background

എമിലിയയുടെ പശ്ചാത്തലം  എമിലിയ ഒരു  കത്തോലിക്കാ വിശ്വാസ പാരമ്പര്യ കുടുംബത്തിലാണ് വളർന്നത്, അവിടെ വിശ്വാസം എന്നത് അവളുടെ ജീവിതത്തിന്റെ ഒരു കേന്ദ്ര ഭാഗമായിരുന്നു. അവളുടെ മാതാപിതാക്കൾ   സഭയുടെ  വിശ്വാസപ്രമാണങ്ങളിൽ  കർശനമായി ഉറച്ചുനിന്നിരുന്നു, ശക്തമായ ധാർമ്മികതയിലും കടമയിലും അവൾ വളർന്നു. എന്നിരുന്നാലും, അവൾ വളരുന്തോറും, എമിലിയ സഭയുടെ കർശനമായ നിയമങ്ങളെയും സിദ്ധാന്തങ്ങളെയും ചോദ്യം ചെയ്യാൻ തുടങ്ങി. തന്നിൽ അർപ്പിക്കപ്പെട്ട പ്രതീക്ഷകളിൽ അവൾ തളർന്നുപോയി, തന്റെ വിശ്വാസവുമായി കൂടുതൽ വ്യക്തിപരമായ ബന്ധം അവൾ ആഗ്രഹിച്ചു.  ഫാദർ എലിജായുടെ പശ്ചാത്തലം  ഫാദർ എലിജാ ആഴമായ ഭക്തിയും പ്രശ്‌നഭരിതമായ ഭൂതകാലവുമുള്ള ഒരു സങ്കീർണ്ണ വ്യക്തിയായിരുന്നു. വിശ്വാസം ആശ്വാസത്തിന്റെയും ശക്തിയുടെയും ഉറവിടമായിരുന്ന ഒരു എളിമയുള്ള കുടുംബത്തിലാണ് അദ്ദേഹം വളർന്നത്. എന്നിരുന്നാലും, അദ്ദേഹം ഒരു കുട്ടിയായിരുന്നപ്പോൾ ഒരു ദാരുണമായ അപകടത്തിൽ മാതാപിതാക്കൾ കൊല്ലപ്പെട്ടു, പിന്തുണയ്‌ക്കായി സഭയെ ആശ്രയിക്കാൻ അദ്ദേഹം നിർബന്ധിതനായി. അദ്ദേഹം വളരുന്തോറും, ഫാദർ എലിജാ തന്റെ വിശ്വാസത്താൽ കൂടുതൽ കൂടുതൽ വിഴുങ്ങി. ...

 സ്നേഹനാളം 


നമ്മുടെ പ്രിയപ്പെട്ടവർ, നമ്മളെ നിസ്വാർത്ഥമായി സ്നേഹിക്കുന്നവർ, നമ്മുടെ മുന്നിലിരുന്ന് നിസ്സംഗതയോടെ, ജീവിതത്തിലേറ്റ് വാങ്ങിയ മുറിവുകളെ കുറിച്ച് വാചാലമാകുന്നത് കാണുമ്പോൾ ഉള്ളിലൂടെ വേഗത്തിൽ കൊള്ളിയാനുകൾ ഓടി മറയുന്നതായി തോന്നും. കുറ്റബോധം പേറി ഓരോ നിമിഷവും തള്ളിനീക്കും. ചിലപ്പോൾ മനോലോകത്തേക്ക് ആഴ്ന്നിറങ്ങി ചിന്തിച്ചു ചിന്തിച്ചു തല പുകയ്ക്കും. ശരിക്കും നമ്മളൊക്കെ ഭൂതകാലത്തിലെ പുഴു ജന്മത്തിൽ തന്നെ ജീവിക്കുകയാണെന്ന് തോന്നും.

