Posts

background

എമിലിയയുടെ പശ്ചാത്തലം  എമിലിയ ഒരു  കത്തോലിക്കാ വിശ്വാസ പാരമ്പര്യ കുടുംബത്തിലാണ് വളർന്നത്, അവിടെ വിശ്വാസം എന്നത് അവളുടെ ജീവിതത്തിന്റെ ഒരു കേന്ദ്ര ഭാഗമായിരുന്നു. അവളുടെ മാതാപിതാക്കൾ   സഭയുടെ  വിശ്വാസപ്രമാണങ്ങളിൽ  കർശനമായി ഉറച്ചുനിന്നിരുന്നു, ശക്തമായ ധാർമ്മികതയിലും കടമയിലും അവൾ വളർന്നു. എന്നിരുന്നാലും, അവൾ വളരുന്തോറും, എമിലിയ സഭയുടെ കർശനമായ നിയമങ്ങളെയും സിദ്ധാന്തങ്ങളെയും ചോദ്യം ചെയ്യാൻ തുടങ്ങി. തന്നിൽ അർപ്പിക്കപ്പെട്ട പ്രതീക്ഷകളിൽ അവൾ തളർന്നുപോയി, തന്റെ വിശ്വാസവുമായി കൂടുതൽ വ്യക്തിപരമായ ബന്ധം അവൾ ആഗ്രഹിച്ചു.  ഫാദർ എലിജായുടെ പശ്ചാത്തലം  ഫാദർ എലിജാ ആഴമായ ഭക്തിയും പ്രശ്‌നഭരിതമായ ഭൂതകാലവുമുള്ള ഒരു സങ്കീർണ്ണ വ്യക്തിയായിരുന്നു. വിശ്വാസം ആശ്വാസത്തിന്റെയും ശക്തിയുടെയും ഉറവിടമായിരുന്ന ഒരു എളിമയുള്ള കുടുംബത്തിലാണ് അദ്ദേഹം വളർന്നത്. എന്നിരുന്നാലും, അദ്ദേഹം ഒരു കുട്ടിയായിരുന്നപ്പോൾ ഒരു ദാരുണമായ അപകടത്തിൽ മാതാപിതാക്കൾ കൊല്ലപ്പെട്ടു, പിന്തുണയ്‌ക്കായി സഭയെ ആശ്രയിക്കാൻ അദ്ദേഹം നിർബന്ധിതനായി. അദ്ദേഹം വളരുന്തോറും, ഫാദർ എലിജാ തന്റെ വിശ്വാസത്താൽ കൂടുതൽ കൂടുതൽ വിഴുങ്ങി. ...
Image
കാണാതെപോയ സ്നേഹം🖤 ഇന്നലെ ഓണസദ്യയൊക്കെ കഴിച്ച് , ചെറിയൊരു മയക്കത്തിലായിരുന്ന ഞങ്ങളെ ഉണർത്തിയത് അവളുടെ ശബ്ദമായിരുന്നു.  രണ്ട് വർഷത്തോളമായി അവളിവിടെയുണ്ട്. പറഞ്ഞു വരുന്നത് വീട്ടിൽ വളർത്തുന്ന കോഴിയെക്കുറിച്ചാണ്.  വളരെ അവിചാരിതമായാണ് അത് സംഭവിച്ചത്. അവളെ ഒരു നായ ആക്രമിച്ചു. ഉടനെ തന്നെ ശബ്ദകോലാഹലങ്ങളുണ്ടാക്കിയത് കൊണ്ട് അവളുടെ ജീവൻ തിരികെ കിട്ടി.  ദൂരേക്ക് ഓടിമറയുന്ന നായയുടെ പിറകെ ഓടിയെങ്കിലും രക്ഷപെട്ടു. സങ്കടമെന്തെന്ന് പറയട്ടെ അവളുടെ തൂവലുകൾ ചെറുതായി അടർന്ന് മാറിയിരിക്കുന്നു. കാലുകൾക്ക് പരിക്ക് പറ്റിയിട്ടുണ്ട്. പേടിച്ചതിന്റെ ആഘാതത്തിൽ നന്നായി കിതയ്ക്കുന്നുണ്ട്.  