Posts

Showing posts from January, 2021

background

എമിലിയയുടെ പശ്ചാത്തലം  എമിലിയ ഒരു  കത്തോലിക്കാ വിശ്വാസ പാരമ്പര്യ കുടുംബത്തിലാണ് വളർന്നത്, അവിടെ വിശ്വാസം എന്നത് അവളുടെ ജീവിതത്തിന്റെ ഒരു കേന്ദ്ര ഭാഗമായിരുന്നു. അവളുടെ മാതാപിതാക്കൾ   സഭയുടെ  വിശ്വാസപ്രമാണങ്ങളിൽ  കർശനമായി ഉറച്ചുനിന്നിരുന്നു, ശക്തമായ ധാർമ്മികതയിലും കടമയിലും അവൾ വളർന്നു. എന്നിരുന്നാലും, അവൾ വളരുന്തോറും, എമിലിയ സഭയുടെ കർശനമായ നിയമങ്ങളെയും സിദ്ധാന്തങ്ങളെയും ചോദ്യം ചെയ്യാൻ തുടങ്ങി. തന്നിൽ അർപ്പിക്കപ്പെട്ട പ്രതീക്ഷകളിൽ അവൾ തളർന്നുപോയി, തന്റെ വിശ്വാസവുമായി കൂടുതൽ വ്യക്തിപരമായ ബന്ധം അവൾ ആഗ്രഹിച്ചു.  ഫാദർ എലിജായുടെ പശ്ചാത്തലം  ഫാദർ എലിജാ ആഴമായ ഭക്തിയും പ്രശ്‌നഭരിതമായ ഭൂതകാലവുമുള്ള ഒരു സങ്കീർണ്ണ വ്യക്തിയായിരുന്നു. വിശ്വാസം ആശ്വാസത്തിന്റെയും ശക്തിയുടെയും ഉറവിടമായിരുന്ന ഒരു എളിമയുള്ള കുടുംബത്തിലാണ് അദ്ദേഹം വളർന്നത്. എന്നിരുന്നാലും, അദ്ദേഹം ഒരു കുട്ടിയായിരുന്നപ്പോൾ ഒരു ദാരുണമായ അപകടത്തിൽ മാതാപിതാക്കൾ കൊല്ലപ്പെട്ടു, പിന്തുണയ്‌ക്കായി സഭയെ ആശ്രയിക്കാൻ അദ്ദേഹം നിർബന്ധിതനായി. അദ്ദേഹം വളരുന്തോറും, ഫാദർ എലിജാ തന്റെ വിശ്വാസത്താൽ കൂടുതൽ കൂടുതൽ വിഴുങ്ങി. ...
സ്നേഹം ❤️ നമ്മുടെയൊക്കെ മുഖത്ത് തെളിയുന്ന പുഞ്ചിരി ഒരു മുഖമുദ്രയാണ്. എന്നാൽ ക്ഷമ ഒരു മുഖമുദ്രയായി എപ്പോഴും നിലനിർത്താൻ കഴിയുക എന്നത് വലിയൊരു വെല്ലുവിളിയാണ്. ഭൂമിയിലെ ഏറ്റവും വലിയ പ്രതികാരം എന്തെന്നാൽ അത് ക്ഷമിക്കുക എന്നതാണ്. തെറ്റുകളെ പൊറുക്കുവാനും വീണ്ടും ആഴത്തിൽ സ്നേഹിക്കുവാനും പരിഗണിക്കുവാനും കഴിയുക എന്നത് വലിയൊരു ക്വാളിറ്റിയാണ്. "വെറുപ്പിനെ ഒരിക്കലും വെറുപ്പ് കൊണ്ട് ഇല്ലാതാക്കാൻ കഴിയില്ല അത് സ്നേഹത്തിന് മാത്രമേ കഴിയൂ... " എന്ന് ബുദ്ധൻ ആരാഞ്ഞതും ഈ ഒരു നിമിഷം ഓർത്ത് പോവുകയാണ്. എതിരെ നിൽക്കുന്നവന്റെ മനസ്സറിയുവാനും ഹൃദ്യമായി കേൾക്കുവാനും അത് മനസിലാക്കുവാനും കഴിയുക എന്നത് അങ്ങേയറ്റം മഹത്തായ ഒരു അനുഗ്രഹം തന്നെയാണ്. ഈ കുത്തിക്കുറിക്കുന്നത് ആ ഒരാളെക്കുറിച്ചാണ്. ഒരേ സമയം 'ക്ഷമ ' അനുഗ്രഹവും അതുപോലെ ബലഹീനതയുമാണ്. സ്നേഹത്തിന്റെ മറ്റൊരു പര്യായം ക്ഷമ തന്നെയാണ്. ജീവിതത്തിന്റെ ഓരോ നിമിഷവും തിരിച്ചറിവുകൾ നൽകുന്ന പ്രിയ സഹോദരി. കുഞ്ഞു വാക്കുകൾ കൊണ്ട് സന്തോഷിപ്പിക്കുകയും ചിന്തിപ്പിക്കുകയും ; വേർതിരിവുകൾ യാതൊന്നുമില്ലാതെ പരിഗണിക്കുകയും ചെയ്യുന്ന നിന്റെ നല്ലമനസ്സിന് ഒരുപാട് ...
