Posts

background

എമിലിയയുടെ പശ്ചാത്തലം  എമിലിയ ഒരു  കത്തോലിക്കാ വിശ്വാസ പാരമ്പര്യ കുടുംബത്തിലാണ് വളർന്നത്, അവിടെ വിശ്വാസം എന്നത് അവളുടെ ജീവിതത്തിന്റെ ഒരു കേന്ദ്ര ഭാഗമായിരുന്നു. അവളുടെ മാതാപിതാക്കൾ   സഭയുടെ  വിശ്വാസപ്രമാണങ്ങളിൽ  കർശനമായി ഉറച്ചുനിന്നിരുന്നു, ശക്തമായ ധാർമ്മികതയിലും കടമയിലും അവൾ വളർന്നു. എന്നിരുന്നാലും, അവൾ വളരുന്തോറും, എമിലിയ സഭയുടെ കർശനമായ നിയമങ്ങളെയും സിദ്ധാന്തങ്ങളെയും ചോദ്യം ചെയ്യാൻ തുടങ്ങി. തന്നിൽ അർപ്പിക്കപ്പെട്ട പ്രതീക്ഷകളിൽ അവൾ തളർന്നുപോയി, തന്റെ വിശ്വാസവുമായി കൂടുതൽ വ്യക്തിപരമായ ബന്ധം അവൾ ആഗ്രഹിച്ചു.  ഫാദർ എലിജായുടെ പശ്ചാത്തലം  ഫാദർ എലിജാ ആഴമായ ഭക്തിയും പ്രശ്‌നഭരിതമായ ഭൂതകാലവുമുള്ള ഒരു സങ്കീർണ്ണ വ്യക്തിയായിരുന്നു. വിശ്വാസം ആശ്വാസത്തിന്റെയും ശക്തിയുടെയും ഉറവിടമായിരുന്ന ഒരു എളിമയുള്ള കുടുംബത്തിലാണ് അദ്ദേഹം വളർന്നത്. എന്നിരുന്നാലും, അദ്ദേഹം ഒരു കുട്ടിയായിരുന്നപ്പോൾ ഒരു ദാരുണമായ അപകടത്തിൽ മാതാപിതാക്കൾ കൊല്ലപ്പെട്ടു, പിന്തുണയ്‌ക്കായി സഭയെ ആശ്രയിക്കാൻ അദ്ദേഹം നിർബന്ധിതനായി. അദ്ദേഹം വളരുന്തോറും, ഫാദർ എലിജാ തന്റെ വിശ്വാസത്താൽ കൂടുതൽ കൂടുതൽ വിഴുങ്ങി. ...
രമണനും ചന്ദ്രികയും❤️ ഇരുട്ട് വെളിച്ചത്തെ കടന്നാക്രമിച്ചപ്പോൾ നേരമേതാണ്ട് പത്തിനോടടുത്തിരുന്നു. പെരുവയറൻ തവളകൾ വാപൊളിച്ചു കൊണ്ട് ഉറക്കെ കരയുന്നത് കേൾക്കാം. അതങ്ങനെ ഉയർന്നും താഴ്ന്നും താളത്മകമായി സ്പുരിച്ചു കൊണ്ടേയിരുന്നു. എൽദോച്ചായൻ ഷാപ്പിൽ നിന്നുമിറങ്ങാൻ നേരം ഇടത് കരം മുഖത്തേക്കടുപ്പിച്ച് സൂക്ഷിച്ചു നോക്കി. അവനങ്ങനെ ആർക്കും പിടികൊടുക്കാതെ ഓടിക്കൊണ്ടിരിക്കുകയാണ്. ഇനിയും വീട്ടിലെത്തിയില്ലേൽ ആൻസി കലിതുള്ളും. നെടുനീളത്തിൽ നിഴലിനെ സൃഷ്ടിച്ചു കൊണ്ട് ടോർച്ച് പ്രകാശിച്ചു.  കാൽപാദങ്ങൾ നിലത്തമരാൻ വിസമ്മതിക്കുന്നു. തോൽപ്പാവക്കൂത്ത്കാരന്റെ കരതലത്തിലെന്നോണം അയാളങ്ങനെ ചായ്‌ഞ്ഞും ചരിഞ്ഞും തെന്നിക്കളിക്കുന്നു. പതിയെ ഏന്തിവലിച്ച് നടന്നു നീങ്ങുന്നതിനിടയിൽ തെന്നി വീഴാനും പോയി. അവനെ നൂല് കൊണ്ട് ബന്ധിച്ചിരിക്കുന്ന അദൃശ്യകരം പിടിവിട്ട് കളിക്കുന്നതാണ്. കുരിശ്ശടിക്ക് മുന്നിലെത്തിയപ്പോൾ എൽദോ ബ്രേക്കിട്ടു. ആരോ കത്തിച്ച് വെച്ചിട്ട് പോയ മെഴുക്നാളം അതിന്റെ അവസാന പ്രഭകെടാൻ പോകുന്നതിന് മുമ്പുള്ള ആന്തലിലേക്ക് ചേക്കേറുന്നു. മെഴുക് പർവതങ്ങൾക്ക് നടുവിലായി ഉദ്ധരിച്ചു നിൽക്കുന്ന ഒരു തീപന്തം. പതിയെ തത്തി തത്തി തിരി കെട...
