Posts

Showing posts from December, 2020

background

എമിലിയയുടെ പശ്ചാത്തലം  എമിലിയ ഒരു  കത്തോലിക്കാ വിശ്വാസ പാരമ്പര്യ കുടുംബത്തിലാണ് വളർന്നത്, അവിടെ വിശ്വാസം എന്നത് അവളുടെ ജീവിതത്തിന്റെ ഒരു കേന്ദ്ര ഭാഗമായിരുന്നു. അവളുടെ മാതാപിതാക്കൾ   സഭയുടെ  വിശ്വാസപ്രമാണങ്ങളിൽ  കർശനമായി ഉറച്ചുനിന്നിരുന്നു, ശക്തമായ ധാർമ്മികതയിലും കടമയിലും അവൾ വളർന്നു. എന്നിരുന്നാലും, അവൾ വളരുന്തോറും, എമിലിയ സഭയുടെ കർശനമായ നിയമങ്ങളെയും സിദ്ധാന്തങ്ങളെയും ചോദ്യം ചെയ്യാൻ തുടങ്ങി. തന്നിൽ അർപ്പിക്കപ്പെട്ട പ്രതീക്ഷകളിൽ അവൾ തളർന്നുപോയി, തന്റെ വിശ്വാസവുമായി കൂടുതൽ വ്യക്തിപരമായ ബന്ധം അവൾ ആഗ്രഹിച്ചു.  ഫാദർ എലിജായുടെ പശ്ചാത്തലം  ഫാദർ എലിജാ ആഴമായ ഭക്തിയും പ്രശ്‌നഭരിതമായ ഭൂതകാലവുമുള്ള ഒരു സങ്കീർണ്ണ വ്യക്തിയായിരുന്നു. വിശ്വാസം ആശ്വാസത്തിന്റെയും ശക്തിയുടെയും ഉറവിടമായിരുന്ന ഒരു എളിമയുള്ള കുടുംബത്തിലാണ് അദ്ദേഹം വളർന്നത്. എന്നിരുന്നാലും, അദ്ദേഹം ഒരു കുട്ടിയായിരുന്നപ്പോൾ ഒരു ദാരുണമായ അപകടത്തിൽ മാതാപിതാക്കൾ കൊല്ലപ്പെട്ടു, പിന്തുണയ്‌ക്കായി സഭയെ ആശ്രയിക്കാൻ അദ്ദേഹം നിർബന്ധിതനായി. അദ്ദേഹം വളരുന്തോറും, ഫാദർ എലിജാ തന്റെ വിശ്വാസത്താൽ കൂടുതൽ കൂടുതൽ വിഴുങ്ങി. ...
Image
  Night 🖤 എവിടേക്കെന്നില്ലാതെ തെന്നിമറയുന്ന നനുത്ത ശീതക്കാറ്റ്. മാനത്ത് തൂവെള്ള നിലാവ് പൊഴിച്ചു കൊണ്ട് സ്ഥായി ഭാവത്തിൽ വിളർത്ത ചന്ദ്രൻ. താൻ ഒറ്റക്കല്ല ; കുഞ്ഞിക്കണ്ണുകൾ കാട്ടി ചിരിക്കുന്ന നക്ഷത്രക്കുഞ്ഞുങ്ങൾ. വീടിന് അടുത്തുള്ള അമ്പലത്തിൽ നിന്നും ഭജന കേൾക്കാം. തോൽ കൊണ്ട് നിർമ്മിച്ച വാദ്യോപകരണത്തിൽ കരങ്ങൾ അമരുമ്പോൾ അടർന്നു വീഴുന്ന ശബ്ദമാധുരി കേൾക്കാൻ ഒരു രസമുണ്ട്. മണ്ഡലകാലമാണ്. അയ്യനെ ശരണം വിളിക്കുന്നതും കേൾക്കാം. അകലെയെവിടെയോ പട്ടികൾ കുരയ്ക്കുന്നുമുണ്ട്. റോഡിലൂടെ ശരവേഗത്തിൽ ഓടിമറയുന്ന രഥവേഗങ്ങളുടെ ഇരമ്പലും. നിലാവിങ്ങനെ പൊഴിച്ചു കൊണ്ടേയിരിക്കുകയാണ്. വീടിന് മുന്നിലുള്ള കമുകിൻ ഓലകളിലും മരങ്ങളിലും.  നടവഴിയുടെ അരികിലായുള്ള വഴിവിളക്ക് ഇപ്പോഴും പ്രകാശിച്ചു നിൽക്കുകയാണ്. അമ്പലത്തിൽ നിന്നുമുള്ള ഭജന തിരമാല പോലെ ഉയരുകയും താഴുകയും ചെയ്യുന്നുണ്ട്. തണുപ്പ് കൂടി വരുകയാണ്. ആരോടെന്നില്ലാതെ കഥ പറയുകയാവണം അവൻ. ചിലപ്പോൾ ദുഃഖമാകാം അല്ലെങ്കിൽ സന്തോഷമാകാം ; ചീവീട്. വീടിന്റെ പടിക്കെട്ടിൽ തനിച്ചിങ്ങനെ ഇരിക്കുമ്പോൾ ഒരു സന്തോഷം. ഈ അർദ്ധരാത്രി അതെന്തോ പറയാൻ ശ്രമിക്കുന്നത് പോലെ. കഴിഞ്ഞു പോയ നല്ല നിമിഷങ്ങള...
