Posts

Showing posts from April, 2020

background

എമിലിയയുടെ പശ്ചാത്തലം  എമിലിയ ഒരു  കത്തോലിക്കാ വിശ്വാസ പാരമ്പര്യ കുടുംബത്തിലാണ് വളർന്നത്, അവിടെ വിശ്വാസം എന്നത് അവളുടെ ജീവിതത്തിന്റെ ഒരു കേന്ദ്ര ഭാഗമായിരുന്നു. അവളുടെ മാതാപിതാക്കൾ   സഭയുടെ  വിശ്വാസപ്രമാണങ്ങളിൽ  കർശനമായി ഉറച്ചുനിന്നിരുന്നു, ശക്തമായ ധാർമ്മികതയിലും കടമയിലും അവൾ വളർന്നു. എന്നിരുന്നാലും, അവൾ വളരുന്തോറും, എമിലിയ സഭയുടെ കർശനമായ നിയമങ്ങളെയും സിദ്ധാന്തങ്ങളെയും ചോദ്യം ചെയ്യാൻ തുടങ്ങി. തന്നിൽ അർപ്പിക്കപ്പെട്ട പ്രതീക്ഷകളിൽ അവൾ തളർന്നുപോയി, തന്റെ വിശ്വാസവുമായി കൂടുതൽ വ്യക്തിപരമായ ബന്ധം അവൾ ആഗ്രഹിച്ചു.  ഫാദർ എലിജായുടെ പശ്ചാത്തലം  ഫാദർ എലിജാ ആഴമായ ഭക്തിയും പ്രശ്‌നഭരിതമായ ഭൂതകാലവുമുള്ള ഒരു സങ്കീർണ്ണ വ്യക്തിയായിരുന്നു. വിശ്വാസം ആശ്വാസത്തിന്റെയും ശക്തിയുടെയും ഉറവിടമായിരുന്ന ഒരു എളിമയുള്ള കുടുംബത്തിലാണ് അദ്ദേഹം വളർന്നത്. എന്നിരുന്നാലും, അദ്ദേഹം ഒരു കുട്ടിയായിരുന്നപ്പോൾ ഒരു ദാരുണമായ അപകടത്തിൽ മാതാപിതാക്കൾ കൊല്ലപ്പെട്ടു, പിന്തുണയ്‌ക്കായി സഭയെ ആശ്രയിക്കാൻ അദ്ദേഹം നിർബന്ധിതനായി. അദ്ദേഹം വളരുന്തോറും, ഫാദർ എലിജാ തന്റെ വിശ്വാസത്താൽ കൂടുതൽ കൂടുതൽ വിഴുങ്ങി. ...

കീചെയ്ൻ🎻

Image
തൂവൽസ്പർശം 💘 അവൻ അവൾക്കു മുന്നിൽ വാചാലനായി നിന്ന നിമിഷം... അതേ പറയാനൊന്നുമില്ലെങ്കിൽ ഞാൻ... ഒരു മിനിറ്റ്... പെട്ടന്ന് അവൻ ഉച്ചത്തിൽ പറഞ്ഞു. സ്നേഹത്തിന്റെ അതിർ വരമ്പുകൾ നിന്നിലേക്ക് അലിഞ്ഞു ചേരുവാൻ എന്നിലെ അനുരാഗത്തിന്റെ തന്ത്രികൾ നിനക്കായി തുടിക്കുന്നു... എനിക്ക് നിന്നോടുള്ള സ്നേഹം പരിപൂർണവും... നിന്നോടുള്ള വിശ്വാസം അചഞ്ചലവുമാണ്... കരതലങ്ങൾ ചേർത്തു പിടിച്ച് നിന്നോടൊപ്പം രാഗസരോവര തീരത്ത് ഇളംകാറ്റ് കൊള്ളുകയും സന്ധ്യ മയങ്ങുമ്പോൾ നിന്നെ നെഞ്ചോട് ചേർത്തു പിടിച്ച് ചുടുനിശ്വാസം നിന്റെ അധരങ്ങളിൽ പൊഴിക്കുകയും ചെയ്യാം... അനുരാഗ കൂടാരത്തിൽ നീലനിശീഥിനിയെപ്പോലെ നമുക്ക് രാപ്പാർക്കാം... അനന്തശയനത്തെപ്പോലെ മൃദുമർമരത്തിൻ മൂടുപടത്തിൽ നമുക്ക് നിഷ്ക്രിയരാകാം...

കീചെയ്ൻ🎻

Image
ഇടനാഴി♥️ ഇനി ഒരിക്കലും തിരിച്ചുവരില്ലെന്ന് അറിയാമെങ്കിലും ചില നിമിഷങ്ങൾ വളരെ പ്രിയപ്പെട്ടതാണ്. ആ ദിവസം ഒരിക്കലും മറക്കാൻ കഴിയാത്തതായിരുന്നു. വരാന്തയുടെ വീഥിയിൽ അവൻ പ്രതീക്ഷകളുമായി നിലയുറപ്പിച്ചിരുന്നു. കൂട്ടുകാരികളോടൊപ്പം സൊറ പറഞ്ഞു വരുന്ന അവളുടെ മുന്നിലേക്ക് അവൻ ചെന്നു. വളരെ പതിഞ്ഞ സ്വരത്തിൽ അവൻ ചോദിച്ചു... ! എനിക്ക് നിന്നോട് ഒരു കാര്യം പറയാനുണ്ട്? നമുക്ക് അങ്ങോട്ട് മാറി നിൽക്കാം... തിരിച്ചൊന്നും പറയാതെ അവൾ അവനോടൊപ്പം ചെന്നു. അവർ പതുക്കെ വരാന്തയിലൂടെ നടന്നു... അല്പം മാറി ഇടനാഴിയുടെ ഒരു ഭാഗത്തായി അവർ നിലയുറപ്പിച്ചു. അവൾ അവനോട് ചോദിച്ചു... എന്തോ പറയാനുണ്ടെന്നു പറഞ്ഞിട്ടു? അവൻ അവൾക്കു മുന്നിൽ വാചാലനായി നിന്ന നിമിഷം...

മാധുരി❤️

Image
ഭ്രാന്തൻ  അനുരാഗിണീ നിൻ ഹൃത്തടത്തിൻ എൻ സ്ഥാനമില്ലേ... ?  പ്രേമപാശത്തിൻ വീഥിയിലാണ്ടു പോയൊരെൻ  ഈ ഞാൻ... മോചനമിനി എന്നാണീ... ?  ഞാൻ അലയുകയാണ്... നീ എന്ന ചോദ്യത്തിനുത്തരമായ്...  പറയാതെ വന്നൊരു വസന്തം പോൽ നീ എൻ ചാരത്തണഞ്ഞു...  നിൻ സൗരഭ്യം എനിക്കായ് നീ പകർന്നു.  ഇടനാഴിതൻ വീഥിയിൽ ഏകനായ് കാതോർക്കാം... എന്നിട്ടും എന്തേ... നീ പകലൊളി പോൽ പോയി മറഞ്ഞു...  ഏകനായ്... മൂകനായ്... അലയുകയാണീ ഞാൻ എങ്ങോട്ടെന്നറിയാതെ... ?  കാലചക്രത്തിൻ നേർത്ത ശിഖരങ്ങൾ ഉലയ്ക്കാം നിനക്കായ്‌...  എൻ പ്രേമവും നീയേ... എൻ വസന്തവും നീയേ...  എനിക്കെന്തിനാണീ നികൃഷ്ട ജന്മം... ?  ചിതലരിച്ച പുസ്തകത്തിൻ താളുകളായ് മാറിടാൻ  എന്തിനാണ് നിനക്കിത്ര തിടുക്കം...  ഒടുവിൽ ഞാൻ മാത്രമായ്... ഏകനായ്...  എൻ പ്രതീക്ഷകൾ സ്പുടം പോൽ...  ഞാൻ ഓർമയായിടാം... ഒരു ചാറ്റൽ മഴ പോൽ...  ഏകനായ് നടന്നകന്നീടാം... ഒരു ഭ്രാന്തനേപ്പോൽ...  - മാലാഖ -

