Posts

Showing posts from May, 2021

background

എമിലിയയുടെ പശ്ചാത്തലം  എമിലിയ ഒരു  കത്തോലിക്കാ വിശ്വാസ പാരമ്പര്യ കുടുംബത്തിലാണ് വളർന്നത്, അവിടെ വിശ്വാസം എന്നത് അവളുടെ ജീവിതത്തിന്റെ ഒരു കേന്ദ്ര ഭാഗമായിരുന്നു. അവളുടെ മാതാപിതാക്കൾ   സഭയുടെ  വിശ്വാസപ്രമാണങ്ങളിൽ  കർശനമായി ഉറച്ചുനിന്നിരുന്നു, ശക്തമായ ധാർമ്മികതയിലും കടമയിലും അവൾ വളർന്നു. എന്നിരുന്നാലും, അവൾ വളരുന്തോറും, എമിലിയ സഭയുടെ കർശനമായ നിയമങ്ങളെയും സിദ്ധാന്തങ്ങളെയും ചോദ്യം ചെയ്യാൻ തുടങ്ങി. തന്നിൽ അർപ്പിക്കപ്പെട്ട പ്രതീക്ഷകളിൽ അവൾ തളർന്നുപോയി, തന്റെ വിശ്വാസവുമായി കൂടുതൽ വ്യക്തിപരമായ ബന്ധം അവൾ ആഗ്രഹിച്ചു.  ഫാദർ എലിജായുടെ പശ്ചാത്തലം  ഫാദർ എലിജാ ആഴമായ ഭക്തിയും പ്രശ്‌നഭരിതമായ ഭൂതകാലവുമുള്ള ഒരു സങ്കീർണ്ണ വ്യക്തിയായിരുന്നു. വിശ്വാസം ആശ്വാസത്തിന്റെയും ശക്തിയുടെയും ഉറവിടമായിരുന്ന ഒരു എളിമയുള്ള കുടുംബത്തിലാണ് അദ്ദേഹം വളർന്നത്. എന്നിരുന്നാലും, അദ്ദേഹം ഒരു കുട്ടിയായിരുന്നപ്പോൾ ഒരു ദാരുണമായ അപകടത്തിൽ മാതാപിതാക്കൾ കൊല്ലപ്പെട്ടു, പിന്തുണയ്‌ക്കായി സഭയെ ആശ്രയിക്കാൻ അദ്ദേഹം നിർബന്ധിതനായി. അദ്ദേഹം വളരുന്തോറും, ഫാദർ എലിജാ തന്റെ വിശ്വാസത്താൽ കൂടുതൽ കൂടുതൽ വിഴുങ്ങി. ...
  മുറിവിൽ കൈതൊടുന്നവർ ❤ ദൈവത്തെ കണ്ടിട്ടുണ്ടോ എന്ന് ആരെങ്കിലും നിങ്ങളോട് ചോദിച്ചാൽ എന്താവും പറയുക ? യെസ് എന്നോ അതോ നോ എന്നോ ! ചിലപ്പോൾ മറുപടി പറയാൻ കഴിയാത്തവരും ഉണ്ടാകും. എന്നാൽ ശരിക്കും ഉണ്ടന്നെ. പക്ഷെ നമുക്ക് ദൈവത്തെ കാണാൻ കഴിയുന്നതിന് മുന്നേ ഒരു വീഴ്ചയുണ്ടാകും. വീണ് കിടക്കുന്ന കുഴിയിൽ നിന്ന് നമ്മളെ കൈപിടിച്ച് കരകയറ്റാൻ ചിലപ്പോൾ ആരും തന്നെ ഉണ്ടാവണമെന്നില്ല. അപ്പോൾ നമ്മൾ ഉറക്കെ കരയും, പ്രാർത്ഥിക്കും. നമ്മൾ പ്രതീക്ഷിക്കാത്ത നിമിഷത്തിലാവും അത്ഭുതങ്ങൾ സംഭവിക്കുക. ക്ഷമയോടെ കാത്തിരിക്കണം എന്ന് മാത്രം. പെട്ടന്ന് കണ്ണ് ചിമ്മി എഴുന്നേൽക്കുമ്പോൾ നമുക്ക് ചുറ്റും ഒരു വെളിച്ചം കണ്ടേക്കാം. അത് നമ്മളെ പൊതിയാൻ വന്ന ദൈവത്തിന്റെ സ്നേഹമാണ്. ആ സ്നേഹം സൗഹൃദമാണ്. എനിക്ക് തോനുന്നു മുറിവുകൾ സൃഷ്ടിക്കപ്പെടുന്നത് സ്വന്തമെന്ന് പറയാൻ, കേൾക്കാൻ സ്നേഹിക്കാനും സ്നേഹിക്കപ്പെടാനും, നമുക്ക് ചുറ്റും ഒരുപാട് പേരുണ്ട് എന്നുള്ള തിരിച്ചറിവ് കൂടിയാണ്. ആ തിരിച്ചറിവുണ്ടാകുന്ന നിമിഷത്തിൽ നമ്മളറിയാതെ നമ്മുടെ കണ്ണുകൾ ഉപ്പ് ചാലൊഴുക്കും. അപ്പോൾ സ്വർഗ്ഗ കവാടം മലർക്കെ തുറക്കുകയും മാലാഖമാർ സ്തുതി പാടുകയും ചെയ്യും. തിന്...
മുറിവ് 🖤 ഞാൻ കാരണമാണ് കൊച്ചുവിന്റെ കാല് മുറിഞ്ഞത്. പക്ഷെ അവനെന്നോട് വഴക്കിട്ടത് കൊണ്ടല്ലേ അങ്ങനെ സംഭവിച്ചത്. മുറിയിൽ നിന്നും അവൻ പുറത്തേക്കോടി.  മുറിവ് കഴുകിക്കളയാൻ ശ്രമിച്ചെങ്കിലും ആ ശ്രമം വിഭലമായി. കൊച്ചു തിരികെ മുറിയിലേക്ക് വന്നു. കട്ടിലിൽ കിടന്നു. മുറിവ് മറയ്ക്കാൻ എന്തെങ്കിലും കൊണ്ട് വരാൻ എന്നോടവൻ ആവശ്യപ്പെട്ടു. ഞാൻ പുറത്തേക്കോടി. ഡെറ്റോളും ഒരു കോപ്പയിൽ അല്പം വെള്ളവുമായി ഞാൻ കൊച്ചുവിനെ അനുഗമിച്ചു. ശേഷം ഞാൻ പുറത്തേക്ക് പോയി. അപ്പോഴാണ് അമ്മ മുറിയിലേക്ക് വന്നത്. പെട്ടന്ന് മുറിവ് മറച്ചു പിടിക്കുന്നത് കണ്ട അമ്മ അവനോടായി. "കാലിൽ ഈ മുറിവ് എങ്ങനെ വന്നു "? കൊച്ചു കള്ളം പറഞ്ഞു. എന്നെ കാട്ടിക്കൊടുത്തില്ല. പുറത്തു നിൽക്കുന്ന ഞാൻ ഒരു കൂസലുമില്ലാതെ, നിർവികാരതയോടെ സ്ഥബ്ധനായി നിന്നു. അമ്മ എന്നോട് ചോദിച്ചു, കൊച്ചുവിന്റെ കാലിൽ എങ്ങനെ ആ മുറിവുണ്ടായിയെന്ന്. ഞാനും പറഞ്ഞു മറ്റൊരു കള്ളം. ഞാൻ ആദ്യമായി കൊല നടത്തിയ ദിവസം.  
