Posts

background

എമിലിയയുടെ പശ്ചാത്തലം  എമിലിയ ഒരു  കത്തോലിക്കാ വിശ്വാസ പാരമ്പര്യ കുടുംബത്തിലാണ് വളർന്നത്, അവിടെ വിശ്വാസം എന്നത് അവളുടെ ജീവിതത്തിന്റെ ഒരു കേന്ദ്ര ഭാഗമായിരുന്നു. അവളുടെ മാതാപിതാക്കൾ   സഭയുടെ  വിശ്വാസപ്രമാണങ്ങളിൽ  കർശനമായി ഉറച്ചുനിന്നിരുന്നു, ശക്തമായ ധാർമ്മികതയിലും കടമയിലും അവൾ വളർന്നു. എന്നിരുന്നാലും, അവൾ വളരുന്തോറും, എമിലിയ സഭയുടെ കർശനമായ നിയമങ്ങളെയും സിദ്ധാന്തങ്ങളെയും ചോദ്യം ചെയ്യാൻ തുടങ്ങി. തന്നിൽ അർപ്പിക്കപ്പെട്ട പ്രതീക്ഷകളിൽ അവൾ തളർന്നുപോയി, തന്റെ വിശ്വാസവുമായി കൂടുതൽ വ്യക്തിപരമായ ബന്ധം അവൾ ആഗ്രഹിച്ചു.  ഫാദർ എലിജായുടെ പശ്ചാത്തലം  ഫാദർ എലിജാ ആഴമായ ഭക്തിയും പ്രശ്‌നഭരിതമായ ഭൂതകാലവുമുള്ള ഒരു സങ്കീർണ്ണ വ്യക്തിയായിരുന്നു. വിശ്വാസം ആശ്വാസത്തിന്റെയും ശക്തിയുടെയും ഉറവിടമായിരുന്ന ഒരു എളിമയുള്ള കുടുംബത്തിലാണ് അദ്ദേഹം വളർന്നത്. എന്നിരുന്നാലും, അദ്ദേഹം ഒരു കുട്ടിയായിരുന്നപ്പോൾ ഒരു ദാരുണമായ അപകടത്തിൽ മാതാപിതാക്കൾ കൊല്ലപ്പെട്ടു, പിന്തുണയ്‌ക്കായി സഭയെ ആശ്രയിക്കാൻ അദ്ദേഹം നിർബന്ധിതനായി. അദ്ദേഹം വളരുന്തോറും, ഫാദർ എലിജാ തന്റെ വിശ്വാസത്താൽ കൂടുതൽ കൂടുതൽ വിഴുങ്ങി. ...

മാധുരി❤️

Image
കട്ടൻ☕️ ചന്ദ്രേട്ടാ... രണ്ട് കട്ടൻ ഓയ്... ഇച്ചായോ... എന്നതാ ഈ ആലോചിക്കുന്നേ ? " ഹൃദയസ്പന്ദനം കൊണ്ട് ജ്വലിക്കുന്ന തീപ്പൊരിയാണ് ചിന്ത " അവൾ കൂട്ടിച്ചേർത്തു. പലപ്പോഴും ഞാൻ ദൈവത്തോട് ചോദിച്ചു. എന്തേ ഇത്ര വൈകിയത് ? എല്ലാ കുറവുകളോടും കൂടി ചേർത്ത് നിർത്തുകയും വലുപ്പചെറുപ്പങ്ങളില്ലാതെ തോളോട് തോൾ ചേർന്ന് നടക്കുകയും തെറ്റുകൾ ചൂണ്ടിക്കാട്ടി തിരുത്തുകയും ചെയ്യുന്ന ഒരു കൂട്ടുകാരി. വലിയൊരു തകർച്ച മുന്നിൽ സംഭവിച്ചപ്പോഴായിരുന്നു അവളെ പരിചയപ്പെട്ടത്. കോളേജിലെ ആർട്സ് ഡേയുടെ അവസാന ദിവസം ; എല്ലാവരും നേരത്തെ തന്നെ വീടുപിടിച്ചിരുന്നു. ആളും ആരവങ്ങളും ഇല്ല. അവിടാകെ വല്ലാത്തൊരു ശൂന്യത. ജ്വലിച്ചു മറിയുന്ന നക്ഷത്രത്തിൽ നിന്നും ഒരു മായികാ ദീപം മുഖത്തു പതിച്ചു. നെറ്റി ചൂളി. പാദസ്പര്‍ശമേറ്റാൽ സംഗീതം പൊഴിക്കുന്ന കരിങ്കൽ പടിക്കെട്ടുകൾ.  അവൾ ഒറ്റക്കായിരുന്നു. ഞാൻ അടുത്തേക്ക് ചെന്നു. തെല്ലൊന്ന് തലയുയർത്തി നോക്കി. കണ്ണ് കലങ്ങിയിരിക്കുന്നു. ഒന്നും മിണ്ടിയില്ല. ദയനീയമായ അവളുടെ നോട്ടം ഉച്ചവെയിൽ പോലെ തീക്ഷണമായിരുന്നു. 

