Posts

Showing posts from October, 2020

background

എമിലിയയുടെ പശ്ചാത്തലം  എമിലിയ ഒരു  കത്തോലിക്കാ വിശ്വാസ പാരമ്പര്യ കുടുംബത്തിലാണ് വളർന്നത്, അവിടെ വിശ്വാസം എന്നത് അവളുടെ ജീവിതത്തിന്റെ ഒരു കേന്ദ്ര ഭാഗമായിരുന്നു. അവളുടെ മാതാപിതാക്കൾ   സഭയുടെ  വിശ്വാസപ്രമാണങ്ങളിൽ  കർശനമായി ഉറച്ചുനിന്നിരുന്നു, ശക്തമായ ധാർമ്മികതയിലും കടമയിലും അവൾ വളർന്നു. എന്നിരുന്നാലും, അവൾ വളരുന്തോറും, എമിലിയ സഭയുടെ കർശനമായ നിയമങ്ങളെയും സിദ്ധാന്തങ്ങളെയും ചോദ്യം ചെയ്യാൻ തുടങ്ങി. തന്നിൽ അർപ്പിക്കപ്പെട്ട പ്രതീക്ഷകളിൽ അവൾ തളർന്നുപോയി, തന്റെ വിശ്വാസവുമായി കൂടുതൽ വ്യക്തിപരമായ ബന്ധം അവൾ ആഗ്രഹിച്ചു.  ഫാദർ എലിജായുടെ പശ്ചാത്തലം  ഫാദർ എലിജാ ആഴമായ ഭക്തിയും പ്രശ്‌നഭരിതമായ ഭൂതകാലവുമുള്ള ഒരു സങ്കീർണ്ണ വ്യക്തിയായിരുന്നു. വിശ്വാസം ആശ്വാസത്തിന്റെയും ശക്തിയുടെയും ഉറവിടമായിരുന്ന ഒരു എളിമയുള്ള കുടുംബത്തിലാണ് അദ്ദേഹം വളർന്നത്. എന്നിരുന്നാലും, അദ്ദേഹം ഒരു കുട്ടിയായിരുന്നപ്പോൾ ഒരു ദാരുണമായ അപകടത്തിൽ മാതാപിതാക്കൾ കൊല്ലപ്പെട്ടു, പിന്തുണയ്‌ക്കായി സഭയെ ആശ്രയിക്കാൻ അദ്ദേഹം നിർബന്ധിതനായി. അദ്ദേഹം വളരുന്തോറും, ഫാദർ എലിജാ തന്റെ വിശ്വാസത്താൽ കൂടുതൽ കൂടുതൽ വിഴുങ്ങി. ...
Image
സ്നേഹത്തിന്റെ ലോക്കൽ കോൾ ❤️ നമ്മളെ അകമഴിഞ്ഞ് സ്നേഹിക്കുന്നവരോട് ചെയ്യാവുന്ന ഏറ്റവും വലിയ ക്രൂരത അവരുടെ സ്നേഹത്തെ പരിഗണിക്കാതിരിക്കുന്നതാണ്. സ്നേഹം എന്നെ ശപിച്ചതാണെന്ന് തോന്നുന്നു. ഒരുപാട് പേര് സ്നേഹിക്കാനുണ്ടായിട്ടും അതിന്റെ പ്രതിസ്നേഹം തിരികെക്കൊടുക്കാൻ എനിക്കാവുന്നില്ലല്ലോ എന്ന വലിയൊരു കുറ്റബോധം എപ്പോഴും എന്നിൽ നിഴലിച്ച് കിടക്കാറുണ്ട്. എന്റെ കാലിടറിയാൽ ചില നല്ല വാക്കുകളുടെ രൂപത്തിൽ എന്നെ പലപ്പോഴും കൈത്താങ്ങാറുള്ള, പരിഗണിക്കാറുള്ള ഒരു സുഹൃത്തുണ്ട്. ഞങ്ങളുടെ നല്ലയൊരു സൗഹൃദവലയമുണ്ട്.  