Posts

background

എമിലിയയുടെ പശ്ചാത്തലം  എമിലിയ ഒരു  കത്തോലിക്കാ വിശ്വാസ പാരമ്പര്യ കുടുംബത്തിലാണ് വളർന്നത്, അവിടെ വിശ്വാസം എന്നത് അവളുടെ ജീവിതത്തിന്റെ ഒരു കേന്ദ്ര ഭാഗമായിരുന്നു. അവളുടെ മാതാപിതാക്കൾ   സഭയുടെ  വിശ്വാസപ്രമാണങ്ങളിൽ  കർശനമായി ഉറച്ചുനിന്നിരുന്നു, ശക്തമായ ധാർമ്മികതയിലും കടമയിലും അവൾ വളർന്നു. എന്നിരുന്നാലും, അവൾ വളരുന്തോറും, എമിലിയ സഭയുടെ കർശനമായ നിയമങ്ങളെയും സിദ്ധാന്തങ്ങളെയും ചോദ്യം ചെയ്യാൻ തുടങ്ങി. തന്നിൽ അർപ്പിക്കപ്പെട്ട പ്രതീക്ഷകളിൽ അവൾ തളർന്നുപോയി, തന്റെ വിശ്വാസവുമായി കൂടുതൽ വ്യക്തിപരമായ ബന്ധം അവൾ ആഗ്രഹിച്ചു.  ഫാദർ എലിജായുടെ പശ്ചാത്തലം  ഫാദർ എലിജാ ആഴമായ ഭക്തിയും പ്രശ്‌നഭരിതമായ ഭൂതകാലവുമുള്ള ഒരു സങ്കീർണ്ണ വ്യക്തിയായിരുന്നു. വിശ്വാസം ആശ്വാസത്തിന്റെയും ശക്തിയുടെയും ഉറവിടമായിരുന്ന ഒരു എളിമയുള്ള കുടുംബത്തിലാണ് അദ്ദേഹം വളർന്നത്. എന്നിരുന്നാലും, അദ്ദേഹം ഒരു കുട്ടിയായിരുന്നപ്പോൾ ഒരു ദാരുണമായ അപകടത്തിൽ മാതാപിതാക്കൾ കൊല്ലപ്പെട്ടു, പിന്തുണയ്‌ക്കായി സഭയെ ആശ്രയിക്കാൻ അദ്ദേഹം നിർബന്ധിതനായി. അദ്ദേഹം വളരുന്തോറും, ഫാദർ എലിജാ തന്റെ വിശ്വാസത്താൽ കൂടുതൽ കൂടുതൽ വിഴുങ്ങി. ...
  സ്നേഹനാളം   ❤ നമ്മുടെ പ്രിയപ്പെട്ടവർ, നമ്മളെ നിസ്വാർത്ഥമായി സ്നേഹിക്കുന്നവർ, നമ്മുടെ മുന്നിലിരുന്ന് നിസ്സംഗതയോടെ, ജീവിതത്തിലേറ്റ് വാങ്ങിയ മുറിവുകളെ കുറിച്ച് വാചാലമാകുന്നത് കാണുമ്പോൾ ഉള്ളിലൂടെ വേഗത്തിൽ കൊള്ളിയാനുകൾ ഓടി മറയുന്നതായി തോന്നും. കുറ്റബോധം പേറി ഓരോ നിമിഷവും തള്ളിനീക്കും. ചിലപ്പോൾ മനോലോകത്തേക്ക് ആഴ്ന്നിറങ്ങി ചിന്തിച്ചു ചിന്തിച്ചു തല പുകയ്ക്കും. ശരിക്കും നമ്മളൊക്കെ ഭൂതകാലത്തിലെ പുഴു ജന്മത്തിൽ തന്നെ ജീവിക്കുകയാണെന്ന് തോന്നും. എല്ലാ മനുഷ്യരുടെ ഉള്ളിലും ഏതോ ഒരു കോണിൽ, അല്ലെങ്കിൽ ഇനിയും വാതിലുകൾ തുറക്കപ്പെടാത്ത മുറികളിൽ ഒളിപ്പിച്ചു വെച്ചിട്ടുണ്ടാകും നിസ്വാർത്ഥമായ സ്നേഹം, കറ തീർന്ന സ്നേഹം. നമ്മളൊക്കെ നമ്മുടെ പ്രിയപ്പെട്ടവരുടെ സ്നേഹം നേടിയെടുക്കാനും, സ്വന്തമാക്കാനും വേണ്ടി പ്രകടമാക്കുന്ന പലതിലും ആത്മാർത്ഥ ഉണ്ടോ എന്ന് സ്വയമൊന്ന് ചോദിച്ചു നോക്കണം, സ്വയമൊന്ന് വിലയിരുത്തണം, ആത്മ പരിശോധന നടത്തണം. നിങ്ങളുടെ കണ്ണുകളിൽ നീർ പൊടിയുന്നത് കാണാനാവും. തനിച്ചിരുന്ന് വിലപിക്കാനും സ്വയം പഴിക്കാനും ശ്രമിക്കുമപ്പോൾ. എന്തെന്നാൽ നിങ്ങൾക്ക് അവരോടുള്ള സ്നേഹമെന്നത് പ്രകടിപ്പിക്കാൻ കഴിയുന്നതില...