കീചെയ്ൻ🎻

Image
താമര🌺 അവന് ഓരോ രാവും പകലുകളായി തോന്നി.  ഓരോ സുപ്രഭാതങ്ങളും അവളിലേക്കുള്ള പ്രതീക്ഷകളായിമാറി...  പ്രേമപാശങ്ങൾ അവനെ ചുറ്റി ; അവൻ താമരകളുടെ ഇടയിൽ ആടുമേയ്ക്കുന്നു.  എന്റെ പ്രിയ എനിക്കുള്ളവൾ ; ഞാൻ അവൾക്കുള്ളവൻ.  നിന്റെ പ്രേമം എത്ര മനോഹരം ! അല്ലയോ കാന്തേ, നിന്റെ അധരം തേൻ കട്ട പൊഴിക്കുന്നു.  വെയിലാറി, നിഴൽ കാണാതെയാകുവോളം,  എന്റെ പ്രിയേ...  ഞാൻ പ്രേമപരവശയായിരിക്കുന്നു എന്നു  അവളോടു അറിയിക്കണം.  നിന്റെ കണ്ണു എങ്കൽ നിന്നു തിരിക്ക ; അതു എന്നെ ഭ്രമിപ്പിച്ചിരിക്കുന്നു.  ഞാൻ നിന്റെ കുന്തളങ്ങളാൽ ബദ്ധനായിരിക്കുന്നു.  പ്രിയേ... നീ എവിടെയാണ് ?  എന്റെ പ്രേമം മരണം പോലെ ബലമുള്ളതും  പത്നീവ്രതശങ്ക പാതാളം പോലെ കടുപ്പമുള്ളതും  ആകുന്നു.  നക്ഷത്രക്കൂട്ടങ്ങൾക്കിടയിൽ നീ ഒളിച്ചിരുന്നാലും  ഞാൻ നിന്നെ തേടിവരും.  പ്രിയേ... നീ എവിടെയാണ് ? 

മാധുരി❤️

Image
അവസാന വേഷം  ആരാണ് നീ ?  നീ നിന്നോട് തന്നെ ചോദിക്കൂ  നിന്നിലെ നിന്നെ കണ്ടെത്താൻ,  അവളെ തിരിച്ചറിയാൻ നിനക്ക് കഴിയുന്നുണ്ടോ ?  നീ ഇന്നെവിടെയാണ് ?  നീ നിന്നോട് തന്നെ ചോദിക്കൂ...  അസ്വസ്ഥതമായ മനസിന്റെ ഇരുമ്പു കോട്ടയിൽ  പിടയുന്ന നിന്നിലെ നിന്നെ  നീ ഇനി എവിടെയാണ് തിരക്കി പോകുന്നത്...  ചടുലമായ താളത്തോടെയുള്ള  നിന്റെ പദചലനങ്ങളുടെ വേഗത...  നിലച്ച സമയസൂചികളുടെ അടിയിൽ  മറവി അഭിനയിച്ചു മറന്നു വെച്ച നിന്നെ  എങ്ങനെയാണ് തിരികെ കണ്ടെത്തേണ്ടത് ?  അനന്തമായ ലോകത്തിൽ എവിടെയോ  മരിച്ചപോൽ ജീവിക്കുന്ന നിന്നെ  ഇനിയും പുനസൃഷ്ടിക്ക് മാത്രമാക്കുന്നത് വിഫലമായ,  യന്ത്രത്തെ കേവലമൊരു കൗതുകത്തിന് വേണ്ടി  വീണ്ടും നിർമിക്കാൻ ശ്രമപ്പെടുത്തുന്നതു പോൽ  വ്യർഥമായി തീരുന്നു...  കാലമേ... കാത്തിരിക്കൂ നീ...  നഷ്ടപ്പെട്ടതിനെ കീഴടക്കുന്ന ഇവളുടെ  ഉയർത്തെഴുന്നേൽപ്പിൻ സാക്ഷിയാകുവാൻ  അല്ലെങ്കിൽ, ആർക്കൊക്കെയോ വേണ്ടി  ആടിത്തിമിർത്ത ജ്വാലയുടെ മോക്ഷ ശാന്...

മാധുരി❤️

Image
നീ  നിന്നിലെ എന്നെ തിരഞ്ഞിറങ്ങിയ  എനിക്കൊടുവിൽ എന്നിലെ എന്നെ നഷ്ടമായി...  നിന്നിലേക്കുള്ള തിരച്ചിൽ മതിയാക്കി  എന്നിലെ എന്നെ തിരഞ്ഞിറങ്ങിയപ്പോഴും  എന്റെ തിരച്ചിലുകൾ ചെന്നവസാനിച്ചത്  'നീ ' എന്ന ഒറ്റവരിക്കവിതയിലായിരുന്നു...  - സജ്‌മി ജെ. എസ് -

കീചെയ്ൻ🎻

Image
പരിണയം👰 അവന്റെ ഉറക്കം നഷ്ടപ്പെട്ടിരുന്നു...  രാത്രിയുടെ യാമങ്ങളിൽ അവൻ അവൾക്കായി കാതോർത്തിരുന്നു.  എല്ലാവരും മനസ്സിൽ കാണുന്ന സ്വപ്നം അവൻ മാനത്തു കണ്ടു.  മേഘങ്ങൾക്കിടയിൽ നിന്നുമെത്തിയ ആ സുന്ദരി  സാരിയുടുത്ത് വിടർന്ന കണ്ണുകളുമായി...  അവളുടെ കവിൾത്തടങ്ങൾ രത്നാവലികൊണ്ടും  കഴുത്ത് മുത്തുമാല കൊണ്ടും ശോഭിച്ചിരിക്കുന്നു.  അവന്റെ പ്രേമം വിചിത്രഖചിതമായിരിക്കുന്നു.  എന്റെ പ്രിയേ... നീ സുന്ദരി ; നിന്റെ മൂടുപടത്തിൻ നടുവെ നിന്റെ കണ്ണുകൾ  പ്രാവിൻ കണ്ണുപോലെ ഇരിക്കുന്നു.  നിന്റെ തലമുടി ഗിലെയാദ്  മലഞ്ചെരുവിൽ കിടക്കുന്ന കോലാട്ടിൻ കൂട്ടം പോലെയാകുന്നു.  നിന്റെ അധരം കടുംചുവപ്പുനൂൽ പോലെയും നിന്റെ വായ് മനോഹരവും ആകുന്നു.  എന്റെ പ്രിയേ... നീ സർവാംഗസുന്ദരി ; നിന്നിൽ യാതൊരു ഊനവും ഇല്ല.  മണിമാളികയിൽ നിന്ന് മാലാഖമാർ സ്തുതി പാടി...  അയാൾ അധരങ്ങൾകൊണ്ട് എന്നിൽ  ചുംബനങ്ങൾ ചൊരിയട്ടെ ! നിന്റെ പ്രേമം വീഞ്ഞിലും മധുരതരം...  നീ പൂശുന്ന തൈലം സുരഭിലം,  നിന്റെ നാമം ലേപനധാര ; തന്മൂലം കന്യകമാർ നിന്നെ സ്നേഹിക്കുന്നു.  എന്നെ നിന്റെ പിന്നാല...