പറഞ്ഞ് വരുന്നത് ഞാൻ അത്രകണ്ട് പരിഗണിക്കാതെ പോയ ഒരു സ്നേഹത്തേക്കുറിച്ചാണ്. പ്രിയ സോദരി kp, പരാതികളില്ലാതെ വലുപ്പചെറുപ്പമില്ലാതെ എല്ലാ കുറവുകളോടുകൂടി അകമഴിഞ്ഞ് സ്നേഹിക്കുന്ന സുഹൃത്ത്‌. പ്രതീക്ഷിക്കാതെ വന്ന സ്നേഹത്തിന്റെ ലോക്കൽ കോൾ, അവളുടെ ചോദ്യങ്ങൾക്ക് വ്യക്തമായൊരു മറുപടി നൽകാൻ എനിക്കായില്ല.ആ ചോദ്യങ്ങൾക്ക് പിന്നിൽ സ്നേഹത്തിന്റെ വലിയൊരു ആഴമുണ്ട്. ഞാൻ സ്വയമൊരു ആത്മപരിശോധന നടത്തി. ഞാൻ എന്നോട് തന്നെ ചോദിച്ചു.സ്നേഹമെന്നത് കടമ ചെയ്ത് തീർക്കുന്നത് പോലെയാണോ ? നീയങ്ങനെയാണോ നിന്റെ പ്രിയപ്പെട്ടവരെ സ്നേഹിക്കുന്നത് ?...
Image
ജീവനുള്ള ജഡം ⚰️ കുഞ്ഞ് മാലാഖയോടുള്ള സംഭാഷണം തുടർന്ന് കൊണ്ടേയിരുന്നു.ആകാശത്ത് തീക്കനലുകൾ ചിതറിപ്പരക്കാൻ തുടങ്ങിയിരിക്കുന്നു. വായുവിനെ കീറിമുറിച്ച് കൊണ്ട് വയവൻ പാഞ്ഞു പോയി. ചാരനിറമുള്ള ഒരു കുന്നിൻ ചരുവിൽ ആടുകളെ മേയ്ച്ചു നടക്കുന്ന വൃദ്ധൻ, കൂടെ ഒരു നായക്കുട്ടിയുമുണ്ട്. ഓരോ കാഴ്ചകളും അത്രമേൽ മനോഹരം. ഇരുട്ട് പടരാൻ തുടങ്ങിയിരിക്കുന്നു. ദേവിയെ പ്രീതിപ്പെടുത്താൻ കോളാമ്പി സഹസ്രനാമങ്ങൾ ഉരുവിട്ട് കൊണ്ടിരുന്നു. കൽവിളക്കുകൾ പ്രകാശപൂരിതമായി. മാലാഖ ചോദിച്ചു. മാഷേ... അത്...? അമ്പലമാണ്. ജീവിനില്ലാത്ത ലോഹവിഗ്രഹത്തെയോ മറ്റോ ആരാധിക്കുകയാണ്. എന്തിന് ? ദുഃഖത്തെ വിമുലീകരിക്കാൻ. ദൈവം മനുഷ്യർക്ക് സുഖവും സന്തോഷവും നൽകിയപ്പോൾ എന്തിനാണ് ദുഃഖവും വേദനയും നൽകിയത് ? വീണ്ടും മാലാഖയുടെ ചോദ്യം. എല്ലായ്യെപ്പോഴും സുഖവും സന്തോഷവുമാണെങ്കിൽ മനുഷ്യൻ ഇപ്പോഴുള്ളതിനേക്കാൾ അഹങ്കാരികളാകും. ദുഃഖം ഒരു തിരിച്ചറിവാണ്, പാഠമാണ് അവന്റെയുള്ളിലെ അഹന്തയെ പുറന്തള്ളാൻ. ശിശുസഹജമായ അജ്ഞതയല്ല യഥാർത്ഥ ഹൃദയശുദ്ധി ; ജ്ഞാനപ്രകാശമാണ്. ശിശുവിന്റെ  അജ്ഞതയെ പരിശുദ്ധമായി കൂട്ടിക്കിഴിച്ചവരുടെ കാലം കടന്ന് പോയി. ഞങ്ങളുടെ യാത്ര പിന്നെയും നീണ്ടു....
ജീവനുള്ള ജഡം ⚰️ ഒരു പ്രേതക്കൊമ്പിലേക്കാണ് എന്റെ യാത്ര. നെടിലാൻ പനംപട്ടയുടെ മുകളിലിരുന്ന് കൊണ്ട് ഉറക്കെ കരയുന്നുണ്ട് . ഇരുട്ടിന് മുകളിൽ ചുവപ്പ് പടരാൻ തുടങ്ങിയിരിക്കുന്നു. പറമ്പിൽ എന്തോ വീഴുന്ന ശബ്ദം. പാള പഴുത്തുടർന്ന് വീണതാണ്. മുറിയിലാകെ ഇരുട്ട് പടർന്നു കയറാൻ തുടങ്ങിയിരിക്കുന്നു എന്റെയുള്ളിലും. ഞാൻ പതിയെ ജനലരികിലേക്ക് നീങ്ങി. കൈകൾ നീട്ടി ജന്നൽ പാളി തള്ളിത്തുറന്നു. പനയോലകളെ വകഞ്ഞുമാറ്റി ഒഴുകിയെത്തിയ കിഴക്കൻ കാറ്റിന്റെ ശീതള സ്പർശം. ഞാൻ അല്പനേരം പുറത്തേക്ക് നോക്കി നിന്നു. മനസ്സ് കുഴഞ്ഞു മറിയാൻ തുടങ്ങി. എത്രയോ തവണ ചിന്തിച്ചെടുത്ത തീരുമാനമാണ്. പിന്നെയെന്താണ് ഇപ്പോഴൊരു മനം മാറ്റം. ഇല്ല... മനസ്സ് പതറാൻ പാടില്ല. പെട്ടെന്ന് മേശവിരി തുറന്ന് കടലാസെടുത്തു. എന്താണ് എഴുതേണ്ടത് ?. വേദനയിൽ നിന്നും മരണത്തിൽ നിന്നും എന്നെ രക്ഷിക്കാൻ നിനക്ക് കഴിയില്ലേ...? ചുമരിലെ പൊടിപിടിച്ച  ഛായാപടത്തിലേക്ക് നിസ്സഹായതയോടെ ഞാൻ നോക്കി. വശ്യത നിറഞ്ഞ പുഞ്ചിരി അതായിരുന്നു അവളുടെ മറുപടി. സമയം കടന്ന് പോയത് ഞാനറിഞ്ഞിരുന്നില്ല.  ശരീരം നന്നേ നിദ്രപൂണ്ട ഏതോ വേളയിലാണ് ഞാനാ ദേഹം വിട്ടിറങ്ങിയത്. വേദനിപ്പിച്ചില്ല, ഇരുപത് വർഷക്...
