- Get link
- X
- Other Apps
ഗൗരി എന്ന ചെറുകഥ
ടി . പത്മനാഭന്റെ 'ഗൗരി ' എന്ന പുസ്തകമുണ്ട് . ചെറുകഥകളുടെ സമാഹാരമാണ് . കഥയ്ക്കുള്ള ആദ്യത്തെ കേന്ദ്രസാഹിത്യ അക്കാദമി അവാർഡിനർഹമായ മലയാള കൃതി . ഇപ്പോൾ നിങ്ങൾ വിചാരിക്കുന്നത് എന്താണെന്ന് ഞാൻ പറയട്ടെ , ഞാനീ എഴുതുന്നത് ഈ പുസ്തകത്തിന്റെ ആസ്വാധക്കുറിപ്പായിരിക്കും എന്നല്ലേ ... എന്നാൽ അല്ല ,
കാരണം ഞാനീ പുസ്തകം നാളിതുവരെ വായിച്ചിട്ടില്ല എന്നതാണ് യാഥാർഥ്യം . പ്യൂപ്പയ്ക്കുള്ളിലെ കുഞ്ഞു ശലഭപ്പുഴുവിനെപ്പോലെ , 'ഗൗരി 'എന്റെ ആമസോൺ കാർട്ടിൽ വിശ്രമിക്കാൻ തുടങ്ങിയിട്ട് നാളുകൾ ഏറെയായി എന്നത് മറ്റൊരു നഗ്നസത്യം .
ഈ ആമുഖം എന്തിനാണെന്നുവെച്ചാൽ മുൻവിധികൾ ഒന്നുമേ ഇല്ലാതെ തന്നെ ഞാൻ കോറിയിടുന്ന കാര്യങ്ങളെ സമീപിക്കാൻ വേണ്ടിയാണ് . ഇത് എന്റെതന്നെയൊരു മിഥ്യാധാരണയാണെന്നതാണ് മറ്റൊരു വസ്തുത . എന്റെ വിശ്വാസം . ആഹ് വലിയ ഏച്ചുകെട്ടലോ നെടുനീളൻ ഡയലോഗോ ഒന്നും ഇല്ലാതെ തന്നെ നമുക്ക് കാര്യത്തിലേക്ക് കടക്കാം . ഇപ്പോൾ തന്നെ നിങ്ങളുടെ ക്ഷമ നശിക്കാൻ തുടങ്ങിയിട്ട് സമയം ഏതാണ്ട് ഒരുപാടായെന്നറിയാം . എന്നാൽ ഒന്ന് ക്ഷമിച്ചേ പറ്റൂ ... അല്ല പിന്നേ ...
'ഗൗരി ' എന്ന സുഹൃത്തിനെക്കുറിച്ചാണ് , 'സുഹൃത്ത് ' എന്ന പറയാൻ മാത്രം ആത്മബന്ധം ഉണ്ടോ എന്ന് സ്വയം ആത്മപരിശോധന നടത്തിയാൽ ... ഇല്ല എന്നതാവും ഉത്തരം . എന്തുതന്നെയായാലും 'സുഹൃത്ത് 'എന്ന് പറയാനാണ് എനിക്കിഷ്‌ടം . അതാണല്ലോ ഭംഗിയുള്ള കാര്യം , ഏറെ സന്തോഷമുള്ളതും .
പ്രത്യക്ഷത്തിൽ രണ്ട് തവണ ഞങ്ങൾ കണ്ടിട്ടുണ്ട് . പരസ്പരം ചിരിച്ചിട്ടുമുണ്ടാകണം . എന്നാൽ നേരിട്ട് സംസാരിച്ചിട്ടില്ല കേട്ടോ ... പരോക്ഷമായി ഒരു തവണ ഗൗരിയെ കണ്ടിട്ടുണ്ട് . അതൊരു ഗ്യാരേജിൽ നിൽക്കുന്നതായി . ഗൗരിയോട് ഇക്കാര്യം നാളിതുവരെ പറഞ്ഞിട്ടില്ല എന്നതാണ് ഒരു കുഞ്ഞു സർപ്രൈസ് .
പുസ്‌തകം , വായന , ബുൾബുൾ , ലിറ്റിൽ തിങ്ങ്സ് ഞങ്ങളെ കുറച്ചെങ്കിലും ബന്ധിപ്പിക്കുന്ന നൂൽപ്പാലമെന്നത് ഈ നാല് കാര്യങ്ങളാണ് . ഇപ്പോൾ നിങ്ങളുടെ മനസ്സിലൂടെ കടന്നുപോകുന്ന മനോവിചാരങ്ങൾ എനിക്ക് ഊഹിക്കാവുന്നതേയുള്ളൂ .
അപ്പോൾ എന്തുകൊണ്ടാണ് ഈ വ്യക്തിയെക്കുറിച്ചു ഇങ്ങനെ എഴുതാൻ ...
ഏറെ തിരക്കുപിടിച്ച ലോകത്തിലൂടെയാണ് നമ്മൾ ഇപ്പോൾ നമ്മുടെ ജീവിതം ജീവിച്ചുകൊണ്ടിരിക്കുന്നത് . അത്തരത്തിൽ ചെറുതല്ലാത്തവിധമൊരു തിരക്ക് ഗൗരിയെ ചുറ്റിപ്പറ്റിയും ഉണ്ട് . അപ്പോൾ ആ തിരക്കിനിടയിലും ആ വ്യക്തി എനിക്ക് സന്ദേശം അയക്കാൻ സമയം കണ്ടെത്തുന്നുണ്ടെങ്കിൽ ... അതൊരു വലിയ സന്തോഷം തന്നെയാണല്ലോ ...
ഈ കുത്തിക്കുറിച്ചത് ഗൗരി വായിക്കുമ്പോൾ മുഖത്തെ മാംസപേശികൾ ചെറുപുഞ്ചിരിക്കായി രൂപാന്തരം പ്രാപിക്കുമോ ? അതോ ഒരു ഞെട്ടൽ ഉളവാക്കും വിധം നേത്രങ്ങൾ വികസിക്കുമോ ? എന്ത് തന്നെയായാലും ഗൗരി ഒന്ന് ഞെട്ടട്ടെ ... , അല്ല പിന്നേ ...
വായനയ്‌ക്കൊടുവിൽ ഗൗരി എന്താവും പറയുക ? തീർച്ചയായും ശ്വാസമടക്കിപ്പിടിച്ചു കാത്തിരിക്കേണ്ട ഉദ്വെഗഭരിതമായ നിമിഷങ്ങൾ ... നമുക്ക് കാത്തിരിക്കാം ...
- Get link
- X
- Other Apps
Comments
Post a Comment
🥰