Posts

Showing posts from October, 2021

background

എമിലിയയുടെ പശ്ചാത്തലം  എമിലിയ ഒരു  കത്തോലിക്കാ വിശ്വാസ പാരമ്പര്യ കുടുംബത്തിലാണ് വളർന്നത്, അവിടെ വിശ്വാസം എന്നത് അവളുടെ ജീവിതത്തിന്റെ ഒരു കേന്ദ്ര ഭാഗമായിരുന്നു. അവളുടെ മാതാപിതാക്കൾ   സഭയുടെ  വിശ്വാസപ്രമാണങ്ങളിൽ  കർശനമായി ഉറച്ചുനിന്നിരുന്നു, ശക്തമായ ധാർമ്മികതയിലും കടമയിലും അവൾ വളർന്നു. എന്നിരുന്നാലും, അവൾ വളരുന്തോറും, എമിലിയ സഭയുടെ കർശനമായ നിയമങ്ങളെയും സിദ്ധാന്തങ്ങളെയും ചോദ്യം ചെയ്യാൻ തുടങ്ങി. തന്നിൽ അർപ്പിക്കപ്പെട്ട പ്രതീക്ഷകളിൽ അവൾ തളർന്നുപോയി, തന്റെ വിശ്വാസവുമായി കൂടുതൽ വ്യക്തിപരമായ ബന്ധം അവൾ ആഗ്രഹിച്ചു.  ഫാദർ എലിജായുടെ പശ്ചാത്തലം  ഫാദർ എലിജാ ആഴമായ ഭക്തിയും പ്രശ്‌നഭരിതമായ ഭൂതകാലവുമുള്ള ഒരു സങ്കീർണ്ണ വ്യക്തിയായിരുന്നു. വിശ്വാസം ആശ്വാസത്തിന്റെയും ശക്തിയുടെയും ഉറവിടമായിരുന്ന ഒരു എളിമയുള്ള കുടുംബത്തിലാണ് അദ്ദേഹം വളർന്നത്. എന്നിരുന്നാലും, അദ്ദേഹം ഒരു കുട്ടിയായിരുന്നപ്പോൾ ഒരു ദാരുണമായ അപകടത്തിൽ മാതാപിതാക്കൾ കൊല്ലപ്പെട്ടു, പിന്തുണയ്‌ക്കായി സഭയെ ആശ്രയിക്കാൻ അദ്ദേഹം നിർബന്ധിതനായി. അദ്ദേഹം വളരുന്തോറും, ഫാദർ എലിജാ തന്റെ വിശ്വാസത്താൽ കൂടുതൽ കൂടുതൽ വിഴുങ്ങി. ...
  മഞ്ഞു തുള്ളി 🖤 സ്നേഹത്തിന്റെ പാദമുദ്രകളെ അലകൾ മായ്ക്കാതെ ചിപ്പിക്കുള്ളിൽ കാത്ത് സൂക്ഷിക്കുന്നത് എന്ത് കൊണ്ടാവും ? തീർച്ചയായും സ്നേഹം പുനരർപ്പിക്കപ്പെടേണ്ട ഒരു സംഗതിയാണെന്ന തിരിച്ചറിവ് തന്നെയാകണം. അല്ലെങ്കിൽ ക്ലാവ് പിടിക്കുക തന്നെ ചെയ്യും. നമുക്കൊക്കെ സ്നേഹത്തിന്റെ അഞ്ചലോട്ടക്കാരനാകുവാൻ സാധ്യതയുണ്ടെന്നാണ്. പ്രിയ സുഹൃത്തുമായുള്ള കൊച്ചുവർത്തമാനങ്ങൾക്കിടയിൽ കേൾക്കാനിടയായ ആ സ്നേഹാനുഭവത്തെ ഞാൻ ഓർത്തെടുക്കുകയാണ്. "ആരാലും ശ്രദ്ധിക്കാതെ പോകുന്ന എത്രയോ മനുഷ്യർ നമുക്ക് ചുറ്റുമുണ്ട്. ആ മനുഷ്യരൊക്കെ എത്ര നിസ്സഹായരാണ്. കോഫി ഹൗസിന് മുന്നിൽ ഇരുന്ന് കൊണ്ട് ചുറ്റുപാടും കണ്ണോടിച്ചു കൊണ്ടിരുന്ന അമ്മൂമ്മ ആഗ്രഹിച്ചിരുന്നത് സ്നേഹത്താൽ നിറഞ്ഞൊരു പുഞ്ചിരിയാകാം. ആ അമ്മൂമ്മയുടെ ഉള്ളറിയാൻ കഴിഞ്ഞത് കൊണ്ടാവാം സ്നേഹം നിറച്ചൊരു പൊതി കൈക്കുളിലേക്ക് വയ്ക്കുവാൻ സുഹൃത്തിനായതും. അമ്മൂമ്മ ഒരു സ്നേഹ ഭിക്ഷുവായിരുന്നു. ദൈവത്തിന്റെ അനുഗ്രഹമൊക്കെ കടന്ന് വരുന്നത് ചിലപ്പോൾ ഈ വഴിയാകണം. പുറം ചട്ടയിലല്ല ; ആന്തരിക പരിണാമമാണ് പ്രധാനം. ചെറിയ കൗതുകങ്ങളിൽ പെട്ട് പ്രിയപ്പെട്ടവരുടെ സ്നേഹാനുഭവങ്ങളുടെ കാഴ്ചയിൽ നിന്നും തെല്ല...