 വിശപ്പ്  പ്രഭാതം അടുത്ത് വരുന്നത് പാച്ചുവിന് കാണാമായിരുന്നു. ഭീമാകാരമായ കോൺക്രീറ്റ് പൈപ്പിനുള്ളിൽ നിന്നും തല പുറത്തേക്കിട്ടുകൊണ്ട് അവൻ ചുറ്റുപാടും കണ്ണോടിച്ചു. മറ്റുള്ളവർ ആരും തന്നെ ഉണർന്നിരുന്നില്ല. നഗരപ്രാന്തങ്ങളിൽ നിന്നും മാലിന്യവുമായി എത്തിയ കോർപറേഷൻ വണ്ടി ചവറുകൾ പുറന്തള്ളി കൂസലില്ലാതെ കടന്നു പോയി. പാച്ചു ഒരു ചാക്കുമായി മല പോലെ രൂപാന്തരം പ്രാപിച്ച ചവറു കൂനയ്ക്ക് നേരെ നടന്നു. അവയ്ക്കിടയിൽ നിന്നും ചെറിയ പാട്ടകളും ഇരുമ്പ് തകിടുകളും അവൻ തെരഞ്ഞുകൊണ്ടിരുന്നു. ഓട്ട് കമ്പനിക്ക് പിറകിലായുള്ള വാവച്ചൻ മേസ്തിരിയുടെ ഇരുമ്പ് കടയിൽ കൊടുത്താൽ എന്തെങ്കിലും കിട്ടാതിരിക്കില്ല. ചാക്ക്കെട്ടുമായി അവൻ നഗരമധ്യത്തിലേക്കിറങ്ങി. നഗരമുണർന്നിരുന്നില്ല. റോഡിനിരുവശത്തുമുള്ള വഴിവിളക്കുകൾ അപ്പോഴും പ്രകാശപൂരിതമായി കാണപ്പെട്ടു. അതിലൊന്ന് മങ്ങിയും തെളിഞ്ഞും കത്തിക്കൊണ്ടിരുന്നു. സൈക്കിളിൽ പത്രക്കെട്ടുകളുമായി അതുവഴി ഒരു യുവാവ് കടന്നു പോയി. ആ പത്രക്കെട്ടുകൾ പോളി‌തീൻ കവറുകൊണ്ട് പൊതിഞ്ഞിരുന്നു. ഉറക്കത്തിന്റെ ആലസ്യത്തിൽ നിന്നും നഗരം പതിയെ ഉണർന്ന് തുടങ്ങിയിരുന്നു. പാച്ചു ഓട് കഷ്ണങ്ങൾ പാകിയ പാതയിലൂടെ...
 പുഞ്ചിരിയും സന്തോഷവും "സന്തോഷം കൊണ്ട് ആത്മഹത്യ ചെയ്യാൻ തോന്നിയിട്ടുണ്ടോ ?". എവിടെയോ കളഞ്ഞു പോയ സന്തോഷത്തിന്റെ താക്കോൽ നമ്മുടെ കൈകളിലേക്ക് തന്നെ തിരികെ വരുമ്പോൾ ഇങ്ങനെയൊരു ചിന്ത ഉടലെടുത്തേക്കാം. സന്തോഷത്തിന്റെ അതിപ്രസരം കാരണം നമ്മുടെ മുഖമാകെ പതിന്മടങ്ങായി ശോഭിക്കും. അപ്പോൾ മുഖത്ത് കാണുന്ന പുഞ്ചിരിയുണ്ടല്ലോ അതാണ്‌ ആ ഒരാളുടെ യഥാർത്ഥ സൗന്ദര്യം ; മുഖ മുദ്ര. ഞാനിന്ന് സുഹൃത്തുക്കളുടെ മുഖത്ത് ഈയൊരു മുഖ മുദ്ര കണ്ടു. സന്തോഷം എന്നല്ലാതെ എങ്ങനെയാണ് ഞാനതിനെ വിശേഷിപ്പിക്കുക. നമ്മൾ മറ്റൊരാൾക്ക്‌ ഈ മുഖ മുദ്ര മീട്ടുമ്പോൾ തിരികെ അവരിൽ നിന്ന് വലിയൊരു ശക്തി പോലെ അത് നമ്മിലേക്ക്‌ തന്നെ തിരികെ വരുകയും ചെയ്യുന്നു. വെറുതെ പാഴാക്കി കളയാതെ മറ്റുള്ളവർക്ക് സ്നേഹത്തോടെ, നിസ്വാർത്ഥമായി കൈമാറാൻ കഴിയുന്ന ഈ മുഖ മുദ്രയെ എന്തിനാണ് നമ്മിൽ തന്നെ പൂഴ്ത്തി വെച്ചിരിക്കുന്നത്. പുഞ്ചിരി ( അനന്ദു ) ഒരിക്കൽ എന്നോട് പറയുകയുണ്ടായി. എന്തിനാടാ ഈ ആളുകളെ കാണുമ്പോൾ മുഖം വീർപ്പിച്ച് നടക്കുന്നത്, അല്ലെങ്കിൽ പരിചയമുള്ള ആളായിരുന്നിട്ട് പോലും കണ്ടിട്ടും കണ്ടില്ലെന്ന ഭാവത്തിൽ തലകുനിച്ചു നടക്കുന്നത്. അപരിചിതനായ ആളുകളെ...