സ്നേഹവായ്‌പോടെ ചിറകിലൂടെ കൈകൾ മെല്ലെ പായിച്ചു. കുറച്ച് വെള്ളം കൊടുത്തപ്പോൾ കുടിക്കുകയും ചെയ്തു.  കുറച്ച് നാളുകൾക്ക് മുന്നേ അപ്പച്ചി എന്നോട് പറഞ്ഞൊരു കാര്യമോർമ്മവന്നു. " നമ്മൾ അവരെ സ്നേഹിച്ചാൽ അവരും നമ്മളെ സ്നേഹിക്കും ".  നമ്മൾ മനുഷ്യരോട് സംസാരിക്കില്ല എന്നതൊഴിച്ചാൽ ഇവരോളം മനുഷ്യരെ സ്നേഹിക്കുന്ന മറ്റ് ജീവിവർഗമുണ്ടാകില്ല.  പരിഭവമോ പരാതിയോ പറയാതെ നമ്മളെ സ്നേഹിക്കുന്നവർ വീട്ടിൽ വളർത്തുന്ന കോഴിയാവാം പൂച...
മുറിവുകൾ🖤 " ദൈവം എല്ലാം കാണുന്നയാളാ... നീ ഇന്നൊരാൾക്ക് വേദനകൊടുത്താൽ കാലം നിനക്കത് തിരിച്ചെത്തിക്കാതെയിരിക്കില്ല. അതുപോലെ തന്നെ അദ്ദേഹം നിനക്കൊരു വേദന തന്നാൽ അതിന്റെ പ്രതിഫലം കാലം പിന്നീട് അയാൾക്ക് കൊടുക്കും ".  ഈ വാചകങ്ങൾ മനസ്സിരുത്തിയൊന്ന് ആലോചിച്ചാൽ നമ്മൊളൊക്കെ എത്രയോപേരെ വേദനിപ്പിച്ചു എന്ന് മനസിലാക്കാം ; അതുപോലെ നമ്മളെ വേദനിപ്പിച്ചവരേയും. നാലാള് കൂടുന്നിടത്ത്‌വെച്ച് നമ്മളൊക്കെ ചില സുഹൃത്തുക്കളെയൊക്കെ കളിയാക്കാറുണ്ട് അവിടെയൊക്കെ ചെറുതായി നിന്ന്, തോറ്റ് തരാറുമുണ്ട്.  നിഷ്കളങ്കമായ മനസ്സിനുടമകളായിരുന്നു അവരൊക്കെ. അതിലുപരി ബന്ധങ്ങൾക്ക് വിലകല്പിച്ചിരുന്നു.  അങ്ങനെയൊക്കെ ചില സുഹൃത്തുക്കൾ കൂടെയുള്ളതാണ് സ്നേഹം എന്നതിനെ കൂടുതൽ അറിയാൻ സഹായിക്കുന്നത് ; അവിടെയാണ് സ്നേഹം സ്നേഹിക്കപ്പെടുന്നത്.  നമുക്കൊക്കെ തെറ്റുകളുണ്ടാകുന്നത് മാനുഷികമാണ്. ആ തെറ്റുകൾ ക്ഷമിക്കുന്നതാണ് ദൈവികം.  ക്ഷമിക്കുക എന്ന് പറയുന്നത് അത്ര നിസ്സാരമല്ല.  നമ്മുടെ പ്രിയപ്പെട്ടവരോടൊക്കെ ദേഷ്യം കൊണ്ട് വാക്കുകളിലൂടെ മുറിവേൽപ്പിക്കാറുണ്ട്. പിന്നീട് നമ്മള് പോയി സോറി പറയുമായിരിക്കും. പക്ഷേ അവരുടെ ഹൃദയത്തിലേക...

