Posts

Showing posts from April, 2024

background

എമിലിയയുടെ പശ്ചാത്തലം  എമിലിയ ഒരു  കത്തോലിക്കാ വിശ്വാസ പാരമ്പര്യ കുടുംബത്തിലാണ് വളർന്നത്, അവിടെ വിശ്വാസം എന്നത് അവളുടെ ജീവിതത്തിന്റെ ഒരു കേന്ദ്ര ഭാഗമായിരുന്നു. അവളുടെ മാതാപിതാക്കൾ   സഭയുടെ  വിശ്വാസപ്രമാണങ്ങളിൽ  കർശനമായി ഉറച്ചുനിന്നിരുന്നു, ശക്തമായ ധാർമ്മികതയിലും കടമയിലും അവൾ വളർന്നു. എന്നിരുന്നാലും, അവൾ വളരുന്തോറും, എമിലിയ സഭയുടെ കർശനമായ നിയമങ്ങളെയും സിദ്ധാന്തങ്ങളെയും ചോദ്യം ചെയ്യാൻ തുടങ്ങി. തന്നിൽ അർപ്പിക്കപ്പെട്ട പ്രതീക്ഷകളിൽ അവൾ തളർന്നുപോയി, തന്റെ വിശ്വാസവുമായി കൂടുതൽ വ്യക്തിപരമായ ബന്ധം അവൾ ആഗ്രഹിച്ചു.  ഫാദർ എലിജായുടെ പശ്ചാത്തലം  ഫാദർ എലിജാ ആഴമായ ഭക്തിയും പ്രശ്‌നഭരിതമായ ഭൂതകാലവുമുള്ള ഒരു സങ്കീർണ്ണ വ്യക്തിയായിരുന്നു. വിശ്വാസം ആശ്വാസത്തിന്റെയും ശക്തിയുടെയും ഉറവിടമായിരുന്ന ഒരു എളിമയുള്ള കുടുംബത്തിലാണ് അദ്ദേഹം വളർന്നത്. എന്നിരുന്നാലും, അദ്ദേഹം ഒരു കുട്ടിയായിരുന്നപ്പോൾ ഒരു ദാരുണമായ അപകടത്തിൽ മാതാപിതാക്കൾ കൊല്ലപ്പെട്ടു, പിന്തുണയ്‌ക്കായി സഭയെ ആശ്രയിക്കാൻ അദ്ദേഹം നിർബന്ധിതനായി. അദ്ദേഹം വളരുന്തോറും, ഫാദർ എലിജാ തന്റെ വിശ്വാസത്താൽ കൂടുതൽ കൂടുതൽ വിഴുങ്ങി. ...
Image
ജെസീക്കയുടെ ദിനവൃത്താന്തം  ജെസീക്കാ ... നീ ഇതുവരെ എഴുന്നേറ്റില്ലേ ... എനിക്ക് പോകാൻ ടൈമാകുന്നു . ഞാൻ പറയുന്നത് വല്ലോം നീ കേൾക്കുന്നുണ്ടോ ? മമ്മ നിന്നെ അന്വേഷിക്കുന്നുണ്ട് . ഒന്നെഴുന്നേൽക്കെന്റെ കൊച്ചേ ... പതിവ് പോലെ തന്നെ ആലീസ് അലാറമെന്നോണം ഒച്ചയെടുക്കാൻ തുടങ്ങിയിരുന്നു. നേരം പുലർന്ന് ഒരുപാട് നേരമായിട്ടും ഉറക്കത്തിന്റെ ആലസ്യത്തിൽ മയങ്ങികിടക്കുകയായിരുന്നു ജെസീക്ക . ചില്ലുജാലകങ്ങളെ കീറിമുറിച്ചുകൊണ്ട് സൂര്യരശ്മികൾ മുറിക്കുള്ളിലേക്ക് കടന്നു കയറുന്നുണ്ടായിരുന്നു . മുറിയിലാകെ വെളിച്ചത്തിന്റെ പുത്തൻ പ്രഭാവലയം പരന്നതും ജെസീക്കയുടെ ഉറക്കം ഞെട്ടി . മിഴികൾ പതിയെ തുറന്നുകൊണ്ട് അവൾ ചുറ്റും കണ്ണോടിച്ചു. സ്‌ഥായിഭാവമെന്നോണം അവളുടെ മുഖത്തു ചെറുപുഞ്ചിരി വിടർന്നു. ഒരല്പം മടിയോടെയാണെങ്കിലും ജെസീക്ക മെല്ലെ കിടക്കയിൽ എഴുന്നേറ്റിരുന്നു . ഇനിയെങ്കിലും എനിക്കൊരല്പം വിശ്രമം അനുവദിക്കൂ എന്ന ദയ ദാക്ഷണ്യം ആഗ്രഹിച്ചുകൊണ്ട് വട്ടം ചുറ്റിക്കൊണ്ടിരിക്കുകയായിരുന്നു സീലിങ്‌ ഫാൻ . ജെസീക്കയുടെ വിരലുകൾ മെല്ലെ സ്വിച്ച് ബോർഡിനടുത്തേക്ക് നീങ്ങി. ഫാൻ ഓഫ് ചെയ്തതും ചുവരിൽ ആടിയുലഞ്ഞു കൊണ്ടിരുന്ന കലണ്ടറിന്റെ താളുകൾ മെല്ലെ നിദ്ര...
