Posts

background

എമിലിയയുടെ പശ്ചാത്തലം  എമിലിയ ഒരു  കത്തോലിക്കാ വിശ്വാസ പാരമ്പര്യ കുടുംബത്തിലാണ് വളർന്നത്, അവിടെ വിശ്വാസം എന്നത് അവളുടെ ജീവിതത്തിന്റെ ഒരു കേന്ദ്ര ഭാഗമായിരുന്നു. അവളുടെ മാതാപിതാക്കൾ   സഭയുടെ  വിശ്വാസപ്രമാണങ്ങളിൽ  കർശനമായി ഉറച്ചുനിന്നിരുന്നു, ശക്തമായ ധാർമ്മികതയിലും കടമയിലും അവൾ വളർന്നു. എന്നിരുന്നാലും, അവൾ വളരുന്തോറും, എമിലിയ സഭയുടെ കർശനമായ നിയമങ്ങളെയും സിദ്ധാന്തങ്ങളെയും ചോദ്യം ചെയ്യാൻ തുടങ്ങി. തന്നിൽ അർപ്പിക്കപ്പെട്ട പ്രതീക്ഷകളിൽ അവൾ തളർന്നുപോയി, തന്റെ വിശ്വാസവുമായി കൂടുതൽ വ്യക്തിപരമായ ബന്ധം അവൾ ആഗ്രഹിച്ചു.  ഫാദർ എലിജായുടെ പശ്ചാത്തലം  ഫാദർ എലിജാ ആഴമായ ഭക്തിയും പ്രശ്‌നഭരിതമായ ഭൂതകാലവുമുള്ള ഒരു സങ്കീർണ്ണ വ്യക്തിയായിരുന്നു. വിശ്വാസം ആശ്വാസത്തിന്റെയും ശക്തിയുടെയും ഉറവിടമായിരുന്ന ഒരു എളിമയുള്ള കുടുംബത്തിലാണ് അദ്ദേഹം വളർന്നത്. എന്നിരുന്നാലും, അദ്ദേഹം ഒരു കുട്ടിയായിരുന്നപ്പോൾ ഒരു ദാരുണമായ അപകടത്തിൽ മാതാപിതാക്കൾ കൊല്ലപ്പെട്ടു, പിന്തുണയ്‌ക്കായി സഭയെ ആശ്രയിക്കാൻ അദ്ദേഹം നിർബന്ധിതനായി. അദ്ദേഹം വളരുന്തോറും, ഫാദർ എലിജാ തന്റെ വിശ്വാസത്താൽ കൂടുതൽ കൂടുതൽ വിഴുങ്ങി. ...
Image
  Night 🖤 എവിടേക്കെന്നില്ലാതെ തെന്നിമറയുന്ന നനുത്ത ശീതക്കാറ്റ്. മാനത്ത് തൂവെള്ള നിലാവ് പൊഴിച്ചു കൊണ്ട് സ്ഥായി ഭാവത്തിൽ വിളർത്ത ചന്ദ്രൻ. താൻ ഒറ്റക്കല്ല ; കുഞ്ഞിക്കണ്ണുകൾ കാട്ടി ചിരിക്കുന്ന നക്ഷത്രക്കുഞ്ഞുങ്ങൾ. വീടിന് അടുത്തുള്ള അമ്പലത്തിൽ നിന്നും ഭജന കേൾക്കാം. തോൽ കൊണ്ട് നിർമ്മിച്ച വാദ്യോപകരണത്തിൽ കരങ്ങൾ അമരുമ്പോൾ അടർന്നു വീഴുന്ന ശബ്ദമാധുരി കേൾക്കാൻ ഒരു രസമുണ്ട്. മണ്ഡലകാലമാണ്. അയ്യനെ ശരണം വിളിക്കുന്നതും കേൾക്കാം. അകലെയെവിടെയോ പട്ടികൾ കുരയ്ക്കുന്നുമുണ്ട്. റോഡിലൂടെ ശരവേഗത്തിൽ ഓടിമറയുന്ന രഥവേഗങ്ങളുടെ ഇരമ്പലും. നിലാവിങ്ങനെ പൊഴിച്ചു കൊണ്ടേയിരിക്കുകയാണ്. വീടിന് മുന്നിലുള്ള കമുകിൻ ഓലകളിലും മരങ്ങളിലും.  നടവഴിയുടെ അരികിലായുള്ള വഴിവിളക്ക് ഇപ്പോഴും പ്രകാശിച്ചു നിൽക്കുകയാണ്. അമ്പലത്തിൽ നിന്നുമുള്ള ഭജന തിരമാല പോലെ ഉയരുകയും താഴുകയും ചെയ്യുന്നുണ്ട്. തണുപ്പ് കൂടി വരുകയാണ്. ആരോടെന്നില്ലാതെ കഥ പറയുകയാവണം അവൻ. ചിലപ്പോൾ ദുഃഖമാകാം അല്ലെങ്കിൽ സന്തോഷമാകാം ; ചീവീട്. വീടിന്റെ പടിക്കെട്ടിൽ തനിച്ചിങ്ങനെ ഇരിക്കുമ്പോൾ ഒരു സന്തോഷം. ഈ അർദ്ധരാത്രി അതെന്തോ പറയാൻ ശ്രമിക്കുന്നത് പോലെ. കഴിഞ്ഞു പോയ നല്ല നിമിഷങ്ങള...