 ലോഹ്യം നാട്ടിലേക്ക് തിരിക്കാൻ ബസ് കാത്ത് നിൽക്കുമ്പോഴായിരുന്നു അയാളെ ശ്രദ്ധിച്ചത്. ഒരു യുവാവ്. മുപ്പത്തിനോടടുത്ത് പ്രായം കാണും. അയാളൊന്നും മിണ്ടാതെ തലതാഴ്ത്തി ബസ് സ്റ്റോപ്പിൽ ഇരിക്കുന്നത് കണ്ടപ്പോൾ ഒരു കൗതുകം തോന്നി. സമയം പതിനൊന്ന് മണിയോടടുത്തിരുന്ന ഈ രാത്രിയിൽ ഒരു യുവതിയെ കാണുമ്പോൾ ഒരു പുരുഷന് തോന്നിയെക്കാവുന്ന ദുഷിച്ച ചിന്തകളെക്കുറിച്ച് ഞാനാകുലതയായി. അറപ്പുള്ളവാക്കുന്ന വികാരങ്ങളൊന്നും അയാളിൽ ഒന്നും തന്നെ കാണാനായില്ല. ഭവ്യതയോടെ അൽപ്പം പതുങ്ങിയ സ്വരത്തിൽ ഞാൻ അയാളോട് ചോദിച്ചു. " ഹലോ ഒറ്റക്ക് ഇവിടെ മിണ്ടാതിരിക്കുന്നു. എവിടേക്കെങ്കിലും പോകുവാനാണോ ? ". അയാളൊന്ന് തലയുയർത്തി നോക്കിയെന്നല്ലാതെ ഒന്നും മൊഴിഞ്ഞില്ല. ഇത് എന്ത് മനുഷ്യൻ. സ്ലീവ് ലെസ്സ് ധരിച്ച്, ഒരു സുന്ദരിയായ യുവതി തനിച്ച് അതും ഈ രാത്രിയിൽ. എനിക്ക് അയാളോട് ഒരു ബഹുമാനമൊക്കെ തോന്നി. അപരിചിതനായ ഒരാളോട് ബഹുമാനമൊക്കെ തോന്നുമോ ? എന്റെ ക്ലാന്തചിന്തകളെ കീറിമുറിച്ചു കൊണ്ട് അയാളുടെ മറുപടി. " നിങ്ങളെ എനിക്കറിയാം പ്രൈം ന്യൂസ്‌ ചാനലിലെ വാർത്ത അവതാരിക അല്ലേ... നിങ്ങളുടെ ഡിബേറ്റ് എന്ന പ്രോഗ്രാമും ഞാൻ കാണാറുണ്ട്". പ...