മാധുരി❤️

കട്ടൻ☕️ എടാ... ജോജൂ.. എന്നാ... അമ്മച്ചിയേ... ഒന്നിങ്ങു വന്നേച്ചും പോ... നിനക്കൊരു കത്ത് വന്നിട്ടുണ്ട്. എനിക്കോ? എനിക്കിപ്പോ ആരയക്കാനാന്നേ...? ചിലപ്പോ പ്ലാമൂട്ടിലെ സണ്ണിച്ചനാകും. എത്രയും പ്രിയപ്പെട്ട ഇച്ചായന്, സുഖമാണെന്ന് വിശ്വസിക്കുന്നു. സാലിയും കുട്ടികളും സന്തോഷായിട്ട് ഇരിക്കുന്നോ? കഴിഞ്ഞ ദിവസം ഞാൻ സാമിനെ കണ്ടിരുന്നു. അവൻ നാളെ കാനഡക്ക് പോകും. എനിക്ക് ഇവിടാകെ മടുത്തു. ഈ പ്രേമത്തിന്റെ ആവേശം കല്യാണം കഴിയുന്നത് വരേയുള്ളു എന്ന് പണ്ട് ആരാ പറഞ്ഞത് പോലെയാ ഇപ്പോ ഇവിടുത്തെ ജീവിതം. പിന്നെ അങ്ങോട്ട്‌ എല്ലാം അഭിനയം അല്ലേ... ഇച്ചായോ അടുത്ത ആഴ്ച ഞാൻ പാലായ്ക്ക് വരുന്നുണ്ട്. നേരിട്ട് സംസാരിക്കാം. പിന്നെ നമ്മൾ എന്നും പോകാറുള്ള ചന്ദ്രേട്ടന്റെ കടയില്ലേ അവിടൊരു ബെഞ്ച് പിടിച്ചോ? വിശദമായി വന്നിട്ട് പറയാം. എന്ന്. ആരുടെ കത്താ ഇച്ചായാ...? അത്...