🖤... അവൾ പോയപ്പോൾ സ്നേഹിതരൊക്കെ പറഞ്ഞത് 'നിന്നെ അവൾ ചതിച്ചു അല്ലേടാ' എന്നായിരുന്നു. ഞാൻ മറുപടിയൊന്നും പറഞ്ഞില്ല. നിർവികാരതയോടെ ഓരോന്ന് ചിന്തിച്ചിരുന്നു. അവൾ എന്നോട് പലപ്പോഴായി പറഞ്ഞിരുന്നു. 'ചിലപ്പോൾ എന്നന്നേക്കുമായി നിന്റെ സ്നേഹത്തിൽ നിന്ന് എനിക്ക് ഇറങ്ങി പോകേണ്ടി വന്നേക്കാം ' എന്ന്. പക്ഷേ അതിത്ര പെട്ടന്നാകുമെന്ന് ഞാൻ നിനച്ചിരുന്നില്ല. സ്നേഹം തടവറയാകുമ്പോഴാണല്ലോ പലരും ഇറങ്ങിപ്പോകുന്നത്. അവളെ സംബന്ധിച്ചിടത്തോളം എന്റെ സ്നേഹത്തിൽ നിന്നുമുള്ള ഇറങ്ങിപ്പോക്ക് അതത്ര എളുപ്പമായിരുന്നില്ല. രാത്രിയിൽ ഞാനൊരുപാട് കരഞ്ഞു. ദൈവത്തോട് ഞാൻ ചോദിച്ചു 'നീയിത് നേരത്തെ തീരുമാനിച്ചിരുന്നു അല്ലേ ? '. എനിക്ക് മുന്നിൽ അവനും മുഖം തിരിച്ചു. എന്റെ ശരീരമാകെ വേദനിക്കുന്ന പോലെ തോന്നി. ആ വേദനയിൽ ഞാൻ ഉഴറി. ഉറക്കം കണ്ണിൽ തട്ടിയപ്പോൾ ഞാൻ പൊയ്പ്പോയ നിമിഷങ്ങളെ മറന്ന് തുടങ്ങിയിരുന്നു. പുലർച്ചെ ഞാൻ നെട്ടിയെഴുന്നേറ്റു. മറഞ്ഞു പോയ നിമിഷങ്ങളും അവളും എന്നെ വീണ്ടും വേട്ടയാടാൻ തുടങ്ങി. ഞാൻ വീണ്ടും കരഞ്ഞു. ദൈവത്തോട് ഞാൻ അപേക്ഷിച്ചു. അവനെനിക്ക് ഉത്തരമരുളിയില്ല. എഴുതപ്പെട്ടതായിരുന്നു കടന്നു പോയത...
ഒറ്റക്കായവർ...  കുറച്ചു ദിവസമായി ഞാൻ അയാളുടെ ഒപ്പമാണ്. ഒറ്റമുറി വീടാണ്. തനിച്ചാണ് താമസം. സഹകരബാങ്കിൽ ക്ലർക്ക് ആയി ജോലി ചെയ്തു പോരുന്നു. ദിവസമിത്രയായിട്ടും ഞങ്ങളൊന്ന് പരിചയപ്പെട്ടു കൂടിയില്ല. അതാണ്‌ തമാശ ! ഞാൻ മരിച്ചിട്ട് ഇന്നേക്ക് മൂന്ന് ദിവസമായി. കുടുംബക്കാരൊക്കെ കർമ്മമെന്ന പേരിൽ നാട്ടുകാരുടെ മുന്നിൽ എന്തൊക്കെയോ കാട്ടിക്കൂട്ടുന്നുണ്ടായിരുന്നു. അപ്പോഴാണ് റോഡിലൂടെ തലകുമ്പിട്ട് നടന്നു പോകുന്ന ഈ മനുഷ്യനെ കണ്ടത്. എന്ത് കൊണ്ടോ അയാളുടെ പിറകെ പോകാൻ തോന്നി. അയാൾക്ക് ചുറ്റും എപ്പോഴും നിശബ്ദതയാണ്. നിർവികാരത. ഈ മനുഷ്യൻ സംസാരിക്കാറില്ലേ ? ഞാൻ എന്നോട് തന്നെ ചോദിച്ചു. അതോ ഇനി ഊമയാണോ ? ഞാൻ വ്യാകുലപ്പെട്ടു. ഒരു ദിവസം അയാളോടൊപ്പം ഞാനും ബാങ്കിലേക്ക് പോയി. അവിടുത്തെ മുതിർന്ന ഉദ്യോഗസ്ഥൻ അയാളെ ശകാരിക്കുന്നതാണ് ഞാൻ കണ്ടത്. തിരിച്ചു മറുപടിയൊന്നും പറയാതെ അയാൾ തന്റെ ചെയറിലേക്ക് പോയി ഇരുന്നു. എന്താവും അവിടെ സംഭവിച്ചത് ? ഇയാളിത് എന്ത് മനുഷ്യനാ തിരിച്ചൊന്നും പറഞ്ഞതുമില്ല. എനിക്ക് അരിശം വന്നു, പിന്നെ നിരാശയും. വൈകുന്നേരം അയാൾ തനിച്ചു നടന്നു പോകുന്നത് കണ്ടു. എന്തോ ആലോചനയിലായിരുന്നു. ഈ മനുഷ്യന് സുഹൃത്തുക...