അതെവിടെയൊക്കെയോ ഒളിഞ്ഞിരിപ്പുണ്ട്? സന്തോഷം തന്നെയാണ് ജീവിതത്തിലെ ഏറ്റവും വലിയ സംതൃപ്തി. മനുഷ്യൻ കണ്ടെത്താൻ ശ്രമിക്കുന്നതും അത് തന്നെയാണ്. എന്ത് കൊണ്ടോ സ്വയം രൂപപ്പെടുത്തിയെടുക്കാൻ പ്രയാസമുള്ള ഒരു അന്തസത്ത. നമുക്ക് ചുറ്റുമുള്ള ചെറിയകാര്യങ്ങളിൽ അത് ഒളിഞ്ഞിരിപ്പുണ്ട് . ഓപ്പൺ കോഴ്സ് എക്സാം ആയതിനാൽ എല്ലാവരും തിരക്കിട്ട് പഠിച്ചു കൊണ്ടിരിക്കുകയായിരുന്നു. ഭയത്തെ ഇല്ലായ്മ ചെയ്യാൻ പുഞ്ചിരിയെ മുഖമുദ്രയാക്കിയവർ അവിടെയും കാണപ്പെട്ടു. ബിറ്റ് എഴുതുന്നതിൽ തല്പരകക്ഷിയായ പേഴുംമൂടൻ ഇന്ന് വളരെ മൂകനായി കാണപ്പെട്ടു. അതിനിടയിൽ ഒരു നോട്ടവും ഒരു ചോദ്യവും. എന്നിലെ അപകർഷധാബോധം മറുപടിക്ക് വിലങ്ങുതടിയായി. ഒരു നിമിഷം സന്തോഷവും കുറ്റബോധവും മിന്നിമറഞ്ഞു. അപ്രതീക്ഷിതമായി രണ്ട് സുഹൃത്തുക്കൾ കടന്ന് വന്നു. അവർ രണ്ടാളും പേടിച്ചിരിക്കുകയാണ്. പക്ഷേ മുഖത്ത് സന്തോഷം നിഴലിച്ചു നിൽക്കുന്നുണ്ട്. ഭയത്തെ ഇല്ലായ്മ ചെയ്യാനുള്ള ഏറ്റവും നല്ല മരുന്ന്. എന്നെ മോട്ടിവേഷൻ ചെയ്യാറുള്ള മറിയാമ്മ തന്നെയാണ് ആകെ പേടിച്ചിരിക്കുന്നത്. ഡയറിയിൽ എഴുതിയ വാക്കുകൾ ഞാൻ ഓർത്തെടുത്തു. പ്രാഞ്ചിയേട്ടൻ സിനിമയിലെ ഫ്രാൻസിന് പുണ്യാളനെയാണ് ഓർമ്മവരുന്നത് എവ...