സ്നേഹത്തിന്റെ ശക്തി💜

Image
അത്ഭുതങ്ങൾ🖤 " ഓരോ ദിവസവും നിങ്ങളുടെ അവസാന ദിനമാണെന്ന് കരുതി ജീവിക്കുക, ഒരു ദിവസം നിങ്ങളുടെ ധാരണ ശരിയാകും " ഇത് സ്റ്റീവ് ജോബ്സിന്റെ വാക്കുകളാണ്. കഴിഞ്ഞു പോയ മണിക്കൂറുകളിൽ ഞാൻ ചിന്തിച്ചത് ചില സുഹൃത്തുക്കളുടെ വാക്കുകളായിരുന്നു. തീർച്ചയായും സ്നേഹത്തോടെയുള്ള ചില വാക്കുകൾ ഒരനുഗ്രഹമാണ്. ഇന്നോളം പിന്നിട്ട വഴികൾ ഞാനൊന്ന് തിരിഞ്ഞു നോക്കിയപ്പോൾ എനിക്ക് ചുറ്റും സംഭവിച്ചതും, ഇപ്പോൾ സംഭവിച്ചു കൊണ്ടിരിക്കുന്നതും ശരിക്കും അത്ഭുതങ്ങളാണ്. മാർച്ച്‌ 31 എന്റെ ജീവിതത്തിൽ വഴിത്തിരിവായ ഒരു ദിവസം ആയിരുന്നു. പെട്ടന്ന് മനസ്സിൽ തോന്നിയ ഒരാശയം ബ്ലോഗ്. ആദ്യത്തെ ബ്ലോഗ് പോസ്റ്റ്‌ ചെയ്തു. ആദ്യം ലഭിച്ച പ്രതികരണം ഇതായിരുന്നു. "നീ ഒരിക്കലും എഴുത്തിനെ വിട്ടു കളയരുത്". അവിടെ ആദ്യത്തെ ടിക്മാർക്ക്‌ വീണു. എന്നെ സംബന്ധിച്ചിടത്തോളം പിന്നീട് നടന്നത് അത്ഭുതങ്ങളായിരുന്നു. ഇടക്ക് എപ്പോഴോ കാല് ചെറുതായൊന്നു ഇടറി. അവിടെ എന്നെ ചേർത്ത് പിടിച്ചതും മുന്നോട്ട് പോകാൻ വീണ്ടും ധൈര്യം തന്നതും പ്രിയപ്പെട്ട സുഹൃത്തുക്കളായിരുന്നു, അവരുടെ സ്നേഹത്തോടെയുള്ള വാക്കുകളായിരുന്നു. നമ്മൾ മനസിലാക്കേണ്ട ഒരു കാര്യമുണ്ട് ...

മാധുരി❤️

Image
രാമുവിന്റെ ലോകം⛰️ കാലങ്ങൾക്കിപ്പുറം രാമു ചിന്തിച്ചു ; ഇനി ഒരിക്കലും മടങ്ങി പോകാനാകാത്ത വിധം മണ്മറഞ്ഞിരിക്കുകയാണോ പഴയ ആ ഓർമ്മകൾ. പാതയ്ക്കു പ്രകാശമേറിയ മിന്നാമിനുങ്ങുകളില്ല, നടന്നകന്ന പാടവരമ്പുകളില്ല, കാതിൽ കഥ ചൊല്ലിയ അപ്പൂപ്പൻ താടിയുമില്ല. ദ്രവിച്ചു തുടങ്ങിയവന്റെ ലോകത്തു നിന്നും ഓർമ്മകൾ കാറ്റുപാറ്റുന്ന പതിർപോലെ വിടവാങ്ങുകയായിരുന്നു. കണ്ണിലാകെ എന്തോ ഇരുണ്ടു കയറുന്നതു പോലെ ; ഹൃദയത്തിന്റെ ഒരു ഭാഗത്ത്‌ അഗ്നിപർവതം പുകയുന്നുണ്ടായിരുന്നു. ഈ കോൺക്രീറ്റ് കൂരയ്ക്കുള്ളിൽ വല്ലാതെ വിയർപ്പുമുട്ടുന്നു. അമ്മയുടെ മടിയിൽ തലചായ്ച്ചുറങ്ങുമ്പോൾ എന്തെന്നല്ലാത്തൊരു ആശ്വാസം. ഇടയ്ക്കെപ്പോഴോ ആ കരസ്പർശം കവിളിൽ തെല്ലൊന്നു തലോടി മറഞ്ഞു. കൈത്തണ്ടയിലെ പരുക്കൻ തഴമ്പുകൾ ആയുസ്സിന്റെ ആഴിയിൽ സ്മരണകളാൽ നിറയെഴുതി. പ്രശാന്തിയിൽ അനുസ്മരിക്കപ്പെടുന്ന വികാരങ്ങളെ ചങ്ങലകളാൽ ബന്ധിക്കപ്പെടുമ്പോഴും ജീവിതമെന്ന യാഥാർഥ്യം മരണത്തിന്റെ കോണിപ്പടി കയറിയിരുന്നു. ഇഴപിരിയാനാകാത്ത വിധം കെട്ടുപിണഞ്ഞു കിടക്കുന്ന സിരകളിൽ ബാല്യത്തിന്റ നക്ഷത്രപ്പൂക്കൾ സ്വപ്നങ്ങളെ ഇന്നും തിരഞ്ഞു കൊണ്ടേയിരിക്കുന്നു. വീടിന്റെ ഉമ്മറത്തുള്ള ഉതിർമുല്...