മാധുരി❤️

Image
പെണ്ണ്  പ്രായത്തിനൊത്തു രൂപത്തിൽ മാറ്റം വരുത്തിയവൾ... നിറം മങ്ങിയ ജീവിതങ്ങൾക്ക് സ്വന്തം നിറം ചാലിച്ചു നല്കിയവൾ...  പറ്റിക്കലിന്റെ ലോകത്ത് സ്വയം പറ്റിച്ചും മറ്റുള്ളവരെ പറ്റിക്കാനനുവദിച്ചും  ജീവിതത്തെ തന്നെ പറഞ്ഞു പറ്റിക്കുന്നവൾ...  ആർക്കെന്നോ എന്തിനെന്നോ വേണ്ടിയെന്നറിയാതെ...  വിഢിവേഷത്തിനു പുതിയ മാസം രചിച്ചവൾ...  സ്വന്തം ഇഷ്ട്ടങ്ങൾക്കനുസരിച്ചു ജീവിക്കണമെന്ന്  വാശി പിടിച്ചപ്പോൾ മറ്റുള്ളവർക്ക് നിഷേധിയായവൾ...  വാക്കുകൾക്കുള്ള മറുപടികൾ മൗനമായപ്പോൾ  ഏവർക്കും പ്രിയങ്കരിയായിത്തീർന്നവൾ...  തെരുവിൽ വലിച്ചിഴക്കപ്പെടുന്ന മാനത്തിനു പകരം  നീതിക്കുവേണ്ടി കരഞ്ഞവൾ... ആശ്രയമറ്റു ഒരിറ്റു വെള്ളത്തിനായി  അന്യന്റെ മുന്നിൽ കേണവൾ..  ഒടുവിൽ സ്വന്തം ശരീരത്തെ അഗ്നിക്ക് വിട്ടുകൊടുത്തവൾ...  ശാന്തി ലഭിച്ചു പരലോകത്തകപ്പെട്ടപ്പോൾ മാത്രം  തന്റെ ഇഷ്ടങ്ങളുടെ കെട്ടുകൾ പൊട്ടിച്ചവൾ-പെണ്ണ്...  - സജ്‌മി ജെ. എസ് -

കീചെയ്ൻ🎻

Image
അമ്മ❤️ അനന്തതയുടെ വിഹായുസ്സിൽ ഏകാകിയായി നിൽക്കുന്ന അവനു മുന്നിൽ ആ മുഖം മാത്രമായിരുന്നു.  ഏതോ ജന്മത്തിൽ കണ്ടു മറന്നൊരു മുഖം പോലെ...  ഏതൊരു ആണും ജീവിതത്തിൽ ഒരു പെണ്ണിൽ തേടുന്നത് ;  ഒരു പെണ്ണിൽ നിന്ന് അവൻ ആഗ്രഹിക്കുന്നതും അവന്റെ മാതാവിന്റെ സ്നേഹത്തിനു തുല്യതയായ ഒരുവളെയാണ്.  അത് എന്തെന്നാൽ ഈ ലോകത്തിലേക്ക് അവന്റെ കൈ പിടിച്ചു നടത്തിയ ; അവനു വഴികാട്ടിയായിരുന്ന, ആദ്യ പാഠങ്ങൾ പഠിപ്പിച്ചു കൊടുക്കുകയും  സ്നേഹിക്കാൻ പഠിപ്പിക്കുകയും ചെയ്ത ; അവന് എന്തും തുറന്ന് പറയാവുന്ന ആത്മാർത്ഥ സുഹൃത്തുമാണ് അവന്റെ അമ്മ...  അവന്റെ പ്രതികൂലങ്ങളിൽ തളരാതിരിക്കാനുമുള്ള  ബലം നൽകുന്നത്,  മനസിന്‌ കരുത്തു നൽകുന്നതും,  ഹൃദയത്തിൽ താലോലിച്ചു,  അവന്റെ ഓരോ വളർച്ചയിലും സന്തോഷവും ആഹ്ലാദവും സ്നേഹവും ധൈര്യവും ചേർത്ത് അവനെ പൊതിഞ്ഞു പിടിക്കുന്നത് അമ്മയാണ്...  ഏതൊരു പുരുഷനും തന്റെ ജീവനേക്കാൾ വലുതായി എന്തെങ്കിലും ഉണ്ടെങ്കിൽ  അതവന്റെ അമ്മ തന്നെയായിരിക്കും...  കാരണം, അമ്മയുടെ സ്നേഹം അവന് ഒരു ലഹരിയാണ്...  അമ്മ... 

മാധുരി❤️

Image
മുറിവേറ്റ ഓർമ്മകൾ  നിനക്കായ് തുടിച്ചൊരെൻ മനത്തെ  കണ്ടിട്ടും കാണാത്തതുപോൽ...  നീ നിൻ ചുവടുകൾ ചലിപ്പിച്ചീടവേ  ശിലപോൽ പിടിച്ചു നിർത്തിയ എൻ  ഹൃത്തടത്തിൽ ചോര ചിന്തിയത്  നീ അറിഞ്ഞിരുന്നുവോ...?  കാണാതെ പിൻ തിരിഞ്ഞു നടന്ന നിൻ  കാൽ പാടുകളെ പിന്തുടരാൻ തുടർന്ന എൻ ജീവനേയും കയ്യിലേന്തി നടന്നു  നീങ്ങിയ നിന്നിൽ മിഴിനട്ടുകൊണ്ട്  ഏകയായി ഞാനിന്നും കാത്തു നില്പ്പൂ  നിൻ യാത്ര പറച്ചിലിൽ നിലച്ചൊരു  ഘടികാരത്തിൻ ചുവട്ടിലായ്...  -സജ്‌മി ജെ. എസ് -

കീചെയ്ൻ🎻

Image
അപ്സരസ്🌹 ഇത് അവരുടെ കഥയാണ്...  സമ്മർദ്ദരഹിതമായ ക്ലാസുകൾക്ക് ശേഷം ഞങ്ങൾ ഒഴിവുനേരം ഉല്ലാസകരമാക്കിയിരുന്നു.  വാര്‍ദ്ധക്യത്തിന്റെ അവസാന നാളുകളിൽ ഓർത്തു ചിരിക്കാൻ അസുലഭമായ മറ്റൊരു മുഹൂർത്തം.  ക്ലാസ് മുറിയുടെ ഒരു ഭാഗത്തായി ഹാസ്യനിദാനമായ വേളയിൽ ഏർപ്പെട്ടിരുന്ന ഞങ്ങളുടെ മുന്നിലേക്ക്...  ഗിരി നിരകളിൽ നിന്നും ചൂളംവിളിയുമായി എത്തിയ കുളിർ കാറ്റുപോലെ അവൾ അവനു മുന്നിൽ ആവിര്‍ഭവിച്ചു.  അവന്റെ ശ്രദ്ധയൊന്നു പാളി. അവളിലേക്കുള്ള ആ നോട്ടം തീവ്രമായ അനുരാഗത്തിന്റെ താഴ്വാരങ്ങളിലേക്കായിരുന്നു.  അവനവളെ അനന്തതയുടെ അജ്ഞാത നീലിമയിൽ ഒരു അപ്സരസായി കണ്ടു.  അനന്തതയുടെ വിഹായസ്സിൽ ഏകാകിയായി നിൽക്കുന്ന അവനു മുന്നിൽ ആ മുഖം മാത്രമായിരുന്നു...