മാധുരി❤️

ഒരോണക്കാലത്ത്‌🌺 "മാനം തെളിഞ്ഞു മഴക്കാറ് മാഞ്ഞു. ചിങ്ങപ്പുലരിതൻ ശോഭയിൽ മൽഹാർ വിരിഞ്ഞു" അദ്ധ്യായം ഒന്ന്  ഈയിടെ പപ്പയോട് ഇതേ കാര്യത്തെപ്പറ്റി ചോദിച്ചപ്പോൾ ചിരിക്കുകയാണുണ്ടായത്.  കുറച്ച് വർഷങ്ങൾക്ക് പിറകിലേക്ക് സഞ്ചരിക്കേണ്ടതുണ്ട്. അന്നൊരു ഓണക്കാലമായിരുന്നു.  പകൽ മായ്ഞ്ഞു തുടങ്ങിയിരുന്നു. കടയ്ക്കൽ ബസ്‌സ്റ്റാൻഡിൽ നല്ല തിരക്കനുഭവപ്പെട്ടത് എന്റെ ശ്രദ്ധയിൽപ്പെട്ടിരുന്നു .അവിടം മാത്രമല്ല കടകമ്പോളങ്ങളിലും പൊതുവെ തിരക്കുണ്ടായിരുന്നു. എങ്ങോട്ടെന്നില്ലാതെ ഓടിമറയുന്ന മുഖങ്ങളിലൊക്കെ സന്തോഷത്തിന്റെ തിരിനാളങ്ങൾ പ്രകാശിക്കുന്നുണ്ടായിരുന്നു.  പതിയെ ഇമവെട്ടിക്കൊണ്ട് തെല്ലൊരു മടിയോടെ തെരുവ് വിളക്കുകൾ പ്രകാശപൂരിതമായി. വെളിച്ചം അവിടമാകെ പടർന്നപ്പോൾ നന്മയുടെ പൂക്കാലം ഭൂമിയിലാകെ വർഷിച്ചതുപോലെ തോന്നി.  ചെറിയൊരു ഷോപ്പിങ്ങൊക്കെ കഴിഞ്ഞ് വീട്ടിലേക്ക് തിരിക്കാനുള്ള ബസ്‌ കാത്ത്‌ നിൽക്കുകയായിരുന്നു ഞാനും പപ്പയും.  ഞങ്ങളുടെ സമീപത്തായി ഒരു ഭിക്ഷക്കാരനുണ്ടായിരുന്നു. അയാൾ നിലത്തിരിക്കുകയായിരുന്നു.  ഒരു നിമിഷം പപ്പ ഷർട്ടിന്റെ പോക്കറ്റിൽ നിന്നും കുറച്ച് കാശെടുത്ത്‌ അയാൾക്ക് നേരെ നീട്ടി. നി...

കീചെയ്ൻ🎻

ഞാൻ കൊല്ലപ്പെടുമ്പോൾ❤️ ഉത്തരങ്ങൾ എവിടെ... ? ഞാൻ പതിയെ കണ്ടെത്താൻ തുടങ്ങുകയായിരുന്നു. ദിനസരിക്കുറിപ്പുകളിലെ താളുകൾ പതിയെ മറിക്കപ്പെടുമ്പോൾ ഞാൻ കണ്ടെത്താൻ ശ്രമിച്ചത് അപസർപ്പകരെയാണ്.  താളുകൾ മറിക്കപ്പെടുമ്പോൾ പലരും സ്നേഹാലിംഗനം ചെയ്ത് കടന്ന് പോകുന്നുണ്ട്. ഓർമ്മിക്കാൻ എന്തെങ്കിലും സമ്മാനിച്ചവർ ; ഹൃദയം കൈമാറിയവരാണ്.  തണുത്തുറഞ്ഞ മഷിയിലൂടെ പതിയെ വിരലോടിച്ചു. ഈ കുറിമാനങ്ങൾ അത്രമേൽ സ്നേഹിച്ചവരുടെയുള്ളിലെ വെറുമൊരു ഓർമ്മ മാത്രമായിരിക്കാം.  ഈ കാണുന്നതൊക്കെ ആരുടേയെങ്കിലുമൊക്കെ തോന്നലുകളാവാം ; അതുമല്ലെങ്കിൽ ഒരു സ്വപ്നവുമാകാം. എന്തായാലും അവരൊക്കെ ഉണരാതിരിക്കട്ടെ.  അതിരുകളില്ലാത്ത ഭൂപടത്തിൽ ഇനിയും മഴപെയ്യും പ്രണയവുമുണ്ടാകും കലഹവുമുണ്ടാകും ഒടുവിൽ സങ്കടപ്പെയ്ത്തുകളും.  മനസ്സ് ദൂരേക്കെവിടെയോ സഞ്ചരിക്കുകയായിരുന്നു. വികാരങ്ങൾക്ക് അടിമപ്പെട്ടത് കൊണ്ടാവാം വിവേകശൂന്യനായിപ്പോയത്.  സമയം കടന്ന് പൊയ്ക്കൊണ്ടേയിരുന്നു.  ഇനി വരാനിരിക്കുന്നത് സങ്കടപ്പെയ്ത്തുകളുടെ രാവുകളാണ്. മഴമേഘങ്ങൾ വാനിൽ തടിച്ച് കൂടി.  കണ്ണ് കലങ്ങിയിരിക്കുന്നു. ശബ്ദമുയരാതെ സങ്കടപ്പെയ്ത്തുകൾ നീർച്ചാലുപോൽ ഒഴുകി...