 പ്രഹേളിക  വീണ്ടുമൊരു കണ്ടുമുട്ടൽ അതുണ്ടാകുമെന്ന് നിനച്ചിരുന്നില്ല. രാത്രി മെയിയിൽ വന്നപ്പോൾ അതൊരു മിഥ്യയാകാം എന്നാണ് കരുതിയത്. ഉറങ്ങാൻ കഴിഞ്ഞിരുന്നില്ല. നാഴികമണി ഇടയ്ക്കെപ്പോഴോ തുളുമ്പി. പ്രഭാതം. കിടക്കയിൽ നിന്നും ഞാൻ ചാടിക്കൂട്ടി എഴുന്നേറ്റു. കൺപോളകളിൽ ഉറക്കം തിണർത്ത് കിടന്നിരുന്നു. പതിവിൽ നിന്നും വ്യത്യസ്തമായി എന്നിലൊരാവേഷം സ്ഫുരിച്ചു കൊണ്ടിരുന്നു. കുളിമുറിയിൽ നിന്നും നനവ് പടർന്ന കാൽപാടുകൾ ചവിട്ടിയിൽ അമരുകയും അപ്രത്യക്ഷമാവുകയും ചെയ്തു. ശരീരത്തിലേക്ക് വിദേശനിർമ്മിത കോട്ടൺ വസ്ത്രങ്ങൾ നുഴഞ്ഞു കയറി. കഴുത്തിലേക്കും കൈയിടുക്കിലേക്കും അത്തർ പൊടിഞ്ഞു. അമ്മയോട് യാത്ര ചോദിക്കാൻ നിൽക്കാതെ ഞാനെന്റെ എൻഫീൽഡ് ബുള്ളറ്റിൽ ചാടിക്കയറി. നിശബ്ദമായ അന്തരീക്ഷത്തിൽ ഒരു പ്രത്യേകതരം പ്രതിഫലനം സൃഷ്ടിച്ചു കൊണ്ട് ഡുകു... ഡുകു ശബ്ദം ഉയർന്നു. ഇങ്ങനെയൊരു കൂടിക്കാഴ്ച അതെന്തിനാണ് ? ഞാൻ യാത്രയിലുടനീളം ചിന്താമഗ്നനായി. എനിക്ക് പിറകിലേക്ക് ഓടിമറയുന്ന കാഴ്ചകളൊക്കെയും ഒരു പാഴ്ക്കിനാവായി തോന്നി. അധികം താമസിയാതെ ഞാനെന്റെ വിധിയിൽ എത്തിച്ചേർന്നു. ചുവന്ന സാരി. അതായിരുന്നു മീരയുടെ വേഷം. കണ്ടമാത്രയിൽ അവളുടെ...