 ഇനിയാര് ? പെട്ടെന്നൊരു പരാജയം വന്നപ്പോൾ കണ്ണിലേക്ക് ഇരുട്ട് നൂഴ്ന്നു കയറി. വേഗത്തിൽ വളരെ വേഗത്തിൽ. ഞരമ്പുകൾ വലിഞ്ഞു മുറുകിയപ്പോൾ കാബോർഡിൽ നിന്നും സ്വീഡിഷ് വിസ്ക്കി പുറത്തെടുത്തു. സീല് പൊട്ടിയപ്പോൾ മുറിയിലാകെ ഒരു ഉന്മാദത്തിന്റെ ഗന്ധം, ലഹരിയുടെ ഗന്ധം. മധുരമുള്ള ഒരു ലേപനം പോലെ അതിന്റെ സൗന്ദര്യം ആ വായുവിലങ്ങനെ ഒഴുകി നടന്നു. വാൻഗോഗിന്റെ സ്റ്റാറിനൈറ്റ്‌ പോലെ കുഴഞ്ഞു മറിഞ്ഞ രാത്രി. ഗ്ലാസ്സിലേക്ക് സ്വീഡൻ ലഹരിയെ പകർന്നു. ഒരു സിപ്പ് ഒരേ ഒരു സിപ്പ്. മതി ഇനി വേണ്ട ഹൃദയത്തിന്റെ അന്ത്യശാസനം. കച്ചവടം ഇക്കൊല്ലം വളരെ നഷ്ടത്തിലാണ്. ഗ്രാഫിൽ ഉയർന്നും താഴ്ന്നും വളഞ്ഞും പുളഞ്ഞും രേഖപ്പെടുത്തിയ (അയാൾക്ക് മാത്രം കാണാൻ കഴിയുന്ന ) അളവുകോൽ മറയപ്പെട്ടിരിക്കുന്നു. ശാരിക്കും മേരിക്കും ഒരേ പോലെയാണ് നൽകിയത്. എന്താണ് ? അത്ഭുതത്തോടെ ചുവരിലിരുന്ന പല്ലി ചിലച്ചു. സ്നേഹം. ഹെവനിൽ വെച്ച് ശാരിക്കൊപ്പം ശയിച്ചപ്പോൾ തീരുമാനിച്ചതാണ്. അവസാനിപ്പിക്കാം എല്ലാം. ഇതിപ്പോൾ കുറേയായില്ലേ. കുറേയെന്നു വെച്ചാൽ പത്താമത്തെ പെണ്ണ്. കവർന്നു കഴിഞ്ഞാൽ പിന്നെന്താണ് ഒരു ത്രില്ല് ? തീരെയില്ല. രാവിലെ തന്നെ സ്ഥലം വിട്ടു. മേരിയുടെ അടുത്ത്...
സ്നേഹം ❤️ നമ്മുടെയൊക്കെ മുഖത്ത് തെളിയുന്ന പുഞ്ചിരി ഒരു മുഖമുദ്രയാണ്. എന്നാൽ ക്ഷമ ഒരു മുഖമുദ്രയായി എപ്പോഴും നിലനിർത്താൻ കഴിയുക എന്നത് വലിയൊരു വെല്ലുവിളിയാണ്. ഭൂമിയിലെ ഏറ്റവും വലിയ പ്രതികാരം എന്തെന്നാൽ അത് ക്ഷമിക്കുക എന്നതാണ്. തെറ്റുകളെ പൊറുക്കുവാനും വീണ്ടും ആഴത്തിൽ സ്നേഹിക്കുവാനും പരിഗണിക്കുവാനും കഴിയുക എന്നത് വലിയൊരു ക്വാളിറ്റിയാണ്. "വെറുപ്പിനെ ഒരിക്കലും വെറുപ്പ് കൊണ്ട് ഇല്ലാതാക്കാൻ കഴിയില്ല അത് സ്നേഹത്തിന് മാത്രമേ കഴിയൂ... " എന്ന് ബുദ്ധൻ ആരാഞ്ഞതും ഈ ഒരു നിമിഷം ഓർത്ത് പോവുകയാണ്. എതിരെ നിൽക്കുന്നവന്റെ മനസ്സറിയുവാനും ഹൃദ്യമായി കേൾക്കുവാനും അത് മനസിലാക്കുവാനും കഴിയുക എന്നത് അങ്ങേയറ്റം മഹത്തായ ഒരു അനുഗ്രഹം തന്നെയാണ്. ഈ കുത്തിക്കുറിക്കുന്നത് ആ ഒരാളെക്കുറിച്ചാണ്. ഒരേ സമയം 'ക്ഷമ ' അനുഗ്രഹവും അതുപോലെ ബലഹീനതയുമാണ്. സ്നേഹത്തിന്റെ മറ്റൊരു പര്യായം ക്ഷമ തന്നെയാണ്. ജീവിതത്തിന്റെ ഓരോ നിമിഷവും തിരിച്ചറിവുകൾ നൽകുന്ന പ്രിയ സഹോദരി. കുഞ്ഞു വാക്കുകൾ കൊണ്ട് സന്തോഷിപ്പിക്കുകയും ചിന്തിപ്പിക്കുകയും ; വേർതിരിവുകൾ യാതൊന്നുമില്ലാതെ പരിഗണിക്കുകയും ചെയ്യുന്ന നിന്റെ നല്ലമനസ്സിന് ഒരുപാട് ...
