background

എമിലിയയുടെ പശ്ചാത്തലം  എമിലിയ ഒരു  കത്തോലിക്കാ വിശ്വാസ പാരമ്പര്യ കുടുംബത്തിലാണ് വളർന്നത്, അവിടെ വിശ്വാസം എന്നത് അവളുടെ ജീവിതത്തിന്റെ ഒരു കേന്ദ്ര ഭാഗമായിരുന്നു. അവളുടെ മാതാപിതാക്കൾ   സഭയുടെ  വിശ്വാസപ്രമാണങ്ങളിൽ  കർശനമായി ഉറച്ചുനിന്നിരുന്നു, ശക്തമായ ധാർമ്മികതയിലും കടമയിലും അവൾ വളർന്നു. എന്നിരുന്നാലും, അവൾ വളരുന്തോറും, എമിലിയ സഭയുടെ കർശനമായ നിയമങ്ങളെയും സിദ്ധാന്തങ്ങളെയും ചോദ്യം ചെയ്യാൻ തുടങ്ങി. തന്നിൽ അർപ്പിക്കപ്പെട്ട പ്രതീക്ഷകളിൽ അവൾ തളർന്നുപോയി, തന്റെ വിശ്വാസവുമായി കൂടുതൽ വ്യക്തിപരമായ ബന്ധം അവൾ ആഗ്രഹിച്ചു.  ഫാദർ എലിജായുടെ പശ്ചാത്തലം  ഫാദർ എലിജാ ആഴമായ ഭക്തിയും പ്രശ്‌നഭരിതമായ ഭൂതകാലവുമുള്ള ഒരു സങ്കീർണ്ണ വ്യക്തിയായിരുന്നു. വിശ്വാസം ആശ്വാസത്തിന്റെയും ശക്തിയുടെയും ഉറവിടമായിരുന്ന ഒരു എളിമയുള്ള കുടുംബത്തിലാണ് അദ്ദേഹം വളർന്നത്. എന്നിരുന്നാലും, അദ്ദേഹം ഒരു കുട്ടിയായിരുന്നപ്പോൾ ഒരു ദാരുണമായ അപകടത്തിൽ മാതാപിതാക്കൾ കൊല്ലപ്പെട്ടു, പിന്തുണയ്‌ക്കായി സഭയെ ആശ്രയിക്കാൻ അദ്ദേഹം നിർബന്ധിതനായി. അദ്ദേഹം വളരുന്തോറും, ഫാദർ എലിജാ തന്റെ വിശ്വാസത്താൽ കൂടുതൽ കൂടുതൽ വിഴുങ്ങി. ...

ഒറ്റപ്പെടലും സ്നേഹമെന്ന സിപ് ഫയലും 🖤

'ഒറ്റപ്പെടൽ' മനുഷ്യന്റെ ഉള്ളുലയ്ക്കുന്നത് എത്ര ഭീകരതയോടെയാണ്. മരണത്തോളം പേടിപ്പെടുത്തുന്ന ഈ സംഗതി ജീവിതത്തോട് മുഖാമുഖം കലഹിക്കുന്നത് നമ്മളിൽ പ്രിയപ്പെട്ടവരുടെ ശൂന്യത കോരിയൊഴിച്ചാണ്. ആർക്കും പിടുത്തം കിട്ടുന്ന ഒന്ന് തന്നെയാണിത്.

ഒറ്റയ്ക്കാണെന്ന തോന്നലിൽ മുറിഞ്ഞില്ലാതാകുന്ന നമ്മൾ കടുത്ത ഏകാന്തതയുടെ കയങ്ങളിലേക്കാണ് ഉഴറി വീഴുന്നത്. രാത്രിയുടെ ഇരുട്ടിൽ പറന്നുയരാൻ കഴിയാത്ത ഒരു നിഷാശലഭത്തെ പോലെ നമ്മൾ മാറിയേക്കാം.

സ്വയഹത്യയുടെ ചതുപ്പിലേക്ക് നമ്മൾ നടന്നിറങ്ങുന്നത് ഉള്ളം കൊളുത്തി വലിച്ച നീറ്റലോടെയാണ്. ചുറ്റും ആൾക്കൂട്ടവും ആരവങ്ങളും ഉണ്ടായിട്ടും കൂടെ ആരുമില്ലാത്തതു പോലെ.
സ്നേഹത്തെപ്രതിയുള്ള എല്ലാ കൗതുകങ്ങളും അവസാനിക്കുമ്പോഴാണ് ഇത്തരമൊരു കുടുസ്സ് തുറുങ്കലിലേക്ക് നമ്മൾ എത്തിയിട്ടുണ്ടാവുക.

സ്നേഹം കൈമാറാൻ മറന്നു പോയത് കൊണ്ടാവാം ജീവിതത്തിൽ ഒറ്റപ്പെടലുകൾ ഏറ്റുവാങ്ങുവാൻ ഇടവരുന്നത്. ഉള്ളം നിറയെ കിനിഞ്ഞിറങ്ങേണ്ട സ്നേഹം എന്ത് കൊണ്ടോ തുളുമ്പി പോകുന്നു, എവിടേക്കോ ഊർന്നിറങ്ങി പോകുന്നു.
ശൂന്യത നമ്മിൽ കുന്നോളം നിറയുന്നു.

ഒരോ ഒറ്റപ്പെടലുകളും ഭ്രാന്തിന്റെ ഗുഹാ മുഖത്തേക്ക് ഏന്തി വലിഞ്ഞു നോക്കുന്നത് പോലെയാണ്. നമ്മളാകെ പൊളിഞ്ഞു പാളീസായിട്ടുണ്ടാകും. ദൈവം മനുഷ്യനെ പ്രോഗ്രാം ചെയ്യുന്നതിനിടയിൽ 'സ്നേഹത്തെ ' വെറും ലാഘവത്തോടെ ഇൻസ്റ്റാൾ ചെയ്തതാണ് ഈ ഏറ്റക്കുറച്ചിലുകൾക്ക് കാരണം എന്ന് അനുമാനിക്കേണ്ടിയിരിക്കുന്നു.

ഒറ്റപ്പെടൽ എന്ന സംഗതിയെ സ്നേഹമെന്ന സിപ് ഫയലുകൊണ്ട് കംപ്രെസ്സ് ചെയ്ത് നോക്കൂ ജീവിതം കുറേ കൂടി മനോഹരമായിരിക്കും. 

Comments

Popular posts from this blog

നൂറിന്റെ നിറവിൽ💙

കീചെയ്ൻ🎻