എല്ലാ മനുഷ്യരുടെ ഉള്ളിലും ഏതോ ഒരു കോണിൽ, അല്ലെങ്കിൽ ഇനിയും വാതിലുകൾ തുറക്കപ്പെടാത്ത മുറികളിൽ ഒളിപ്പിച്ചു വെച്ചിട്ടുണ്ടാകും നിസ്വാർത്ഥമായ സ്നേഹം, കറ തീർന്ന സ്നേഹം. നമ്മളൊക്കെ നമ്മുടെ പ്രിയപ്പെട്ടവരുടെ സ്നേഹം നേടിയെടുക്കാനും, സ്വന്തമാക്കാനും വേണ്ടി പ്രകടമാക്കുന്ന പലതിലും ആത്മാർത്ഥ ഉണ്ടോ എന്ന് സ്വയമൊന്ന് ചോദിച്ചു നോക്കണം, സ്വയമൊന്ന് വിലയിരുത്തണം, ആത്മ പരിശോധന നടത്തണം.
നിങ്ങളുടെ കണ്ണുകളിൽ നീർ പൊടിയുന്നത് കാണാനാവും. തനിച്ചിരുന്ന് വിലപിക്കാനും സ്വയം പഴിക്കാനും ശ്രമിക്കുമപ്പോൾ. എന്തെന്നാൽ നിങ്ങൾക്ക് അവരോടുള്ള സ്നേഹമെന്നത് പ്രകടിപ്പിക്കാൻ കഴിയുന്നതിലപ്പുറമായിരിക്കും. ഈ ഭൂമിയിൽ ചോര വീണതൊക്കെയും സ്നേഹത്തിന് വേണ്ടിയും, സ്നേഹിക്കുന്നവർക്ക് വേണ്ടിയുമാണെന്ന സത്യം തിരിച്ചറിയുമ്പോൾ പൊട്ടിക്കരയാൻ തോന്നും, കുറച്ചു കൂടി സ്നേഹിക്കാമായിരുന്നു, നമ്മളോട് തെറ്റ് ചെയ്തവരെ ലജ്ജിക്കാൻ അനുവദിക്കാതെ രഹസ്യമായി മാപ്പ് നൽകാമായിരുന്നു. നമ്മുടെ
ജീവിതമെന്നത് പകൽ വെളിച്ചം പോലെയാണ്. അനിശ്ചിതത്വം നിറഞ്ഞത്. നൈമിഷികമായത് 

മറ്റുള്ളവരുടെ സങ്കടങ്ങളിൽ ഓഹരിക്കാരനാവുക എന്നത് മനുഷ്യ ജീവിതത്തിലെ തന്നെ വലിയ നന്മയാണ്. മുറിവുകളിൽ ഹൃദയം കൊണ്ട് ചുംബിക്കുവാൻ കഴിയുന്നതും, മിഴി നീർ പൊഴിക്കുവാൻ സാധിക്കുന്നതും സ്നേഹം കൊണ്ടാണ്. തുടക്കവും ഒടുക്കവും സ്നേഹത്തിൽ നിന്നാണ്. ജീവിത്തോട് കുറച്ചു കൂടി ആസക്തി തോന്നുന്നുണ്ടെങ്കിൽ അത് സ്നേഹിക്കുന്നത് കൊണ്ടും മറ്റുള്ളവരാൽ സ്നേഹിക്കപ്പെടുന്നത് കൊണ്ടുമാണ്.

സ്നേഹമൊരിക്കലും പാഴായി പോകുന്നില്ല. നഷ്ട്ടപ്പെട്ടു എന്ന് നമ്മൾ നമ്മളോട് തന്നെ കളവ് പറയുന്നിടത്താണ് 'സ്നേഹം ' ശെരിക്കും നമ്മളിൽ നിന്നും അന്യനിന്ന് പോകുന്നത്, ഊർന്നിറങ്ങി പോകുന്നത്. തലച്ചോറിലെ ഏതോ ഒരു സെല്ലിൽ അതിപ്പോഴും പൊടിപിടിച്ചു കിടക്കുകയാണ്. ഒരിക്കലും തിരിച്ചെടുക്കാൻ കഴിയാത്തവിധത്തിൽ നഷ്ടപ്പെട്ടു എന്ന് കരുതിയ 'സ്നേഹം' റീസൈക്കിൾ ബിന്നിൽ ചാരം മൂടി കിടപ്പുണ്ട്. വീണ്ടെടുക്കേണ്ട സമയം മാത്രം.