 വിശപ്പ്  പ്രഭാതം അടുത്ത് വരുന്നത് പാച്ചുവിന് കാണാമായിരുന്നു. ഭീമാകാരമായ കോൺക്രീറ്റ് പൈപ്പിനുള്ളിൽ നിന്നും തല പുറത്തേക്കിട്ടുകൊണ്ട് അവൻ ചുറ്റുപാടും കണ്ണോടിച്ചു. മറ്റുള്ളവർ ആരും തന്നെ ഉണർന്നിരുന്നില്ല. നഗരപ്രാന്തങ്ങളിൽ നിന്നും മാലിന്യവുമായി എത്തിയ കോർപറേഷൻ വണ്ടി ചവറുകൾ പുറന്തള്ളി കൂസലില്ലാതെ കടന്നു പോയി. പാച്ചു ഒരു ചാക്കുമായി മല പോലെ രൂപാന്തരം പ്രാപിച്ച ചവറു കൂനയ്ക്ക് നേരെ നടന്നു. അവയ്ക്കിടയിൽ നിന്നും ചെറിയ പാട്ടകളും ഇരുമ്പ് തകിടുകളും അവൻ തെരഞ്ഞുകൊണ്ടിരുന്നു. ഓട്ട് കമ്പനിക്ക് പിറകിലായുള്ള വാവച്ചൻ മേസ്തിരിയുടെ ഇരുമ്പ് കടയിൽ കൊടുത്താൽ എന്തെങ്കിലും കിട്ടാതിരിക്കില്ല. ചാക്ക്കെട്ടുമായി അവൻ നഗരമധ്യത്തിലേക്കിറങ്ങി. നഗരമുണർന്നിരുന്നില്ല. റോഡിനിരുവശത്തുമുള്ള വഴിവിളക്കുകൾ അപ്പോഴും പ്രകാശപൂരിതമായി കാണപ്പെട്ടു. അതിലൊന്ന് മങ്ങിയും തെളിഞ്ഞും കത്തിക്കൊണ്ടിരുന്നു. സൈക്കിളിൽ പത്രക്കെട്ടുകളുമായി അതുവഴി ഒരു യുവാവ് കടന്നു പോയി. ആ പത്രക്കെട്ടുകൾ പോളി‌തീൻ കവറുകൊണ്ട് പൊതിഞ്ഞിരുന്നു. ഉറക്കത്തിന്റെ ആലസ്യത്തിൽ നിന്നും നഗരം പതിയെ ഉണർന്ന് തുടങ്ങിയിരുന്നു. പാച്ചു ഓട് കഷ്ണങ്ങൾ പാകിയ പാതയിലൂടെ...