 പ്രഹേളിക  വീണ്ടുമൊരു കണ്ടുമുട്ടൽ അതുണ്ടാകുമെന്ന് നിനച്ചിരുന്നില്ല. രാത്രി മെയിയിൽ വന്നപ്പോൾ അതൊരു മിഥ്യയാകാം എന്നാണ് കരുതിയത്. ഉറങ്ങാൻ കഴിഞ്ഞിരുന്നില്ല. നാഴികമണി ഇടയ്ക്കെപ്പോഴോ തുളുമ്പി. പ്രഭാതം. കിടക്കയിൽ നിന്നും ഞാൻ ചാടിക്കൂട്ടി എഴുന്നേറ്റു. കൺപോളകളിൽ ഉറക്കം തിണർത്ത് കിടന്നിരുന്നു. പതിവിൽ നിന്നും വ്യത്യസ്തമായി എന്നിലൊരാവേഷം സ്ഫുരിച്ചു കൊണ്ടിരുന്നു. കുളിമുറിയിൽ നിന്നും നനവ് പടർന്ന കാൽപാടുകൾ ചവിട്ടിയിൽ അമരുകയും അപ്രത്യക്ഷമാവുകയും ചെയ്തു. ശരീരത്തിലേക്ക് വിദേശനിർമ്മിത കോട്ടൺ വസ്ത്രങ്ങൾ നുഴഞ്ഞു കയറി. കഴുത്തിലേക്കും കൈയിടുക്കിലേക്കും അത്തർ പൊടിഞ്ഞു. അമ്മയോട് യാത്ര ചോദിക്കാൻ നിൽക്കാതെ ഞാനെന്റെ എൻഫീൽഡ് ബുള്ളറ്റിൽ ചാടിക്കയറി. നിശബ്ദമായ അന്തരീക്ഷത്തിൽ ഒരു പ്രത്യേകതരം പ്രതിഫലനം സൃഷ്ടിച്ചു കൊണ്ട് ഡുകു... ഡുകു ശബ്ദം ഉയർന്നു. ഇങ്ങനെയൊരു കൂടിക്കാഴ്ച അതെന്തിനാണ് ? ഞാൻ യാത്രയിലുടനീളം ചിന്താമഗ്നനായി. എനിക്ക് പിറകിലേക്ക് ഓടിമറയുന്ന കാഴ്ചകളൊക്കെയും ഒരു പാഴ്ക്കിനാവായി തോന്നി. അധികം താമസിയാതെ ഞാനെന്റെ വിധിയിൽ എത്തിച്ചേർന്നു. ചുവന്ന സാരി. അതായിരുന്നു മീരയുടെ വേഷം. കണ്ടമാത്രയിൽ അവളുടെ...