Image
  I am here... ഞാനിവിടുണ്ട് മനസ്സിൽ കുടിയേറിയിരിക്കുന്ന ചിലചോദ്യങ്ങൾക്ക് സ്വയം ഉത്തരം കണ്ടെത്തുക എന്നതാണ് ഈ കുത്തിക്കുറിക്കുന്നതിലെ ഉദ്ദേശ്യം . തകൃതിയായി തന്നെ ചിന്തകളുടെ കൂട്ടിക്കിഴിക്കലുകൾ മസ്തിഷ്കത്തിൽ അരങ്ങേറുന്നുണ്ടെങ്കിലും സുതാര്യമാംവിധമൊരുത്തരം ഈ നിമിഷമിതുവരെയും ലഭ്യമായിട്ടില്ല എന്നതാണ് വാസ്തവം .ഇത്തരമൊരു സമസ്യ ചിലപ്പോഴൊക്കെ എന്നെ പിടികൂടാറുണ്ടെങ്കിലും ,അതിൽനിന്നൊക്കെ വളരെ വിദക്തമായി യാഥാർഥ്യങ്ങളുടടെ ഭൂമികയിലേക്ക് തിരികെ വരാൻ കഴിയുമായിരുന്നു . മനസ്സ് കലുഷിതമാംവിധം ഇത്തരൊമൊരു സമസ്യ എന്നെ പിടികൂടിയത് കുറച്ചൊന്നുമല്ല അസ്വസ്ഥതപ്പെടുത്തുന്നത് . സാഹിത്യത്തിന്റെ അതിപ്രസരം കുറച്ചധികം മുഴച്ചുനിൽക്കുന്നതായി നിങ്ങൾക്ക് തോന്നുന്നുണ്ടോ ? ഇത്തരമൊരു അവസരത്തിൽ ഇങ്ങനെയൊക്കെ സംഭവിച്ചില്ലങ്കിലേ അത്ഭുതമുള്ളൂ ... ചെറിയൊരു മുഖവുര ആവശ്യമാണെന്ന് തോന്നിയത് കൊണ്ടാണ് മുകളിൽ അപ്രകാരം എഴുതിപ്പിടിപ്പിച്ചത് . ഞാൻ ആലോചിക്കുകയായിരുന്നു , പ്രാചീന കാലം മുതൽക്കേ മനുഷ്യനെ സദാ പിന്തുടരുന്ന ദുഃഖത്തെക്കുറിച്ച്. കാലം എത്ര തന്നെ പുരോഗമിച്ചാലും ഈയൊരു സംഗതിക്കുമുന്നിൽ മനുഷ്യനെന്തേ മുട്ടുകുത്തിപ്പോകുന്നു , നിഷ്‌കളങ്കമാ...