അനീതി ഒറ്റപ്പെടലിന്റെ നടുക്കിരുന്ന് മരണത്തെക്കുറിച്ച് ചിന്തിക്കുകയായിരുന്നു ഞാൻ. അവൻ മരിച്ചുവെന്ന് ഉൾക്കൊള്ളാൻ എനിക്കിതുവരെയായില്ല. മുറിക്കകത്ത് നിന്നും പുറംലോകത്തേക്ക് പതിയെ ചുവടുകൾ വെച്ചപ്പോൾ കാലിൽ തരിപ്പ് പടർന്നു. മുറ്റത്തേക്ക് മിഴി നീട്ടിയപ്പോൾ ഒരു കാക്കപ്പെണ്ണ് ; ചവറ്റുകുഴിയിൽ ചോറിൻ വറ്റുകൾ തേടിയാവാം അവളുടെ വരവ്. നീട്ടിക്കരഞ്ഞു കൊണ്ട് കുറുഞ്ഞി എന്റെയരികിലേക്ക് ഓടി വന്നു. തലോടലേറ്റുവാങ്ങാൻ അവൾ കൊതിച്ചു കാണും. പൂത്തുലഞ്ഞ ചെമ്പരത്തിയിൽ രണ്ട് ബുൾബൽ കൂട് കൂട്ടിയിരിക്കുന്നു ; ഈ ക്രിസ്തുമസിന് വിരുന്ന്കാരുണ്ടെന്ന് തോന്നുന്നു. ഉച്ചയടുത്തിട്ടും തണുപ്പ് വിട്ട് മാറിയിട്ടില്ല. നീട്ടിവെക്കപ്പെട്ട മരണമല്ലേ ഈ ജീവിതം. അല്ല ഞാനിപ്പോൾ മരിച്ചാൽ അതെന്തൊരു അനീതിയാണ്...
മാപ്പ്  ലില്ലിക്ക് ഉറക്കം നന്നേ നഷ്ടപ്പെട്ടിരുന്നു. ശരീരത്തെ പൊതിഞ്ഞിരുന്ന രോമാവൃതമായ കമ്പിളി പുതപ്പ് പതിയെ വകഞ്ഞു മാറ്റി കിടക്കയിൽ നിന്നും അവളെഴുന്നേറ്റു. സമയം രണ്ട് മണി കഴിഞ്ഞിരുന്നു. നേരം പുലരാൻ ഇനിയും കാത്തിരിക്കേണ്ടിയിരിക്കുന്നു. കൈകൾ ചുവരിൽ പരതി. സ്വിച്ച് അമർത്തി യപ്പോൾ വെളിച്ചത്തിന്റെ മറുതലയ്ക്കൽ ഇരുൾ ഓടിയൊളിക്കുകയും ചെയ്തു. ലില്ലി തന്റെ കബോർഡിനുള്ളിലേക്ക് കൈയോടിച്ചു. 6 ഇഞ്ച് വലിപ്പമുള്ള ടച്ച്‌ സ്ക്രീനിലേക്ക് നോക്കി. അവളുടെ മുഖത്ത് നിസ്സഹായതയും കണ്ണുകളിൽ നിറയെ നിശബ്ദമായ ഒരു യാചനയും നിഴലിച്ചിരുന്നു. രണ്ട് ദിവസമായി ലെച്ചിയുടെ ഫോൺ കാൾ വന്നിട്ട് ; മെസ്സേജ് അയച്ചിട്ട് മറുപടിയും ഇല്ല. ലില്ലിക്ക് തന്റെ ഈ ദിവസവും വളരെ വിരസമായി അനുഭവപ്പെട്ടു. ഒരു തരത്തിൽ ഈ ഉത്കണ്ഠ തന്നെയാകണം സ്നേഹം. ഇത് ഇടയ്ക്കുള്ളതാണ് എന്നാൽ രണ്ട് ദിവസത്തിൽ കൂടുതൽ നീണ്ട് നിൽക്കുകയുമില്ല. ചില കുസൃതികൾ കാട്ടുകയും വഴക്കിടുകയും ചെയ്യുന്നത് ലെച്ചിയുടെ മുഖമുദ്രയാണ്. നാളിതുവരെ ലില്ലി ലെച്ചിയെ വാക്കുകൾ കൊണ്ട് പോലും മുറിവേൽപ്പിച്ചിട്ടില്ല. ലെച്ചിയുടെ ഭ്രാന്തൻ സ്നേഹവായ്‌പിൽ ലില്ലിക്ക് പലപ്പോഴായി മുറിവുകൾ ഉണ്ടായിട്ടുമുണ്ട്. പൊ...