കീചെയ്ൻ🎻

Image
താളുകളിലൂടെ ഒരു യാത്ര🖤 സുഹൃത്തുക്കളെ യാത്രയാക്കി റോഡിലൂടെ പതിയെ നടക്കുമ്പോൾ എന്നിൽ മൗനത്തിന്റെ ശിലാബോധം തണുത്തുറയാൻ തുടങ്ങിയിരിക്കുന്നു. വാക്കുകൾ അപ്രാപ്യമായിരിക്കുന്നു.  പലപ്പോഴും ഹൃദയം പറയുന്നത് തലച്ചോറ് കേൾക്കാറില്ലല്ലോ... ? ഓർമ്മകളിങ്ങനെ കുത്തിനോവിക്കുകയാണല്ലോ...  ഹൃദയത്തിന്റെ മറ്റൊരു കോണിൽ തിളച്ചുമറിയുന്ന ജ്വാലകൾ പതിയെ പൊള്ളലേൽപ്പിക്കാൻ തുടങ്ങിയിരിക്കുന്നു.  പുകച്ചുരുളുകൾ ഉയരുന്നുണ്ടായിരുന്നു. ഓർമ്മകളുടെ ചിതാധൂമങ്ങൾക്ക് സാന്ദ്രത കൂടിവരുന്നു.  ഞാൻ എന്നോട് തന്നെ ചില ചോദ്യങ്ങൾ ചോദിച്ചു. എന്നാൽ അത്തരം ചോദ്യങ്ങൾ എനിക്ക് പ്രഹേളികയായി തോന്നി. ആഗ്രഹങ്ങൾ ദൂരെനിന്നുകൊണ്ട് കളിയാക്കി ചിരിക്കുകയാണോ... ? വീണ്ടും ചോദ്യങ്ങൾ ഉയർന്ന് കൊണ്ടേയിരുന്നു.  ഞാൻ മാത്രമല്ലായിരിക്കും എത്രയോപേർ ഇത്തരത്തിൽ ചിന്തിക്കുന്നുണ്ടാകും... ? അവിടെയും ചോദ്യം.  ഉത്തരങ്ങൾ എവിടെ... ? ഞാൻ പതിയെ കണ്ടെത്താൻ തുടങ്ങുകയായിരുന്നു. ദിനസരിക്കുറിപ്പുകളിലെ താളുകൾ പതിയെ മറിക്കപ്പെടുമ്പോൾ ഞാൻ കണ്ടെത്താൻ ശ്രമിച്ചത്... തുടരും...