മാധുരി❤️

Image
രാമുവിന്റെ ലോകം⛰️ വേനലവധി ആയതിനാൽ ജയഘോഷങ്ങളുടെ ആരവങ്ങൾ നിലയ്ക്കാതെ പ്രവഹിക്കുന്നുണ്ട്. കുസൃതി കൂട്ടങ്ങൾ ആർപ്പുവിളികളോടെ മേടസംക്രാന്തിയിലെ വിഷുവിനെ എതിരേറ്റു. കാർമുകിൽ വർണനെ കണികണ്ടുണർന്നപ്പോൾ സുമനസുകളിൽ നന്മയുടെ തിരിനാളം വർഷിച്ചു. രാമു തന്റെ പൈക്കിടാവിനോടൊപ്പം കുന്നിലേക്ക് ചേക്കേറി. കാലം കരുതിവെച്ച താഴികക്കുടത്തിൽ നിന്നും കുന്നിക്കുരുവും മഞ്ചാടിയും അവൻ വാരിയെടുത്തു. ശിശിരം വിടവാങ്ങുമ്പോൾ ആരും കാണാതെ കുഞ്ഞുമണിചെപ്പിൽ ആ സ്വർണകുഞ്ചകങ്ങൾ ഭദ്രമായി സൂക്ഷിച്ചുവെക്കണം. ഒഴുകിയെത്തിയ ഇളംങ്കാറ്റിൽ എവിടേക്കെന്നറിയാതെ കുതിച്ചുയരുന്ന അപ്പൂപ്പൻതാടി കാതിലൊരു കഥ ചൊല്ലി. കനകനിലാവിൽ കവിതയായി എത്തുന്ന താരകത്തെപ്പോലെ പൂത്തുമ്പികൾ അവന്റെ മാറിൽ തുടിച്ചു തുള്ളി. കഥനം നിറഞ്ഞ വീഥിയിൽ ഒരു പൊൻതൂവലായ് നാട്ടുമൈന കിന്നരം പാടി ; കനകതൊങ്ങലിനാൽ അഴകുപാകിയ ഓലഞ്ഞാലി തെങ്ങോലത്തുമ്പിൽ ഊഞ്ഞാലാടി. ജ്വരമന്ദിരമെന്നോണം ഋതുമതിയുടെ പിൻബലത്തിൽ തലയെടുപ്പോടെ; കിങ്ങിണി കുന്നിൽ നിന്നും ശോഭനമായ രാഗ താള മേളങ്ങളുടെ മർമരം അവിടാകെ അലയടിച്ചു. കുയിലിന്റെ നാദം പ്രണയത്തിന്റെ ശൂൽക്കാരം പോലെ ധരണിയിൽ ആഴ്ന്നിറങ്ങി. ചെമ്പകചോട...