അനീതി ഒറ്റപ്പെടലിന്റെ നടുക്കിരുന്ന് മരണത്തെക്കുറിച്ച് ചിന്തിക്കുകയായിരുന്നു ഞാൻ. അവൻ മരിച്ചുവെന്ന് ഉൾക്കൊള്ളാൻ എനിക്കിതുവരെയായില്ല. മുറിക്കകത്ത് നിന്നും പുറംലോകത്തേക്ക് പതിയെ ചുവടുകൾ വെച്ചപ്പോൾ കാലിൽ തരിപ്പ് പടർന്നു. മുറ്റത്തേക്ക് മിഴി നീട്ടിയപ്പോൾ ഒരു കാക്കപ്പെണ്ണ് ; ചവറ്റുകുഴിയിൽ ചോറിൻ വറ്റുകൾ തേടിയാവാം അവളുടെ വരവ്. നീട്ടിക്കരഞ്ഞു കൊണ്ട് കുറുഞ്ഞി എന്റെയരികിലേക്ക് ഓടി വന്നു. തലോടലേറ്റുവാങ്ങാൻ അവൾ കൊതിച്ചു കാണും. പൂത്തുലഞ്ഞ ചെമ്പരത്തിയിൽ രണ്ട് ബുൾബൽ കൂട് കൂട്ടിയിരിക്കുന്നു ; ഈ ക്രിസ്തുമസിന് വിരുന്ന്കാരുണ്ടെന്ന് തോന്നുന്നു. ഉച്ചയടുത്തിട്ടും തണുപ്പ് വിട്ട് മാറിയിട്ടില്ല. നീട്ടിവെക്കപ്പെട്ട മരണമല്ലേ ഈ ജീവിതം. അല്ല ഞാനിപ്പോൾ മരിച്ചാൽ അതെന്തൊരു അനീതിയാണ്...
മാപ്പ്  ലില്ലിക്ക് ഉറക്കം നന്നേ നഷ്ടപ്പെട്ടിരുന്നു. ശരീരത്തെ പൊതിഞ്ഞിരുന്ന രോമാവൃതമായ കമ്പിളി പുതപ്പ് പതിയെ വകഞ്ഞു മാറ്റി കിടക്കയിൽ നിന്നും അവളെഴുന്നേറ്റു. സമയം രണ്ട് മണി കഴിഞ്ഞിരുന്നു. നേരം പുലരാൻ ഇനിയും കാത്തിരിക്കേണ്ടിയിരിക്കുന്നു. കൈകൾ ചുവരിൽ പരതി. സ്വിച്ച് അമർത്തി യപ്പോൾ വെളിച്ചത്തിന്റെ മറുതലയ്ക്കൽ ഇരുൾ ഓടിയൊളിക്കുകയും ചെയ്തു. ലില്ലി തന്റെ കബോർഡിനുള്ളിലേക്ക് കൈയോടിച്ചു. 6 ഇഞ്ച് വലിപ്പമുള്ള ടച്ച്‌ സ്ക്രീനിലേക്ക് നോക്കി. അവളുടെ മുഖത്ത് നിസ്സഹായതയും കണ്ണുകളിൽ നിറയെ നിശബ്ദമായ ഒരു യാചനയും നിഴലിച്ചിരുന്നു. രണ്ട് ദിവസമായി ലെച്ചിയുടെ ഫോൺ കാൾ വന്നിട്ട് ; മെസ്സേജ് അയച്ചിട്ട് മറുപടിയും ഇല്ല. ലില്ലിക്ക് തന്റെ ഈ ദിവസവും വളരെ വിരസമായി അനുഭവപ്പെട്ടു. ഒരു തരത്തിൽ ഈ ഉത്കണ്ഠ തന്നെയാകണം സ്നേഹം. ഇത് ഇടയ്ക്കുള്ളതാണ് എന്നാൽ രണ്ട് ദിവസത്തിൽ കൂടുതൽ നീണ്ട് നിൽക്കുകയുമില്ല. ചില കുസൃതികൾ കാട്ടുകയും വഴക്കിടുകയും ചെയ്യുന്നത് ലെച്ചിയുടെ മുഖമുദ്രയാണ്. നാളിതുവരെ ലില്ലി ലെച്ചിയെ വാക്കുകൾ കൊണ്ട് പോലും മുറിവേൽപ്പിച്ചിട്ടില്ല. ലെച്ചിയുടെ ഭ്രാന്തൻ സ്നേഹവായ്‌പിൽ ലില്ലിക്ക് പലപ്പോഴായി മുറിവുകൾ ഉണ്ടായിട്ടുമുണ്ട്. പൊ...