  Sorry...  രാത്രി പതിനൊന്നു മണിയോടടുത്തിട്ടുണ്ടാകും, മയക്കത്തിലായിരുന്ന ടച്ച്‌ സ്ക്രീൻ ചിണുങ്ങിക്കൊണ്ട് മിഴികൾ തുറന്നു. അരണ്ട വെളിച്ചം പ്രസരിപ്പിച്ചു കൊണ്ട് അൽപനേരം അവനങ്ങനെ ചിരിച്ചു കൊണ്ടിരുന്നു. അധികം വൈകിക്കാതെ തന്നെ അവന്റെ കണ്ണുകൾ കൂമ്പിയടഞ്ഞു. ഉറക്കത്തിന്റെ ആലസ്യത്തിലായിരുന്ന പൂജ ഞെട്ടിയുണർന്നു. തന്റെ വലതുകരം ടേബിലേക്ക് ലക്ഷ്യം വെച്ചു നീങ്ങി. "ഇതാരാ ഈ നേരത്ത് മെസ്സേജ് അയക്കാൻ". അവൾ പിറുപിറുത്തു കൊണ്ട് മൊബൈൽ കൈയിലെടുത്തു. സ്ക്രീൻ ലോക്ക് വകഞ്ഞു മാറ്റിക്കൊണ്ട് മൊബൈലിലേക്ക് വന്ന സന്ദേശം പൂജ വായിച്ചു. "അതെ സോറി ". "സോറിയോ അതെന്തിനാ ? ഗൗരി എന്തിനാ ഇങ്ങനെ ഒരു മെസ്സേജ് അയക്കാൻ ? " പൂജ കുറച്ചു നേരം ചിന്തയിലാണ്ടു. ഓരോന്ന് ആലോചിച്ച് എപ്പോഴോ അവളും ഉറങ്ങി. അടുത്ത ദിവസം ഗൗരിയെ കണ്ടപ്പോൾ പൂജ അവളുടെ അരികിലേക്ക് ഓടി ചെന്നു. "ഇന്നലെ രാത്രി എന്തിനാ മെസ്സേജ് അയച്ചേ ? സോറി പറയാൻ നീ തെറ്റൊന്നും ചെയ്തില്ലല്ലോ ? " ഗൗരി പുഞ്ചിരിച്ചു കൊണ്ട് പറഞ്ഞു. "സോറി പറയുന്നവരെല്ലാം തെറ്റ്കാരാകണമെന്നുണ്ടോ !" "അല്ല പിന്നെയെന്തിനാ അങ്ങനെയൊരു മെസ്...
