Posts

Showing posts from September, 2020

background

എമിലിയയുടെ പശ്ചാത്തലം  എമിലിയ ഒരു  കത്തോലിക്കാ വിശ്വാസ പാരമ്പര്യ കുടുംബത്തിലാണ് വളർന്നത്, അവിടെ വിശ്വാസം എന്നത് അവളുടെ ജീവിതത്തിന്റെ ഒരു കേന്ദ്ര ഭാഗമായിരുന്നു. അവളുടെ മാതാപിതാക്കൾ   സഭയുടെ  വിശ്വാസപ്രമാണങ്ങളിൽ  കർശനമായി ഉറച്ചുനിന്നിരുന്നു, ശക്തമായ ധാർമ്മികതയിലും കടമയിലും അവൾ വളർന്നു. എന്നിരുന്നാലും, അവൾ വളരുന്തോറും, എമിലിയ സഭയുടെ കർശനമായ നിയമങ്ങളെയും സിദ്ധാന്തങ്ങളെയും ചോദ്യം ചെയ്യാൻ തുടങ്ങി. തന്നിൽ അർപ്പിക്കപ്പെട്ട പ്രതീക്ഷകളിൽ അവൾ തളർന്നുപോയി, തന്റെ വിശ്വാസവുമായി കൂടുതൽ വ്യക്തിപരമായ ബന്ധം അവൾ ആഗ്രഹിച്ചു.  ഫാദർ എലിജായുടെ പശ്ചാത്തലം  ഫാദർ എലിജാ ആഴമായ ഭക്തിയും പ്രശ്‌നഭരിതമായ ഭൂതകാലവുമുള്ള ഒരു സങ്കീർണ്ണ വ്യക്തിയായിരുന്നു. വിശ്വാസം ആശ്വാസത്തിന്റെയും ശക്തിയുടെയും ഉറവിടമായിരുന്ന ഒരു എളിമയുള്ള കുടുംബത്തിലാണ് അദ്ദേഹം വളർന്നത്. എന്നിരുന്നാലും, അദ്ദേഹം ഒരു കുട്ടിയായിരുന്നപ്പോൾ ഒരു ദാരുണമായ അപകടത്തിൽ മാതാപിതാക്കൾ കൊല്ലപ്പെട്ടു, പിന്തുണയ്‌ക്കായി സഭയെ ആശ്രയിക്കാൻ അദ്ദേഹം നിർബന്ധിതനായി. അദ്ദേഹം വളരുന്തോറും, ഫാദർ എലിജാ തന്റെ വിശ്വാസത്താൽ കൂടുതൽ കൂടുതൽ വിഴുങ്ങി. ...

മാധുരി❤️

Image
കാതര 🌹 അകലെ നിന്ന് ഒരു ചൂളം വിളിയുമായി അവളിങ്ങെത്തി. ആർത്തിരമ്പി പെയ്യാൻ തുടങ്ങിയിരിക്കുന്നു. ഞാൻ പതിയെ ജന്നൽ പാളിയുടെ അടുത്തേക്ക് നീങ്ങി.  പ്രകൃതിയുടെ മുടിയിഴകളിൽ നിന്നും ഇറ്റു വീഴുന്ന ജലകങ്ങൾ എന്നിലേക്ക് പതിച്ചു. ഒരു നനുത്ത സ്പർശം.  ഞാൻ മുറിയിൽ നിന്നും പൂമുഖത്തേക്ക് നടന്നു. ഭാഗവത്വമില്ലാതെ ഹൃദ്യമായ പുഞ്ചിരി അവളെനിക്ക് നേരെ മീട്ടി. മൗനം ഭഞ്ജിച്ചു കൊണ്ട് അൽപനേരം ഞാനങ്ങനെ നിന്നു. ഒരിക്കൽ യാത്ര പറഞ്ഞ് പോയപ്പോൾ പ്രതീക്ഷിച്ചിരുന്നില്ല ഒരു മടങ്ങിവരവ്.  ഞങ്ങളിന്നും നല്ലത് പോലെ അടുത്തറിയാവുന്ന അപരിചിതർ മാത്രമാണ്.  'വരൂ... നിന്റെ മടങ്ങിവരവ് ഞാനൊരിക്കലും പ്രതീക്ഷിച്ചിരുന്നില്ല. ' മറുപടി പറയാൻ അവൾക്കായില്ല.  പൊട്ടിക്കരഞ്ഞു കൊണ്ട് അവൾ എന്നിലേക്ക് വീണു. കണ്ണുനീരാകുന്ന മഴയിൽ അവളുടെ കണ്ണുകൾ സൂര്യനെപ്പോലെ തിളങ്ങി. നെറ്റിയിലേക്ക് അലക്ഷ്യമായി വീണ് കിടക്കുന്ന മുടിയിഴകളെ പതിയെ വകഞ്ഞ് കൊണ്ട് ഞാൻ പറഞ്ഞു.  'കാലാന്തരത്തിലെങ്ങോ തണുത്തുറഞ്ഞു പോയ സ്വപ്‌നങ്ങൾ മാത്രമാണ് നമ്മളിന്നും.  നീ ഓർമ്മയായതിൽ പിന്നെ എന്റെ സ്വപ്‌നങ്ങൾ മഴത്തുള്ളികൾ പോലെ ചിതറി വീണുടഞ്ഞിരുന്നു. ...