  ചേർത്ത് പിടിച്ചാൽ ❤ ഇമോഷണൽ ഇൻസെക്യൂരിറ്റി അനുഭവിക്കുന്ന നമ്മുടെ പ്രിയപ്പെട്ടവരെ എങ്ങനെയാണൊന്ന് സാന്ത്വനിപ്പിക്കുക എന്ന് ഒരുപാട് നാളുകളായി ചിന്തിച്ചു വലഞ്ഞ ഒരു സംഗതിയാണ്. അതിനെ കുറിച്ചുള്ള വിചാരങ്ങൾ ചിലപ്പോഴൊക്കെ കാട് കയറി എങ്ങോട്ടെങ്കിലും നീളും. മായിക ലോകത്ത് നിന്ന് തിരികെ റിയാലിറ്റിയുടെ ചതുപ്പിലേക്ക് വരുമ്പോഴേക്കും ഈ വിചാരങ്ങളൊക്കെ പടം പൊഴിച്ചു കളയുന്നത് പോലെ പൊഴിച്ചു കളഞ്ഞിട്ടുമുണ്ടാകും. ഒരുപാട് വിഷമിച്ചിരിക്കുന്ന പ്രിയപ്പെട്ടവരെ എങ്ങനെയാണ് വിശാദത്തിന്റെ കയത്തിൽ നിന്നും കരകയറ്റുക. സ്നേഹിതരുടെ ശബ്ദത്തിൽ ചെറിയൊരു മാറ്റം ഉണ്ടായാൽ തന്നെ നമ്മളൊരു മഹാ ആധിക്ക് കീഴ്പ്പെട്ടത് പോലെയാണ്. 'നീ ഓക്കേ ആണോ ' എന്നൊരു ചോദ്യം അവർ നമ്മളിൽ നിന്നും പ്രതീക്ഷിക്കുന്നുണ്ടാവാം. ഹൃദയം കൊണ്ട് കേൾക്കുന്നവർക്ക് മൗനമായുള്ള ആ മുറവിളി കേട്ടുവെന്ന് വരാം. കേൾക്കട്ടെ ഹൃദയം കൊണ്ട് തന്നെ. 'ഏയ് എനിക്കൊന്നുമില്ല ' ഒരുപാട് നിഗൂഢതകൾ ഒളിപ്പിച്ചു വെച്ചിട്ടുള്ള ഒരു വാക്കാണ്. എത്രയോ തവണ നമ്മുടെ പ്രിയപ്പെട്ടവർ നമ്മളോട് പറഞ്ഞിട്ടുള്ളത്. ഒരു ചേർത്ത് പിടിക്കൽ എല്ലാവരും ആഗ്രഹിക്കുന്നുണ്ട്. അത് അവർക്കൊരു സുരക...