 അഭയാർത്ഥി പുറത്ത് ചിണുങ്ങിക്കൊണ്ട് മഴ പെയ്യുന്നുണ്ട്. കനപ്പ് നിറഞ്ഞ വാതക പിണ്ഡങ്ങൾ തമ്മിൽ പിണർന്നപ്പോൾ ആകാശവിതാനിയിൽ ചിത്രപ്പണികൾ പൊടുന്നനെ ദൃശ്യമാവുകയും അദൃശ്യമാവുകയും ചെയ്തു. ഒരു കുഞ്ഞൻ ശീതക്കാറ്റ് എന്നെ തെല്ലൊന്ന് തലോടിപ്പോയി. വൃക്ഷത്തലപ്പുകൾ മന്ത്രിച്ചപ്പോൾ ഇലകളിൽ കൂടുകൂട്ടിയ മഴത്തുള്ളികൾ പിടിവിട്ട് താഴേക്ക് പതിച്ചു. കുതിർന്നലിഞ്ഞ ചെമ്മണ്ണിൽ നെട്ടറ്റ് വീണ പ്ലാവിലകൾ യുദ്ധഭൂമിയിലെ അവശേഷിപ്പുകളായി. ഇരുട്ട് കൂടി വരുകയായിരുന്നു. മഴ മേഘങ്ങൾ കസർത്ത്‌ കഴിഞ്ഞ് വിദൂരതയിലേക്ക് മടങ്ങിപ്പോയി. വീട്ടുപടിക്കലിരുന്ന് മുറ്റത്തേക്ക് മിഴികൾ പായിച്ചപ്പോൾ കണ്ണുകളിൽ തിളക്കം കൂടി വന്നു. ഉറവ പൊട്ടിത്തുടങ്ങിയിരുന്നു. ഉപ്പുചാലിലൂടെ പതിയെ അവളും അരിച്ചിറങ്ങി. അന്ന് അങ്ങനെയൊക്കെ അരങ്ങേറുമെന്ന് ഞാൻ പ്രതീക്ഷിച്ചിരുന്നില്ല. പക്ഷേ അതൊരു വീഴ്ചയായിരുന്നു വലിയൊരു വീഴ്ച. നാവിന് പറ്റിയ വീഴ്ചയിൽ നിന്ന് രക്ഷപ്പെടാൻ ആർക്കാണ് കഴിയുക ? വീണ്ടുവിചാരമില്ലാതെ ഓരോന്ന് പറയുമ്പോൾ നമ്മുടെ പ്രിയപ്പെട്ടവർക്ക് നമ്മളോടുള്ള സ്നേഹം കുറഞ്ഞെന്ന് വരാം. മറക്കാനുള്ളത് ഓർമ്മിക്കുന്ന മനുഷ്യരുള്ളിടത്തോളം കാലം ഭൂമിയിൽ ദുഃഖം അവനെ വലംവെ...
ഞാൻ നിന്നെ സ്നേഹിക്കട്ടെ 💀 പഴയ ലാന്റ്മാസ്റ്ററാണ്. ചെറിയൊരു മടിയോടെ ഹെഡ് ലൈറ്റ് മിന്നി. വരിഞ്ഞു മുറുകിക്കൊണ്ടിരുന്ന ഇരുട്ടിനെ കീറിമുറിച്ചു കൊണ്ട് മഞ്ഞ വെളിച്ചം പാതയെ പ്രകാശപൂരിതമാക്കി. റെയിൽവേ ക്രോസ്സ് കടന്ന് വേണം അവിടേക്കെത്താൻ. ശോണവർണ്ണം തെളിഞ്ഞു. മംഗലാപുരത്തേക്കുള്ള പാസഞ്ചർ ട്രെയിൻ കടന്ന് പൊയ്ക്കൊണ്ടിരിക്കുന്നു. ശബ്ദം പതിയെ അകന്നകന്ന് ഇല്ലാതെയായി. യാത്ര വീണ്ടും തുടർന്നു. ലക്ഷ്യസ്ഥാനത്തേക്ക് ഇനി ഏതാനും മൈലുകൾ മാത്രം. കാർ പതിയെ നിശ്ചലമാകാൻ തുടങ്ങി. ഡെറിക് ഡോർ തുറന്ന് പുറത്തേക്കിറങ്ങി. ചുറ്റുമൊന്ന് കണ്ണോടിച്ചു. കാറിലെ ഡിക്കിയിൽ നിന്നും ഒരു ചാക്ക് കെട്ടുമായി ഇരുട്ടിലൂടെ അയാൾ പതിയെ നടന്നു. പഴയൊരു ശ്മാശാ ന ഭൂമികയാണ്. ആകാശത്തേക്ക് ഉയർന്നു പൊങ്ങുന്ന പുകച്ചുരുളുകൾക്ക് മനുഷ്യ മാംസത്തിന്റെ മാധക ഗന്ധം. ആ തീക്ഷണ ഗന്ധം അയാൾ നാസികയിലേക്ക് തുളച്ചുകയറ്റി. അത് അയാളെ ഉന്മത്തനാക്കി. നടവഴിയിലാകെ രക്തം ഇരുൾ പോലെ കട്ടപ്പിടിച്ചിരിക്കുന്നു.  ചുടുകാടിനുള്ളിലെ വൈദ്യുത ദഹനപ്പുരയിൽ ഒരു മൃതദേഹം എരിഞ്ഞു തീരാൻ തുടങ്ങിയിരുന്നു. ഡെറിക് ചാക്ക് കെട്ട് നിലത്തേക്കിട്ടു. പതിയെ ഇമവെട്ടികൊണ്ട് മെർലിൻ കണ്ണ് തുറന്നു...
Image
സ്നേഹത്തിന്റെ ലോക്കൽ കോൾ ❤️ നമ്മളെ അകമഴിഞ്ഞ് സ്നേഹിക്കുന്നവരോട് ചെയ്യാവുന്ന ഏറ്റവും വലിയ ക്രൂരത അവരുടെ സ്നേഹത്തെ പരിഗണിക്കാതിരിക്കുന്നതാണ്. സ്നേഹം എന്നെ ശപിച്ചതാണെന്ന് തോന്നുന്നു. ഒരുപാട് പേര് സ്നേഹിക്കാനുണ്ടായിട്ടും അതിന്റെ പ്രതിസ്നേഹം തിരികെക്കൊടുക്കാൻ എനിക്കാവുന്നില്ലല്ലോ എന്ന വലിയൊരു കുറ്റബോധം എപ്പോഴും എന്നിൽ നിഴലിച്ച് കിടക്കാറുണ്ട്. എന്റെ കാലിടറിയാൽ ചില നല്ല വാക്കുകളുടെ രൂപത്തിൽ എന്നെ പലപ്പോഴും കൈത്താങ്ങാറുള്ള, പരിഗണിക്കാറുള്ള ഒരു സുഹൃത്തുണ്ട്. ഞങ്ങളുടെ നല്ലയൊരു സൗഹൃദവലയമുണ്ട്.  പറഞ്ഞ് വരുന്നത് ഞാൻ അത്രകണ്ട് പരിഗണിക്കാതെ പോയ ഒരു സ്നേഹത്തേക്കുറിച്ചാണ്. പ്രിയ സോദരി kp, പരാതികളില്ലാതെ വലുപ്പചെറുപ്പമില്ലാതെ എല്ലാ കുറവുകളോടുകൂടി അകമഴിഞ്ഞ് സ്നേഹിക്കുന്ന സുഹൃത്ത്‌. പ്രതീക്ഷിക്കാതെ വന്ന സ്നേഹത്തിന്റെ ലോക്കൽ കോൾ, അവളുടെ ചോദ്യങ്ങൾക്ക് വ്യക്തമായൊരു മറുപടി നൽകാൻ എനിക്കായില്ല.ആ ചോദ്യങ്ങൾക്ക് പിന്നിൽ സ്നേഹത്തിന്റെ വലിയൊരു ആഴമുണ്ട്. ഞാൻ സ്വയമൊരു ആത്മപരിശോധന നടത്തി. ഞാൻ എന്നോട് തന്നെ ചോദിച്ചു.സ്നേഹമെന്നത് കടമ ചെയ്ത് തീർക്കുന്നത് പോലെയാണോ ? നീയങ്ങനെയാണോ നിന്റെ പ്രിയപ്പെട്ടവരെ സ്നേഹിക്കുന്നത് ?...