യാത്രയാണ്... ശരീരം നന്നേ നിദ്രപൂണ്ട ഏതോ വേളയിലാണ് ഞാനാ ദേഹം വീട്ടിറങ്ങിയത്. വേദനിപ്പിച്ചില്ല, ഇരുപത് വർഷക്കാലം പാർക്കുവനിടം നൽകിയ ശരീരത്തോടുള്ള അതിയായ കടപ്പാട്. ഇതൊന്നുമറിയാതെ ഒരു ചുമരിനപ്പുറമുള്ളവർ നിദ്രയുടെ ആലസ്യത്തിലാണ്. ഒരു പ്രേതക്കൊമ്പിലേക്കാണ് എന്റെ യാത്ര. നെടിലാൻ ഉറക്കെ ആക്രോഷിക്കുന്നുണ്ട്. ഇരുട്ടിന് മുകളിൽ ചുവപ്പ് പടരാൻ തുടങ്ങിയിരിക്കുന്നു. മിന്നാമിന്നികൾ എത്തുന്ന ശിഖരങ്ങളിൽ ഞാൻ കണ്ടത് ചുടുനിണം ചീന്തി വിവസ്ത്രയാക്കപ്പെട്ട ഒരു മാലാഖയെയാണ്. മിഴികൾ കൂമ്പിയടഞ്ഞിരിക്കുന്നു. നെറ്റിയിലേക്ക് അലക്ഷ്യമായി വീണ് കിടക്കുന്ന മുടിയിഴകൾ. ഞാനുറക്കെ അവൾക്കുനേരെ നിലവിളിച്ചു. അവളുണർന്നില്ല. വായുവിലിങ്ങനെ പരക്കെ ഒഴുകി നടക്കുന്ന കാര്യം ഞാൻ വിസ്മരിച്ചു. മനസ്സ് പൊള്ളുന്നു... പതറുന്നു. പക്ഷേ എനിക്കാ മാലാഖയോട് മിണ്ടുവാനാകുന്നില്ല. തണുത്ത് മരവിച്ച് അചഞ്ചലാനായി കിടക്കുന്ന ദേഹിയിലേക്ക് ഇനിയൊരു മടക്കയാത്രയുമില്ല. മാലാഖയുടെ കണ്ണുകളിൽ നിസ്സഹായതയുടെ വേലിയേറ്റം. വിശാദമായ ഒരു പുഞ്ചിരി ഞാനവൾക്കായി നേർന്നു. 

മാധുരി ❤️

'ടോ... നടുത്തേരി എത്തിയടോ... ' മയക്കത്തിലാണ്ടുപോയ എന്നെ തട്ടിയുണർത്തിക്കൊണ്ട് കണ്ടക്‌ടർ പറഞ്ഞു. ബസ്സ്‌ പതിയെ നിശ്ചലമാകാൻ തുടങ്ങി. ബസ്സിൽ നിന്നിറങ്ങി അവിടമാകെ ഒന്ന് കണ്ണോടിച്ചു. അധികം ആൾത്തിരക്കില്ലാത്ത ഒരു നാൽക്കവലയാണ്. പൂക്കുടച്ചൂടിക്കൊണ്ട്  റോഡിലേക്ക് തലചായ്ച്ചു നിൽക്കുന്ന വാകമരം. എന്തെന്നല്ലതാ തലയെടുപ്പ്. കവലയുടെ ഒരു ഭാഗത്ത്‌ ഞാൻ നിലയുറപ്പിച്ചു. ഇടത് ഭാഗത്ത് വലിയൊരു കവാടമാണ്. അരത്തകണ്ടപ്പൻ 
#ടാഗ് 🖤 കുറച്ച് നാളുകളായി സോഷ്യൽ മീഡിയയിൽ ഹാഷ് ടാഗ്കളുടെ എണ്ണം കൂടിക്കൊണ്ടിരിക്കുകയാണ്. പറഞ്ഞു വരുന്നത് സ്ത്രീകൾ നടത്തിയ ഓൺലൈൻ മുന്നേറ്റത്തെക്കുറിച്ചാണ്. ഓരോ ദിവസവും സ്ത്രീകൾക്ക് നേരെ ലൈംഗികാതിക്രമങ്ങൾ കൂടിവരുകയാണ്. നിയമവും നീതിപീഠവും കണ്ണടയ്ക്കുന്നത് കൊണ്ട് തന്നെ ഇനിയും ഹാഷ് ടാഗ്കളുടെ എണ്ണം കൂടിക്കൊണ്ടേയിരിക്കും. മാറ്റം വരേണ്ട കാലം എന്നേ അതിക്രമിച്ചിരിക്കുന്നു. വീണ്ടും