  Love Just Happen ! സ്നേഹത്തെ പരിചിന്തനത്തിന് വിധേയമാക്കിയിട്ടുണ്ടോ? അനുഭൂതിദായകമായ എന്തോ അതിലൊളിഞ്ഞിരിപ്പുണ്ടെന്ന് പലപ്പോഴും തോന്നാറില്ലേ... സ്നേഹം സംഭവിക്കുന്നു ! സ്നേഹം ! മനോഹരമായത്, എത്ര തന്നെ നിർവചിച്ചാലും മതിയാകാത്തത്, മടുക്കാത്തത്, വേണ്ടുവോളം കിട്ടിയാലും മുഴുക്കാത്തത്, വ്യാഖ്യാനതീതമായത്, അമൂർത്തമായത് അങ്ങനെ നീണ്ടു നീണ്ട് പോവുകയാണ് സ്നേഹത്തിന്റെ പടർപ്പുകൾ. എപ്പോഴെങ്കിലും സ്നേഹമെന്ന സംഗതിയെ, സ്നേഹാനുഭവങ്ങളെ ഒന്ന് പുനഃ പരിശോധിക്കണമെന്ന് തോന്നിയിട്ടുണ്ടോ? സ്വയമൊന്ന് അപഗ്രഥിക്കാനും അപ്ഗ്രേഡ് ചെയ്യാനും തോന്നിയിട്ടുണ്ടോ? എന്ത് തന്നെ ആയാലും ഒന്ന് ഇഴകീറി പരിശോധിക്കേണ്ട ഒന്ന് തന്നെയാണിത്. ഒരു ഫോറെൻസിക് സർജൻ മാതിരി ഭൂതക്കണ്ണാടിയുമായി വലിയൊരു സാഹസത്തിന് മുതിരുന്നത് പോലെയാണ് ഈ സ്നേഹാനുഭവങ്ങളുടെ, സ്നേഹത്തിന്റെ പുനഃ പരിശോധന. തീർച്ചയായും ഉത്തരവാദിത്തം ഏറെയുണ്ട്. മുറിവുകളും പോറലുകളും ഒന്നും ഏൽക്കാതെ ലക്ഷ്യസ്‌ഥാനത്ത്‌ എത്തുക എന്നത് കീറാമുട്ടി തന്നെയാണ്. പ്രിയപ്പെട്ടവരുടെ സ്നേഹം എപ്പോഴും ഉച്ചത്തിലുള്ളതല്ല. നമ്മുടെ ചെവിക്ക് കേൾക്കാൻ സാധിക്കാത്ത വിധത്തിൽ, ചിലപ്പോൾ നമ്മുടെ പ്രിയപ്...
ഒറ്റപ്പെടലും സ്നേഹമെന്ന സിപ് ഫയലും 🖤 'ഒറ്റപ്പെടൽ' മനുഷ്യന്റെ ഉള്ളുലയ്ക്കുന്നത് എത്ര ഭീകരതയോടെയാണ്. മരണത്തോളം പേടിപ്പെടുത്തുന്ന ഈ സംഗതി ജീവിതത്തോട് മുഖാമുഖം കലഹിക്കുന്നത് നമ്മളിൽ പ്രിയപ്പെട്ടവരുടെ ശൂന്യത കോരിയൊഴിച്ചാണ്. ആർക്കും പിടുത്തം കിട്ടുന്ന ഒന്ന് തന്നെയാണിത്. ഒറ്റയ്ക്കാണെന്ന തോന്നലിൽ മുറിഞ്ഞില്ലാതാകുന്ന നമ്മൾ കടുത്ത ഏകാന്തതയുടെ കയങ്ങളിലേക്കാണ് ഉഴറി വീഴുന്നത്. രാത്രിയുടെ ഇരുട്ടിൽ പറന്നുയരാൻ കഴിയാത്ത ഒരു നിഷാശലഭത്തെ പോലെ നമ്മൾ മാറിയേക്കാം. സ്വയഹത്യയുടെ ചതുപ്പിലേക്ക് നമ്മൾ നടന്നിറങ്ങുന്നത് ഉള്ളം കൊളുത്തി വലിച്ച നീറ്റലോടെയാണ്. ചുറ്റും ആൾക്കൂട്ടവും ആരവങ്ങളും ഉണ്ടായിട്ടും കൂടെ ആരുമില്ലാത്തതു പോലെ. സ്നേഹത്തെപ്രതിയുള്ള എല്ലാ കൗതുകങ്ങളും അവസാനിക്കുമ്പോഴാണ് ഇത്തരമൊരു കുടുസ്സ് തുറുങ്കലിലേക്ക് നമ്മൾ എത്തിയിട്ടുണ്ടാവുക. സ്നേഹം കൈമാറാൻ മറന്നു പോയത് കൊണ്ടാവാം ജീവിതത്തിൽ ഒറ്റപ്പെടലുകൾ ഏറ്റുവാങ്ങുവാൻ ഇടവരുന്നത്. ഉള്ളം നിറയെ കിനിഞ്ഞിറങ്ങേണ്ട സ്നേഹം എന്ത് കൊണ്ടോ തുളുമ്പി പോകുന്നു, എവിടേക്കോ ഊർന്നിറങ്ങി പോകുന്നു. ശൂന്യത നമ്മിൽ കുന്നോളം നിറയുന്നു. ഒരോ ഒറ്റപ്പെടലുകളും ഭ്രാന്തിന്റെ ഗുഹ...