Image
  സ്നേഹത്തിന്റെ കണക്കുപുസ്തകം  കണ്ണുനീർ കൊണ്ട് ഭൂപടം വരയ്ക്കുന്ന മനുഷ്യരുടെ ഇടയിലേക്ക് ഇറങ്ങി ചെന്നിട്ടുണ്ടോ ? ജീവിതം കൊടുത്ത ചൂട് കൊണ്ട് പൊള്ളിപ്പോയ മനസ്സുകളെ നോക്കി കാണാനാകും. മൗനം നിറഞ്ഞ ചിരികൊണ്ടാവും അവർ നമ്മളെ വരവേൽക്കുക. അവരുടെ നിറഞ്ഞ കണ്ണുകൾ നമ്മളെ അസ്വസ്ഥമാക്കിയേക്കാം. ലോകം വിരൽ തുമ്പിലേക്ക് ചുരുങ്ങിപ്പോയ ഇക്കാലത്ത്‌ മനുഷ്യനെ ഒരു ഓപ്പറേറ്റിങ് സിസ്റ്റ്ത്തോട് ഉപമിച്ചാൽ അതിൽ ഇൻസ്റ്റാൾ ചെയ്യാൻ നിയോഗിക്കപ്പെട്ട ആപ്ലിക്കേഷനുകളാണ് സന്തോഷവും സങ്കടവും പരിഭവങ്ങളും പരാതികളും സുഖവും ദുഃഖവും. നമുക്ക് സന്തോഷത്തേക്കാൾ കൂടുതൽ ചായ്‌വ് സങ്കടത്തോടാണെന്ന് തോന്നുന്നു. അതുകൊണ്ടാവാം പ്രിയപ്പെട്ടവരിൽ നിന്ന് അപ്രതീക്ഷിതമായി ഉണ്ടാവുന്ന മുറിവുകൾ നമ്മളെ ഉലച്ചു കളയുന്നതും. സ്നേഹമെന്ന മൂലഭാഷ കൊണ്ട് കോഡ് ചെയ്യപ്പെട്ട മനുഷ്യൻ കാലാന്തരത്തിൽ എപ്പോഴോ സ്വാർത്ഥതയുടെ മൂടുപടത്തിൻമേൽ ഇഴകിച്ചേർന്ന് അവന്റെയുള്ളിലെ നന്മയുടെ പൊടിപ്പുകളെ വീണ്ടെടുക്കുവാനാത്തവിധം ഉന്മൂലനം ചെയ്തത് എത്ര വലിയ കഷ്ടമാണ്. മനുഷ്യന്റെ ശരീര ഭൂപടം മാറ്റിവരയ്ക്കാൻ ഇന്നോളം കഴിവ് നിസ്വാർത്ഥമായ സ്നേഹത്തിനല്ലാതെ മറ്റെന്തിനാണ് ! ദൈവ...
അയ്യേ...   പ്രണയമെന്ന സംഗതിയെ ഓർത്തെടുക്കുവാൻ ശ്രമിക്കുമ്പോൾ 'അയ്യേ' എന്നാണ് കാതുകളിൽ മുഴങ്ങി കേൾക്കുന്നത്.  ഞാൻ ആറാം തരത്തിൽ പഠിക്കുമ്പോഴാണ് പ്രിയസുഹൃത്ത് അഭയ് എന്നോട് അക്കാര്യം പറഞ്ഞത്. 'നമ്മുടെ ക്ലാസ്സിലെ സുമയ്ക്ക് നിന്നോട് സ്നേഹമാണെന്ന് '. 'അയ്യേ' ഞാൻ മുഖം ചുളിപ്പിച്ചു കൊണ്ട് ആരാഞ്ഞു ; കാലിൽ തീട്ടം പറ്റിയ മാതിരി. അവന്റെ മുഖത്ത് ഒരു കള്ളച്ചിരി പൊലിഞ്ഞു പോകുന്നത് കണ്ടു. ശരിക്കും അതെന്നെ ശുണ്ഠി പിടിപ്പിച്ചു. അവളെന്തിനാണ് എന്നെ സ്നേഹിക്കുന്നത് ? അതുകൊണ്ട് അവൾക്കെന്ത് നേട്ടം ? സ്നേഹത്തിൽ നേടുക എന്നുണ്ടോ ? അവളോട് ഞാനൊന്ന് മിണ്ടിയിട്ട് കൂടിയില്ല. എന്നാലും അവൾക്കിത്രയും ധൈര്യം എവിടെ നിന്നാണ് കിട്ടിയത് ? ഇതെങ്ങാനും വീട്ടിലറിഞ്ഞാൽ എന്താവും എന്റെ സ്ഥിതി ? അപ്പനറിഞ്ഞാൽ ശെരിയാക്കും. വൈകുന്നേരം കുരിശു വരയ്ക്കുമ്പോൾ ഞാൻ ദൈവത്തോട് പ്രാർത്ഥിച്ചു. അവളെന്നെ സ്നേഹിക്കേണ്ട, അവൾക്ക് നല്ല ബുദ്ധി കൊടുക്കേണമേയെന്ന്. ക്ലാസ്സിൽ അവളെ കാണുമ്പോഴൊക്കെ എന്റെ മുഖത്ത് കടന്നൽ കൂട് കൂട്ടിയിട്ടുണ്ടാവും. ഒരന്യഗ്രഹ ജീവിയോടെന്ന പോലെയായിരുന്നു എനിക്ക്  അവളോടുള്ള സമീപനം. ക്ലാസ്സ്‌ അവസാന...
Image
  മുഖം 🖤 ഒരു ജനലിനപ്പുറത്തിരുന്നു കൊണ്ട് പുറത്തേക്ക് മിഴികൾ പായിച്ചപ്പോൾ, ജീവിതം പകൽ വെളിച്ചം പോലെ പൊലിഞ്ഞു പോകുന്നതായി തോന്നി. രാവിലെ മുഖപുസ്തകത്തിൽ അറിയിപ്പ് വന്നപ്പോൾ തുടങ്ങിയ ക്ലാന്തചിന്തകളാണ്. ഒരു നിമിഷത്തെ ഒരുമയുടെ ഓർമ്മയെ വീണ്ടും കാണുവാൻ ഇടയായതാണ് ഇങ്ങനെയൊക്കെ ചിന്തിക്കാൻ കാരണം. ആർക്കും പിടിതരാതെ എത്ര വേഗത്തിലാണ് സമയം പിന്നിലേക്ക് ഓടി മറയുന്നത്. ഭൂതകാലത്തിലേക്ക് ഇനിയൊരു തിരിച്ചു പോക്ക് സാധ്യമല്ലെന്ന് എത്ര വേദനയോടെയാണ് ഉൾക്കൊള്ളുന്നത്. ആഹ്ലാദിച്ച നിമിഷങ്ങൾ വീണ്ടും കൊതിപ്പിക്കുന്നു, അഭിരമിപ്പിക്കുന്നു, ഒടുവിൽ കൈകൾ വീശി മറ്റൊരിടത്തേക്ക് മറയുന്നു. മനുഷ്യ ജീവിതം രണഭൂമിയിൽ കൂടിയുള്ള ഒരു യാത്രയാണ്, മുറിവുകൾ ചുവപ്പായി പ്രകാശിക്കുമ്പോൾ, തെറ്റുകളും കുറ്റബോധവും ഇനിയും സംഭവിക്കാം എന്ന വ്യഗ്രതയിൽ മഞ്ഞയായി പ്രകാശിക്കുന്നു. എല്ലാവരും ഗ്രീൻ സിഗ്നൽ തേടിയുള്ള യാത്രയിലാണ്. ചിരിയും സന്തോഷവും ഒരു പച്ചത്തുരുത്തിൽ പുത്തഞ്ഞു കിടക്കുന്നിടത്തോളം കാലം, ചുവപ്പും മഞ്ഞയും അതി ശക്തിയായി പ്രകാശിച്ചു കൊണ്ടേയിരിക്കും. ജീവിതത്തിന്റെ ക്രോസ്സ് റോഡുകളിൽ അവിചാരിതമായി കണ്ട് മുട്ടുന്ന ചില മനുഷ്യരുണ്ട്. അത്...