  കൈകസി ❤️ എന്റെ ഡെസ്റ്റിനേഷനിലേക്കുള്ള ചൂണ്ട് പലകയാവുക എന്നതായിരുന്നു കൈകസിയുടെ നിയോഗം. 'എന്റെ' എന്ന് പറയാൻ സ്വാതന്ത്ര്യമുള്ള സുഹൃത്ത്. ജീവിതത്തിലുടനീളം എന്റെ സ്നേഹത്തെ സൗഹൃദമായി ഓർമ്മിക്കും എന്ന് ഉറപ്പോടെ പറയാൻ കഴിയുന്ന സുഹൃത്ത്. അവളെ ആദ്യമായി കണ്ടപ്പോൾ എനിക്ക് മുൻവിധി ഉണ്ടായി. "ഇതൊരു കിറുക്ക് പിടിച്ച പെണ്ണാണല്ലോ " എന്റെ സൗഹൃദത്തെ അവൾ ആത്മാർത്ഥമായി തന്നെ സ്വീകരിച്ചു. എനിക്ക് അത്ഭുതം തോന്നി. കാരണം പുറത്ത് പറയാൻ എനിക്കൊരു സൗഹൃദവലയം ഉണ്ടായിരുന്നില്ല. നമ്മളെ കേൾക്കാനൊക്കെ ഒരാളെ കിട്ടുക, ആരെങ്കിലും ചോദിച്ചാൽ ഇച്ചിരി അഹങ്കാരത്തോടെ പറയാൻ "എനിക്കുമുണ്ടടോ സുഹൃത്ത് " എന്ന് പറയാൻ ജീവിതത്തിൽ ഒരു നിയോഗമുണ്ടാവുക, ഹോ അത് വലിയ സന്തോഷമാണ്. ഞാൻ പലപ്പോഴും അവളെ നിരീക്ഷിച്ചു. മറ്റുള്ളവരെ സന്തോഷിപ്പിക്കാൻ എന്തൊക്കെയോ കാട്ടിക്കൂട്ടുന്നു, കുറുക്ക് വഴികൾ സ്വീകരിക്കുന്നു. അവളെത്ര പാവമാണ്. തന്റെ പ്രിയപ്പെട്ടവരോടൊക്കെ നിസ്വാർത്ഥമായ സ്നേഹം. പക്ഷേ അവളെ കേൾക്കാൻ എത്ര പേർ ഉണ്ടായിരുന്നു ? ആരെങ്കിലുമൊക്കെ അവളെ കേൾക്കാൻ കൂട്ടാക്കിയിട്ടുണ്ടോ ? തനിയെ മരച്ചുവട്ടിലൊക്കെ ഇരിക്കുന്നത് കണ്ടി...
രണ്ട് ദുഃഖം🖤 എന്റെ കഥ തുടങ്ങുന്നതിന് ഒരു ഹേതു അനിവാര്യമായിരുന്നു. ശെരിക്കും ഒരനുഭവ സമുച്ചയം തേടിയുള്ള യാത്രയായിരുന്നു എന്ന് മനസ്സിലാക്കാൻ അവർ വേണ്ടി വന്നു. ഒരു ചെറുപ്പക്കാരനും ചെറുപ്പക്കാരിയും. രാത്രി വീട് വീട്ടിറങ്ങുമ്പോൾ ഞാൻ ചിന്തിച്ചിരുന്നില്ല എന്റെ ജീവിത ലക്ഷ്യമെന്നത് രണ്ട് ദുഃഖങ്ങളെ ഒന്നിപ്പിക്കുക എന്നായിരിക്കുമെന്ന്. എനിക്ക് അപ്പച്ചനോട് സ്നേഹമുണ്ടായിരുന്നു. അപ്പച്ചന് എന്നോടും. അല്ല ഞാനങ്ങനെ വിശ്വസിച്ചു. നിനച്ചിരിക്കാത്തതൊക്കെ ജീവിതത്തിലേക്ക് കടന്ന് വരുമെന്ന് വല്യമ്മച്ചി പറഞ്ഞു കേട്ടിട്ടുണ്ട്. അപ്പച്ചനോട് കയർത്ത് സംസാരിക്കുമെന്നോ വീട് വിട്ട് ഇറങ്ങുമെന്നോ ഞാൻ ചിന്തിച്ചിട്ട് കൂടിയില്ല. പക്ഷേ അങ്ങനെ സംഭവിക്കണമെന്നായിരുന്നു ദൈവ നിശ്ചയം. അമ്മ ഒരുപാട് കരഞ്ഞു. ഇങ്ങനെയൊക്കെ അരങ്ങേറുമെന്ന് അമ്മ കരുതിയിരുന്നില്ല. യാത്രാ മൊഴി പറയാനൊന്നും ഞാൻ മുതിർന്നില്ല. തിരികെ ഇവിടേക്ക് തന്നെയല്ലേ വരേണ്ടത്. അമ്മയുടെ നെറ്റിത്തടത്തിൽ ഉമ്മകൾ ചൊരിഞ്ഞു കൊണ്ട് ഞാനെന്റെ സർക്കീട്ട് ആരംഭിച്ചു. ഇറയത്ത് നിന്ന് കൊണ്ട് അമ്മയെന്നെ നോക്കി കാണുന്നത് ഞാൻ ശ്രദ്ധിച്ചിരുന്നു. പാവം. അമ്മയ്ക്ക് മാത്രമാണ് എന്നോട് സ്നേഹമുള്ളത്. ...
Image
കുഞ്ഞു മറിയാമ്മ   🥰 എനിക്ക് ഈ രാത്രിയോട് ഒരുപാട് സ്നേഹം തോന്നുന്നു. ഈ നിമിഷം ഒരിക്കലും തീർന്നു പോകാതെയിരുന്നെങ്കിൽ എന്ന് ഞാൻ ആശിക്കുന്നു. ഇനിയൊരിക്കലും തിരിച്ചു വരാൻ ഇടയില്ലാത്ത ഇന്നലെകൾ എനിക്ക് മുന്നിൽ നൃത്തം ചവിട്ടുന്നു. സന്തോഷത്തിന്റെ പൊടിപ്പുകൾ എന്റെ മുഖത്തിന് കൂടുതൽ സൗന്ദര്യം നൽകിയത് പോലെ. ഞാൻ അറിയാതെ പുഞ്ചിരിച്ചു. തികച്ചും സ്വാഭാവികമായത്. ഡയറിയിൽ കുത്തിക്കുറിക്കുന്നത് അവസാനിപ്പിച്ച് ഞാൻ ജനൽ പാളിയുടെ അടുത്തേക്ക് നീങ്ങി. ആകാശത്ത് ഇഴഞ്ഞു നീങ്ങുന്ന മേഘക്കഷണങ്ങൾക്കിടയിൽ പൂത്തുലഞ്ഞു നിൽക്കുന്ന നക്ഷത്രങ്ങളെ ഞാൻ ഒരുനോക്ക് നോക്കി നിന്നു. ഈ നഗരത്തോട് വിടപറയാൻ എനിക്ക് സമയമായിരിക്കുന്നു. കൂടിപ്പോയാൽ നാല് ദിവസം. ഇച്ചായി വിളിച്ചിരുന്നു. എന്റെ ചേച്ചിപ്പെണ്ണ്. മണവാട്ടിയാകാൻ പോകുന്നതിന്റെ നാണമൊക്കെ അവളുടെ ചിരിയിലും ശബ്ദത്തിന്റെ ഇടർച്ചയിലും അറിയാനുണ്ടായിരുന്നു. ചാച്ചൻ വലിയ സന്തോഷത്തിലാണ്. പാപ്പി രണ്ട് ദിവസത്തിനുള്ളിൽ റാന്നിയിലേക്ക് തിരിക്കുമെന്നാണ് പറഞ്ഞത്. ഞങ്ങളുടെ അനിയൻ ചെക്കൻ. എനിക്കിന്ന് ഉറങ്ങാൻ കഴിയില്ല. ഉറങ്ങിയാൽ അതൊരു പക്ഷേ വലിയൊരു നഷ്‌ടമായേക്കാം. ഞാനിപ്പോൾ മനോരാജ്യം കാണുകയാണ്. മാർത്ത ...