മാധുരി❤️

Image
ശിലായുഗ ശില്പി  ഏകയായി നടക്കുന്ന നിന്നിൽ കൗതുകം കൊണ്ടു  ഞാൻ നിശബ്ദം നിന്നീടവേ...  അറിഞ്ഞുവോ പ്രിയ സഖീ എന്നിൽ ഉയർന്നിടും  ഒരായിരം ചിന്തകൾ...  പുറമേ പ്രകടമാകും നിൻ മൗനത്തിനാഴം  തിരഞ്ഞു ഞാൻ നിൻ നറു മൊഴികളിൽ...  സാകൂതം അലഞ്ഞീടവേ ഉള്ളിലൊരു  കടലിനിരമ്പത്തിനാഴം...  പുഞ്ചിരിയാലൊരു മറതീർത്തു നീ  എന്നിൽ നിന്നും വിടചൊല്ലിയകന്നതെന്തേ...  ഏങ്കിലും സഖീ... നീ അറിയുന്നുവോ എന്നിലെ  ഓരോ അണുവിലും നിറഞ്ഞു നിൽക്കും  നീയെന്ന ശില്പചാരുത... തിരികെ വരൂ നീ  മാഞ്ഞകലേക്ക് മാറിടാതെ...  നിൻ മൗനത്തിനാൽ എനിക്ക് ചുറ്റും  ശിലകളുയർത്തൂ...  നിന്റെ ശിലകളാൽ എന്നിലെ അപൂർണനായ  ശില്പിയെ പൂർണ്ണനാക്കൂ...  ഒടുവിൽ എന്റെ നാമത്തിനൊപ്പം വിസ്‌മൃതിയിൽ  ലയിക്കൂ...  ഇനിയൊരു ശിലായുഗ വസന്തത്തിന് കളമൊരുക്കിടാതെ !!! - സജ്‌മി ജെ.എസ് - O

മാധുരി❤️

Image
രുക്മിണി  അകലെയാണെങ്കിലും ഒരുനോക്കുകാണാൻ  നിനക്കായ്‌ ഞാൻ കാത്തിരിപ്പൂ... നീയെൻ കാന്തൻ... എന്നിലേക്കലിയുവാൻ  എൻ മാറോട് ചേരുവാൻ  നിനക്കായ് ഞാൻ കാത്തിരിപ്പൂ...  എൻ പ്രാണനാഥാ... നീ വരില്ലേ എനിക്കായ്  ചേദിരാജധാനിയിലേക്ക്...  നിൻ രതി നുകരുവാൻ നീ എനിക്കായ് തരില്ലേ  ആ പ്രേമപത്രം...  ചെമ്പകച്ചോട്ടിൽ പകലൊളി മായുമ്പോൾ  നീ തരില്ലേ നേർത്ത ചുണ്ടിലൊരു മുത്തം...  നാഥാ... നിനക്കായ് ഞാൻ കാത്തിരിപ്പൂ... 

കീചെയ്ൻ🎻

Image
കലാലയം🏫 "തിരിച്ചു പോകാൻ കാലം അനുവദിച്ചിരുന്നെങ്കിൽ തിരുത്തി എഴുതാമായിരുന്നു ഇന്നലകളെ" യുദ്ധഭൂമിയിലെന്നോണം ഭ്രഷ്ടന് യൂണിഫോം എന്ന പടച്ചട്ടയില്ല...  ഗുരുനാഥനു മുന്നിൽ പേടിച്ചു നിന്ന ആ നിമിഷവുമില്ല...  പരീക്ഷ ഹാളിൽ ഉത്തരങ്ങൾക്കായി വിയർപ്പുമുട്ടിയ ആ സന്ദർഭവുമില്ല.... കൂട്ടുകാരോടൊപ്പം ആനന്ദകരമാക്കിയ പകൽവെളിച്ചവുമില്ല... സ്കൂൾ... കവിതയായി പെയ്യുന്ന ഈ ഭൂമിയിൽ ഒരു യുഗത്തിനു നാന്ദികുറിച്ചപോലെ ; ആഗ്രഹങ്ങൾ ദൂരെ നിന്നും കളിയാക്കി ചിരിക്കുന്നു.  ഓർമ്മകൾ പലതും തീറെഴുതിക്കൊടുക്കാതെ സ്കൂൾ ജീവിതത്തിന് റ്റാറ്റാ ബൈ ബൈ...  പറഞ്ഞ് ചുവടുവെച്ചത് മറ്റൊരുലോകത്തേക്കാണ്. കലാലയം...  ആഘോഷങ്ങളുടെ യവ്വനം ഉത്സവമാക്കി മാറ്റിയ  ആശകളുടെ യവ്വനം പ്രതീക്ഷകളുടേതാക്കി മാറ്റിയ നമ്മുടെ സ്വന്തം കലാലയം... എല്ലാവരും മനസ്സിൽ കാണുന്ന സ്വപ്നം... അത് അവരും കണ്ടു.  ഇത് അവരുടെ കഥയാണ്... 

കീചെയ്ൻ🎻

Image
സ്നേഹം❤️ ഉച്ചത്തിലുള്ള ആ ശബ്ദം എന്നെ പരിഭ്രാന്തിയിലാഴ്ത്തി.  "ആരാടാ നിന്റെ സെമ്പകം... ടാ നിന്റെ ഫോണിൽ ആരോ കുറച്ചു നേരം മുന്നേ വിളിച്ചിരുന്നു..." "ആ നീയായിരുന്നോ... ചുമ്മാ മനുഷ്യനെ പേടിപ്പിക്കാനായിട്ട് " "നീ സ്കൂളിൽ പോണില്ലേ " "ആദ്യം നീ പോയി പല്ലുതേക്ക്... " കൂടപ്പിറപ്പ്...  രാവിലെ തന്നെ അച്ചുവേട്ടൻ വിളിച്ചിരുന്നു...  "ടാ ഇന്നാണ്‌ അവിടെ പോകേണ്ടത് " "എവിടളിയാ... " "എന്നെ പറഞ്ഞാ മതിയല്ലോ.. " "ഡേയ്... ഡേയ്... വെച്ചാ... " കുപിതനായ അച്ചുവേട്ടൻ എന്നെ ; അങ്ങേയറ്റം അയോഗ്യമായ വാക്കുകൾ കൊണ്ട് കീഴ്‌പ്പെടുത്തി.  സീനിയേഴ്‌സിന് എക്സാം ഉള്ളതിനാൽ പതിവിലും നേരത്തെ ക്ലാസുകൾ കഴിഞ്ഞിരുന്നു.  ആ യാത്രയിൽ എന്നോടൊപ്പം അച്ചുവേട്ടൻ മാത്രമല്ലായിരുന്നു. ഗ്രീഷ്മയും മേഘയും കൂടെ ഉണ്ടായിരുന്നു.  പക്ഷേ...  അതൊരു യാത്ര അല്ലായിരുന്നു...  അരങ്ങൊഴിഞ്ഞ വേദിയിൽ ആടിത്തീർത്ത ചില ജീവിതങ്ങളിലേക്കുള്ള എത്തിനോട്ടമായിരുന്നു. ഗ്രീഷ്മ തട്ടി വിളിച്ചു.  "നീ ഏത് ലോകത്താ... വാ പോകാം.. " അവിടെ നിന്നും തിരികെ മടങ്ങവെ ആ മധ്യവയസ്കനും കൊച്ചുകുട്ടിയും എന...