 പുഞ്ചിരിയും സന്തോഷവും "സന്തോഷം കൊണ്ട് ആത്മഹത്യ ചെയ്യാൻ തോന്നിയിട്ടുണ്ടോ ?". എവിടെയോ കളഞ്ഞു പോയ സന്തോഷത്തിന്റെ താക്കോൽ നമ്മുടെ കൈകളിലേക്ക് തന്നെ തിരികെ വരുമ്പോൾ ഇങ്ങനെയൊരു ചിന്ത ഉടലെടുത്തേക്കാം. സന്തോഷത്തിന്റെ അതിപ്രസരം കാരണം നമ്മുടെ മുഖമാകെ പതിന്മടങ്ങായി ശോഭിക്കും. അപ്പോൾ മുഖത്ത് കാണുന്ന പുഞ്ചിരിയുണ്ടല്ലോ അതാണ്‌ ആ ഒരാളുടെ യഥാർത്ഥ സൗന്ദര്യം ; മുഖ മുദ്ര. ഞാനിന്ന് സുഹൃത്തുക്കളുടെ മുഖത്ത് ഈയൊരു മുഖ മുദ്ര കണ്ടു. സന്തോഷം എന്നല്ലാതെ എങ്ങനെയാണ് ഞാനതിനെ വിശേഷിപ്പിക്കുക. നമ്മൾ മറ്റൊരാൾക്ക്‌ ഈ മുഖ മുദ്ര മീട്ടുമ്പോൾ തിരികെ അവരിൽ നിന്ന് വലിയൊരു ശക്തി പോലെ അത് നമ്മിലേക്ക്‌ തന്നെ തിരികെ വരുകയും ചെയ്യുന്നു. വെറുതെ പാഴാക്കി കളയാതെ മറ്റുള്ളവർക്ക് സ്നേഹത്തോടെ, നിസ്വാർത്ഥമായി കൈമാറാൻ കഴിയുന്ന ഈ മുഖ മുദ്രയെ എന്തിനാണ് നമ്മിൽ തന്നെ പൂഴ്ത്തി വെച്ചിരിക്കുന്നത്. പുഞ്ചിരി ( അനന്ദു ) ഒരിക്കൽ എന്നോട് പറയുകയുണ്ടായി. എന്തിനാടാ ഈ ആളുകളെ കാണുമ്പോൾ മുഖം വീർപ്പിച്ച് നടക്കുന്നത്, അല്ലെങ്കിൽ പരിചയമുള്ള ആളായിരുന്നിട്ട് പോലും കണ്ടിട്ടും കണ്ടില്ലെന്ന ഭാവത്തിൽ തലകുനിച്ചു നടക്കുന്നത്. അപരിചിതനായ ആളുകളെ...
 ലോഹ്യം നാട്ടിലേക്ക് തിരിക്കാൻ ബസ് കാത്ത് നിൽക്കുമ്പോഴായിരുന്നു അയാളെ ശ്രദ്ധിച്ചത്. ഒരു യുവാവ്. മുപ്പത്തിനോടടുത്ത് പ്രായം കാണും. അയാളൊന്നും മിണ്ടാതെ തലതാഴ്ത്തി ബസ് സ്റ്റോപ്പിൽ ഇരിക്കുന്നത് കണ്ടപ്പോൾ ഒരു കൗതുകം തോന്നി. സമയം പതിനൊന്ന് മണിയോടടുത്തിരുന്ന ഈ രാത്രിയിൽ ഒരു യുവതിയെ കാണുമ്പോൾ ഒരു പുരുഷന് തോന്നിയെക്കാവുന്ന ദുഷിച്ച ചിന്തകളെക്കുറിച്ച് ഞാനാകുലതയായി. അറപ്പുള്ളവാക്കുന്ന വികാരങ്ങളൊന്നും അയാളിൽ ഒന്നും തന്നെ കാണാനായില്ല. ഭവ്യതയോടെ അൽപ്പം പതുങ്ങിയ സ്വരത്തിൽ ഞാൻ അയാളോട് ചോദിച്ചു. " ഹലോ ഒറ്റക്ക് ഇവിടെ മിണ്ടാതിരിക്കുന്നു. എവിടേക്കെങ്കിലും പോകുവാനാണോ ? ". അയാളൊന്ന് തലയുയർത്തി നോക്കിയെന്നല്ലാതെ ഒന്നും മൊഴിഞ്ഞില്ല. ഇത് എന്ത് മനുഷ്യൻ. സ്ലീവ് ലെസ്സ് ധരിച്ച്, ഒരു സുന്ദരിയായ യുവതി തനിച്ച് അതും ഈ രാത്രിയിൽ. എനിക്ക് അയാളോട് ഒരു ബഹുമാനമൊക്കെ തോന്നി. അപരിചിതനായ ഒരാളോട് ബഹുമാനമൊക്കെ തോന്നുമോ ? എന്റെ ക്ലാന്തചിന്തകളെ കീറിമുറിച്ചു കൊണ്ട് അയാളുടെ മറുപടി. " നിങ്ങളെ എനിക്കറിയാം പ്രൈം ന്യൂസ്‌ ചാനലിലെ വാർത്ത അവതാരിക അല്ലേ... നിങ്ങളുടെ ഡിബേറ്റ് എന്ന പ്രോഗ്രാമും ഞാൻ കാണാറുണ്ട്". പ...