  ഡെയ്സി... 🖤 വൈകുന്നേരം ടിവിയിൽ പ്രമുഖ ചാനലിലെ ടോക്ക് ഷോ കാണാൻ ഇടയായത് കൊണ്ടാണ് ഡെയ്‌സിയെ വിളിക്കുവാൻ തീരുമാനിച്ചത്. സാമൂഹ്യനിരീക്ഷകരും ഓൺലൈൻ ആക്ടിവിസ്റ്റുകളും സാംസ്‌കാരിക നായകന്മാരും അണിനിരന്ന പരിപാടിയിൽ ചർച്ച ചെയ്യപ്പെട്ട വിഷയം ഞാൻ വീണ്ടും പരിചിന്തനത്തിന് വിധേയമാക്കി. "അപമാനം ഒരു ഇൻവെസ്റ്റ്മെന്റ് ആണോ ? " എന്നതായിരുന്നു ചർച്ച ചെയ്യപ്പെട്ട വിഷയം. പലരും അനുകൂലിച്ചും പ്രതികൂലിച്ചും മാറിമാറി ഗർജിച്ചു. ഒടുവിൽ മടുപ്പ് തോന്നിയപ്പോൾ ഒറ്റ വിരലമർത്തലിൽ എല്ലാം അവസാനിപ്പിച്ചു. "എന്തിനാടാ ഓഫ് ചെയ്തെ ?" പുരികമുയർത്തിക്കൊണ്ട് അമ്മ ചോദിച്ചു. മറുപടി പറയാൻ നിൽക്കാതെ ഞാൻ മുറ്റത്തേക്കിറങ്ങി. അന്തരീക്ഷമാകെ കലങ്ങി മറിഞ്ഞു കിടക്കുകയാണ്. മഴ പെയ്യുമായിരിക്കും. നിലാവിന്റെ അരണ്ട വെളിച്ചം അവിടിവിടെയായി ചിതറിക്കിടപ്പുണ്ട്. മനസ്സ് കലങ്ങിയാൽ ഏതാണ്ട് അതുപോലെയാണ്. നാലാം ക്ലാസ്സിൽ പഠിക്കുമ്പോഴാണ് ഡെയ്സി സ്കൂൾ മാറി തലവൂരേക്ക് വന്നത്. ആദ്യമായി കണ്ടമാത്രയിൽ അവൾക്കെന്തോ പ്രത്യേകതയുള്ളതായി തോന്നി. മൗനം തന്നെയാണ് അവളുടെ മുഖമുദ്ര. എന്നെയും ശശിക്കുട്ടനെയും കവിതയെയും ആകർഷിച്ചതും ആ മൗനം തന്നെയായിര...