കീചെയ്ൻ🎻

Image
കഥ📖 അന്നൊരു വ്യാഴാഴ്ചയായിരുന്നു...  ജീവിതം യൗവനതീക്ഷ്ണവും ഹൃദയം പ്രേമസുരഭിലവുമായിരിക്കുന്ന എന്റെ അസുലഭകാലഘട്ടത്തിലേക്ക് പുതിയൊരു പ്രഭാതം പൊട്ടി വീണു.  അബോധാവസ്ഥയിൽ ആണ്ടു പോയ ഞാൻ ഉറക്കത്തിൽ എന്തൊക്കയോ പറഞ്ഞു.  "പക്കത്തിലാ വാ സെമ്പകം" ഉച്ചത്തിലുള്ള ആ ശബ്ദം എന്നെ പരിഭ്രാന്തിയിലാഴ്ത്തി.  "ആരാടാ നിന്റെ സെമ്പകം... " "ആ നീയായിരുന്നോ... ചുമ്മാ മനുഷ്യനെ പേടിപ്പിക്കാനായിട്ട് " "നീ സ്കൂളിൽ പോണില്ലേ " "ആദ്യം നീ പോയി പല്ലുതേക്ക്... " കൂടപ്പിറപ്പ്...  രാവിലെ തന്നെ അച്ചുവേട്ടൻ വിളിച്ചിരുന്നു...  "ടാ ഇന്നാണ്‌ അവിടെ പോകേണ്ടത് " റോഡരികിനോട് ചേർന്നുള്ള പ്രവേശന കവാടത്തിനു മുന്നിലായി വലുപ്പത്തിൽ ഇങ്ങനെ എഴുതിയിരുന്നു.  ശിബിരത്തെ വർണസുരഭമാക്കും വിധം അവിടൊരു ഉദ്യാനവും ഉണ്ടായിരുന്നു.  ഒരു മധ്യവയസ്‌കൻ അദ്ദേഹത്തിന്റെ അടുത്തായി ഒരു കൊച്ചുകുട്ടിയും ഇരിപ്പിടമുറപ്പിച്ചിട്ടുണ്ട്.  അപരിചിതമായ അവരുടെ ലോകത്തേക്ക് കടന്നു ചെല്ലാൻ ഒരു ചിരി മാത്രം മതിയായിരുന്നു.  അവർ പരസ്പ്പരം സംസാരിക്കുകയായിരുന്നു.  അവരുടെ സമീപത്തു നിന്നും അല്പം മാറിനിന്നുകൊണ്ടു ഞാൻ അവരെ വീക്ഷിക്...

കീചെയ്ൻ🎻

Image
മഴ⛈️ ഉള്ളിലെവിടെയോ ഒരു നീറ്റൽ...  ഒരിക്കൽ അക്ബർ ചക്രവർത്തി ബീർബലിനോട് പറഞ്ഞു.  ഒരു വാചകം എഴുതണം. പക്ഷേ ഒരു നിബന്ധനയുണ്ട്.  സന്തോഷമുള്ളപ്പോൾ നോക്കിയാൽ ദുഃഖവും  ദുഃഖമുള്ളപ്പോൾ നോക്കിയാൽ സന്തോഷവും നൽകുന്നതായിരിക്കണം ആ വാചകം.  ബീർബൽ എഴുതി...  "ഈ സമയവും കടന്നു പോകും" അവരെയൊക്കെ യാത്രയാക്കി ഞാൻ പതുക്കെ നടന്നു.  മറവിയിൽപ്പെട്ടതിനെ വീണ്ടും വിചാരവിഷയമാക്കിക്കൊണ്ട് സ്കൂൾ കാലഘട്ടം കടന്നു പോയി.  ആരവങ്ങളും ആഹ്ലാദവും ഉയർത്തിപ്പിടിച്ചുകൊണ്ട് അവർ മുന്നോട്ട് പായുകയായിരുന്നു.  വികൃതിക്കൂട്ടങ്ങൾ...  അവരുടെ ചിരിയും...  സന്തോഷവും...  എന്നെ ഗതകാല സ്മരണകളിലേക്ക് സ്വാഗതം ചെയ്തു.  ഒന്നും നഷ്ട്ടപെട്ടിട്ടില്ല... എല്ലാം എനിക്ക് മുന്നിൽ തന്നെയുണ്ട്.  നീണ്ട വീഥിയിലൂടെ മൂകനായി ഇഴഞ്ഞു നീങ്ങുമ്പോൾ...  എന്റെ മനസ്സിൽ അവളായിരുന്നു... ആ മുഖമായിരുന്നു...  പറയാതെ വന്ന ഇളംങ്കാറ്റിന് അവളുടെ സ്വരമാധുര്യമായിരുന്നു.  ഞാൻ മെല്ലെ തല ഉയർത്തി ആകാശത്തേക്ക് നോക്കി.  സ്വർഗ്ഗ കവാടത്തെ നയനസുഭഗമാക്കും വിധം കാർമേഘങ്ങൾ ആനക്കൂട്ടങ്ങളെപ്പോലെ ദർശനീയതനായി....

കീചെയ്ൻ🎻

Image
ചങ്ങാതി💪 നിശബ്ദതയുടെ വീഥിയിലേക്കു ആണ്ടുപോയ ഞാൻ; ആകാശ നൗകയിലെന്നോണം ഒരു മീവൽ പക്ഷിയെപ്പോലെ ചിറകടിച്ചുയർന്നു...  തോളിൽ തട്ടി വിളിച്ചു കൊണ്ട് സനൂപ് പറഞ്ഞു.  "ടാ... പോകാം ബെല്ലടിച്ചു... " എനിക്ക് മുന്നിൽ നടന്നതെല്ലാം സത്യമോ?  അതോ മിഥ്യയോ?  ചെറുതല്ലാത്തൊരു മന്ദഹാസം എന്നിൽ വിരിഞ്ഞു.  സനൂപിന്റെ തോളിൽ കയ്യിട്ടുകൊണ്ട് പതുക്കെ നടന്നു.  നിറഞ്ഞ സദസ്സിനു മുന്നിൽ ഏകാകിയായി നിൽക്കുന്ന സദ്ഗുരുവിനെപ്പോലെ ; എല്ലാവരേയും വീക്ഷിക്കുന്നുണ്ടായിരുന്നു ഡിപ്പാർട്മെന്റിനു മുന്നിലെ നെല്ലിമരം.  എങ്ങനെയാണെന്ന് ഓർമയില്ല അവസാന രണ്ട് പീരിയഡ് കഴിഞ്ഞു പോയത്.  ഒരു യുഗം അവസാനിച്ചത്‌ പോലെ...  ചിലർക്കത് സന്തോഷവും മറ്റുചിലർക്കത് വിരഹവും ആയിരുന്നു.  കൂട്ടം തെറ്റിയ ആട്ടിൻ കൂട്ടത്തെപ്പോലെ പലരും എവിടേക്കോ ഓടി മറയുന്നുണ്ടായിരുന്നു. കാലം കരുതിവെച്ച യാത്രയിൽ അവസാനം ഞങ്ങൾ മാത്രമായി...  ഗ്രൗണ്ടിലൂടെ പതുക്കെ നടന്നു നീങ്ങുമ്പോൾ വാചാലനായി നിൽക്കുന്ന അസ്തമയസൂര്യൻ ഞങ്ങളെ നോക്കി പുഞ്ചിരിക്കുന്നുണ്ടായിരുന്നു.  വീട്ടിലേക്ക് പോകാനുള്ള ബസ് കൂലിക്കായി അവൻ പലരോടും കേഴുന്നുണ്ടായിരുന്നു....

കീചെയ്ൻ🎻

Image
സഖാവ്❤️ സഖാവിന്റെ ഇടനെഞ്ചിൽ ; ഉയർത്തിപിടിച്ച ചെങ്കൊടികൾക്കിടയിലെ ചെമ്പരത്തി ചന്തമുള്ള സഖാവാകണം എന്റെ പെണ്ണെന്നത്...  തീൻമേശയിൽ തല ചായ്ച്ചിരുന്ന അവളുടെ കാർക്കൂന്തലിൽ മെല്ലെ തഴുകി കൊണ്ട് അവൻ ചോദിച്ചു.  "സഖാവേ...  മഴയിൽ കുതിർന്ന പാതിപടർന്ന  കണ്മഷിയെക്കാൾ അലംകൃതമായ ആ  കണ്ണുകളോടായിരുന്നു എനിക്ക് പ്രണയം " ഗ്ലാസിൽ നിന്നും ഇറ്റു വീഴുന്ന ബാഷ്പം ഒരു കുഞ്ഞരുവിപോലെ ഒഴുകാൻ തുടങ്ങി.  പ്രണയം...  പ്രണയയം പലപ്പോഴും മഴയെപ്പോലെയാണ് സന്ദർഭവും സാഹചര്യവും നോകിയാകില്ല പെയ്തിറങ്ങുക.  കൈകൾ ചേർത്ത് പിടിച്ചുകൊണ്ട് അവർ വിദൂരതയിലേക്ക് പോയി മറഞ്ഞു.  സഖാവ്...  സോഫി... അജ്മൽഖാൻ...  നിശബ്ദതയുടെ വീഥിയിലേക്കു ആണ്ടുപോയ ഞാൻ... 