മറ്റൊരുവൾ ഹാഥ്റസിൽ കൂട്ടബലാത്സംഗത്തിന് ഇരയായിരിക്കുന്നു. അവളുടെ ആത്മാവിന് നീതി ലഭിക്കുമോ ഇല്ലയോ ? നീതി ദേവത കണ്ണ് തുറക്കുമോ ? ആ പെൺകുട്ടിയെ അവർ ക്രൂരമായി പിച്ചിച്ചീന്തിയപ്പോൾ എന്താണ് നേടിയത് ? അവളുടെ ഉടലിനോടു തോന്നിയ എങ്ങു മൊടുങ്ങാത്ത ആസക്തിയെ എന്ത് കൊണ്ടാണ് നിയന്ത്രിക്കാനാകാത്തത് ? കാമം ( lust ) മനുഷ്യന്റെയുള്ളിലെ വലിയൊരു വിഷം തന്നെയാണ്. എന്ത് കൊണ്ടാണ് കാമം പുരുഷനെ അത്രമേൽ കീഴ്പ്പെടുത്തിയത് ? പൊതുവെ സ്ത്രീകളോട് പുരുഷന് ആകർഷണം തോന്നുന്നത് സ്വഭാവികമാണ്.  കുറച്ചൊക്കെ ഹോർമോണിന്റെയാണ് എന്ന് പറയുവാനാകും. പിന്നെ സമൂഹം തന്നെ വഴിതെറ്റിക്കുന്നു.  ഒരുവൻ അവന്റെ വികാരങ്ങളെ നിയന്ത്രിക്കുന്നിടത്താണ് പുരുഷൻ ഒരു gentle man ആക...
Image
ഞാൻ കാണാതെ പോയ സ്നേഹം 🖤 മുറിയിലിരുന്ന് ഇങ്ങനെ കുത്തിക്കുറിക്കുമ്പോൾ കുറ്റബോധം കൊണ്ട് എന്റെ കണ്ണ് നിറയുന്നുണ്ട്. എന്നെ സ്നേഹം കൊണ്ട് സ്വാധീനിച്ച ഒരു സുഹൃത്തുണ്ട്. അല്ല പ്രിയ സുഹൃത്ത് അഭിജിത്ത്‌. എല്ലാവരും അവനെ ജിത്തുവെന്ന് വിളിക്കും. ഈ ഞാനും. ഞാനിന്നും ഓർക്കുന്നുണ്ട് ആദ്യമായി കോളേജിലേക്ക് ചുവട് വെച്ച ദിവസം. മഴ നനഞ്ഞ് കുതിർന്ന് തണുപ്പ് നിറഞ്ഞൊരു പ്രഭാതം. മെയിൻ എൻട്രൻസ് കയറിയപ്പോൾ സ്കൂളിൽ എന്നോടൊപ്പം പഠിച്ച  ഇന്ദുചൂഡൻ അവനെ പരിചയപ്പെടുത്തി. 'ടാ നിനക്കൊരു കൂട്ടുണ്ട്.പേര് അഭിജിത്ത് '. അവൻ എന്നോടായി പറഞ്ഞു. ഞാൻ എന്നെയും പരിചയപ്പെടുത്തി. കോളേജിൽ റഗുലർ ക്ലാസ്സ് തുടങ്ങി പിന്നെയും കുറച്ച് നാളുകൾ കടന്ന് പോയി. എല്ലാവരുമായി പരിചയപ്പെട്ട് കഴിഞ്ഞാൽ ഒരു വാട്ട്സ്ആപ്പ് ഗ്രൂപ്പ് അത് നിർബന്ധമാണ്. ഒട്ടുമിക്ക ദിവസങ്ങളിലും  വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ  അവനോടായി വഴക്കിടുക എന്നത് എന്റെ പതിവായി.ശുദ്ധ തെമ്മാടിത്തരം. മറ്റ് ചില സുഹൃത്തുക്കൾ എന്നോട് പരാതിപ്പെട്ടെങ്കിലും അവൻ എന്നോട് ദേഷ്യപ്പെട്ട് കൂടിയില്ല. അത്രത്തോളം അവനെന്നെ സ്നേഹിച്ചിരുന്നു എന്ന് പറയാം അല്ലെങ്കിൽ സൗഹൃദത്തിന് വലിയ വില നൽകിയിരുന്നു. അതെ ഞ...