background

എമിലിയയുടെ പശ്ചാത്തലം  എമിലിയ ഒരു  കത്തോലിക്കാ വിശ്വാസ പാരമ്പര്യ കുടുംബത്തിലാണ് വളർന്നത്, അവിടെ വിശ്വാസം എന്നത് അവളുടെ ജീവിതത്തിന്റെ ഒരു കേന്ദ്ര ഭാഗമായിരുന്നു. അവളുടെ മാതാപിതാക്കൾ   സഭയുടെ  വിശ്വാസപ്രമാണങ്ങളിൽ  കർശനമായി ഉറച്ചുനിന്നിരുന്നു, ശക്തമായ ധാർമ്മികതയിലും കടമയിലും അവൾ വളർന്നു. എന്നിരുന്നാലും, അവൾ വളരുന്തോറും, എമിലിയ സഭയുടെ കർശനമായ നിയമങ്ങളെയും സിദ്ധാന്തങ്ങളെയും ചോദ്യം ചെയ്യാൻ തുടങ്ങി. തന്നിൽ അർപ്പിക്കപ്പെട്ട പ്രതീക്ഷകളിൽ അവൾ തളർന്നുപോയി, തന്റെ വിശ്വാസവുമായി കൂടുതൽ വ്യക്തിപരമായ ബന്ധം അവൾ ആഗ്രഹിച്ചു.  ഫാദർ എലിജായുടെ പശ്ചാത്തലം  ഫാദർ എലിജാ ആഴമായ ഭക്തിയും പ്രശ്‌നഭരിതമായ ഭൂതകാലവുമുള്ള ഒരു സങ്കീർണ്ണ വ്യക്തിയായിരുന്നു. വിശ്വാസം ആശ്വാസത്തിന്റെയും ശക്തിയുടെയും ഉറവിടമായിരുന്ന ഒരു എളിമയുള്ള കുടുംബത്തിലാണ് അദ്ദേഹം വളർന്നത്. എന്നിരുന്നാലും, അദ്ദേഹം ഒരു കുട്ടിയായിരുന്നപ്പോൾ ഒരു ദാരുണമായ അപകടത്തിൽ മാതാപിതാക്കൾ കൊല്ലപ്പെട്ടു, പിന്തുണയ്‌ക്കായി സഭയെ ആശ്രയിക്കാൻ അദ്ദേഹം നിർബന്ധിതനായി. അദ്ദേഹം വളരുന്തോറും, ഫാദർ എലിജാ തന്റെ വിശ്വാസത്താൽ കൂടുതൽ കൂടുതൽ വിഴുങ്ങി. ...

 മഞ്ഞു തുള്ളി 🖤


സ്നേഹത്തിന്റെ പാദമുദ്രകളെ അലകൾ മായ്ക്കാതെ ചിപ്പിക്കുള്ളിൽ കാത്ത് സൂക്ഷിക്കുന്നത് എന്ത് കൊണ്ടാവും ?
തീർച്ചയായും സ്നേഹം പുനരർപ്പിക്കപ്പെടേണ്ട ഒരു സംഗതിയാണെന്ന തിരിച്ചറിവ് തന്നെയാകണം.
അല്ലെങ്കിൽ ക്ലാവ് പിടിക്കുക തന്നെ ചെയ്യും.

നമുക്കൊക്കെ സ്നേഹത്തിന്റെ അഞ്ചലോട്ടക്കാരനാകുവാൻ സാധ്യതയുണ്ടെന്നാണ്. പ്രിയ സുഹൃത്തുമായുള്ള കൊച്ചുവർത്തമാനങ്ങൾക്കിടയിൽ കേൾക്കാനിടയായ ആ സ്നേഹാനുഭവത്തെ ഞാൻ ഓർത്തെടുക്കുകയാണ്.

"ആരാലും ശ്രദ്ധിക്കാതെ പോകുന്ന എത്രയോ മനുഷ്യർ നമുക്ക് ചുറ്റുമുണ്ട്. ആ മനുഷ്യരൊക്കെ എത്ര നിസ്സഹായരാണ്. കോഫി ഹൗസിന് മുന്നിൽ ഇരുന്ന് കൊണ്ട് ചുറ്റുപാടും കണ്ണോടിച്ചു കൊണ്ടിരുന്ന അമ്മൂമ്മ ആഗ്രഹിച്ചിരുന്നത് സ്നേഹത്താൽ നിറഞ്ഞൊരു പുഞ്ചിരിയാകാം. ആ അമ്മൂമ്മയുടെ ഉള്ളറിയാൻ കഴിഞ്ഞത് കൊണ്ടാവാം സ്നേഹം നിറച്ചൊരു പൊതി കൈക്കുളിലേക്ക് വയ്ക്കുവാൻ സുഹൃത്തിനായതും. അമ്മൂമ്മ ഒരു സ്നേഹ ഭിക്ഷുവായിരുന്നു. ദൈവത്തിന്റെ അനുഗ്രഹമൊക്കെ കടന്ന് വരുന്നത് ചിലപ്പോൾ ഈ വഴിയാകണം.

പുറം ചട്ടയിലല്ല ; ആന്തരിക പരിണാമമാണ് പ്രധാനം. ചെറിയ കൗതുകങ്ങളിൽ പെട്ട് പ്രിയപ്പെട്ടവരുടെ സ്നേഹാനുഭവങ്ങളുടെ കാഴ്ചയിൽ നിന്നും തെല്ലു നേരത്തേക്ക് നമ്മൾ പുറന്തള്ളപ്പെടുമ്പോൾ നമ്മളറിയുന്നില്ല ഇന്നോളം" കൂടെ " ഉണ്ടായിരുന്ന "കൂട്ടിനെ "യാണ് വിസ്‌മൃതിയുടെ കയത്തിലേക്ക് വലിച്ചെറിഞ്ഞതെന്ന്.

ദുഃഖ മുഖത്തു നിന്നു ഉയർത്തെഴുന്നേൽക്കാൻ കാരണമാകുന്നതും ഭൂമിയിലെ നനവുള്ള ഈ സ്നേഹം തന്നെയാകണം. മനുഷ്യന് കരയാൻ സാധിക്കില്ലാരുന്നുവെങ്കിൽ ? സങ്കടം കൊണ്ട് ഉറഞ്ഞു പോയ ഒരു പ്രതിമ പോലെ ജീവിതം ജീവിച്ചവസാനിപ്പിക്കുമായിരുന്നേനെ ഈ മനുഷ്യരൊക്കെ.

നമ്മളൊക്കെ എപ്പോഴാണ് നിസ്വാർത്ഥമായ സ്നേഹത്തിന് മുന്നിൽ തോൽക്കാൻ പഠിക്കുന്നത് ? മനുഷ്യരൊക്കെ തേടിയലയുന്ന നിഗൂഢത നിസ്വാർത്ഥമായ സ്നേഹം തന്നെയാകണം. നമുക്കൊക്കെ പ്രിയപ്പെട്ടവരുടെ ദുഃഖംങ്ങളുടെ ചെതുംമ്പലുകൾ 
മായ്ച്ചു കളയാൻ കഴിയുന്ന സ്നേഹത്തിന്റെ മഞ്ഞു തുള്ളിയാകാൻ ദൈവമവിടുന്നു അനുഗ്രഹിക്കുമാറാകട്ടെ,

ആമേൻ 

Comments

Popular posts from this blog

നൂറിന്റെ നിറവിൽ💙

കീചെയ്ൻ🎻