കീചെയ്ൻ🎻

Image
മുത്തശ്ശി മാവ്🌳 കുറുക്കന്റെ സ്നേഹം വണ്ണാത്തിപ്പുളിന് അസഹ്യമായി തോന്നി.  ആരും ചോദിച്ചില്ല എന്തിനാണ് ഇങ്ങനെ ഒരു മാറ്റം...  അവന്റെ ദൃഷ്ടിയിൽ വിവർണ്ണമുഖിയായ ആ രൂപം ആഴത്തിൽ പതിഞ്ഞിരുന്നു.  സ്രഷ്ടാവ് അവനിൽ കമിതാവിന്റെ മേലങ്കിയും അണിയിച്ചിരുന്നു.  പ്രതീക്ഷയുടെ ഇടനാഴിയിൽ അവൻ അവൾക്കായി കാതോർത്തിരുന്നു...  ഇത് മറ്റാരുമല്ല...  അതുൽ ! ഇന്നത്തെ കളക്ഷൻ കുറഞ്ഞു പോയതു കൊണ്ടാവാം മനുവും അഭിജിത്തും അഷ്ടമിയെ സമീപിച്ചത്.  അധികനേരം നീണ്ടുനിന്നേക്കാവുന്ന സന്ധ്യ സംഭാഷണത്തിനു മുതിരാതെ അഷ്ടമി തന്ത്രപരമായി അവിടെ നിന്നും പലായനം ചെയ്തു.  മാവിൻ ചുവട്ടിൽ നിലയുറപ്പിച്ചിരുന്ന സജിമിയും ഗോകുലും നാണിയും ഹാസ്യനിദാനമായി കാണപ്പെട്ടു.  ലൈബ്രറിയിൽ നിന്നും പുസ്തകവുമായി വന്ന കെപിയും ശിൽപയും അവരോടൊപ്പം ആഹ്ലാദപൂർണമായ ആ വേളയിൽ പങ്കുചേർന്നു.  അപസർപ്പക വിദഗ്ധനെപ്പോലെ അച്ചുവേട്ടൻ അഗിതചേച്ചിയെ പിന്‍തുടരുന്നുണ്ടായിരുന്നു.  സനൂപിനൊപ്പം ക്യാന്റീനിലേക്ക് പോയപ്പോൾ ;  കനത്ത പോളിംഗ് ആയിരുന്നു ; വേലപ്പൻ ചേട്ടനും അദ്ദേഹത്തിന്റെ പ്രിയ പത്നിയും രേഖപ്പെടുത്തിയത്.  സഖാവിന്റെ... ...

കീചെയ്ൻ🎻

Image
നേരം⏳️ ഓടിക്കിതച്ചെത്തിയ നാണു എന്തോ പറയാൻ ശ്രമിക്കുന്നുണ്ടായിരുന്നു.  നിന്നു മുഷിയാതെ ഞങ്ങൾ പതിയെ ക്ലാസ്സിലേക്ക് നടന്നു.  എന്നിൽ നിന്ന് അവസാന ശ്വാസവും നഷ്ടപ്പെടുന്നതായി തോന്നി.  സംഖ്യാ ശാസ്ത്രത്തിൽ പുതിയൊരു ലോകം തന്നെ സൃഷ്ടിക്കുകയായിരുന്നു ഗ്രീഷ്മ ടീച്ചർ.  സെക്കന്റ്‌ സൂചിയുടെ വ്യതിചലനം പെട്ടന്നായിരുന്നു.  ഇലക്ട്രിക്ബെൽ മുഴങ്ങിയതും നെടുവീർപ്പിട്ടതും ഒരുമിച്ചായിരുന്നു.  ഒരു വ്യാഴവട്ടക്കാലം നീണ്ടു നിന്ന ബ്രിട്ടീഷ് ആധിപത്യത്തിനു നാന്ദികുറിച്ചപോലെ തോന്നി.  വിശപ്പെന്ന വികാരം പലരേയും ദുർമാർഗ്ഗിയായ ഒരു വേട്ടക്കാരനാക്കി.  അതിൽ അത്ഭുതപ്പെടാനൊന്നുമില്ല...  കളക്ഷനെടുക്കുക എന്ന സമ്പ്രദായം ത്യജിക്കാൻ അഭിജിത്തിനും മനുവിനും ഒരിക്കിലും സാധിക്കുമായിരുന്നില്ല.  ഹൃദയത്തിന്റെ അടുപ്പം പലപ്പോഴും ശബ്ദത്തിന്റെ ആവശ്യം ഇല്ലാതാക്കുമായിരുന്നു എന്നായിരുന്നു എന്റെ കാഴ്ചപ്പാട്.  ഡോ : മാർട്ടിൻ കൂപ്പർ സെല്ലുലാർ ഫോൺ കണ്ടുപിടിച്ചില്ലായിരുന്നുവെങ്കിൽ...  തരുണീമണികൾക്കു അവരുടെ നാഥന്റെ സ്വരമൊന്നു കേൾക്കാൻ സാധിക്കുമായിരുന്നില്ലെങ്കിൽ...  കർത്താവേ... എന്തായേനെ......

കീചെയ്ൻ🎻

Image
ത്രിമൂർത്തി🌝 ഒരു ശിശുവിനോടെന്ന പോലെ ; ആർജവത്തോടെ ആസനസ്ഥനായിരിക്കുന്ന സെക്യൂരിറ്റി മാമനെ ഒരു നിമിഷം ഞാൻ നോക്കി നിന്നു.  സായുധ സേനയുടെ യുവജന വിഭാഗമായ നാഷണൽ കേഡറ്റ് കോർപ്സിന്റെ കൊടിമരത്തിന്റെ സമീപത്തായാണ് പലപ്പോഴും നിലയുറപ്പിക്കാറുള്ളത്.  മെയിൻഎൻട്രൻസ് കടന്നു വന്നപ്പോൾ....  മീശയില്ലാത്ത വിഷ്ണുവും ജിമ്മനായ ശ്യാമും രൂപഭാവംകൊണ്ട് ജേഷ്ഠനാണെന്നു തോന്നുന്ന അജയ്‌യും വിതർക്കവിഷയത്തിന്മേൽ സംക്ഷോഭഭരിതരായി കാണപ്പെട്ടു.  ഓടിക്കിതച്ചെത്തിയ.... 

കീചെയ്ൻ🎻

Image
രംഗസ്‌ഥലം❤️ അപ്പോഴേക്കും യുദ്ധഭൂമിയിൽ എല്ലാവരും കളംപിടിച്ചിരുന്നു.  ഇനിയിവിടെ നിൽക്കുന്നതിൽ അർഥമില്ല.  ആലസ്യഭാവത്തോടെ എല്ലാവരും പതിയെ പടിക്കെട്ടുകൾ കയറിത്തുടങ്ങിയിരുന്നു.  രംഗസ്‌ഥലത്തിന്റെ കേന്ദ്രബിന്ദുവിൽ എത്തിയപ്പോഴേക്കും പലരുടെയും ശക്തിക്ഷയിച്ചിരുന്നു.  പെട്ടെന്നായിരുന്നു ദേവലോകത്തുനിന്നുമുള്ള അശിരീരി.  ലണ്ടൻ നഗരത്തിന്റെ പ്രൗഢി വിളിച്ചോതുന്ന ബിഗ് ബെൻ ക്ലോക്ക് ടവറുപോലെ ഒരു നിമിഷം എല്ലാവരും അചഞ്ചലമായി നിലകൊണ്ടു.  "എവിടെ നിഭയമാകുന്നു മാനസം  എവിടെ നിൽക്കുന്നു ശീർഷം സമുന്നതം" ഉപനയന സമയത്തെ ഗായത്രിമന്ത്രം പോലെ ഒരു ദൈവിക ചൈതന്യം എല്ലാവരിലും പ്രതിഫലിച്ചു.  ഒരു...