മാധുരി❤️

Image
രാമുവിന്റെ ലോകം⛰️ സൂര്യന്റെ ദിനചലനവും ചന്ദ്രന്റെ വൃദ്ധിക്ഷയങ്ങളും നക്ഷത്രാവൃതമായ രാത്രിനഭസ്സും ; ഈ പ്രപഞ്ചഗോളം എത്ര പവിത്രമാണ്. പുലരിയുടെ നൈർമല്യം ; പതിവിലും വിപരീതമായി പകലിനു വല്ലാത്തൊരു കാന്തി. രാമു... ഞാൻ പാടത്തേക്ക് പോവുകയാ... ഇന്ന് ഞാറു നടീലുണ്ട്. മേട മാസത്തിലെ കൃഷിയൊരുക്കം ഒരു ഉത്സവം തന്നെയാണ്. ഞാറ്റുവേലകിളികൾ ദൈവത്തിന്റെ തേരിൽ ആനന്ദനൃത്തം ചവിട്ടി. എല്ലാവരും സന്തോഷത്തോടെ മെയ്യും മനസും മണ്ണിൽ അർപ്പിച്ചു സൂര്യ ഭഗവാന് സ്തുതി പാടി. ഇവിടുത്തെ മണ്ണിൽ കുടികൊള്ളുന്ന പരദേവതകളുടെ പ്രീതിക്കായി മാടുകളെ ബലികഴിക്കാറുമുണ്ട്. പാടവരമ്പിനു കിഴക്കു ഭാഗത്തായാണ് അന്നപൂർണേശ്വരിയുടെ പ്രതിഷ്ഠ. ഉത്സവങ്ങളുടെ രാവുകൾ എത്തിക്കഴിഞ്ഞു. അമ്മച്ചിപൂരത്തിനു കൊടിയേറി. അക്കരെ നിന്നും ആളുണ്ടാകും. ഒത്തൊരുമയുടേയും സ്നേഹത്തിന്റെയും പ്രവാഹസന്നദ്ധമായി നിലനിൽക്കുന്ന സുന്ദര മുഹൂർത്തം കൂടിയാണ് അമ്മച്ചിപ്പൂരം. ഇവിടം സമൃദ്ധിയുടെ ഉറവിടമാണ്. കൊടിക്കൂറുകളാൽ അലംകൃതമായ കാവിന് ചുറ്റും എന്തെന്നല്ലാത്ത ചൈതന്യമാണ്. സന്ധ്യയാകുമ്പോൾ കൽവിളക്കുകളിൽ ദീപം തെളിയും ; ഭക്തിസാന്ദ്ര പൂർണമായ അന്തരീക്ഷം വല്ലാത്തൊരു അനുഭൂത...

മാധുരി❤️

Image
രാമുവിന്റെ ലോകം⛰️ ചാണകമെഴുകിയ തറയിൽ തഴപ്പായ വിരിച്ച് അവൻ നീണ്ടു നിവർന്നു കിടന്നു. ചിലപ്പോഴൊക്കെ ഉറക്കം വരാറേയില്ല. ഓരോന്ന് ആലോചിച്ചു കൂട്ടും. ഇടക്കെപ്പോഴോ ഉറക്കം കണ്ണിൽ തട്ടി. നേരം പുലരാൻ തുടങ്ങിയിരിക്കുന്നു. ഇട്ടിച്ചന്റെ വീട്ടിലെ പൂവൻ കോഴി നീട്ടി കൂവി. ഒരു സംഗീതം പോലെ പള്ളിമണി മുഴങ്ങി. തെക്കേ പള്ളിയിൽ പ്രഭാത കുർബാന തുടങ്ങിയിട്ടുണ്ടാകും. ഒരു ഛായാചിത്രമെന്നോണം ; കിഴക്ക് നിന്നും പടിഞ്ഞാറേക്ക് പോകുന്ന കൊറ്റികൾ. കുങ്കുമം ചാലിച്ചെഴുതിയ ആകാശ വിതാനിയിൽ പ്രതീക്ഷയുടെ കതിർ പോലെ ഉദിച്ചുയരുന്ന വർണപൊട്ട് നയങ്ങൾക്ക് മാറ്റൊലി കൂട്ടി. പുൽനാമ്പുകളിൽ ഇന്ദ്രജാലം തീർത്ത ഹിമകണം വിധിയെ പഴിചാരാതെ മടക്കയാത്രക്കായി ഒരുങ്ങി. ആരാലും വെറുക്കപ്പെടാതെയും സൃഷ്ടാവിന്റെ ന്യായപ്രമാണങ്ങളെ ലംഘിക്കാതെയും സ്നേഹത്തിന്റെ പനിനീർ പൂക്കളിൽ ഒന്നു മുത്തമിടാൻ കൊതിക്കുന്ന ശലഭങ്ങൾ രാമുവിന്റെ സ്വപ്നങ്ങൾക്ക് മിഴിവേകി.