background

എമിലിയയുടെ പശ്ചാത്തലം  എമിലിയ ഒരു  കത്തോലിക്കാ വിശ്വാസ പാരമ്പര്യ കുടുംബത്തിലാണ് വളർന്നത്, അവിടെ വിശ്വാസം എന്നത് അവളുടെ ജീവിതത്തിന്റെ ഒരു കേന്ദ്ര ഭാഗമായിരുന്നു. അവളുടെ മാതാപിതാക്കൾ   സഭയുടെ  വിശ്വാസപ്രമാണങ്ങളിൽ  കർശനമായി ഉറച്ചുനിന്നിരുന്നു, ശക്തമായ ധാർമ്മികതയിലും കടമയിലും അവൾ വളർന്നു. എന്നിരുന്നാലും, അവൾ വളരുന്തോറും, എമിലിയ സഭയുടെ കർശനമായ നിയമങ്ങളെയും സിദ്ധാന്തങ്ങളെയും ചോദ്യം ചെയ്യാൻ തുടങ്ങി. തന്നിൽ അർപ്പിക്കപ്പെട്ട പ്രതീക്ഷകളിൽ അവൾ തളർന്നുപോയി, തന്റെ വിശ്വാസവുമായി കൂടുതൽ വ്യക്തിപരമായ ബന്ധം അവൾ ആഗ്രഹിച്ചു.  ഫാദർ എലിജായുടെ പശ്ചാത്തലം  ഫാദർ എലിജാ ആഴമായ ഭക്തിയും പ്രശ്‌നഭരിതമായ ഭൂതകാലവുമുള്ള ഒരു സങ്കീർണ്ണ വ്യക്തിയായിരുന്നു. വിശ്വാസം ആശ്വാസത്തിന്റെയും ശക്തിയുടെയും ഉറവിടമായിരുന്ന ഒരു എളിമയുള്ള കുടുംബത്തിലാണ് അദ്ദേഹം വളർന്നത്. എന്നിരുന്നാലും, അദ്ദേഹം ഒരു കുട്ടിയായിരുന്നപ്പോൾ ഒരു ദാരുണമായ അപകടത്തിൽ മാതാപിതാക്കൾ കൊല്ലപ്പെട്ടു, പിന്തുണയ്‌ക്കായി സഭയെ ആശ്രയിക്കാൻ അദ്ദേഹം നിർബന്ധിതനായി. അദ്ദേഹം വളരുന്തോറും, ഫാദർ എലിജാ തന്റെ വിശ്വാസത്താൽ കൂടുതൽ കൂടുതൽ വിഴുങ്ങി. ...

 ചേർത്ത് പിടിച്ചാൽ ❤


ഇമോഷണൽ ഇൻസെക്യൂരിറ്റി അനുഭവിക്കുന്ന നമ്മുടെ പ്രിയപ്പെട്ടവരെ എങ്ങനെയാണൊന്ന് സാന്ത്വനിപ്പിക്കുക എന്ന് ഒരുപാട് നാളുകളായി ചിന്തിച്ചു വലഞ്ഞ ഒരു സംഗതിയാണ്. അതിനെ കുറിച്ചുള്ള വിചാരങ്ങൾ ചിലപ്പോഴൊക്കെ കാട് കയറി എങ്ങോട്ടെങ്കിലും നീളും. മായിക ലോകത്ത് നിന്ന് തിരികെ റിയാലിറ്റിയുടെ ചതുപ്പിലേക്ക് വരുമ്പോഴേക്കും ഈ വിചാരങ്ങളൊക്കെ പടം പൊഴിച്ചു കളയുന്നത് പോലെ പൊഴിച്ചു കളഞ്ഞിട്ടുമുണ്ടാകും.

ഒരുപാട് വിഷമിച്ചിരിക്കുന്ന പ്രിയപ്പെട്ടവരെ എങ്ങനെയാണ് വിശാദത്തിന്റെ കയത്തിൽ നിന്നും കരകയറ്റുക. സ്നേഹിതരുടെ ശബ്ദത്തിൽ ചെറിയൊരു മാറ്റം ഉണ്ടായാൽ തന്നെ നമ്മളൊരു മഹാ ആധിക്ക് കീഴ്പ്പെട്ടത് പോലെയാണ്. 'നീ ഓക്കേ ആണോ ' എന്നൊരു ചോദ്യം അവർ നമ്മളിൽ നിന്നും പ്രതീക്ഷിക്കുന്നുണ്ടാവാം.
ഹൃദയം കൊണ്ട് കേൾക്കുന്നവർക്ക് മൗനമായുള്ള ആ മുറവിളി കേട്ടുവെന്ന് വരാം. കേൾക്കട്ടെ ഹൃദയം കൊണ്ട് തന്നെ.

'ഏയ് എനിക്കൊന്നുമില്ല ' ഒരുപാട് നിഗൂഢതകൾ ഒളിപ്പിച്ചു വെച്ചിട്ടുള്ള ഒരു വാക്കാണ്. എത്രയോ തവണ നമ്മുടെ പ്രിയപ്പെട്ടവർ നമ്മളോട് പറഞ്ഞിട്ടുള്ളത്. ഒരു ചേർത്ത് പിടിക്കൽ എല്ലാവരും ആഗ്രഹിക്കുന്നുണ്ട്. അത് അവർക്കൊരു സുരക്ഷിതത്വം തോന്നും.

സ്നേഹത്തോടുള്ള ഭയമാകണം പലരെയും സ്നേഹത്തിൽ നിന്നും അകന്നു നിൽക്കാൻ പ്രേരിപ്പിക്കുന്നത് എന്ന് തോന്നുന്നു. പ്രിയപ്പെട്ടവരുടെ വൈകാരികതയെ നിയന്ത്രിക്കാൻ അവരോളം കഴിവ് മറ്റാർക്കുമില്ല എന്ന ബ്ലൈൻഡ്നെസ്സ് ആവണം.

ദൈവമേ അവരെ അവിടുന്ന് കൂടെ ഇരുന്ന് കാത്ത് കൊള്ളേണമേ...
സ്നേഹം കൊണ്ട് നിറയ്ക്കേണമേ...

ആമേൻ 

Comments

Popular posts from this blog

നൂറിന്റെ നിറവിൽ💙

കീചെയ്ൻ🎻