background

എമിലിയയുടെ പശ്ചാത്തലം  എമിലിയ ഒരു  കത്തോലിക്കാ വിശ്വാസ പാരമ്പര്യ കുടുംബത്തിലാണ് വളർന്നത്, അവിടെ വിശ്വാസം എന്നത് അവളുടെ ജീവിതത്തിന്റെ ഒരു കേന്ദ്ര ഭാഗമായിരുന്നു. അവളുടെ മാതാപിതാക്കൾ   സഭയുടെ  വിശ്വാസപ്രമാണങ്ങളിൽ  കർശനമായി ഉറച്ചുനിന്നിരുന്നു, ശക്തമായ ധാർമ്മികതയിലും കടമയിലും അവൾ വളർന്നു. എന്നിരുന്നാലും, അവൾ വളരുന്തോറും, എമിലിയ സഭയുടെ കർശനമായ നിയമങ്ങളെയും സിദ്ധാന്തങ്ങളെയും ചോദ്യം ചെയ്യാൻ തുടങ്ങി. തന്നിൽ അർപ്പിക്കപ്പെട്ട പ്രതീക്ഷകളിൽ അവൾ തളർന്നുപോയി, തന്റെ വിശ്വാസവുമായി കൂടുതൽ വ്യക്തിപരമായ ബന്ധം അവൾ ആഗ്രഹിച്ചു.  ഫാദർ എലിജായുടെ പശ്ചാത്തലം  ഫാദർ എലിജാ ആഴമായ ഭക്തിയും പ്രശ്‌നഭരിതമായ ഭൂതകാലവുമുള്ള ഒരു സങ്കീർണ്ണ വ്യക്തിയായിരുന്നു. വിശ്വാസം ആശ്വാസത്തിന്റെയും ശക്തിയുടെയും ഉറവിടമായിരുന്ന ഒരു എളിമയുള്ള കുടുംബത്തിലാണ് അദ്ദേഹം വളർന്നത്. എന്നിരുന്നാലും, അദ്ദേഹം ഒരു കുട്ടിയായിരുന്നപ്പോൾ ഒരു ദാരുണമായ അപകടത്തിൽ മാതാപിതാക്കൾ കൊല്ലപ്പെട്ടു, പിന്തുണയ്‌ക്കായി സഭയെ ആശ്രയിക്കാൻ അദ്ദേഹം നിർബന്ധിതനായി. അദ്ദേഹം വളരുന്തോറും, ഫാദർ എലിജാ തന്റെ വിശ്വാസത്താൽ കൂടുതൽ കൂടുതൽ വിഴുങ്ങി. ...

 Love Just Happen !


സ്നേഹത്തെ പരിചിന്തനത്തിന് വിധേയമാക്കിയിട്ടുണ്ടോ? അനുഭൂതിദായകമായ എന്തോ അതിലൊളിഞ്ഞിരിപ്പുണ്ടെന്ന് പലപ്പോഴും തോന്നാറില്ലേ...

സ്നേഹം സംഭവിക്കുന്നു !

സ്നേഹം !

മനോഹരമായത്, എത്ര തന്നെ നിർവചിച്ചാലും മതിയാകാത്തത്, മടുക്കാത്തത്, വേണ്ടുവോളം കിട്ടിയാലും മുഴുക്കാത്തത്, വ്യാഖ്യാനതീതമായത്, അമൂർത്തമായത് അങ്ങനെ നീണ്ടു നീണ്ട് പോവുകയാണ് സ്നേഹത്തിന്റെ പടർപ്പുകൾ.

എപ്പോഴെങ്കിലും സ്നേഹമെന്ന സംഗതിയെ, സ്നേഹാനുഭവങ്ങളെ ഒന്ന് പുനഃ പരിശോധിക്കണമെന്ന് തോന്നിയിട്ടുണ്ടോ?
സ്വയമൊന്ന് അപഗ്രഥിക്കാനും അപ്ഗ്രേഡ് ചെയ്യാനും തോന്നിയിട്ടുണ്ടോ?
എന്ത് തന്നെ ആയാലും ഒന്ന് ഇഴകീറി പരിശോധിക്കേണ്ട ഒന്ന് തന്നെയാണിത്.

ഒരു ഫോറെൻസിക് സർജൻ മാതിരി ഭൂതക്കണ്ണാടിയുമായി വലിയൊരു സാഹസത്തിന് മുതിരുന്നത് പോലെയാണ് ഈ സ്നേഹാനുഭവങ്ങളുടെ, സ്നേഹത്തിന്റെ പുനഃ പരിശോധന.

തീർച്ചയായും ഉത്തരവാദിത്തം ഏറെയുണ്ട്. മുറിവുകളും പോറലുകളും ഒന്നും ഏൽക്കാതെ ലക്ഷ്യസ്‌ഥാനത്ത്‌ എത്തുക എന്നത് കീറാമുട്ടി തന്നെയാണ്.

പ്രിയപ്പെട്ടവരുടെ സ്നേഹം എപ്പോഴും ഉച്ചത്തിലുള്ളതല്ല. നമ്മുടെ ചെവിക്ക് കേൾക്കാൻ സാധിക്കാത്ത വിധത്തിൽ, ചിലപ്പോൾ നമ്മുടെ പ്രിയപ്പെട്ടവരുടെ സ്നേഹം മൗനമായി സംസാരിക്കുന്നു, സംവദിക്കുന്നു.

നമ്മളയക്കുന്ന ഒറ്റവരി മൊബൈൽ സന്ദേശം, വോയിസ്‌ മെസ്സേജുകൾ, ആശംസകൾ, അഭിനന്ദനങ്ങൾ, 'പോട്ടെ കുഴപ്പമില്ല' എന്ന സാന്ത്വനങ്ങൾ പിന്നീട് വായിക്കാൻ ഡിലീറ്റ് ചെയ്യാതെ സൂക്ഷിക്കുന്നത് സ്നേഹത്തിന്റെ വലിയൊരു ക്രിസ്പിനെസ്സ് തന്നെയാണ്.

വാശിപിടിക്കലുകൾക്ക് വഴങ്ങുന്നതും നമ്മുടെ അതിരു കടന്നുള്ള ദേഷ്യത്തെ മൗനം എന്ന ബാരിക്കേട് കൊണ്ട് തടയുന്നതും വാക്കോളാം നിറഞ്ഞു നിൽക്കുന്ന സ്നേഹത്തിന്റെ മധുരമല്ലാതെ മറ്റെന്താണ്.

ഹൃദയം കൊണ്ട് കേൾക്കുക, നുരയുന്നത് പോലെ സ്നേഹിക്കുക


Comments

Popular posts from this blog

നൂറിന്റെ നിറവിൽ💙

കീചെയ്ൻ🎻