കീചെയ്ൻ🎻

Image
മുറിവുകൾ🖤 എന്റെ ശ്രദ്ധയെ മാറ്റിയത് ആ വാച്യത്രാണിയായിരുന്നു. മനുവിന്റെ കൂർക്കംവലി എന്നെ മാത്രമല്ല മറ്റുള്ളവരെയും അലോസരപ്പെടുത്തി.  ഉറക്കച്ചടവിൽ അവനെന്തൊക്കെയോ പറയുന്നുണ്ടായിരുന്നു.  പെട്ടന്നായിരുന്നു അഭിജിത്തിന്റെ ചോദ്യം. "എന്താടാ ഇതിനും മാത്രം ആലോചിക്കാൻ ? ".  ചെറുതായൊന്ന് പുഞ്ചിരിച്ചു. എനിക്ക് മറ്റൊന്നും പറയാനായില്ല. അല്ലെങ്കിലും ഓർമ്മകൾക്ക് പറഞ്ഞറിയിക്കാൻ കഴിയാത്ത വിധം ഭംഗിയാണ്. മനസ്സിനെ മുറിവേൽപ്പിക്കും.  രണ്ട് വർഷത്തിനിടയിൽ കടന്ന് പോയ നല്ലനിമിഷങ്ങൾ ശരിക്കൊന്ന് ആഘോഷിക്കാൻ കൂടിയായില്ല. പിന്നെ അവയൊക്കെ എത്ര റീക്രീയേറ്റ് ചെയ്താലും വല്ല്യകാര്യമൊന്നുമുണ്ടാകില്ല.  സമയം എത്രപെട്ടന്നാണ്‌ കടന്ന് പോകുന്നത്. കാലത്തിനനുസരിച്ച് പലതും മാറ്റത്തിന് വിധേയമാകുന്നു. എന്തിന് ഈ ഭൂമി തന്നെ വലിയൊരു ഉദാഹരണമല്ലേ...  അഭിജിത്തിന്റെ വാക്കുകൾ ഇപ്രകാരമായിരുന്നു. ഇടക്കിടെ കൈയിൽ കെട്ടിയിരുന്ന നാഴികമണി ബീപ് ശബ്ദം പുറപ്പെടുവിച്ചുകൊണ്ടിരുന്നു.  വൈകുന്നേരമായിരിക്കുന്നു. ഇന്നത്തേക്ക് കോളേജിനോട് യാത്രപറയാൻ സമയമായിരിക്കുന്നു.  ഗ്രൗണ്ടിലൂടെ ഞങ്ങൾ പതിയെ നടന്നു.  സൂര്യൻ വെൺമ...

കീചെയ്ൻ🎻

Image
നിരാശ🖤 തോളിൽ പതിയെ തട്ടി വിളിച്ച് കൊണ്ട് ശ്യാം ചോദിച്ചു. "ടാ...  നീയിത് ഏത് ലോകത്താ... ? " "ആഹ്... ഓരോന്ന് ആലോചിച്ചതാ... " "ഇനിയിപ്പോ എന്താ... ? ഇപ്പോഴേ... വീട്ടിൽ പോകണോ... ? ".  അഭിജിത്തിനാകെ ആശയക്കുഴപ്പം.  "നമുക്ക് ക്ലാസ്സിലോട്ട് പോകാം. " അച്ചുവേട്ടന്റെ മറുപടി.  ഞങ്ങൾ പതിയെ 39 റൂം നമ്പറുള്ള ക്ലാസ്സ്‌ മുറിയിലേക്ക് നടന്നു. ക്ലാസ്സ്‌ മുറിയിലെ ശൂന്യത എന്നെ വീണ്ടും അലോസരപ്പെടുത്തി. എന്തെന്നല്ലാത്തൊരു നഷ്ടബോധം എന്നിൽ ഉടലെടുത്തു.  പലരും ഡെസ്കിലും ബെഞ്ചിലും സ്ഥാനീയരായി. മനുവാകട്ടെ ഒരു ഡെസ്കിൽ ശയനനായി. ശ്യാമാകട്ടെ ഫോണിലെ വീഡിയോ ഗെയിമിൽ മുഴുകിയിരിക്കുന്നു.  ആരും തന്നെ ഒന്നും സംസാരിക്കുന്നതില്ലതാനും. വളരെ ശക്തിയായി പങ്ക കറങ്ങിക്കൊണ്ടിരിക്കുന്നു.  മനസ്സിന്റെ താളം തെറ്റിയിരിക്കുന്നു. പരുക്കൻ വാതിൽ തുറന്ന് പഴയ ഓർമ്മകളിലേക്ക് ഞാൻ വീണ്ടും സഞ്ചരിക്കുകയാണ്.  നിരാശയോടെ ക്ലാസ്സ്‌മുറിയിലേക്ക്‌ ഞാനൊന്ന് കണ്ണോടിച്ചു.  ഈ നിശബ്ദമായ ക്ലാസ്സ്‌മുറിയിലേക്കൊന്ന് കാതോർത്താൽ കൂട്ടചിരികളുടെ കെട്ടടങ്ങാത്ത സന്തോഷം ആർത്തിരുമ്പുന്നത് കേൾക്കാം.  തൊണ്ടയിലൂടെ ഉമിനീർ പതിയെ ആ...