മാധുരി❤️

Image
കാതര 🌹 ഉറക്കച്ചടവോടെ കട്ടിലിൽ നിന്നും എഴുന്നേറ്റ ഞാൻ കൈകൾ മുകളിലേക്കുയർത്തി നൂരിയിട്ടുകൊണ്ട് ഉമ്മറത്തേക്ക് നടന്നു. പൂമുഖത്തെ ചാരുകസേരയിൽ അമർന്നിരുന്ന് കൊണ്ട് മുറ്റത്തെ ഇളം വെയിലിലേക്കൊന്ന് കണ്ണോടിച്ചു. അടുക്കളയിൽ നിന്നും ആവിപാറുന്ന ചൂട് കാപ്പിയുമായി അമ്മ അടുത്തേക്ക് വന്നു. മറുപടിയൊന്നും പറയാതെ കാപ്പി വാങ്ങി മേശപ്പുറത്തേക്ക് വെച്ചു. മനസ്സ് വല്ലാതെ അസ്വസ്ഥമാണ്. എങ്ങനെ അസ്വസ്ഥതമാകതിരിക്കും ; ഇനി രണ്ട് ദിവസം കൂടിയുണ്ട് അതിനുള്ളിൽ പൂർത്തിയാക്കണം. രണ്ട് വർഷത്തോളമായി ഒരു പ്രമുഖ വാരികയ്ക്കുവേണ്ടി എഴുതാൻ തുടങ്ങിയിട്ട്. കാര്യമായി സമ്പാദിക്കാനൊന്നും കഴിഞ്ഞില്ലെങ്കിലും വാർദ്ധക്യത്തിൽ അയവിറക്കാൻ ഒരുപിടി ഓർമ്മകളുണ്ട്. അക്ഷരങ്ങളെയും പുസ്തകങ്ങളെയും സ്നേഹിച്ചത് കൊണ്ട് തന്നെയാണ് ഞാൻ എഴുത്തിനെ ഉപജീവനമാർഗമായി തിരഞ്ഞെടുത്തതും. എന്നാൽ ഒരു ദിവസം പോലും എനിക്ക് അധ്വാനിക്കേണ്ടി വന്നിട്ടുമില്ല. 'ടാ ചെറുക്കാ... തണുത്ത്‌ പോകും മുന്നെയാ കാപ്പിയെടുത്ത്‌ കുടിക്ക് '. അമ്മ ആരാഞ്ഞു. ഗ്ലാസിൽ നിന്നും ഇറ്റു വീഴുന്ന ബാഷ്പം ഒരു കുഞ്ഞാരുവിപോലെ ഒഴുകാൻ തുടങ്ങിയിട്ട് നേരമേറെയായി. കൈകൾ മെല്ലെ മേശപ്പുറത്തേക്ക് നീണ...
Image
ഹൃദയം ❤️ എത്ര നീട്ടിയളന്നാലും ഒരു നിശ്ചിത സമയത്തേക്കാണ് നമ്മുടെ ജീവിതം. ഈയൊരു കാലയളവിൽ പ്രപഞ്ചം നമുക്കായി സമ്മാനിക്കുന്നത് വർണങ്ങളാൽ ചാലിച്ചെഴുതിയ വാങ്മയചിത്രവും. ആ വാങ്മയചിത്രമാണ് ജീവിതം.  ഹൃദയദിനത്തിൽ ഹൃദയം കൊണ്ട് പറയുവാനും ഹൃദയം കൊണ്ട് കേൾക്കുവാനും ഇടയാക്കിയതിന് ദൈവത്തിന് നന്ദി.  നിങ്ങളെപ്പോഴെങ്കിലും അവയവദാനത്തെക്കുറിച്ച് ചിന്തിച്ചിട്ടുണ്ടോ... ? എന്നെ ഗഹനമായി ചിന്തിപ്പിക്കാൻ ഇടയാക്കിയത് കഴിഞ്ഞുപോയ നിമിഷങ്ങളാണ്. തീർച്ചയായും അതൊരു തിരിച്ചറിവ് തന്നെയായിരുന്നു.  