ഓപ്പൺ ഹാർട്ട് ചൂളം കുത്തിവന്ന കാറ്റിനു പിറകിൽ മഴ കൂടിയുണ്ടാകുമെന്ന് കരുതിയില്ല. രാവിലെ ഒരു മന്ദാരമുണ്ടായിരുന്നുവെങ്കിലും അത് അത്ര കാര്യമാക്കിയിരുന്നില്ല. മുറ്റത്തെ അഴയിൽ നിന്നും തുണികളൊക്കെ വാരിക്കൂട്ടി അകത്തേക്ക് ഓടുന്നതിനിടയിൽ മുറിയിലൊന്ന് തെന്നി വീണു. തറയിൽ നിന്ന് ചാടിക്കൂട്ടി എഴുന്നേറ്റ് ഞാൻ പിന്നെയും മുറ്റത്തേക്ക് ഓടി. ചെറിയൊരു ചിനപ്പോടെ മഴ പെയ്തു തുടങ്ങിയിരുന്നു. അന്തരീക്ഷത്തിൽ തത്തിക്കളിക്കുന്ന കരിയിലകൾ കാറ്റിനൊപ്പം നൃത്തം ചവിട്ടി മറ്റൊരിടത്തേക്ക് പോയി. മഴയ്ക്ക് ശക്തി കൂടിയപ്പോൾ ഞാൻ പൂമുഖത്തേക്ക് കയറി നിന്നു. പറമ്പിൽ മേഞ്ഞു നടന്നിരുന്ന അമ്പിളി അമ്മയുടെ പൈ മഴയിലിങ്ങനെ കുതിരുന്നുണ്ടായിരുന്നു. അവളങ്ങനെ ഒച്ചവെക്കാറില്ല. അമ്പിളി അമ്മ എന്തിയേ ? ഇവളിവിടെ മഴ നനയുകയല്ലേ ? ഞാൻ വ്യാകുലപ്പെട്ടു. ചിലപ്പോൾ അവളീ മഴ ആസ്വദിക്കുന്നുണ്ടാകും. തൊടിയിലെ ചാമ്പയ്‌ക്കാ മരത്തിൽ ചുവന്നു തുടുത്ത, പച്ചിലകൾക്കിടയിൽ പൂത്തുലഞ്ഞു നിൽക്കുന്ന ഹൃദയ മിഠായി. നനുത്ത മഴത്തുള്ളികൾ അവയെ തൊട്ട് തലോടി പോകുന്നുണ്ട്. ഒരു കുളിർക്കാറ്റ് മെല്ലെ കടന്നു പോയി. ധൂളി മുഖത്തേക്ക് പതിച്ചപ്പോൾ രോമകൂപങ്ങൾ അനുമിഷം ഉയർന്നു നിന്നു. "...
കൊച്ചു വർത്തമാനം  നല്ലൊരു ദിവസത്തിന്റെ മധ്യാഹ്നത്തിൽ, സെമിനാരിയോട് ചേർന്നുള്ള പരീഷ്ഹാളിൽ ഞാനും സ്റ്റാൻലിയച്ഛനും ഒരു ചർച്ചയിലായിരുന്നു. ആഴ്ചവട്ടത്തിന്റെ അവസാന നാളുകളിൽ അച്ഛനെ കാണുക എന്നത് മനസ്സിൽ കുടിയേറി പാർത്തിരിക്കുന്ന കരടുകളെ പുറന്തള്ളാനുള്ള ഒരു ഉപാധി കൂടിയാണ്.  പുരോഹിതൻ എന്നതിനപ്പുറം സ്റ്റാൻലിയച്ഛൻ എന്റെ ആത്മീയ ഗുരുവും നല്ലൊരു സുഹൃത്തുകൂടിയാണ്. ചെറുപ്പമാണ് എന്നിരുന്നാലും മുതിർന്നൊരാളുടെ മൂപ്പ് തോന്നിക്കും. ഞങ്ങൾക്കൊരു സൗഹൃദവലയമുണ്ട്. ഞാനും അച്ഛനും കൂടാതെ മൂന്ന് പേര് കൂടിയുണ്ട് മറിയം, ലിബിൻ, ആന്റോ. ഞാനും ലിബിനും സമപ്രായക്കാരാണ്. മറിയവും ആന്റോയും ഞങ്ങളേക്കാൾ രണ്ട് വയസ്സ് കൂടുതലാണ്. കൂട്ടത്തിലെ മൂത്താപ്പമാരുകൂടിയാണ്. പള്ളിയിലെ യുവജന കൂട്ടായ്മയെ അങ്ങേയറ്റം സഹായിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന അച്ഛനോട് ഞങ്ങൾക്ക് ആരാധനയാണ്. യൂത്തിന്റെ പൾസറിഞ്ഞ് ഞങ്ങളോടൊപ്പം നിൽക്കുന്ന അച്ഛന് ഇടവകയിലെ വല്യപ്പൻമ്മാരുടെയും അമ്മച്ചിമാരുടെയും മുറുമുറുപ്പ് കേൾക്കേണ്ടി വന്നിട്ടുമുണ്ട്. അച്ഛനുണ്ടോ ഇതൊട്ടും ചെവി കൊടുക്കാറുമില്ല. പുരോഗമനാശയങ്ങൾ ആരിലും അടിച്ചേൽപ്പിക്കാൻ കഴിയില്ലല്ലോ... കഴിഞ്ഞയാഴ്...