Image
 ഗൗരി എന്ന ചെറുകഥ ടി . പത്മനാഭന്റെ 'ഗൗരി ' എന്ന പുസ്തകമുണ്ട് . ചെറുകഥകളുടെ സമാഹാരമാണ് . കഥയ്ക്കുള്ള ആദ്യത്തെ കേന്ദ്രസാഹിത്യ അക്കാദമി അവാർഡിനർഹമായ മലയാള കൃതി . ഇപ്പോൾ നിങ്ങൾ വിചാരിക്കുന്നത് എന്താണെന്ന് ഞാൻ പറയട്ടെ , ഞാനീ എഴുതുന്നത് ഈ പുസ്തകത്തിന്റെ ആസ്വാധക്കുറിപ്പായിരിക്കും എന്നല്ലേ ... എന്നാൽ അല്ല , കാരണം ഞാനീ പുസ്തകം നാളിതുവരെ വായിച്ചിട്ടില്ല എന്നതാണ് യാഥാർഥ്യം . പ്യൂപ്പയ്ക്കുള്ളിലെ കുഞ്ഞു ശലഭപ്പുഴുവിനെപ്പോലെ , 'ഗൗരി 'എന്റെ ആമസോൺ കാർട്ടിൽ വിശ്രമിക്കാൻ തുടങ്ങിയിട്ട് നാളുകൾ ഏറെയായി എന്നത് മറ്റൊരു നഗ്നസത്യം . ഈ ആമുഖം എന്തിനാണെന്നുവെച്ചാൽ മുൻവിധികൾ ഒന്നുമേ ഇല്ലാതെ തന്നെ ഞാൻ കോറിയിടുന്ന കാര്യങ്ങളെ സമീപിക്കാൻ വേണ്ടിയാണ് . ഇത് എന്റെതന്നെയൊരു മിഥ്യാധാരണയാണെന്നതാണ് മറ്റൊരു വസ്തുത . എന്റെ വിശ്വാസം . ആഹ് വലിയ ഏച്ചുകെട്ടലോ നെടുനീളൻ ഡയലോഗോ ഒന്നും ഇല്ലാതെ തന്നെ നമുക്ക് കാര്യത്തിലേക്ക് കടക്കാം . ഇപ്പോൾ തന്നെ നിങ്ങളുടെ ക്ഷമ നശിക്കാൻ തുടങ്ങിയിട്ട് സമയം ഏതാണ്ട് ഒരുപാടായെന്നറിയാം . എന്നാൽ ഒന്ന് ക്ഷമിച്ചേ പറ്റൂ ... അല്ല പിന്നേ ... 'ഗൗരി ' എന്ന സുഹൃത്തിനെക്കുറിച്ചാണ് , 'സുഹൃത്ത...
Image
ഇനി ഞാൻ എന്നെ സ്നേഹിക്കട്ടെ മുഖവുരയൊന്നും ഇല്ലാതെ തന്നെ കാര്യത്തിലേക്ക് കടക്കട്ടെ. പറഞ്ഞു വരുന്നത് സെൽഫ് ലവ്നെ കുറിച്ചാണ്. 'Self love' നമ്മൾ എത്രയോ തവണ ഈ ഒരു വാക്ക് കേട്ടിരിക്കുന്നു. സംഗതി ശരിയാണ് ഒരുപാട് തവണ കേട്ടിട്ടുണ്ട്. കേട്ടെന്ന് കരുതി ഈ ഒരു കാര്യത്തേക്കുറിച്ച്  ഗൗരവമായി ചിന്തിച്ചിട്ടുണ്ടോ? ഇപ്പോൾ മനസ്സിൽ ചിന്തകളുടെ കുഞ്ഞു ഭ്രൂണങ്ങൾ ചെറുതായെങ്കിലും നാമ്പിട്ടെന്നു കരുതുന്നു. ഒരുപാടങ്ങ് ചിന്തിച്ചു ചിന്തകളുടെ ചുരം കയറാതിരിക്കുന്നതാണ് നല്ലത്. മനസ്സ് കലുഷിതമാക്കേണ്ട അത്ര തന്നെ. തത്കാലം ചിന്തകൾക്കിവിടെ ഒരു ഫുൾസ്റ്റോപ്പിടാം. നമ്മുടെ തന്നെ abnormality യെ കുറിച്ച് എപ്പോഴെങ്കിലും ആലോചിച്ചിട്ടുണ്ടോ? ഇടയ്ക്കൊക്കെ ആലോചിക്കുന്നത് നല്ലതാണ് കേട്ടോ... നമ്മൾ നമ്മളെ എത്രത്തോളം സ്നേഹിക്കുന്നുണ്ടാകും? എത്രത്തോളം പരിഗണിച്ചിട്ടുണ്ടാകും? നീ അടിപൊളിയാണല്ലോ... നിന്റെ ചിരി നല്ല ഭംഗിയാണല്ലോ... നീ ഇന്നൊരുപാട് സന്തോഷവാനാണല്ലോ...  സ്വയം ചോദിച്ചു നോക്കിയിട്ടുണ്ടോ?  നമുക്ക് നമ്മളെ തന്നെ സ്നേഹിക്കാൻ കഴിയാത്ത, പരിഗണിക്കാൻ കഴിയാത്ത കഴിവില്ലായ്‌മ തന്നെയാണ് നമ്മുടെ abnormality .  നമുക്ക്   നമ...