കീചെയ്ൻ🎻

Image
ബോബനും മോളിയും 😉 ഞങ്ങളേക്കാൾ മൂന്ന് വയസ്സിനു മൂപ്പുള്ള വൈശാഖ് പെട്ടന്നാണ് രംഗപ്രവേശനം ചെയ്തത്.  നാഷണൽ സർവീസ് സ്കീം തന്റെ ഉയിരും ഉടലുമാണെന്നാണ് അവന്റെ അവകാശവാദം.  അതുകൊണ്ട് തന്നെ അവന്റെ അസാന്നിധ്യം ക്ലാസ്സിൽ പലപ്പോഴും ഒരു വിടവ് സൃഷ്ടിക്കാറുണ്ട്.  റ്റോംസ് മാഗസിനിലെ ഇരട്ട സഹോദരനും സഹോദരിയുമായ ബോബനും മോളിയും പോലെ ജാനുവും സൂസിയും അവന്റെയൊപ്പം ഉണ്ടായിരുന്നു.  സനൂപിന്റെ ഡിക്ഷണറിയിൽ "വർക്ക്‌ " എന്ന പദത്തിനു കൂടുതൽ പ്രാധാന്യമുണ്ടായിരുന്നു.  എന്റെ സംശയമെന്തെന്നാൽ അവന്റെ ദിനചര്യയിൽ കൃത്യനിഷ്‌ഠക്ക് ഒരു പ്രാധാന്യവുമില്ലേ എന്നാണ്...  ആശ്ചര്യമെന്തെന്നാൽ..... പതിവിലും നേരത്തെ അവനിവിടെ എത്തിച്ചേർന്നു എന്നതാണ്.  അപ്പോഴേക്കും... 

കീചെയ്ൻ🎻

Image
ഗ്രാമം🌄 വെല്ലുവിളികളെ അതിജീവിച്ചു മുന്നേറുന്ന നായകനെപ്പോലെ എൻഫീൽഡ് ബുള്ളറ്റിൽ ജിത്തുവിനോടൊപ്പം മിസ്റ്റർ പോഞ്ഞിക്കരയെന്ന് സ്വയം അഹങ്കരിക്കുന്ന അനുവുമുണ്ടായിരുന്നു.  നമ്മുടെയൊക്കെ ഉള്ളിലെ ദൈവത്തിന്റെ പ്രസാദമാണല്ലോ...  മുഖത്തു തെളിയുന്ന ചിരി.  റോഡ് ക്രോസ് ചെയ്തു വരുന്ന അനന്ദുവിന്റെ മുഖത്തു ആ പ്രസാദം എനിക്ക് കാണാമായിരുന്നു.  ഒരു നാട്ടിൻപുറത്തുകാരൻ...  കാലം പതിപ്പിച്ച കയ്യൊപ്പ് പോലെ ചരിത്രത്തിന്റെ താളുകളിൽ അവന്റെ മണ്ണും ഇടംപിടിച്ചിരുന്നു.  വിലങ്ങറ...  കൊട്ടാരക്കരയ്ക്ക് 7 കി.മീ അകലെയായി സ്‌ഥിതിചെയ്യുന്ന ഗ്രാമമാണ് വിലങ്ങറ.  "കേരളത്തിന്റെ പഴനി" എന്ന് വിശേഷിപ്പിക്കപ്പെടുന്ന തൃക്കുഴിയൂർ സുബ്രഹ്മണ്യസ്വാമി ക്ഷേത്രം ഇവിടെ സ്ഥിതി ചെയ്യുന്നു. ഞങ്ങളേക്കാൾ...

കീചെയ്ൻ🎻

Image
നായകൻ🏇 നിശ്ചിത ഇടവേളകളിൽ അടിച്ചുകൊണ്ടിരിക്കുന്ന അലാറം പോലെയായിരുന്നു അവൾ...  പലർക്കും ആ ശബ്ദം അരോചകമായി തോന്നി.  മണിക്കുട്ടി... ! എന്നാൽ ആരും തന്നെ ശ്രദ്ധിക്കാതെ പോയ രണ്ടു കഥാപാത്രങ്ങൾ കൂടിയുണ്ടായിരുന്നു.  "ജോസഫ് വിജയ് ചന്ദ്രശേഖർ "  മനുവിന് വെറുമൊരു നടൻ മാത്രമല്ലായിരുന്നു.  വയല വാസുദേവൻ പിള്ളക്ക് പകരക്കാരൻ ആകില്ലെങ്കിലും വയലാക്കാരൻ അഭിജിത്തിനു കടുത്ത ആരാധനയായിരുന്നു ഏട്ടനോട്  ലാലേട്ടനോട്‌... വെല്ലുവിളികളെ അതിജീവിച്ചു മുന്നേറുന്ന നായകനെപ്പോലെ...                      വയല വാസുദേവൻ പിള്ള

കീചെയ്ൻ🎻

Image
ബസ്🚌 എനിക്ക് മുന്നേ അവരവിടെ പ്രത്യക്ഷപ്പെട്ടിരുന്നു.... അംബരചുംബിയല്ലങ്കിലും ആ കെട്ടിടത്തിനു അവിടൊരു പ്രത്യേക സ്‌ഥാനം തന്നെ ഉണ്ടായിരുന്നു.  "നിലമേൽ റൂറൽ കോ-ഓപ്പറേറ്റീവ് സൊസൈറ്റി " ഓടി കിതച്ചെത്തിയ ബൈജുചേട്ടൻ തിടുക്കത്തിൽ  തന്റെ കട തുറന്നു.  കടയോട് ചേർന്നുള്ള പീടികത്തിണ്ണയിൽ അവൻ സ്‌ഥാനമുറപ്പിച്ചിരുന്നു.  അവൻ മാടൻ... ! ഭീമാകാരമായ ശരീരത്തിനു ഉടമയാണെങ്കിലും ഒരു മാടപ്രാവിന്റെ മനസ്സാണ്.  അതെ സമയം മറ്റൊരിടത്തു...  "ചാന്തണിച്ചിങ്കാരി... കുപ്പിവളക്കിന്നാരി...  നീയെന്നെയെങ്ങനെ സ്വന്തമാക്കി... " എം.ജി ശ്രീകുമാറും ചിത്രയും പലരുടെയും കാതുകളിൽ മഴയായി പെയ്തിറങ്ങി.  തിരക്കു നിറഞ്ഞ ബസ്സിൽ ആ സംഗീതമാധുരി ശ്രവിക്കാത്തവരായി ആരും തന്നെ ഉണ്ടായിരുന്നില്ല.  മുൻവശത്തെ ജാലകത്തിൽ ആ പക്ഷി തനിച്ചായിരുന്നു.  ഇടക്കിടെ ചിറകുകൾ ഉയർത്തി കണ്ഠപാശത്തിൽ  സ്പര്ശിക്കുന്നുണ്ടായിരുന്നു.  നിശ്ചിത ഇടവേളകളിൽ അടിച്ചുകൊണ്ടിരിക്കുന്ന അലാറം പോലെയായിരുന്നു അവൾ... 