നമ്മുടെ അവയവങ്ങൾ എത്രയോ വിലപ്പെട്ടതല്ലേ.മണ്ണിൽ ചീയുന്നതിനേക്കാൾ എത്രയോ മഹത്തരമല്ലേ ദാനം ചെയ്യുന്നത്. അ വയദാനത്തിലൂടെ നമ്മൾ മറ്റൊരാളിലൂടെ ജീവിക്കുകയല്ലേ... നമ്മൾ വീണ്ടും കാണും, വീണ്ടും നമ്മുടെ ഹൃദയമിടിക്കും. ആറടി മണ്ണിലാണോ നമ്മൾ ഓർമ്മിക്കപ്പെടേണ്ടത്... ? ആളുകളുടെ ഹൃദയത്തിലല്ലേ ശരിക്കും നമ്മൾ ജീവിച്ചിരിക്കേണ്ടതും ഓർമ്മിക്കപ്പെടേണ്ടതും.  എനിക്കും നിങ്ങൾക്കുമിടയിൽ ഒരു ഭാഷ സംസാരിക്കുന്നുണ്ട്. ഹൃദയത്തിന്റെ ഭാഷ. ഇത് ഒരുതരത്തിൽ ഓർമ്മപ്പെടുതലാണ് നിങ്ങളുടെ ഹൃദയം ചർമം കൊണ്ട് പൊതിഞ്ഞ ഒരവയവം എന്നതിനേക്കാൾ സ്നേഹം കൊണ്ട് നിറ...
Image
വാക്കുകൾക്കപ്പുറം💕 തലച്ചോറിന്റെ പ്രായോഗികതയേക്കാൾ ഹൃദയത്തിന്റെ വിശാലതയ്‌ക്ക് സൗന്ദര്യമല്പം കൂടുതലാണെന്ന് തോന്നുന്നു.  അതുകൊണ്ട് തന്നെയാകാം ഹൃദയം കൊണ്ട് പറയുന്ന വാചകങ്ങൾക്ക് സ്നേഹത്തിന്റെ സ്വാദുള്ളതും.  സ്നേഹത്താൽ നിറഞ്ഞൊരു ഹൃദയത്തെ നീണ്ട ഇടവേളകൾക്ക് ശേഷം ദൈവം എനിക്ക് മുന്നിൽ വീണ്ടും അയക്കുകയുണ്ടായി.  കൊഴിഞ്ഞു പോയ വസന്തത്തിന് ശേഷം ഭ്രാന്തമായ ആവേശത്തോടെ പൂത്തുതളിർക്കാൻ കൊതിക്കുന്ന ഒരു 'ഉതിർമുല്ല ' എന്നോട് പറഞ്ഞ ചില വാചകങ്ങളുണ്ട്. അവളിൽ പ്രകടമായത് അനിയന്ത്രിതമായി ഒഴുകുന്ന സ്നേഹവും.  "കുറേ പേർ വേണം. എല്ലാവരേയും സ്നേഹിച്ച് ഒരുമിച്ച് ജീവിക്കണം. എപ്പോഴും കുറേ ചിരിക്കണം. മണ്ടത്തരം പറയണം. കൊച്ച് കൊച്ച് വഴക്ക് കൂടണം. എത്ര വഴക്ക് വന്നാലും ഒന്ന് ചിരിച്ചുകാണിച്ചാൽ എല്ലാം മാറണം പഴയപോലെയാകണം. അത്യാവശ്യം ജീവിക്കാനുള്ള സൗകര്യം മതി. പക്ഷേ നമുക്ക് സ്നേഹിക്കാനും നമ്മളെ സ്നേഹിക്കാനും എന്റെ എന്ന് പറയുവാനും കുറച്ചു പേരും വേണം.  Lyf gingalala ...   " എന്നെ ആഴത്തിൽ ചിന്തിപ്പിച്ചത് നീ പറഞ്ഞയീ വാചകങ്ങളാണ്. ഹൃദയം കൊണ്ട് പറഞ്ഞ വാചകങ്ങൾ. ഇത്രയും കുലീനമായി എന്നെ എഴുതാൻ ഇടയാക്കിയതിന് നന്...