ജീവിതത്തിൽ ഏറ്റ് വാങ്ങിയ വേദനകളുടെ നുകം കൊണ്ട് കൂനിപ്പോയ മനുഷ്യരുടെ ഉള്ളിലെ മുറിവുകളിൽ എത്ര തന്നെ മരുന്ന് പുരട്ടിയാലും മായ്ക്കാൻ പറ്റാത്ത സ്ക്രാച്ചുകൾ പിന്നെയും വെയിൽ ചീളുകൾ കൊണ്ടെന്ന പോലെ തിളങ്ങുന്ന തന്നെ ചെയ്യും, ചിലപ്പോഴാകട്ടെ വീങ്ങി പഴുത്ത് വൃണമായി ദുർഗന്ധം വമിക്കുന്നുമുണ്ടാവും. മനുഷ്യനെ കൊളുത്തി കളയുന്ന അത്രയും ആഴത്തിലാണ് അതിന്റെ പരിക്കുകൾ.
വേദന കിനിയുമ്പോൾ ഒന്ന് ചേർത്ത് പിടിക്കാൻ, നിശബ്ദമായി കേൾക്കാൻ ആരെങ്കിലും ഉണ്ടായിരുന്നെങ്കിൽ എന്ന് മനസ്സ് കൊണ്ട് ആശിക്കും.
എല്ലാ കുറവുകളോടും കൂടി നമ്മൾ സ്നേഹിക്കുന്നവർ തന്നെയാവും നമ്മുടെ ഒപ്പം ഉണ്ടാവുന്നതും. കാവൽ മാലാഖമാരായി നിയോഗിക്കപ്പെട്ടവർ.

സ്നേഹത്തെ സ്വീകരിക്കാനാണ് പ്രയാസം. നിസ്വാർത്ഥമായ സ്നേഹത്തെ സ്വീകരിക്കാൻ അറിയാൻമേലാത്തത് കൊണ്ടാണ് പല ബന്ധങ്ങയുടെയും രസച്ചരട് പൊട്ടിപ്പോകുന്നതും. അപ്പോൾ നമ്മളിൽ നിന്നും അകന്നകന്ന് ദൂരേക്ക് പോകുന്ന സ്നേഹത്തിന് പിറകെ കിതച്ചു കൊണ്ട് ഓടും. ശ്വാസഗതിയിൽ മാറ്റമുണ്ടാകും. ശരീരത്തിലെ ഞരമ്പുകളും പേശികളും വലിഞ്ഞു മുറുകിയിട്ടുണ്ടാകും. ഹൃദയം പറയുന്നത് കേൾക്കാൻ നമ്മൾ ചെവി കൊടുക്കാതാവും. അപ്പോഴേക്കും തലച്ചോറിന്റെ യാന്ത്രികമായ പ്രവർത്തനങ്ങളിൽ നമ്മൾ മുഴുകിയിട്ടുണ്ടാവും.
മുങ്ങി താഴുന്ന നേരത്ത് കൈ തന്ന് സഹായിക്കുവാൻ മുന്നിലേക്ക് വരുന്ന അപ്രതീക്ഷിത സ്നേഹത്തെ കണ്ട് വിറവലോടെ നമ്മൾ കണ്ണ് നീർ തുടയ്ക്കുന്നുണ്ടാവും.

സ്നേഹത്തിൻ പ്രതിയുള്ള എല്ലാ അപമാനങ്ങളോടുമുള്ള നമ്മുടെ ദുർബലമായ ചെറുത്ത് നിൽപ്പ് അത് തന്നെയാണ് ഈ കുഞ്ഞു ജീവിതത്തെ മനോഹരമാക്കുന്നത്. നമ്മുടെ ജീവിതത്തിലേക്ക് കടന്ന് വന്ന് കൊത്തുപണികൾ നടത്തി മറ്റൊരു ചക്രവാളത്തിലേക്ക് ഓടി അകലുന്ന മനുഷ്യരുടെ ഓർമ്മകളെ ഹൃദയത്തിന്റെ ഒരു കോണിലേക്ക് തളച്ചിടണം, ഒറ്റപ്പെടുമ്പോഴും, അവഗണിക്കപ്പെടുമ്പോഴും ഓർമ്മിക്കപ്പെടാനും മിഴിനീർ പൊഴിക്കുവാനും ഒരു സ്നേഹം ഉണ്ടായിരുന്നു എന്നും, ജീവിത്തെ കുറേ കൂടി സ്നേഹിക്കുവാൻ കഴിയുന്നുണ്ടെന്നും ആത്മഗതം പറയുവാൻ.


സ്നേഹം... സ്നേഹം...

Comments

Popular posts from this blog

നൂറിന്റെ നിറവിൽ💙

കീചെയ്ൻ🎻