കീചെയ്ൻ🎻

Image
പോർക്കളം🔥 അപ്പോഴേക്കും ദൈവത്തിന്റെ പ്രസാദം എന്നിൽ പ്രത്യക്ഷപ്പെട്ടിരുന്നു.... ഒരുവിളിപ്പാടകലെ എനിക്ക് കാണാമായിരുന്നു മരണത്തിന്റെ മറ്റൊരു മുഖം.  പീഠഭൂമിയിൽ ശോണവർണ്ണം തെളിഞ്ഞു.  പൂമുഖത്തു നിന്നും മാലാഖക്കൂട്ടങ്ങൾ പെരുമ്പറ മുഴക്കി...  കിഴക്കു ദേശത്തു നിന്നും ചൂട് കാറ്റ് ആഞ്ഞടിച്ചു.  കാകന്റെ അലർച്ച കോട്ട വാതിലിൽ പ്രതിഫലിച്ചു...  കാളക്കൂട്ടങ്ങൾ വിദൂരതയിലേക്ക് ഓടി മറഞ്ഞു.  പോർക്കളത്തിൽ അവൻ ഒറ്റക്കായിരുന്നു...  വർണശബളമായ ശകടങ്ങൾ അവനെ മറികടന്നു പോയി.  ഓട് കഷ്ണങ്ങൾ പാകിയ പാതയിലൂടെ ഞാൻ നടന്നു  നീങ്ങി.  പാതയുടെ ആഗ്രത്തായി ഒരു വൃദ്ധൻ നിലയുറപ്പിച്ചിരുന്നു.  എനിക്ക് മുന്നേ അവരവിടെ പ്രത്യക്ഷപ്പെട്ടിരുന്നു....

കീചെയ്ൻ🎻

Image
പ്രസാദം😁 വളരെ പതിഞ്ഞ സ്വരത്തിൽ എന്നോട് ചോദിച്ചു....  ടാ... എഴുന്നേൽക്ക്! സോഫയിൽ ചാരിയിരുന്ന് ഉറങ്ങിയ എന്നെ അമ്മ തട്ടി വിളിച്ചു.  "ഇവിടിരുന്ന് ഉറങ്ങിയതു മതി അകത്തു പോയി കിടക്കു " സ്വപ്നമായിരുന്നോ...? ഞാൻ മന്ത്രിച്ചു.  നെടുവീർപ്പിട്ടുകൊണ്ട് ഞാൻ റൂമിലേക്കു പോയി.  പിറകിലൂടെ ആരോ വന്ന് തലയിൽ ആഞ്ഞടിക്കുന്ന പോലെ തോന്നി.  നീണ്ട നേരത്തെ യുദ്ധത്തിനു വിരാമമായി.  ചില്ലുകൾക്കിടയിലൂടെ തുളച്ചു കയറിയ  സൂര്യരശ്മികൾ മുഖത്തു ചെറുതായൊന്നു തലോടി.  കൺപീലികൾ പുതിയ ലോകത്തെ വരവേറ്റു....  ഞാൻ കോളേജിൽ പോകുവാൻ റെഡിയായി. കരിയിലകളാൽ കളങ്ങൾ തീർത്ത ഇടവഴിയിലൂടെ ഞാൻ പതുക്കെ നടന്നു.  റോഡരികിലൂടെ നടന്നു പോകുമ്പോൾ പതിവുപോലെ ഇന്നും അവരെ കണ്ടു.  അപ്പോഴേക്കും ദൈവത്തിന്റെ പ്രസാദം എന്നിൽ പ്രത്യക്ഷപ്പെട്ടിരുന്നു....    

കീചെയ്ൻ🎻

Image
നോട്ടം👀 ആ മുഖം ഞാൻ ആദ്യമായി കണ്ടത്...  യാഥാർഥ്യവും സ്വപ്നവും തമ്മിൽ വേർതിരിച്ചറിയാൻ പറ്റാത്ത അവസ്ഥയിലായിരുന്നു ഞാൻ...  വളരെ അവിചാരിതമായണു അത് സംഭവിച്ചത്.  ആകാശത്തു കാഹള നാദം മുഴങ്ങി... കഴുകൻന്മാർ ആകാശത്തു വട്ടമിട്ടു പറന്നു... പ്രകൃതി നിശബ്ദമായി. ഗ്രീക്ക് ദേവത മെഡൂസ എനിക്ക് മുന്നിൽ പ്രത്യക്ഷപ്പെട്ടു.  ഒരേ സമയം നിശബ്ദതയുടെയും ഭയത്തിന്റെയും അന്ധകാരം എന്റെ കണ്ണിൽ മിന്നി മറഞ്ഞു.  അന്നനാളത്തിലൂടെ ഉമിനീർ ആഴ്ന്നിറങ്ങി.  ഹൃദയത്തിന്റെ മറ്റൊരു ഭാഗത്തു അഗ്നിപർവതം പുകഞ്ഞു തുടങ്ങിയിരുന്നു.  എനിക്ക് ഒന്നും സംസാരിക്കാൻ കഴിഞ്ഞിരുന്നില്ല. ഞാൻ കയ്യിൽ നുള്ളി നോക്കി ഇത് യാഥാർഥ്യമാണ്. ആ നോട്ടം... അല്പനേരം ഞാൻ പകച്ചു നിന്നു.  വളരെ പതിഞ്ഞ സ്വരത്തിൽ എന്നോട് ചോദിച്ചു.... 

കീചെയ്ൻ🎻

Image
ഞാവൽ🍒 പെട്ടന്ന് ആ കാഴ്ച മനസ്സിൽ വന്നു. ചിന്തയിലേക്ക് വഴുതി വീണു.  ഒരിക്കലും തിരിച്ചു വരില്ലെന്ന് അറിഞ്ഞിട്ടും ആഗ്രഹിച്ചിരുന്നു ആ കാലത്തേക്ക് മടങ്ങി പോകുവാൻ...  നമ്മുടെ യു.പി സ്കൂൾ കാലഘട്ടം... നമ്മുടെ ബാല്യകാലം...  കുസൃതിയും കുറുമ്പും കുട്ടിത്തവും നിറഞ്ഞു നിന്ന ബാല്യം.  ആദ്യമായി അവിടേക്ക് പോയത് ഓർമയുണ്ട്. അതു പോലെ പടി ഇറങ്ങിയതും.  റോഡരികിനോട് ചേർന്നുള്ള ആ സരസ്വതി വിദ്യാലയത്തിന്റെ ഭംഗി ഭിത്തിയിൽ പൂശിയിരിക്കുന്ന ചായത്തിന്റെയോ കെട്ടിടത്തിന്റെ വലുപ്പത്തിലോ അല്ല.  ആ വിദ്യാലയത്തിനു മുന്നിലായി നിവർന്നു നിൽക്കുന്ന ഞാവൽ മരം മാത്രമായിരുന്നു...  ക്ലാസ്സിൽ ഇരിക്കുമ്പോൾ ജനൽ പാളികൾക്കിടയിലൂടെ മിഴികൾ മിന്നി മറയാറുണ്ട്...  ഇളം കാറ്റിൽ ഞാവൽ പഴങ്ങൾ ഞെട്ടറ്റു വീഴുന്നത് ചെവിയിൽ ആരോ മന്ത്രിക്കുന്നതായ്‌ കേൾക്കാം...  ഉച്ചത്തിൽ മണി മുഴങ്ങി...  പഞ്ചസാരതരിക്കു ചുറ്റും കൂട്ടം കൂടുന്ന മണിയനുറുമ്പു പോലെ എല്ലാരും ആ മരച്ചുവട്ടിലേക്ക് ഓടിയെത്തും.  ചിലപ്പോൾ കഴുകൻ കൂട്ടത്തെ പോലെ തല്ലിലും കലാശിക്കും.  ഇന്നത്തെ മനുഷ്യർ സ്വാർത്ഥ താൽപ്പര്യങ്ങൾക്ക് വേണ്ടി ചെന്നായയെ ...