Image
നിനക്കായ്‌... 🖤 ഏറെ വൈകിയൊരീ ഏകാന്ത വേളയിലും ഞാൻ നിനക്കായ് കവിതകളെഴുതി... നീയും ഞാനുമെന്ന ഒറ്റത്തുരുത്തിൽ നമ്മളൂർന്ന് തുപ്പിയത് മൗനമാണെന്ന് മാത്രം...  ഇരുൾ നിറഞ്ഞ വഴിയിലെവിടെയോ കേൾക്കാമൊരാ... നോവിൻ പെരുമഴക്കാലം...  ഹൃദയത്തിൽ വാഴ്ത്തലപ്പുള്ള കാറ്റിന്റെ ചുംബനം...  തീക്ഷ്‌ണമായൊരാത്മാവിൻ ദുഃഖവും പേറി ഞാൻ മൂകാനായ് നടക്കുമീ വഴിത്താരയിൽ...  ഹൃദന്തവാടിയിൽ ഞാൻ വിലപിച്ചിടാം... പക്ഷേ നീ മറ്റൊരാത്മാവിൽ ബലിയർപ്പിക്കുന്നതെന്തിന്... ? 
Image
ചെറുതല്ലാത്തൊരു സന്തോഷം 🖤 ഭൂതകാലത്തിലേക്കൊന്ന് സഞ്ചരിക്കുകയാണ്. ബാങ്കിൽ നന്നേ ആൾതിരക്കുള്ള ദിവസമായിരുന്നു. പുറത്തെ ചൂടിൽ നിന്ന് അല്പം ആശ്വാസം ലഭിച്ചത് ബാങ്കിനുള്ളിലെ എയർ കണ്ടീഷണറിൽ നിന്നുള്ള തണുപ്പ് കാൽപാദങ്ങളിലും കൈകളിലും ചുംബിച്ചപ്പോഴാണ്.  പണം പിൻവലിക്കുന്നതിനുള്ള ഫോറം പൂരിപ്പിക്കുന്ന തിരക്കിലും ഞാൻ പലരേയും ശ്രദ്ധിച്ചു.  വ്യത്യസ്ത മുഖഭാവങ്ങൾ പലരിലും കാണപ്പെട്ടു. പെട്ടെന്നാണ് അടുത്തേക്ക് പ്രായമേറിയ ഒരമ്മുമ്മ കടന്ന് വന്നത്.  അക്കൗണ്ടിൽ നിന്നും പണം പിൻവലിക്കണം ; അതിനായി ചെറിയൊരു കലാസിൽ തുകയും പേര് വിവരങ്ങൾ കൂടി എഴുതേണ്ടതുണ്ട്.  ആ വയസ്സായ അമ്മുമ്മ എന്നോട് ആവശ്യപ്പെട്ടതും അതായിരുന്നു. ഞാൻ ഫോറം പൂരിപ്പിച്ച് നൽകി.  അമ്മുമ്മ എന്നെ നോക്കിയൊന്ന് പുഞ്ചിരിച്ചു.അമ്മുമ്മയുടെ സന്തോഷത്തിൽ ഞാനും ഒരു പങ്ക് വഹിച്ചല്ലോ...  ചെറുതല്ലാത്തൊരു സന്തോഷം. നമ്മൾ നേടിയ അറിവ് മറ്റുള്ളവർക്ക് ഉപകരിക്കുമ്പോഴാണ് അതിന് മൂല്യമേറുന്നത് എന്ന് തോന്നുന്നു.  അതെ ചെറുതല്ലാത്തൊരു വലിയ സന്തോഷം.