  മുറിവിൽ കൈതൊടുന്നവർ ❤ ദൈവത്തെ കണ്ടിട്ടുണ്ടോ എന്ന് ആരെങ്കിലും നിങ്ങളോട് ചോദിച്ചാൽ എന്താവും പറയുക ? യെസ് എന്നോ അതോ നോ എന്നോ ! ചിലപ്പോൾ മറുപടി പറയാൻ കഴിയാത്തവരും ഉണ്ടാകും. എന്നാൽ ശരിക്കും ഉണ്ടന്നെ. പക്ഷെ നമുക്ക് ദൈവത്തെ കാണാൻ കഴിയുന്നതിന് മുന്നേ ഒരു വീഴ്ചയുണ്ടാകും. വീണ് കിടക്കുന്ന കുഴിയിൽ നിന്ന് നമ്മളെ കൈപിടിച്ച് കരകയറ്റാൻ ചിലപ്പോൾ ആരും തന്നെ ഉണ്ടാവണമെന്നില്ല. അപ്പോൾ നമ്മൾ ഉറക്കെ കരയും, പ്രാർത്ഥിക്കും. നമ്മൾ പ്രതീക്ഷിക്കാത്ത നിമിഷത്തിലാവും അത്ഭുതങ്ങൾ സംഭവിക്കുക. ക്ഷമയോടെ കാത്തിരിക്കണം എന്ന് മാത്രം. പെട്ടന്ന് കണ്ണ് ചിമ്മി എഴുന്നേൽക്കുമ്പോൾ നമുക്ക് ചുറ്റും ഒരു വെളിച്ചം കണ്ടേക്കാം. അത് നമ്മളെ പൊതിയാൻ വന്ന ദൈവത്തിന്റെ സ്നേഹമാണ്. ആ സ്നേഹം സൗഹൃദമാണ്. എനിക്ക് തോനുന്നു മുറിവുകൾ സൃഷ്ടിക്കപ്പെടുന്നത് സ്വന്തമെന്ന് പറയാൻ, കേൾക്കാൻ സ്നേഹിക്കാനും സ്നേഹിക്കപ്പെടാനും, നമുക്ക് ചുറ്റും ഒരുപാട് പേരുണ്ട് എന്നുള്ള തിരിച്ചറിവ് കൂടിയാണ്. ആ തിരിച്ചറിവുണ്ടാകുന്ന നിമിഷത്തിൽ നമ്മളറിയാതെ നമ്മുടെ കണ്ണുകൾ ഉപ്പ് ചാലൊഴുക്കും. അപ്പോൾ സ്വർഗ്ഗ കവാടം മലർക്കെ തുറക്കുകയും മാലാഖമാർ സ്തുതി പാടുകയും ചെയ്യും. തിന്...
മുറിവ് 🖤 ഞാൻ കാരണമാണ് കൊച്ചുവിന്റെ കാല് മുറിഞ്ഞത്. പക്ഷെ അവനെന്നോട് വഴക്കിട്ടത് കൊണ്ടല്ലേ അങ്ങനെ സംഭവിച്ചത്. മുറിയിൽ നിന്നും അവൻ പുറത്തേക്കോടി.  മുറിവ് കഴുകിക്കളയാൻ ശ്രമിച്ചെങ്കിലും ആ ശ്രമം വിഭലമായി. കൊച്ചു തിരികെ മുറിയിലേക്ക് വന്നു. കട്ടിലിൽ കിടന്നു. മുറിവ് മറയ്ക്കാൻ എന്തെങ്കിലും കൊണ്ട് വരാൻ എന്നോടവൻ ആവശ്യപ്പെട്ടു. ഞാൻ പുറത്തേക്കോടി. ഡെറ്റോളും ഒരു കോപ്പയിൽ അല്പം വെള്ളവുമായി ഞാൻ കൊച്ചുവിനെ അനുഗമിച്ചു. ശേഷം ഞാൻ പുറത്തേക്ക് പോയി. അപ്പോഴാണ് അമ്മ മുറിയിലേക്ക് വന്നത്. പെട്ടന്ന് മുറിവ് മറച്ചു പിടിക്കുന്നത് കണ്ട അമ്മ അവനോടായി. "കാലിൽ ഈ മുറിവ് എങ്ങനെ വന്നു "? കൊച്ചു കള്ളം പറഞ്ഞു. എന്നെ കാട്ടിക്കൊടുത്തില്ല. പുറത്തു നിൽക്കുന്ന ഞാൻ ഒരു കൂസലുമില്ലാതെ, നിർവികാരതയോടെ സ്ഥബ്ധനായി നിന്നു. അമ്മ എന്നോട് ചോദിച്ചു, കൊച്ചുവിന്റെ കാലിൽ എങ്ങനെ ആ മുറിവുണ്ടായിയെന്ന്. ഞാനും പറഞ്ഞു മറ്റൊരു കള്ളം. ഞാൻ ആദ്യമായി കൊല നടത്തിയ ദിവസം.