പോലും പറയാതെ പടിയിറങ്ങി പോയ സൗഹൃദങ്ങള്, മാഞ്ഞു പോയ ചിരികള് ഒക്കെ തിരികെ പിടിക്കാൻ.

കൈകസി ഒരു നിമിത്തമായിരുന്നു. ഇന്ന് കുറ്റബോധം തോന്നുന്നു. സ്നേഹിച്ചവരെ പരിഗണിക്കാത്തതിന്, അവഗണിച്ചതിന്, ഞാൻ അവഗണിച്ചിട്ടും എന്നോടുള്ള സ്നേഹത്തിൽ ഒരിക്കലും കുറവ് വരാതെ പിന്നെയും സ്നേഹിച്ചതിന്,

ജീവിതം കുറച്ച് കൂടി നന്നാക്കാമായിരുന്നു. 

Comments

Popular posts from this blog

നൂറിന്റെ നിറവിൽ💙

കീചെയ്ൻ🎻